ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, April 19, 2011

WELFARE PARTY OF INDIA

 ന്യൂദല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് തുടക്കമിട്ട് പാര്‍ട്ടിയുടെ ത്രിവര്‍ണ പതാക ഫാദര്‍ അബ്രഹാം ജോസഫ്, പ്രഫ. മുഹമ്മദ് സുലൈമാന്‍, ഇല്യാസ് ഖാസ്മി, മുജ്തബാ ഫാറൂഖ്, എസ്.ക്യു.ആര്‍ ഇല്യാസ്, സുബ്രഹ്മണി, പ്രഫ.രാമ സൂര്യറാവു, പ്രഫ. രമ പഞ്ചല്‍, ലളിത നായിക് തുടങ്ങിയവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തപ്പോള്‍.
വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍ വന്നു

ന്യൂദല്‍ഹി: മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉദ്ഘോഷിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പിറന്നു. ഗോതമ്പ് കതിരുകള്‍ ആലേഖനം ചെയ്ത മൂവര്‍ണക്കൊടി ദേശീയ ഭാരവാഹികള്‍ അനാച്ഛാദനം ചെയ്തതോടെയാണ് പുതിയ പാര്‍ട്ടി നിലവില്‍ വന്നത്.
ന്യൂദല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ നടന്ന രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരത്തില്‍പരം പ്രതിനിധികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പുതിയ പാര്‍ട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ നാഷനല്‍ ലീഗ്, അംബേദ്കര്‍ സമാജ് പാര്‍ട്ടി, ഓള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ, ഉത്തര്‍പ്രദേശ് പര്‍ച്ചം പാര്‍ട്ടി, മര്‍കസി ജംഇയ്യത്ത് അഹ്ലെ ഹദീസ്, മര്‍കസി ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ നേതാക്കളും നിരവധി ആക്ടിവിസ്റ്റുകളും വേദിയിലെത്തി പുതിയ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ജോഗീന്ദര്‍ ശര്‍മ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ കണ്‍വെന്‍ഷനില്‍ വായിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ സുബ്രഹ്മണി (തമിഴ്നാട്), മഹേന്ദര്‍ (ഝാര്‍ഖണ്ഡ്), ലളിതാ നായിക് (കര്‍ണാടക), സൂര്യ രാമറാവു (ആന്ധ്രപ്രദേശ്), കിഷോര്‍ ലാല്‍, ഇന്ത്യന്‍ നാഷനല്‍ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, മര്‍കസി ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് നേതാവ് മുഫ്തി അര്‍ശദ് ഖാസിമി,  ഉത്തര്‍ പ്രദേശ് പര്‍ച്ചം പാര്‍ട്ടി പ്രസിഡന്റ് സുബ്ഹാന്‍ അഹ്മദ് ഇസ്ലാഹി എന്നിവരാണ് വേദിയിലെത്തി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇവരെ കൂടാതെ ദേശീയ ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി അംഗങ്ങളും അഭിവാദ്യം നേര്‍ന്നു. കേരളത്തില്‍ നിന്ന് പ്രഫ. അബ്രഹാം ജോസഫ്, അബ്ദുസ്സലാം വാണിയമ്പലം, പി.സി. ഹംസ, സി. ദാവൂദ് എന്നിവര്‍ സംസാരിച്ചു.
ഞായറാഴ്ച ന്യൂദല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബില്‍ നടന്ന പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുജ്തബ ഫാറൂഖ് ആണ് പ്രസിഡന്റ്. കേരളത്തില്‍ നിന്നുള്ള ഫാദര്‍ അബ്രഹാം ജോസഫ്, കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെ മന്ത്രിസഭയിലെ മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ലളിതാ നായിക്, മുന്‍ ബി.എസ്.പി എം.പി ഇല്യാസ് ഖാസ്മി, മര്‍കസി ജംഇയ്യത് അഹ്ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഖില്‍ജി, ഓള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ അഖിലേന്ത്യാ പ്രസിഡന്റും മൌലാന വഹീദുദ്ദീന്‍ ഖാന്റെ മകനുമായ സഫറുല്‍ ഇസ്ലാം ഖാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.
ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്, പി.സി. ഹംസ, മുന്‍ ബിഹാര്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകരായ രമ പഞ്ചല്‍, ഖാലിദ പര്‍വീന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും പ്രഫ. രാമസൂര്യ റാവു (ആന്ധ്രപ്രദേശ്), സുബ്രഹ്മണി (തമിഴ്നാട്), അഡ്വ. ആമിര്‍ റഷീദ്, അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ എന്നിവര്‍ സെക്രട്ടറിമാരും അബ്ദുസ്സലാം വാണിയമ്പലം ട്രഷററുമാണ്.
പുതിയ പാര്‍ട്ടി: കരുതലോടെ കാല്‍വെപ്പ്

ഹസനുല്‍ ബന്ന
ന്യൂദല്‍ഹി: മൂല്യാധിഷ്ഠിത രാഷ്ട്രീയവുമായി നിലവില്‍വന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തുന്നത്  കരുതലോടെയുള്ള കാല്‍വെപ്പ്.
പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളുടെ രൂപവത്കരണത്തിനും അംഗത്വ വിതരണത്തിന്റെ പൂര്‍ത്തീകരണത്തിനും വേണ്ടുവോളം സമയം അനുവദിച്ചും പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നതില്‍ പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ടുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിറന്നു വീണത്.
രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തുടനീളം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് എസ്.ക്യു.ആര്‍ ഇല്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ അംഗത്വ വിതരണവും ഈ കാലയളവുകൊണ്ടാണ് പൂര്‍ത്തിയാക്കുക.
പാര്‍ട്ടിയെ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയാണിത്. തുടക്കത്തില്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചവര്‍ ചേര്‍ന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക ഘടന ഉരുത്തിരിച്ചെടുത്തത്. പേരിന്റെ അംഗീകാരത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടികള്‍ മുന്നോട്ടു പോകുകയാണെന്നും കമീഷന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഇല്യാസ് പറഞ്ഞു.
നിലവിലുള്ള പാര്‍ട്ടികളുടെ കൊടികളില്‍ നിന്ന് വിഭിന്നമായി സമാന്തരമായി പച്ചയും വെളുപ്പും ചുകപ്പും ക്രമീകരിച്ച ത്രിവര്‍ണ പതാകയില്‍ വികസനത്തിന്റെയും സുഭിക്ഷതയുടെയും അടയാളങ്ങളായാണ് രണ്ട് ഗോതമ്പ് കതിരുകള്‍ പാര്‍ട്ടിയുടെ പേരിനൊപ്പം ആലേഖനം ചെയ്തിരിക്കുന്നത്.
മുസ്ലിംലീഗ്, മുസ്ലിം മജ്ലിസ് അടക്കമുള്ള ന്യൂനപക്ഷ സാമുദായിക സംഘടനകളോട് സൌഹാര്‍ദപരമായാണ്  വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ ചോദ്യത്തിന് മറുപടി നല്‍കി. ഇതൊരു സാമുദായിക, ന്യൂനപക്ഷ സംഘടനയല്ലാത്തതിനാല്‍ അവരുമായുള്ള മത്സരത്തിന്റെ ചോദ്യമുദിക്കുന്നില്ലെന്നും എല്ലാവര്‍ക്കും നീതിപൂര്‍വകമായി പ്രാതിനിധ്യം നല്‍കുന്ന മതേതര സംഘടനയായിരിക്കുമെന്നും എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു.
രാഷ്ട്രീയത്തില്‍ ധാര്‍മികത തിരിച്ചുകൊണ്ടുവരുക, ദുര്‍ബലര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും ശക്തി പകരുക, വികസനത്തിന്റെ ഫലം തുല്യമായി നീതിപൂര്‍വം വിതരണം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ച് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നിവയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തിനല്ല, ജനപക്ഷ രാഷ്ട്രീയത്തിനാണ് മുന്‍ഗണനയെന്നും പുതിയ രാഷ്ട്രീയ സംസ്കാരത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ലാഭനഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വിശദീകരിച്ചു.
കാത്തലിക് ബിഷപ് കൌണ്‍സിലിന്റെ സമ്മതപ്രകാരമാണ് ജനക്ഷേമം മുന്‍ നിര്‍ത്തി താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹിത്വം സ്വീകരിച്ചതെന്നും ഇത്തരത്തില്‍ ഒരു പുരോഹിതന്‍ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്നും കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്രഹാം ജോസഫ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. പാര്‍ട്ടിയില്‍ നിന്ന് സുതാര്യതക്ക് തുടക്കമിട്ടാണ് രാഷ്ട്രീയത്തിലും ഭരണത്തിലും പാര്‍ട്ടി സുതാര്യത ആവശ്യപ്പെടുന്നത്. സ്വന്തം സംഭാവന സ്വരൂപിച്ചാണ് ആദ്യ പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിന് തുടക്കമിട്ടത്.
സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ആര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ സുതാര്യമായിരിക്കുമെന്ന് ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഉപാധികളോടെ നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടി സ്വീകരിക്കില്ല. പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത 19 അംഗങ്ങള്‍ 1,70,000 രൂപ സ്വരൂപിച്ച് പ്രവര്‍ത്തക ഫണ്ടിന് രൂപം നല്‍കിയ വിവരം രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ പുറത്തുവിട്ടതോടെ പ്രതിനിധികളില്‍ പലരും സ്വന്തം സ്വത്തുക്കളും വരുമാനവും പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നതായി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു
Courtesy: Madhyamam/19-04-2011

Sunday, April 17, 2011

WELFARE PARTY OF INDIA



വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
പ്രഖ്യാപനം നാളെ ദല്‍ഹിയില്‍
ന്യൂദല്‍ഹി: ദേശീയതലത്തില്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കി പുതിയ രാഷ്ട്രീയ പാര്‍ട്ടി വരുന്നു.  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നു പേരിട്ട പാര്‍ട്ടിയുടെ പ്രഖ്യാപനം തിങ്കളാഴ്ച ദല്‍ഹിയില്‍ നടക്കും. റാഫി മാര്‍ഗിലെ മാവ്ലങ്കാര്‍ ഹാളില്‍ ചേരുന്ന  കണ്‍വെന്‍ഷനിലാകും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം.
തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സംസ്ഥാന, ജില്ലാ, പ്രാദേശിക യൂനിറ്റുകള്‍ക്ക് രൂപം നല്‍കാനാണ് നീക്കം. അഴിമതി ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പൌര സമൂഹത്തിന്റെ ഇടപെടലിന്റെ സാര്‍ഥകമായ വേദി കൂടിയായിരിക്കും പുതിയ പാര്‍ട്ടിയെന്ന് സംഘാടകര്‍ അറിയിച്ചു. നന്മയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മുഴുവന്‍ പേര്‍ക്കുമുള്ള രാഷ്ട്രീയ ബദലായി പാര്‍ട്ടിയെ മാറ്റിയെടുക്കാനാണ് ശ്രമം.
വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എണ്ണമറ്റ ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും പുതിയ പാര്‍ട്ടിയുടെ ഭാഗമായി മാറും. ഇതിനായി പല തലങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എല്ലാ തുറകളില്‍ നിന്നും ആവേശകരമായ പിന്തുണയാണ് പാര്‍ട്ടി രൂപവത്കണരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ലഭിച്ചുവരുന്നതെന്ന് പ്രഖ്യാപന കണ്‍വെന്‍ഷന്‍ സമിതി കണ്‍വീനര്‍ എസ്. ക്യൂ.ആര്‍. ഇല്യാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, പൌര പ്രമുഖര്‍, ബുദ്ധിജീവികള്‍, ദലിത്^മുസ്ലിംസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ തിങ്കളാഴ്ചത്തെ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ സാന്നിധ്യം ചെലുത്തുമാറ് മുഴുവന്‍ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രതിഞ്ജാബദ്ധമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അംബേദ്കര്‍ മൂവ്മെന്റ് പ്രസിഡന്റ് തേജ് സിങ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍,  അഖിലേന്ദര്‍ പാസ്വാന്‍, മുന്‍ എം.പി ഇല്യാസ് ആസ്മി, അബ്ദുല്‍ വഹാബ് ഖില്‍ജി, സഫറുല്‍ ഇസ്ലാം ഖാന്‍, ഫാദര്‍ അബ്രഹാം ജോസഫ്, ലോക്ജനശക്തി നേതാവ് അബ്ദുല്‍ ഖാലിക്, മിഹിര്‍ ബാനര്‍ജി, സുലോചനാ ദേവി, മുഹമ്മദ് ഇബ്രാഹിം, മുജ്തബ ഫാറൂഖ്, എസ്.ക്യു.ആര്‍. ഇല്യാസ്, അബ്ദുസ്സലാം വാണിയമ്പലം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കും.
കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

KANHIRODE NEWS: BUS ACCIDENT

 
 ബസ് വൈദ്യുതി തൂണ്‍ തകര്‍ത്തു; 
കാഞ്ഞിരോട് ഇരുട്ടില്‍
കാഞ്ഞിരോട്: ബൈക്കിനെ മറികടക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ബസ് ഇലക്ട്രിക് തൂണ്‍ തകര്‍ത്തു. 220 കെ.വി സബ്സ്റ്റേഷനില്‍ നിന്നുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വഹിച്ചുപോവുന്ന തൂണ്‍ പൂര്‍ണമായും തകര്‍ന്ന് ബസിനുമുകളില്‍ വീണെങ്കിലും വന്‍ദുരന്തം ഒഴിവായി. കണ്ണുര്‍^മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് കൊയസ്സന്‍ കുന്നില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇരിട്ടിയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇലക്ട്രിക് തൂണ്‍ തകര്‍ത്തതു കാരണം കാഞ്ഞിരോട്, കൂടാളി, ചാലോട് പ്രദേശങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി.
ഇലക്ട്രിസിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് വൈദ്യുതി തൂണും ലൈനും ബസിനുമുകളില്‍നിന്ന് നീക്കം ചെയ്തെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ രാത്രി വൈകിയും സാധിച്ചിട്ടില്ല.
17-04-2011

TAILORING

ജുക്കി മെഷീനില്‍ ടെയ്ലറിങ്: അപേക്ഷ ക്ഷണിച്ചു
താണയില്‍ പ്രവര്‍ത്തിക്കുന്ന ദിനേശ് അപ്പാരല്‍സ് യൂനിറ്റിലേക്ക് (ഒരു എക്സ്പോര്‍ട്ട് ഓറിയന്റഡ് ഗാര്‍മെന്റ്സ് യൂനിറ്റ്) ജുക്കി മെഷീനില്‍ ടെയ്ലറിങ് ജോലിക്ക് താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിര ജോലിയും പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ആകര്‍ഷമായ വേതനവും ലഭിക്കും. താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റു വിവരങ്ങള്‍ സഹിതം 10 ദിവസത്തിനകം സെക്രട്ടറി, കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണസംഘം, ദിനേശ് ഭവന്‍, പയ്യാമ്പലം, കണ്ണൂര്‍ 1 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0497 2701699.

Obit_Swaliha

 വേദനകളില്ലാത്ത ലോകത്തേക്ക്
സാലിഹ യാത്രയായി
തൃശൂര്‍: ആശുപത്രിക്കിടക്കയിലെ ആറുദിനം നീണ്ട ദുരിതജീവിതത്തില്‍നിന്ന് സാലിഹ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. തീവണ്ടിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സാലിഹയുടെ ആരോഗ്യനില അല്‍പം മെച്ചപ്പെടുന്നതിനിടെ വ്യാഴാഴ്ച അര്‍ധരാത്രി 12.15നായിരുന്നു മരണം. വീഴ്ചയില്‍ ശ്വാസകോശത്തിനേറ്റ ക്ഷതമാണ് മരണകാരണം. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സാലിഹാസില്‍ ഇസ്മായിലിന്റെ മകളായ സാലിഹ (15) കഴിഞ്ഞ ഞായറാഴ്ച രാത്രി തൃശൂര്‍  സ്റ്റേഷനില്‍നിന്ന് ജനശതാബ്ദി എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് താഴെ വീണത്. വിദേശത്തുനിന്ന് മൂന്നുമാസം മുമ്പ് അവധിക്കെത്തിയ ഇസ്മായില്‍ ഭാര്യ ആയിഷ, മക്കളായ  സാലിഹ, സഹ്വാന്‍, അമീന്‍ എന്നിവര്‍ക്കൊപ്പം കൊടുങ്ങല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി കണ്ണൂരിലേക്ക് മടങ്ങാനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. എട്ടിനുള്ള വണ്ടിക്ക് പോകാനാണ് കരുതിയതെങ്കിലും 7.30ന് വണ്ടി ഉണ്ടെന്ന് കേട്ടപ്പോള്‍ കയറാന്‍ തീരുമാനിക്കുകയായിരുന്നു.  വരുന്നത് ജനശതാബ്ദിയാണെന്നോ അതിലെ തിരക്കോ അറിയാതെ കുടുംബം കയറാന്‍ ശ്രമിച്ചു. വണ്ടി എത്തിയ ഉടന്‍ യാത്രക്കാരുടെ തിരക്കിനിടയില്‍ ഇസ്മായില്‍ രണ്ട് ആണ്‍മക്കളെയും അകത്തുകയറ്റി. സാലിഹയെ കയറ്റാന്‍ ശ്രമിക്കുമ്പോഴേക്കും വണ്ടി നീങ്ങി. പിടിവിട്ട് സാലിഹ താഴെവീണു. ഇടതു പാദം വേര്‍പെട്ട് വലതുകാല്‍ തകര്‍ന്ന നിലയില്‍ ചോരയില്‍ കുളിച്ചാണ് സാലിഹയെ ചങ്ങല വലിച്ച് നിര്‍ത്തിയ വണ്ടിക്കടിയില്‍നിന്ന് പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ കിട്ടാതിരുന്നതിനാല്‍ 15 മിനിറ്റിലേറെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ സാലിഹ പ്ലാറ്റ്ഫോമില്‍ കിടന്നു. വിവരമറിഞ്ഞിട്ടും റെയില്‍വേ പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്നും മറ്റ് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍തന്നെ കാര്‍ വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വീഴ്ചയില്‍ ശ്വാസകോശത്തിന് കനത്ത ആഘാതമേറ്റതിനെത്തുടര്‍ന്ന് നെഞ്ചിലെ രക്തം കട്ടപിടിച്ചിരുന്നു. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പാദം തുന്നിച്ചേര്‍ക്കാനായില്ല. മുട്ടിന് താഴെ വെച്ച് മുറിക്കേണ്ടിവന്നു. വെന്റിലേറ്ററിലായിരുന്ന സാലിഹയുടെ നില അല്‍പം മെച്ചപ്പെട്ടെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ മാതാപിതാക്കളില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ സ്ഥിതി വഷളായി മരിക്കുകയായിരുന്നു. വിവരമറിഞ്ഞിട്ടും റെയില്‍വേ അധികൃതരോ പൊലീസോ ആശുപത്രിയില്‍ എത്തിയില്ലെന്നും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് വേണ്ട സഹായങ്ങള്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.  കാവുംപടി സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന സാലിഹ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. മുബീന, ഹാജിറ, സലീജ, ഷബാന എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്. 
സാലിഹക്ക് ജന്മനാടിന്റെയാത്രാമൊഴി
ഇരിട്ടി: കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ തില്ലങ്കേരി കാവുമ്പടിയിലെ സാലിഹക്ക് (15) ജന്മനാട് കണ്ണീരോടെ വിടനല്‍കി.
 പിതാവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കുടുംബസമേതം കൊടുങ്ങല്ലൂരില്‍പോയി തിരിച്ചുവരവേ തൃശൂരില്‍ ജനശതാബ്ദി എക്സ്പ്രസില്‍ കയറുന്നതിനുമുമ്പ് വണ്ടി നീങ്ങിയതിനെത്തുടര്‍ന്നാണ് സാലിഹ അപകടത്തില്‍പെട്ടത്. ഇടതു കാല്‍മുട്ടിനു താഴെ അറ്റുപോയിയിരുന്നു. വീഴ്ചയില്‍ നെഞ്ചിനു ക്ഷതമേറ്റതാണ് മരണത്തിനിടയാക്കിയതെന്നു പറയുന്നു. ഗള്‍ഫില്‍ ജോലി നോക്കുന്ന പിതാവ് ഇസ്മാഈല്‍ കൊടുങ്ങല്ലൂരിലെ സുഹൃത്ത് റാഫിയുടെ വീട്ടിലേക്ക് സാധനങ്ങള്‍ നല്‍കുന്നതിനായി കുടുംബസമേതം പോയതായിരുന്നു. പിഞ്ചുകുട്ടികളായ സഫ്വാന്‍, അമീന്‍ എന്നിവരെ ട്രെയിനില്‍ കയറ്റി സീറ്റില്‍ ഇരുത്തി സാലിഹയെ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രെയിന്‍ വിടുകയാണുണ്ടായതത്രെ. മകളെ രക്ഷിക്കാന്‍ ഇസ്മാഈല്‍ ഏറെ ശ്രമിച്ചെങ്കിലും പിടിവിട്ടതോടെ സാലിഹ ട്രാക്കില്‍ അകപ്പെടുകയാണുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാലിഹ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. കാവുമ്പടിയിലെ വസതിയിലെത്തിച്ച മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാവുമ്പടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് ഒരുവിധ സഹകരണവും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 കാവുമ്പടി സി.എച്ച്.എം എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് അപകടം. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍. എ വീട് സന്ദര്‍ശിച്ചു.
Courtesy: Madhyamam/17-04-2011

Saturday, April 16, 2011

പടന്ന 'ദിശ' തീവെപ്പില്‍ വ്യാപക പ്രതിഷേധം

പടന്ന 'ദിശ' തീവെപ്പില്‍ വ്യാപക പ്രതിഷേധം
പടന്ന: ദിശ ജനകീയ കേന്ദ്രം തീവെച്ചു നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പടന്നയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും വന്‍ജനാവലി അണിനിരന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ മുഖംമൂടിയണിഞ്ഞവരുടെ കപടതയാണ് വെളിവാക്കുന്നതെന്നും പൊതുയോഗം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി പറഞ്ഞു. നാസര്‍ ചെറുകര, എം.കെ.എ. ജലീല്‍, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, സൌദ പടന്ന തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ടി.കെ. അഷ്റഫ്, പി.പി. കരീം, ബഷീര്‍ അഹമ്മദ്, വി.കെ. ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഓരോ സംഘടനക്കും നിലപാടുകളെടുക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണ് പടന്നയിലുള്ളതെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. ക്രമസമാധാനത്തിന്റെ പേരില്‍ കേന്ദ്രസേനയെ കൊണ്ടുവന്നവര്‍ ഈ അക്രമത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന് പി. കരുണാകരന്‍ എം.പി ചോദിച്ചു. ഗ്രന്ഥങ്ങളടക്കമുള്ളവ കത്തിച്ചത് സംസ്കാരശൂന്യതയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. ഇത്തരം സാമൂഹികവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും രാഷ്ട്രീയാഭയം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
ബിലാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയും എല്‍.ഡി.എഫ് പടന്ന ലോക്കല്‍ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി.
കാസര്‍കോട്: 'ദിശ' ജനകീയ കേന്ദ്രത്തിനുനേരെയുണ്ടായ അക്രമം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും ഓഫിസിനുനേരെ അക്രമം നടന്നിരുന്നു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ പൊലീസും അധികാരികളും മുന്‍കൈയെടുക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഷ്റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശഫീഖ് നസ്റുല്ല, പി.കെ. സിറാജുദ്ദീന്‍, കെ. നിഅ്മത്തുല്ല, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.
'ദിശ' ജനകീയ കേന്ദ്രം ബുധനാഴ്ച രാത്രി ആക്രമിക്കപ്പെട്ടതില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത പാലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര അധ്യക്ഷത വഹിച്ചു. സി.എ. മൊയ്തീന്‍കുഞ്ഞി, എം.എച്ച്. സീതി, അഡ്വ. എം.സി.എം. അക്ബര്‍, സി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.
പടന്നയിലെ സമാധാനം തകര്‍ക്കാന്‍
ആസൂത്രിത ശ്രമം
പടന്ന: പടന്നയിലെ സമാധാന ജീവിതം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് വ്യാഴാഴ്ച 'ദിശ' ജനകീയ കേന്ദ്രം തീവെച്ച് നശിപ്പിച്ചതിലൂടെ നടന്നത്. ഇരുട്ടിന്റെ മറവില്‍ പടന്നയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ് ഇതിനു പിന്നില്‍.
രാത്രിയില്‍ പടന്ന ടൌണും പരിസരവും ഇവരുടെ കൈയിലാണ്. സാധാരണക്കാര്‍ക്ക് ഇതുവഴി നടന്നുപോകാന്‍പോലും കഴിയാത്തവിധം ഭീതിദമായ അന്തരീക്ഷമാണ് പടന്നയില്‍ ചിലര്‍ ഉണ്ടാക്കുന്നത്. പടന്നക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുകയും യുവാക്കള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യുന്ന ജനകീയ കേന്ദ്രത്തിനുനേരെയുള്ള ആക്രമണം ഇത് ആദ്യമായല്ല. പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ തുടര്‍ച്ചയായി ഒമ്പത് തവണ ആക്രമണത്തിനിരയായ കെട്ടിടം പൂര്‍ണമായും കത്തിച്ചാമ്പലാക്കുകയായിരുന്നു കഴിഞ്ഞദിവസം സാമൂഹിക ദ്രോഹികള്‍.
പടന്നയില്‍ രാത്രിയില്‍ പെരുകിവരുന്ന ഈ അധോലോകത്തെ അടിച്ചമര്‍ത്താന്‍ പൊലീസിനും സാധിക്കുന്നില്ല. പടന്നയില്‍ രാത്രിയില്‍ പൊലീസ് പട്രോളിങ് വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, ചന്തേര പൊലീസ് ഇത് ചെവിക്കൊള്ളാറുമില്ല. ഓരോ തെരഞ്ഞെടുപ്പ് വേളയിലും സാംസ്കാരിക സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുക എന്നത് പടന്നയിലിപ്പോള്‍ സര്‍വസാധാരണമായിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നും 'ദിശ' ആക്രമിക്കപ്പെട്ടിരുന്നു. പടന്നയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകള്‍ക്കും ഓഫിസുകള്‍ക്കുനേരെയും നിരവധി തവണ ആക്രമണം നടന്നിരുന്നു.
കഴിഞ്ഞതവണ പടന്നയില്‍ എ.കെ.ജി സ്മാരക ക്ലബ് തീവെച്ച് നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇതിലെ പ്രതികളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. പടന്ന ടൌണിലെ കടയില്‍ കയറി നൂറോളം കോഴികളെ ചവിട്ടിക്കൊന്നവരെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികള്‍ പിടിക്കപ്പെട്ടാല്‍തന്നെ വന്‍ തുക ചാടി സ്വതന്ത്രരാക്കാന്‍ കഴിയുന്നവരും പടന്നയിലുണ്ട്. അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
Courtesy: Madhyamam

HAJJ 2011

70 വയസ്സ് കഴിഞ്ഞവര്‍ക്ക്
നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി
70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും സഹായിക്കും ഈ വര്‍ഷം മുതല്‍ സംസ്ഥാന ക്വോട്ടയില്‍ നിബന്ധനകള്‍ക്ക് വിധേയമായി നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി. അപേക്ഷകനോ സഹായിയോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവരായിരിക്കരുത്. ഇരുവര്‍ക്കും കാലാവധി കഴിയാത്ത അന്താരാഷ്ട്ര പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.
സഹായി പുരുഷനോ ഒന്നിച്ച് യാത്ര അനുവദനീയമായ സ്ത്രീയോ ആകാവുന്നതാണ്. അപേക്ഷക സ്ത്രീയാണെങ്കില്‍ സഹായി മെഹറം ആയിരിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷകന് യാത്ര റദ്ദാക്കേണ്ടിവന്നാല്‍ സഹായിയുടെ യാത്രയും റദ്ദാക്കപ്പെടും. അപേക്ഷകനൊപ്പമാണ് സഹായിയും അപേക്ഷിക്കേണ്ടത്. ഇവര്‍ രണ്ടു പേര്‍ മാത്രമേ ഒരു കവറില്‍ ഉള്‍പ്പെടാവൂ. കവറിന് മുകളില്‍ ഹജ്ജ് അപേക്ഷ 2011 സി കാറ്റഗറി എന്നും സഹായിയുടെ അപേക്ഷയുടെ മുകളില്‍ അപേക്ഷകന്റെ പേരും രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷയും അനുബന്ധ രേഖകളും ഏപ്രില്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് തപാല്‍ മാര്‍ഗം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിച്ചിരിക്കണം. നേരിട്ടോ അവസാന തീയതിക്കുശേഷമോ ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കില്ല.
നിലവില്‍ അപേക്ഷ സമര്‍പ്പിച്ച 70 വയസ്സിന് മുകളിലുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ കവറിലുള്ള ഒരാളെ സഹായിയായി നിശ്ചയിച്ച് കവര്‍നമ്പര്‍ സഹിതം വിവരം അവസാന തീയതിക്കകം ഹജ്ജ് കമ്മിറ്റിയെ രേഖാമൂലം അറിയിക്കണം. ഈ സാഹചര്യത്തില്‍ അവര്‍ക്ക് രണ്ട് പേര്‍ക്ക് മാത്രമായി നറുക്കെടുപ്പില്ലാതെ അനുമതി നല്‍കും. കവറിലെ ബാക്കിയുള്ളവരെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ളവര്‍ എല്ലാം സ്ത്രീകളാണെങ്കില്‍ അവരെ നറുക്കെടുപ്പിന് പരിഗണിക്കുന്നതിന് പുതുതായി ഒരു പുരുഷനെ മെഹറമായി ഉള്‍പ്പെടുത്തണം. പുതിയ മെഹറത്തിന്റെ അപേക്ഷ, അയാളെ മെഹറമായി അനുവദിച്ചും അദ്ദേഹവുമായുള്ള ബന്ധം വ്യക്തമാക്കുന്നതുമായ ബാക്കിയുള്ളവരുടെ സമ്മതപത്രം സഹിതം ഏപ്രില്‍ 30നകം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2710717 നമ്പറില്‍ ബന്ധപ്പെടണം.
Courtesy: Madhyamam

AMEER

പ്രവര്‍ത്തകരോട്‌ -ഹല്‍‌ഖാ അമീര്‍

പ്രിയ സഹപ്രവര്‍ത്തകരെ,
അല്ലാഹുവിന്റെ കാവലും തണലും എപ്പോഴും നമുക്ക്‌ മേല്‍ ഉണ്ടാവട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. നമ്മുടെ പ്രസ്ഥാനം അതിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്ക്‌ (മീഖാത്ത്‌) പ്രവേശിക്കുകയാണ്‌. ഏപ്രില്‍ മൂന്ന്‌ മുതല്‍ ഏഴ്‌ വരെ ദല്‍ഹിയില്‍ കേന്ദ്ര പ്രതിനിധി സഭാ യോഗം ചേര്‍ന്നു; അമീറിനെയും കേന്ദ്ര മജ്‌ലിസ്‌ ശൂറയെയും തെരഞ്ഞെടുത്തു. പ്രസ്ഥാനത്തിന്റ കഴിഞ്ഞ നാളുകളെക്കുറിച്ചും വരാനിരിക്കുന്ന ദൗത്യങ്ങളെക്കുറിച്ചും ഗൗരവപ്പെട്ട ആലോചനകള്‍ നടന്ന സമ്മേളനമായിരുന്നു അത്‌. ഇന്ത്യയിലെ വ്യത്യസ്‌ത സംസ്ഥാനങ്ങില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌ അതില്‍ സംബന്ധിച്ചത്‌. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രസ്ഥാനം ഇന്ത്യയിലെങ്ങും പടര്‍ന്ന്‌ പന്തലിക്കുകകയാണ്‌. രാജ്യത്തിന്റ നാനാദിക്കുകളില്‍ നിന്നുള്ള അതിന്റെ പ്രമുഖരായ പ്രതിനിധികളാണ്‌ ആ ദിവസങ്ങളില്‍ ദല്‍ഹിയില്‍ ഒത്തുചേര്‍ന്നത്‌. അല്ലാഹുവിന്റെ ദീനിനെ ഈ രാജ്യത്ത്‌ ഏറ്റവും അഴകാര്‍ന്ന രൂപത്തില്‍ പ്രതിനിധീകരിക്കാനുള്ള ശ്രമത്തിന്റെ പേരാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്നത്‌. അതിനാല്‍, തികഞ്ഞ ആവേശത്തോടെയും ശുഭപ്രതീക്ഷയോടെയും അതേ സമയം അവധാനതയോടെയും നമ്മുടെ ദൗത്യം മുന്നോട്ട്‌ കൊണ്ട്‌ പോവാന്‍ നമുക്ക്‌ കഴിയും.

രാജ്യത്ത്‌ പല മത, രാഷ്‌ട്രീയ സംഘടനകളും നെടുകെയും കുറുകെയും പിളരുകയും പരസ്‌പരം പോര്‍ വിളിക്കുകയും ചെയ്യുന്ന കാലത്താണ്‌, നമ്മുടെ പ്രസ്ഥാനം ആറു പതിറ്റാണ്ടിലേറെക്കാലമായി വലിയൊരു ദൗത്യവുമായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച്‌ മുന്നോട്ട്‌ പോവുന്നത്‌. പ്രസ്ഥാനത്തിനകത്ത്‌ നിലനില്‍ക്കുന്ന ശക്തമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെയും മേന്മയാണത്‌. രാജ്യത്തെ ജമാഅത്ത്‌ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നതാണ്‌ കേന്ദ്ര പ്രതിനിധി സഭ. പ്രതിനിധി സഭയില്‍ വെച്ച്‌ ദീര്‍ഘമായി ചര്‍ച്ച ചെയ്‌തതിന്‌ ശേഷം ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ്‌ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്‌. മൗലാനാ ജലാലുദ്ദീന്‍ ഉമരി സാഹിബ്‌ തന്നെയാണ്‌ വീണ്ടും അമീറായി തെരഞ്ഞെടുക്കപ്പട്ടിരിക്കുന്നത്‌. പുതുമുഖങ്ങളും പരിചിത പ്രജ്ഞരുമായ ആളുകള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്ര മജ്‌ലിസ്‌ ശൂറയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ, ഇസ്‌ലാമികമായ നടപടിക്രമങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വമാണിത്‌. അവര്‍ക്ക്‌ വേണ്ടി നിങ്ങള്‍ ധാരാളമായി, ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. അവരുടെ ചുമലുകള്‍ക്ക്‌ ബലം വേണം, കാലുകള്‍ പതറരുത്‌, മനസ്സ്‌ ഇടറരുത്‌. അതിന്‌ നിങ്ങളുടെ നിര്‍ലോഭമായ പിന്തുണയും ഹൃദയം തൊട്ട പ്രാര്‍ഥനയുമാണ്‌ വേണ്ടത്‌. പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ അക്കാര്യം മനസ്സില്‍ വെക്കുക.

കേന്ദ്ര തലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അവസാനിച്ചിരിക്കെ, സംസ്ഥാന തലത്തിലെ സംഘടനാ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലേക്ക്‌ നാം കടക്കുകയാണ്‌. നമ്മുടെ സംഘടനാ സംവിധാനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമെന്ന നിലക്ക്‌ തികഞ്ഞ ഗൗരവത്തിലും ഉത്തരവാദിത്ത ബോധത്തിലും പ്രവര്‍ത്തകര്‍ അത്‌ നിര്‍വഹിക്കണം.

കേന്ദ്ര പ്രതിനിധി സഭാ സമ്മേളനത്തിന്റെ ആഹ്ലാദങ്ങള്‍ക്കിടയില്‍ വന്ന ദുഃഖ വാര്‍ത്തയായിരുന്നു മൗലാനാ മുഹമ്മദ്‌ ശഫീ മൂനിസ്‌ സാഹിബിന്റെ നിര്യാണം. ശഫീ മൂനിസ്‌ സാഹിബ്‌ ഈ പ്രസ്ഥാനത്തിന്റെ വലിയൊരു സാക്ഷിയായിരുന്നു. രൂപീകരണകാലം മുതല്‍ (1944) ഈ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച മഹാന്‍. ഒരുപാട്‌ കാലങ്ങളെ നേരില്‍ കണ്ട ഭാഗ്യവാന്‍. പ്രസ്ഥാനത്തിലെ എല്ലാ തലമുറകളെയും അദ്ദേഹം അഭിസംബോധന ചെയ്‌തിട്ടുണ്ട്‌. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം നേതൃനിരയില്‍ ഉണ്ടായിരുന്നു. ഈ സംഘത്തിന്റെ കുതിപ്പിനും കിതപ്പിനും അദ്ദേഹം സാക്ഷിയായിരുന്നു. കണിശക്കാരനായ ഒരു പണ്ഡിതന്‍ ആയിരിക്കെത്തന്നെ പ്രസ്ഥാനത്തെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്നതില്‍ വലിയൊരു കണ്ണിയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രമുഖരായ നിരവധി രാഷ്‌ട്രീയ, സാമൂഹിക നായകന്മാര്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും മൊറാര്‍ജി ദേശായിയും എ.ബി വാജ്‌പേയിയുമൊക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയായിരുന്നു. 93-ാം വയസ്സിലും കര്‍മ്മ നിരതനായിരുന്നു അദ്ദേഹം. മരണത്തിന്റെ തലേന്നും അദ്ദേഹം പ്രതിനിധി സഭാ യോഗത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ അദ്ദേഹം വിടവാങ്ങി. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്‌ പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ. നിങ്ങളുടെ പ്രാര്‍ഥനയില്‍ ആ മഹാനെയും ഉള്‍പ്പെടുത്തുക.

കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പ്രസ്ഥാനത്തിന്റെ പേര്‌ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങളുയരുകയും ചെയ്‌ത കാലം കൂടിയാണ്‌ കഴിഞ്ഞു പോയത്‌. ജമാഅത്തുമായുളള ചര്‍ച്ചയെ വിവാദമാക്കാനും ഭീകരവല്‍ക്കരിക്കാനും ചിലര്‍ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു കാര്യത്തില്‍ പ്രസ്ഥാനത്തിന്‌ വ്യക്തതയുണ്ട്‌. അതായത്‌, നമ്മുടെ രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ഉത്തമ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ച്‌ കൊണ്ടാണ്‌ ജമാഅത്ത്‌ അതിന്റെ രാഷ്‌ട്രീയ തീരമാനങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ഈ വിഷയത്തില്‍ രാജ്യത്തെ ഏതാണ്ടെല്ലാം രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായും ജമാഅത്ത്‌ സംസാരിക്കാറുണ്ട്‌. അത്‌ ജമാഅത്തിന്റെ ഒരു ശീലമാണ്‌. ജമാഅത്തുമായി ചര്‍ച്ച നടത്തിയില്ല എന്ന്‌ നെഞ്ചത്ത്‌ കൈവെച്ച്‌ പറയാന്‍ പറ്റുന്ന ഒരു പ്രസ്ഥാനവും ഈ രാജ്യത്തുണ്ടാവില്ല. പക്ഷേ, നമ്മുടെ രാഷ്‌ട്രീയക്കാര്‍ തികഞ്ഞ ആത്മവഞ്ചനയോടെയാണ്‌ ഇക്കാര്യത്തില്‍ സംസാരിക്കുന്നതെന്ന്‌ നമുക്ക്‌ ദിനംദിനേ ബോധ്യപ്പെടുകയാണ്‌. സങ്കുചിതമായ രാഷ്‌ട്രീയ ലാഭങ്ങള്‍ക്ക്‌ വേണ്ടി അവര്‍ കളവ്‌ പറയും; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും; വര്‍ഗീയവികാരം ഉയര്‍ത്തുന്നതില്‍ പോലും അവര്‍ക്ക്‌ മടിയില്ല. എന്നുവെച്ച്‌, നാം നമ്മുടെ ദൗത്യത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോവില്ല. നമ്മെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും പലരും മുതിരും. അങ്ങിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവര്‍ തന്നെ പലതവണ പലവിഷയങ്ങളില്‍ നമ്മുടെ സഹായം കെഞ്ചിയവരുമാണ്‌. നമ്മുടെ രാഷ്‌ട്രീയ മാന്യത കൊണ്ടാണ്‌ നാമത്‌ അങ്ങാടിപ്പാട്ടാക്കാത്തത്‌. ഇന്ന്‌ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തലതാഴ്‌ത്തി തിരിച്ചുവരുമെന്നും നമുക്കറിയാം. `ആ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ മാറിമാറി കൊണ്ടുവരും' എന്നാണല്ലോ വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നത്‌. അതിനാല്‍ പുറത്ത്‌ നടക്കുന്ന ബഹളങ്ങള്‍ നമ്മെ നിരാശപ്പെടുത്തേണ്ടതില്ല. രാഷ്‌ട്രീയ രംഗത്തുള്ള നമ്മുടെ ചുവടുകള്‍ക്ക്‌ കൂടുതല്‍ മൂര്‍ത്ത രൂപം വന്നുകൊണ്ടിരിക്കുകയാണ്‌. ദേശീയതലത്തില്‍ അതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്ക്‌ കൂടുതല്‍ ഗതിവേഗവും പിന്തുണയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ അനുഗ്രഹത്താലും ജനങ്ങളുടെ പിന്തുണയാലും നാം ആ ദൗത്യം സുന്ദരമായി മുന്നോട്ട്‌ കൊണ്ടുപോവുക തന്നെ ചെയ്യും.

അസംബ്ലി തെരഞ്ഞെടുപ്പിലെ നമ്മുടെ നിലപാടിനോട്‌, അത്‌ പ്രഖ്യാപിക്കപ്പെടുന്നതിന്‌ മുമ്പ്‌ തന്നെ, വിയോജിപ്പ്‌ പറഞ്ഞ്‌ ഒരു സഹോദരന്‍ പടിയിറങ്ങിപ്പോയതും കഴിഞ്ഞ ആഴ്‌ചയിലാണ്‌. തന്റെ അഭിപ്രായം സംഘടന സ്വീകരിച്ചില്ല എന്നതാണ്‌ ഇറങ്ങിപ്പോക്കിന്‌ കാരണമായി അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌. ഓരോ ആളും അയാളുടെ അഭിപ്രായം തന്നെയാണ്‌ ശരി എന്ന്‌ വിശ്വസിക്കുകയും അതിനെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ ഇറങ്ങിപ്പോവുകയും ചെയ്യുകയാണെങ്കില്‍ ലോകത്ത്‌ ഒരു സംഘടനക്കും നിലനില്‍ക്കാന്‍ സാധ്യമല്ല. അഭിപ്രായ വൈവിധ്യങ്ങളുള്ള വ്യക്തികള്‍ ചേര്‍ന്നതാണ്‌ സംഘടന. ഈ വൈവിധ്യങ്ങളെ പരസ്‌പരം ആദരിച്ചും പരിഗണിച്ചും വിശകലനം ചെയ്‌തും സന്തുലിതമായ ഒരു നിലപാടിലെത്തുമ്പോഴാണ്‌ സംഘടനയുണ്ടാവുന്നത്‌ തന്നെ. തന്റെ അഭിപ്രായത്തെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ പത്രസമ്മേളനം വിളിക്കാന്‍ നിന്നാല്‍ ഓരോരുത്തരും ദിവസേന നിരവധി തവണ പത്രസമ്മേളനം വിളിക്കേണ്ടി വരും. സംഘടനാ ജീവിതത്തെക്കുറിച്ച്‌ പൊതുവെയും ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ സംസ്‌കാരത്തെക്കുറിച്ച്‌ സവിശേഷമായും ഉണ്ടായിരിക്കേണ്ട വളരെ പ്രാഥമികമായ ഒരു പാഠം ആ സഹോദരന്‍ ഒട്ടുമേ ഗ്രഹിച്ചില്ല എന്നാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌.

ആളുകള്‍ പടിയിറങ്ങിപ്പോവുകയെന്നത്‌ ഈ പ്രസ്ഥാനത്തില്‍ ആദ്യമല്ല. മഹാന്മാരായിട്ടുള്ള പലരും അങ്ങിനെ ചെയ്‌തിട്ടുണ്ട്‌. വിശ്വപ്രസിദ്ധനായ അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മൗലാനാ ശംസ്‌ പീര്‍സാദ, മൗലാനാ സിയാവുര്‍റഹ്‌മാന്‍, മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയ പര്‍വതസമാനമായ വ്യക്തിത്വത്തിനും സാഗരസമാനമായ പാണ്‌ഡിത്യത്തിനും ഉടമകളായ ആളുകള്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന്‌ ഇടക്ക്‌ വെച്ച്‌ പിരിഞ്ഞുപോയവരാണ്‌. നമുക്കിടയിലെ ഒരു സാധാരണക്കാരനെ ആ മഹാന്മാരോട്‌ താരതമ്യം ചെയ്യുന്നത്‌ പ്രസക്തമല്ല. എന്നാലും ഒരു കാര്യം നാം ചിന്തിക്കേണ്ടതുണ്ട്‌. നാം പറഞ്ഞ നേതാക്കളും പ്രസ്ഥാനവും തമ്മില്‍ എല്ലാകാലവും അനിതര സാധാരണമായ സ്‌നേഹബന്ധം നിലനിന്നിരുന്നു. പ്രസ്ഥാനത്തോട്‌ വിയോജിക്കവെ തന്നെ അവര്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കാവും വിധം താങ്ങ്‌ നല്‍കിയിരുന്നു. വൈജ്ഞാനികവും നിലപാടുപരവുമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെത്തന്നെ അവര്‍ക്ക്‌ തരിമ്പും ശത്രുതയുണ്ടായിരുന്നില്ല. അവരാരും വിയോജിപ്പുകള്‍ വിളിച്ചു പറയാന്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നില്ല. ആ അര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞയാഴ്‌ച പിരിഞ്ഞു പോയ സഹോദരന്റെ കാര്യം പ്രസ്‌ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു അനുഭവമാണ്‌. ഏറ്റവും താഴെക്കിടയിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനുണ്ടാവേണ്ട സാമാന്യമായ ഔചിത്യബോധത്തിന്റെ കണികാംശം പോലും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബോഡിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുണ്ടായില്ല എന്നത്‌ ഗൗരവമായി നാം എടുക്കുന്നുണ്ട്‌. ആശയപരമോ നിലപാടുപരമോ ആയ വിയോജിപ്പുകളല്ല; മറിച്ച വ്യക്തിപരമായ ചില കാര്യങ്ങളായിരുന്നു അതിന്‌ പിന്നിലെന്നതാണ്‌ യാഥാര്‍ഥ്യം. നമ്മുടെ പ്രസ്ഥാനം വ്യക്തികളുടെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന കണിശതയെ ആ സഹോദരന്‍ ചൂഷണം ചെയ്‌തുവെന്ന്‌ മാത്രം. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍, അത്തരമൊരാള്‍ എങ്ങിനെ പ്രസ്ഥാനത്തിന്റെ നേതൃഘടനയില്‍ എത്തി എന്ന്‌ സ്വാഭാവികമായും ചോദ്യമുയരും. വളരെ പ്രസക്തമായ ചോദ്യമാണത്‌. തീര്‍ച്ചയായും പ്രസ്ഥാനം ആ വശങ്ങള്‍ ഗൗരവത്തില്‍ വിശകലനം ചെയ്യും. ആവശ്യമായ നടപടികള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ എടുക്കുകയും ചെയ്യും.

അല്ലാഹു മുഹമ്മദ്‌(സ)ന്റെ ഉമ്മത്തിനെ ഏല്‍പിച്ച ദൗത്യം നമ്മുടെ കാലത്ത്‌ നിര്‍വഹിക്കുകയെന്നതാണ്‌ നാം ഏറ്റെടുത്തിരിക്കുന്ന ജോലി. ആളുകളല്ല; ചെയ്യുന്ന ജോലിയാണ്‌ അതില്‍ പരമപ്രധാനം. നാം നമ്മുടെ ജോലികള്‍ ഭംഗിയിലും വൃത്തിയിലും ചെയ്യുക. അതിനായി മനസ്സ്‌ സ്‌ഫുടം ചെയ്യുക, കാലുകള്‍ ഉറപ്പിക്കുക. പൈശാചികതയുടെ അംശങ്ങള്‍ ഉള്ളിലേക്ക്‌ കയറിവരുന്നുണ്ടോ എന്ന്‌ എപ്പോഴുമെപ്പോഴും ജാഗ്രത്തായിരിക്കുക, ശപിക്കപ്പെട്ട പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ എപ്പോഴും അല്ലാഹുവിനോട്‌ കാവല്‍ തേടുക. അപ്പോള്‍ നമുക്ക്‌ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകാട്ടെ, ആമീന്‍.

JIH PADANNA

 
 
പടന്നയില്‍ ജമാഅത്ത് ഓഫിസിന് തീയിട്ടു
കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പടന്നയില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഓഫിസിന് അജ്ഞാത സംഘം തീവെച്ചു. ജമാഅത്തെ ഇസ്ലാമിയുടെയും പോഷക ഘടകങ്ങളുടെയും ഓഫിസുകളും വിവിധ സേവന വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്ന 'ദിശ' ജനകീയ കേന്ദ്രമാണ് തീവെച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം.  ഇരുനില കെട്ടിടത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
ഇവിടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി, വനിതാ വിഭാഗം, സ്റ്റുഡന്റ് സെന്റര്‍, സോളിഡാരിറ്റി, ഇഹ്സാന്‍ സകാത്ത് ആന്‍ഡ് റിലീഫ് സെല്‍, ലൈബ്രറി, ഹെല്‍പ് ലൈന്‍, സൌജന്യ മെഡിക്കല്‍ സെന്റര്‍ എന്നിവയാണ് അഗ്നിക്കിരയായത്. ലൈബ്രറിയിലുണ്ടായിരുന്ന ഖുര്‍ആന്‍ പരിഭാഷകളും ഗ്രന്ഥങ്ങളും കത്തിനശിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ച മരുന്നുകള്‍, ഓഫിസ് രേഖകള്‍, ഫര്‍ണിച്ചര്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. തീ ആളിക്കത്തുന്നത് കണ്ട തൊട്ടടുത്ത വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസും അഗ്നിശമനസേനയുമാണ് തീയണച്ചത്. ജനല്‍ചില്ലുകളും മുകള്‍നിലയിലെ വാതിലും തകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയതെന്ന് കരുതുന്നു. റിസപ്ഷനിലും കോണ്‍ഫറന്‍സ് ഹാളിലും ഉണ്ടായിരുന്ന ഫര്‍ണിച്ചറും കൂട്ടിയിട്ട് കത്തിച്ച നിലയിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇത് നാലാംതവണയാണ് ഓഫിസിനുനേരെ ആക്രമണം നടക്കുന്നത്. ജനകീയ കേന്ദ്രം പ്രസിഡന്റ് വി.കെ. മഹ്മൂദ് ചന്തേര പൊലീസില്‍ പരാതി നല്‍കി. ജില്ലാ പൊലീസ് സൂപ്രണ്ട് സഞ്ജയ്കുമാര്‍, ഡിവൈ.എസ്.പി ജോസി ചെറിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെയുള്ള അന്വേഷണം ആരംഭിച്ചു.
പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പു, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Courtesy:Madhyamam/14-04-2011

ELECTION

കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് 
മേഖലയില്‍ ഉയര്‍ന്ന പോളിങ്; 
യു.ഡി.എഫ് കേന്ദ്രങ്ങളില്‍ കുറഞ്ഞു

ബൂത്തുകളിലെ വോട്ടെടുപ്പിന്റെ കണക്ക് ബൂത്ത് നമ്പര്‍, ബൂത്തിന്റെ പേര്, ആകെ വോട്ട്, പോള്‍ ചെയ്തത്, ശതമാനം എന്നീ ക്രമത്തില്‍:
തലമുണ്ട എല്‍.പി സ്കൂള് നോര്‍ത്ത് സൈഡ്  1037.......... 905.......... 87.27, 

തലമുണ്ട എല്‍.പി സ്കൂള് സൌത്ത് സൈഡ്  999.......... 827.......... 82.78
തലമുണ്ട നവോദയ സാംസ്കാരിക റീഡിങ് റൂം ആന്‍ഡ് ലൈബ്രറി 1206..........994..........82.42
കാഞ്ഞിരോട് എ.യു.പി സ്കൂള്‍ 1217..........938..........77.07
കാഞ്ഞിരോട് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍ നോര്‍ത്ത് സൈഡ് 1214..........947..........78.01
കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ നോര്‍ത്ത് സൈഡ് 1294..........1092..........84.39
കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്കൂള്‍ വെസ്റ്റ് സൈഡ് 1269..........1116..........88.57
പുറവൂര്‍ എ.എല്‍.പി സ്കൂള്‍ സൌത്ത് സൈഡ് 1316..........869..........68.09
പുറവൂര്‍ എ.എല്‍.പി സ്കൂള്‍ നോര്‍ത്ത് സൈഡ്  1094..........860..........76.61.......... 30
ഏച്ചൂര്‍ സെന്‍ട്രല്‍ എല്‍.പി സ്കൂള്‍ 1304..........1167..........89.49
ഏച്ചൂര്‍ ഈസ്റ്റ് എല്‍.പി സ്കൂള്‍ 1308..........1105..........84.48
ഏച്ചൂര്‍ വെസ്റ്റ് യു.പി സ്കൂള്‍ സൌത്ത് സൈഡ്  1271..........1088..........85.06
ഏച്ചൂര്‍ വെസ്റ്റ് യു.പി സ്കൂള്‍ സൌത്ത് സൈഡ് 1386..........1203..........86.8..........34
ഏച്ചൂര്‍ വെസ്റ്റ് യു.പി സ്കൂള്‍ മിഡില്‍ 975..........840..........86.15

PADANA SAHAVASAM

MSF KANNUR

പ്രതിഷേധ പ്രകടനം
കണ്ണൂര്‍: എം.എസ്.എഫ് ജില്ലാ ട്രഷറര്‍ സൈഫുദ്ദീന്‍ നാറാത്തിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി.  എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, റിയാസ് മുണ്ടേരി, ശാക്കിര്‍ അഡൂര്‍, ജാഫര്‍ സാദിഖ്, പി.സി. റംസി, നസീര്‍ അത്താഴക്കുന്ന്, അര്‍ഷില്‍ ആയിക്കര, അശ്കര്‍ കണ്ണാടിപ്പറമ്പ്, ആശിഖ് മുക്കണ്ണി, ശുഹൈബ് കൊതേരി, യഹിയ ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
കണ്ണൂര്‍: പടന്നയിലെ ജമാഅത്തെ ഇസ്ലാമി ഓഫിസ് തീവെച്ചു നശിപ്പിച്ചതില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി പ്രതിഷേധിച്ചു. രാഷ്ട്രീയ നിലപാട് തങ്ങള്‍ക്കെതിരായാല്‍ ഹീനമായ മാര്‍ഗമവലംബിക്കുന്നവരെ നിലക്കുനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണം.
സാമൂഹികവിരുദ്ധരെയും വാണിഭക്കാരെയും സംരക്ഷിച്ചുനിര്‍ത്തുന്നവര്‍ക്ക് ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം പൊറുപ്പിക്കാനാവാത്തതുകൊണ്ടാണ് ഇരുട്ടിന്റെ മറവില്‍ അക്രമങ്ങളഴിച്ചുവിടുന്നത്.
ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ടി.കെ. മുഹമ്മദലി ആവശ്യപ്പെട്ടു.
14-04-2011

Thursday, April 14, 2011

അബ്ദുല്ലക്കുട്ടിയെ തടഞ്ഞു; കാറിന്റെ ചില്ല് തകര്‍ത്തു

കണ്ണൂരില്‍ യു.ഡി.എഫ് ബൂത്ത് 
ഏജന്റുമാര്‍ക്ക് നേരെ വ്യാപക അക്രമം
അബ്ദുല്ലക്കുട്ടിയെ തടഞ്ഞു; 
കാറിന്റെ ചില്ല് തകര്‍ത്തു

ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അബ്ദുല്ലക്കുട്ടിയെ തടഞ്ഞത്. അബ്ദുല്ലക്കുട്ടിയും സംഘവും മുണ്ടേരി പുറവൂര്‍ എല്‍.പി സ്കൂളിലെ 29ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ 'ബൂത്തില്‍ കയറി വോട്ട് ചോദിക്കാന്‍ നീ ആരാടാ' എന്ന് ചോദിച്ച് ഒരു സംഘം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് അടിക്കാന്‍ ശ്രമിച്ചുവെന്നും അവരില്‍നിന്ന് ഒഴിഞ്ഞുമാറി കാറില്‍ കയറിയപ്പോള്‍ തടഞ്ഞ് കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.ഇതിനുശേഷം മുണ്ടേരിമൊട്ട സെന്‍ട്രല്‍ യു.പി സ്കൂളില്‍ എത്തിയപ്പോള്‍ ബൂത്തില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ വി. സുഫൈജ്, ഗണ്‍മാന്‍ അനില്‍കുമാര്‍ എന്നിവരെ കൈയേറ്റം ചെയ്തു. ഗണ്‍മാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. തോക്കെടുത്തപ്പോള്‍ അക്രമികള്‍ പിന്തിരിയുകയായിരുന്നുവെന്നും പിന്നീട് പൊലീസ് എത്തിയാണ് കുഴപ്പക്കാരെ പിന്തിരിപ്പിച്ച് തന്നെയും കൂടെയുണ്ടായിരുന്നവരെയും ടൌണിലെത്താന്‍ സഹായിച്ചതെന്നും അബ്ദുല്ലക്കുട്ടി  പറഞ്ഞു.
ജില്ലയിലെ പ്രശ്നബൂത്തുകളിലൊന്നാണ് പുറവൂര്‍ എല്‍.പി സ്കൂള്‍. വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവരോട് സ്ഥാനാര്‍ഥി വോട്ട് ചോദിച്ചുവെന്നാരോപിച്ചാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചത്.

കുടുക്കിമൊട്ടയില്‍ കടക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

കുടുക്കിമൊട്ടയില്‍ കടക്ക് തീപിടിച്ച്
ലക്ഷങ്ങളുടെ നഷ്ടം
കാഞ്ഞിരോട്: കുടുക്കിമൊട്ടയില്‍ കടക്ക് തീപിടിച്ച് വന്‍ നാശനഷ്ടം. പുലര്‍ച്ചെ രണ്ടു മണിക്കാണ് എം.കെ. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള സന ഫാന്‍സി കട പൂര്‍ണമായും കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്് കാരണമെന്നറിയുന്നു. കണ്ണൂരില്‍നിന്നുള്ള അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയിലുള്ള സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
ഷോപ്പില്‍ സൂക്ഷിച്ച 40,000 രൂപയും അഗ്നിക്കിരയായതായി ഉടമസ്ഥന്‍ പറഞ്ഞു. കുടുക്കിമൊട്ട ചൈത്രപുരം കോംപ്ലക്സിലെ താഴത്തെ നിലയിലാണ് അഗ്നിക്കിരയായ കട.
മുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ അഗ്നിശമനസേനയെ വിവരമറിയിച്ചതിനാല്‍ അടുത്ത കടയിലേക്ക് വ്യാപിക്കുന്നത് തടയാന്‍ സാധിച്ചു.
12-03-2011

OBIT_ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു .

  ഷിജു
കുടുക്കിമൊട്ട: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കുടുക്കിമൊട്ടയിലെ അണ്ണാക്കൊട്ടന്‍ ചാലില്‍ തെക്കന്‍ ചന്ദ്രന്‍^ലക്ഷ്മി ദമ്പതികളുടെ മകന്‍ തെക്കന്‍ ഷിജുവാണ് (28) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ചാല ബൈപാസിനടുത്താണ് അപകടം. അപകടം നടന്നയുടന്‍ ഷിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കാട്ടാമ്പള്ളിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ അക്കൌണ്ടന്റായിരുന്നു ഷിജു. സഹോദരങ്ങള്‍: തെക്കന്‍ ഷാജു (ദുബൈ), ടി. നിഷ (അധ്യാപിക, കോട്ടയം മലബാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത് നദന്നു .
13-04-2011

Monday, April 4, 2011

GIO_KANNUR

ജി.ഐ.ഒ. സഹവാസ ക്യാമ്പ്
ജി.ഐ.ഒ. കണ്ണൂര്‍ ജില്ലാ കമ്മറ്റി വെക്കേഷന്‍ കാലയളലില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഹയര്‍സെക്കണ്ടറി മീറ്റ് ഏപ്രില്‍ 25,26 തീയതികളില്‍ കണ്ണൂര്‍ ഞാലുവയലിലെ ഐ.സി.എമ്മില്‍ നടക്കും. ടീന്‍സ് മീറ്റ് ഏപ്രില്‍ 29 മുതല്‍ മെയ് 2 വരെ 'ഒരു അവധിക്കാല സഹവാസം' വിളയാങ്കോട് വാദിസ്സലാമില്‍ സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ ഏപില്‍ 20 ന് മുമ്പായി 
9656071524
9526437370
9895402175 
എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Sunday, March 27, 2011

SIO COLUMN

KAOSER

ഒഴിവുകാല പഠന -വിനോദ സഹവാസം
കണ്ണൂര്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഒഴിവുകാല പഠന-വിനോദ സഹവാസം ഏപ്രില്‍ 11 മുതല്‍ മേയ് അഞ്ചുവരെ പുല്ലൂപ്പി കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ സംഘടിപ്പിക്കും. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്ര പഠനം, സാഹിത്യം, കല, വ്യക്തിത്വ വികസനം, ഡ്രോയിങ് എന്നീ വിഷയങ്ങളില്‍ പരിശീലനവും പിക്നിക്, സീഡി പ്രദര്‍ശനം, ആരോഗ്യ, കൌണ്‍സലിങ് ക്ലാസുകള്‍ എന്നിവയുമുണ്ടാകും. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് സ്കൂള്‍ പരിഗണന കൂടാതെ പ്രവേശനം നല്‍കും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31നുമുമ്പ് പുല്ലൂപ്പി കൌസര്‍ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്യണം. കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍നിന്ന് സ്കൂളിലേക്ക് ബസ് സൌകര്യം ഉള്‍പ്പെടെ കോഴ്സ് പൂര്‍ണമായും സൌജന്യമാണ്. 
ഫോണ്‍: 2748786.

SOLIDARITY THALASSERY


വിളക്കുതൂണിന് റീത്തുവെച്ചു
തലശേãരി: മാസങ്ങളായി തകരാറിലായ തലശേãരി പുതിയ ബസ്സ്റ്റാന്‍ഡിലെ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്താത്ത തലശേãരി നഗരസഭാധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ വിളക്കുതൂണിന് റീത്ത് ചാര്‍ത്തി. ഏരിയാ പ്രസിഡന്റ് എ.പി. അജ്മല്‍ റീത്ത് സമര്‍പ്പണം നടത്തി.എന്‍.കെ. അര്‍ഷാദ്, കെ.ശുഹൈബ്, അബ്ദുസമദ്, സി.ടി. ഖാലിദ് എന്നിവര്‍ നേതൃത്വം നല്‍കി.

CHAKKARAKAL NEWS: BAR

ബാറിനെതിരെ പ്രതിഷേധ പ്രകടനവും
പൊതുയോഗവും സംഘടിപ്പിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ബാറിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ചക്കരക്കല്ലിലെയും പരിസരപ്രദേശങ്ങളിലെയും സമാധാനം തകര്‍ക്കുന്ന ബാര്‍ അടച്ചുപൂട്ടുക, അധികൃതരുടെ നിസ്സംഗത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു.
ബാര്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്ക് മൌവ്വഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരായ ഫാ. തോമസ് തൈത്തോട്ടം, യു.പി. സിദ്ദീഖ് മാസ്റ്റര്‍, അഡ്വ. അഹമ്മദ് മാണിയൂര്‍, ടി.പി.ആര്‍. നാഥ്, എ.ടി. സമീറ, എ. സക്കീന ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടൌണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഫാ. തോമസ് തൈത്തോട്ടം, ഹസീന മുഹമ്മദലി, കാര്‍ത്യായനി ടീച്ചര്‍, സി.ടി. ഷഫീഖ്, താഹിര്‍, കെ.കെ. ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് നടന്ന പൊതുയോഗം ഫാ. തോമസ് ഉദ്ഘാടനം ചെയ്തു. കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. ടി.പി.ആര്‍. നാഥ്, സി.എച്ച്. മുഹമ്മദലി ഹാജി, അഡ്വ. അഹമ്മദ് മാണിയൂര്‍, ഫയിലുറഹ്മാന്‍, എം. രമേശന്‍, ആശാ ഹരി, ദിനു മൊട്ടമ്മല്‍, അബ്ദുല്‍ ഖാദര്‍ സലഫി, കെ.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. മുത്തലിബ് നന്ദി പറഞ്ഞു.

Friday, March 25, 2011

KM SHAJI

 dheshaabhimani 24-03-2011
 KERALA koumudhi 24-03-2011
 madhyamam 25-03-2011
tejas 25-03-2011

സോളിഡാരിറ്റി ഓഫിസില്‍ കെ എം ഷാജി രഹസ്യസന്ദര്‍ശനം നടത്തി
 കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍നിന്നു യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി സോളിഡാരിറ്റിയുടെ പിന്തുണ തേടി സോളിഡാരിറ്റിയുടെ ജില്ലാ ആസ്ഥാനത്തെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണു കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ കോംപ്ളക്സിലെ സോളിഡാരിറ്റി ഓഫിസില്‍ കെ എം ഷാജി രഹസ്യസന്ദര്‍ശനം നടത്തിയത്.
യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി തില്ലങ്കേരിയും ലീഗ് മുഖപത്രത്തിലെ ജില്ലാ ലേഖകനും കൂടെയുണ്ടായിരുന്നു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ എം മഖ്്ബൂല്‍, സംസ്ഥാന പ്രതിനിധി സഭാ അംഗം ജലീല്‍ പടന്ന എന്നിവരുമായി 10 മിനുട്ടിലേറെ സമയം ചര്‍ച്ചനടത്തി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തിട്ടില്ലാത്തതിനാല്‍ പിന്തുണ സംബന്ധിച്ചു നിലപാട് വ്യക്തമാക്കാന്‍ സോളിഡാരിറ്റി നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണു സൂചന. കെ എം ഷാജി ഇന്നലെ രാവിലെയാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി നേതാക്കളോടൊപ്പം പ്രകടനമായെത്തിയാണു പത്രിക നല്‍കിയതെങ്കിലും ഇടവേളയില്‍ ജില്ലയിലെ മറ്റു ലീഗ് നേതാക്കളെ ഒഴിവാക്കിയായിരുന്നു സോളിഡാരിറ്റി ഓഫിസിലെത്തിയത്. സോളിഡാരിറ്റി, ജമാഅത്തെ ഇസ്്ലാമി, പോപുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരന്തരം വിമര്‍ശിച്ചിരുന്ന ഷാജി ഇത്തരം സംഘടനകളുമായി തിരഞ്ഞെടുപ്പിലോ മറ്റോ യാതൊരുവിധ ചര്‍ച്ചകള്‍ നടത്തുകയോ പിന്തുണ തേടുകയോ ചെയ്യില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അഴീക്കോട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനാല്‍ ഇവിടെ മല്‍സരം കനക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാജി സോളിഡാരിറ്റിയുടെ പിന്തുണ തേടിയതെന്ന് അറിയുന്നു.
Courtesy: Thejas/24-03-2011

Thursday, March 24, 2011

OBIT_VK MOIDU HAJI PAYANGADI


വി.കെ. മൊയ്തുഹാജിഅന്തരിച്ചു
പഴയങ്ങാടി: മൂന്നു പതിറ്റാണ്ടായി കണ്ണൂര്‍ ജില്ലയുടെയുടെയും  ഉത്തരകേരളത്തിന്റെയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന വി.കെ. മൊയ്തുഹാജി (74) അന്തരിച്ചു. പഴയങ്ങാടി വാദിഹുദ ആസ്ഥാനമായ മുട്ടം തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനാണ്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അന്ത്യം.
'ഗള്‍ഫ് മാധ്യമം' പത്രാധിപര്‍ വി.കെ. ഹംസ അബ്ബാസ് സഹോദരനാണ്. മുട്ടത്തെ എസ്.വി. അബ്ബാസ് ഹാജി^വി.കെ. ആയിഷ ദമ്പതികളുടെ മകനായി 1937 ജൂണ്‍ ഒന്നിന് ജനിച്ച മൊയ്തുഹാജി മുട്ടത്ത് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനുശേഷം ഫാറൂഖ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി.
ജമാഅത്തെ ഇസ്ലാമിയിലൂടെ പൊതുരംഗത്തെത്തിയ മൊയ്തു ഹാജി 1981ല്‍ മുട്ടം തഅലീമുല്‍ ഇസ്ലാം ട്രസ്റ്റിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മത്സ്യസംസ്കരണ സ്ഥാപനമായ ചൂട്ടാട് അബ്ബാസണ്‍സ് മാനുവല്‍ ഇന്‍ഡസ്ട്രീസ് ഉടമയാണ്.പാപ്പിനിശേãരി ഈമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, കണ്ണൂര്‍ കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, പുതിയങ്ങാടി അല്‍ഇഖ്റാം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ പ്രവര്‍ത്തകസമിതി അംഗം, കേരള റെക്കഗ്നൈസ്ഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയംഗം, കേരള മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയംഗം, ജമാഅത്തെ ഇസ്ലാമി മാടായി ഹല്‍ഖാ നാസിം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
ഭാര്യ: എസ്.എല്‍.പി. ആമിനാബി. 
മക്കള്‍: മുഹമ്മദ് അഷ്റഫ് (ബദരിയ്യ ഫൂട്ട്വെയര്‍, തളിപ്പറമ്പ്), മുബാറക, മുഹമ്മദ് സിദ്ദീഖ് (സില്‍ക്ക് സിറ്റി, പയ്യന്നൂര്‍), ശാഫി മൊയ്തു (ബേഗ്ഫൂട്ട്, കണ്ണൂര്‍), സാബിറ (സിംഗപ്പൂര്‍), റംല, മുഹമ്മദ് റഫീഖ് (അബൂദബി), ആയിശബി, മുഹമ്മദ് ഫര്‍ഹത്ത് സലീം (ഫാസ്റ്റ് ഫൈബര്‍ പ്രോഡക്ട്, ചൂട്ടാട്), ത്വയ്യിബ (ലെക്ചറര്‍, ഇസ്ലാമിക് യൂനിവേഴ്സിറ്റി, കുവൈത്ത്), റുക്സാന (ചെന്നൈ).
മരുമക്കള്‍: സൈബുന്നിസ (കമ്പില്‍), ഹാഷിം (പയ്യന്നൂര്‍), സൌദ പടന്ന (ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), നാജിദ ബാനു ആദിരാജ (കണ്ണൂര്‍), വി.വി. ശരീഫ് (സിംഗപ്പൂര്‍), ഫെബീന (കണ്ണൂര്‍), ഫാറൂഖ് ഉസ്മാന്‍ (സെക്രട്ടറി, സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി), ശബാന (പുതിയങ്ങാടി), അര്‍ഷദ് (കുവൈത്ത്), അജ്മല്‍ (ചെന്നൈ). മറ്റു സഹോദരങ്ങള്‍: വി.കെ. അബ്ദുല്ല, കുഞ്ഞാമിന, അസ്മ, സഫിയ, എം. മുസ്തഫ, പരേതരായ വി.കെ. യൂസുഫ് ഹാജി, ആത്തീമ.
വിടപറഞ്ഞത് വിദ്യാഭ്യാസ
ഗതിമാറ്റത്തിന്റെ ശില്‍പി
വി.കെ. മൊയ്തു ഹാജിയുടെ വിയോഗത്തോടെ ഉത്തരകേരളത്തിന് നഷ്ടമായത് വിദ്യാഭ്യാസ ഗതിമാറ്റത്തിന്റെ ശില്‍പിയെ. പ്രദേശത്തിന്റെ വിദ്യാഭ്യാസരംഗത്ത് പൊളിച്ചെഴുത്ത് നടത്തിയ സ്ഥാപനങ്ങള്‍ക്ക് സാന്നിധ്യം നല്‍കാനായത് വി.കെ. മൊയ്തുഹാജിയുടെ വിപ്ലവകരമായ വിദ്യാഭ്യാസ പരിശ്രമ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടായിരുന്നു.
1981ല്‍ തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിന്റെ കീഴില്‍  പഴയങ്ങാടി വാദിഹുദയില്‍ നഴ്സറി സ്കൂളോടെയാണ്  വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രോഗ്രസിവ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, കേരള സിലബസിലുള്ള വാദിഹുദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വാദിഹുദ ഹൈസ്കൂള്‍, ഐ.ടി.സി, കാരുണ്യ നികേതന്‍ ബധിര^ മൂക വിദ്യാലയം, അല്‍ഹുദ ഓര്‍ഫന്‍സ് കെയര്‍ ഹോം, കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെയുള്ള വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് തുടങ്ങി നിരവധി സംരംഭങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. പ്രദേശത്തെ നിരവധി ചാരിറ്റബിള്‍ സംരംഭങ്ങളില്‍ മൊയ്തു ഹാജിയുടെ  കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. മിതഭാഷിയായ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന മൊയ്തു ഹാജിയുടെ ലേഖനങ്ങള്‍ പ്രബോധനം വാരികയിലും ഇംഗ്ലീഷ് ആനുകാലികമായ മെസേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 11 മണിയോടെ മൊയ്തുഹാജിയുടെ വിയോഗ വാര്‍ത്തഅറിഞ്ഞതു മുതല്‍ പുതിയങ്ങാടിയിലെ വസതിയായ ശാന്തിനികേതനിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. ജനത്തിരക്ക് കാരണം പുതിയങ്ങാടി, മൊട്ടാമ്പ്രം മേഖലയില്‍ ഏറെനേരം ഗതാഗതം മുടങ്ങി. മത, സാമൂഹിക, സാസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് ആറു മണിയോടെ പുതിയങ്ങാടി തലക്കലെ പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി, അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി, സെക്രട്ടറിമാരായ എന്‍.എം.അബ്ദുറഹിമാന്‍, ടി.കെ.ഹുസൈന്‍, 'മാധ്യമം' പത്രാധിപര്‍ ഒ.അബ്ദുറഹ്മാന്‍, എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൌലവി, ജില്ലാ സെക്രട്ടറി കെ.ടി.സഹദുല്ല, മുന്‍മന്ത്രി കെ.പി. നൂറുദ്ദീന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്റ് യു.പി.സിദ്ദീഖ്, സെക്രട്ടറി കളത്തില്‍ ബഷീര്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രാമചന്ദ്രന്‍, ഡി.സി.സി സെക്രട്ടറി പ്രമോദ്, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. കരുണാകരന്‍ മാസ്റ്റര്‍, കല്യാശേãരി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥികളായ ടി.വി.രാജേഷ്, അഡ്വ.ഇന്ദിര,കാസര്‍കോട് ആലിയ കോളജ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഉമരി, സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് ഗൈസ്, കണ്ണൂര്‍ കൌസര്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി.മൊയ്തു മാസ്റ്റര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു. മൊട്ടാമ്പ്രത്ത് ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ മൊയ്തു ഹാജിയുടെ സഹോദരനും 'ഗള്‍ഫ് മാധ്യമം' പത്രാധിപരുമായ വി.കെ. ഹംസ അബ്ബാസ്, ഐ.എന്‍.എല്‍ സംസ്ഥാന ട്രഷറര്‍ ബി. ഹംസ ഹാജി, സൈദ് ഇബ്രാഹിം, എ.പി.ബദറുദ്ദീന്‍, പി.ഒ.പി. മുഹമ്മദലി ഹാജി, ഡോ. കെ.ടി. അഷ്റഫ്, വി.വിനോദ്, ശ്രീരാമന്‍ കൊയ്യോന്‍ എന്നിവര്‍ സംസാരിച്ചു. പഴയങ്ങാടി പ്രസ് ഫോറം അനുശോചിച്ചു. മഹമൂദ് വാടിക്കല്‍, സുധീര്‍ വെങ്ങര, പവിത്രന്‍ മാസ്റ്റര്‍, ഫൈസല്‍ മാടായി, ബാലന്‍ പൊങ്ങാരന്‍, പത്മനാഭന്‍ മാസ്റ്റര്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.
Courtesy:Madhyamam

SANKARA VILASAM SCHOOL

സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു. സമാപന സമ്മേളനം കണ്ണൂര്‍ സൌത്ത് എ.ഇ.ഒ സി.വി. ജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ. ചന്ദ്രന്‍, കെ. പ്രമീള എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് കെ. പ്രമീള ഉപഹാരം സമര്‍പ്പിച്ചു. കെ. ജനാര്‍ദനന്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. മത്സര വിജയികള്‍ക്ക് എ. ചന്ദ്രന്‍ സമ്മാനദാനം നടത്തി. കെ. സുധീര്‍ സഞ്ചയിക സമ്മാനം വിതരണം ചെയ്തു. വിരമിക്കുന്ന കെ.വി. ബാലകൃഷ്ണന്‍, കെ. സതി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രധാനാധ്യാപകന്‍ കെ. ജയപ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Wednesday, March 23, 2011

ENTRANCE COACHING

എന്‍ട്രന്‍സ് പരിശീലനം
മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന ജില്ലയിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് റെമഡിയല്‍ കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ക്ലാസ് ആരംഭിക്കും. താല്‍പര്യമുള്ളവര്‍ കാല്‍ടെക്സിലെ കൌസര്‍ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9895636087.

VOTERS LIST

വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോയെന്നറിയാന്‍
എസ്.എം.എസ് സംവിധാനം

വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോയെന്നും പോളിങ് സ്റ്റേഷന്‍ ഏതാണെന്നും അറിയാന്‍ എസ്.എം.എസ് സൌകര്യം ജില്ലയിലും നടപ്പായി. 2011 ജനുവരി അഞ്ചിലെ ലിസ്റ്റില്‍ പേരുണ്ടോയെന്നും പോളിങ് സ്റ്റേഷന്‍ ഏതാണെന്നും അറിയാം. 9446401077 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്. പോളിങ് സ്റ്റേഷന്‍ അറിയുന്നതിന് കണ്ണൂര്‍ താലൂക്കില്‍ പെട്ടവര്‍ (കണ്ണൂര്‍, ധര്‍മടം, അഴീക്കോട്, കല്യാശേãരി മണ്ഡലം) KR വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ വേണം എസ്.എം.എസ് അയക്കാന്‍.
തളിപ്പറമ്പ് താലൂക്കിലെ (പയ്യന്നൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ് മണ്ഡലം) വോട്ടര്‍മാര്‍ TP വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റിലും തലശേãരി താലൂക്കില്‍പെട്ടവര്‍ (തലശേãരി, കൂത്തുപറമ്പ്,മട്ടന്നൂര്‍,പേരാവൂര്‍ മണ്ഡലം) TY വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റിലും എസ്.എം.എസ് അയച്ചാല്‍ പോളിങ് സ്റ്റേഷന്‍ അറിയാം.
വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ അറിയാന്‍ കണ്ണൂര്‍ താലൂക്ക്: KRNMNAME/FATHER OR MOTHER OR HUSBAND/HOUSE NAME തളിപ്പറമ്പ് താലൂക്ക്: TPNMNAME/FATHER OR MOTHER OR HUSBAND/HOUSE NAME തലശേãരി താലൂക്ക്: TYNMNAME/FATHER OR MOTHER OR HUSBAND/HOUSE NAME. വോട്ടേഴ്സ് ലിസ്റ്റിലെ കൂടുതല്‍ വിവരങ്ങള്‍ www.ceokerala.gov.in എന്ന വെബ്സൈറ്റിലും ജനുവരി അഞ്ചിലെ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ് www.kannur service.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

CHAKKARAKAL NEWS: BAR

ചക്കരക്കല്ലിലെ ബാര്‍അടച്ചുപൂട്ടണം
ആക്ഷന്‍ കമ്മിറ്റി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന ബാര്‍ അടച്ചുപൂട്ടണമെന്ന് ബാര്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗം ആവശ്യപ്പെട്ടു.
കേരള പഞ്ചായത്തീരാജ് 232ാം ആക്ടനുസരിച്ച് നിയമനടപടി കൈക്കൊള്ളണമെന്ന് ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ ഉള്‍ക്കൊള്ളുന്ന ചെമ്പിലോട് പഞ്ചായത്തിന്റെ അനുവാദമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ചക്കരക്കല്ലില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ കേരളമോചന യാത്രാസമയത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിംലീഗ്), സി.പി. സലീം (കെ.എന്‍.എം), സി.എച്ച്. മുസ്തഫ (ജമാഅത്തെ ഇസ്ലാമി), സി. കാര്‍ത്യായനി ടീച്ചര്‍ (മദ്യനിരോധന സമിതി), തെക്കീബസാര്‍ മദ്യഷാപ്പ് സമരനായിക ശശികല, ഇ. അബ്ദുസ്സലാം, ടി.പി.ആര്‍. നാഥ് (സര്‍വോദയ സംഘം), സി.സി. മാമു ഹാജി, പട്ടന്‍ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ദിനു മൊട്ടമ്മല്‍ സ്വാഗതവും കെ.പി. മുത്തലിബ് നന്ദിയും പറഞ്ഞു.രാവിലെ നടന്ന വാഹനജാഥ ഏച്ചൂരില്‍നിന്നാരംഭിച്ച് ചക്കരക്കല്ലില്‍ സമാപിച്ചു. ടി. ചന്ദ്രന്‍, രഘു മാസ്റ്റര്‍, ദിനു മൊട്ടമ്മല്‍, കെ.കെ. ഫിറോസ്, പി.സി. അഹമ്മദ്, കെ.പി. മുത്തലിബ്, സി.സി. മാമു ഹാജി, കെ.വി. അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Courtesy:madhyamam