ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 22, 2012

സോളിഡാരിറ്റി കരിയാട് യൂനിറ്റ്

 സോളിഡാരിറ്റി യൂനിറ്റ് രൂപവത്കരിച്ചു
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി കരിയാട് യൂനിറ്റ് രൂപവത്കരിച്ചു. ഏരിയാ പ്രസിഡന്‍റ് പി. ശിഹാബ് അധ്യക്ഷത വഹിച്ചു.
 ഭാരവാഹികള്‍: 
കെ. അഷ്റഫ് (പ്രസി.), 
പ്രദീപന്‍ ((വൈസ് പ്രസി.), 
സക്കീര്‍ ഹുസൈന്‍, എന്‍.എം. ഷഫീഖ് (ജില്ലാ കമ്മിറ്റി പ്രതിനിധികള്‍).

എസ്.ഡി.പി.ഐ ധര്‍ണ

 എസ്.ഡി.പി.ഐ ധര്‍ണ 
 മുണ്ടേരി പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി. പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ശഫീഖ് അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ മൗലവി, ശംസീര്‍, സാബിത്ത് എന്നിവര്‍ സംസാരിച്ചു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തി

ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്തി
പഴയങ്ങാടി: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ പഴയങ്ങാടിയില്‍ പ്രകടനം നടത്തി. വാദിഹുദ കാമ്പസിലെ 1200ല്‍പരം വിദ്യാര്‍ഥികളാണ് റാലിയില്‍ പങ്കെടുത്തത്. രാവിലെ 10ന് ആരംഭിച്ച റാലി പഴയങ്ങാടി നഗരം ചുറ്റി കാമ്പസില്‍ സമാപിച്ചു.
യുദ്ധ വിരുദ്ധ പ്ളക്കാര്‍ഡുകളും ഗസ്സയിലെ ഭീകര ദൃശ്യങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും വിദ്യാര്‍ഥികള്‍ കൈയിലേന്തി. ജനിച്ച മണ്ണില്‍ ജിവിക്കാനുള്ള ഫലസ്തീനികളുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
വാദിഹുദ മാനേജര്‍ എ. മുഹമ്മദ് കുഞ്ഞി, അക്കാദമിക് ഡയറക്ടര്‍ പി.കെ. മുഹമ്മദ് സാജിദ് നദ്വി, പ്രിന്‍സിപ്പല്‍ പി.കെ. മുസ്തഫ, ആര്‍.സി. പവിത്രന്‍, ബാബു മാസ്റ്റര്‍, പി.ടി.എ. പ്രസിഡന്‍റ് മഹ്മൂദ് വാടിക്കല്‍, മുസ്തഫ ഇബ്രാഹിം, ഹെഡ്മാസ്റ്റര്‍ വി.സി. ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജന ജാഥ


ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജന ജാഥ 
ഉളിയില്‍: ജമാഅത്തെ ഇസ്ലാമി ഉളിയില്‍ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ഉളിയില്‍ ടൗണില്‍നിന്ന് നരയമ്പാറയിലേക്ക് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജന ജാഥ സംഘടിപ്പിച്ചു.
പി.സി. മുനീര്‍, പി.സി. ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നരയമ്പാറയില്‍ നടന്ന പൊതുയോഗത്തില്‍ അന്‍സാര്‍ ഉളിയില്‍ സംസാരിച്ചു.

പ്രതിഷേധ യോഗം


 പ്രതിഷേധ യോഗം 
ഇരിക്കൂര്‍ : ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും ഇസ്രായേലിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലിം ആവശ്യപ്പെട്ടു. എസ്.ഐ.ഒ ഇരിക്കൂര്‍ ഘടകം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. കെ.ടി. കഫീല്‍ സ്വാഗതം പറഞ്ഞു.

മദ്യവിരുദ്ധ മുന്നണി പ്രക്ഷോഭത്തിന്

മദ്യവിരുദ്ധ മുന്നണി
പ്രക്ഷോഭത്തിന്
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം 1999ല്‍ റദ്ദുചെയ്യുമ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥയില്‍ പുനഃസ്ഥാപിക്കാന്‍ മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി പ്രക്ഷോഭത്തിനൊരുങ്ങുന്നു. 28ന് കണ്ണൂര്‍ കാല്‍ടെക്സിലും ഡിസംബര്‍ ഏഴിന് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും മദ്യവിരുദ്ധ ചിത്രരചനയും എക്സൈസ് വകുപ്പിന്‍െറ മദ്യവിരുദ്ധ നാടകവും നടത്തും. കണ്ണൂരില്‍ 28ന് മൂന്നിന് റോഷ്നി ഖാലിദും തലശ്ശേരിയില്‍  പി.ടി.എ റഹീമും ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് മുന്നണി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അറിയിച്ചു.

ടാങ്കര്‍ അപകടം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം -സോളിഡാരിറ്റി

 ടാങ്കര്‍ അപകടം: സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കണം -സോളിഡാരിറ്റി
വാരം: ടാങ്കര്‍ ലോറികളില്‍ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ അധികൃതരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുടെ ഉദാഹരണമാണ് വന്‍ ദുരന്തത്തില്‍നിന്നും ഒരു നാട് മുഴുവനും രക്ഷപ്പെട്ട മതുക്കോത്ത് ടാങ്കര്‍ അപകടമെന്ന് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി വിലയിരുത്തി.
ടാങ്കര്‍ ലോറികളെ കൃത്യമായും നിരന്തരമായും നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നും അടിയന്തരമായ നടപടികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, ബശീര്‍ മുണ്ടേരി എന്നിവര്‍ സംസാരിച്ചു.

ഐക്യദാര്‍ഢ്യറാലി ഇന്ന് (22-11-2012)

 ഐക്യദാര്‍ഢ്യറാലി ഇന്ന് (22-11-2012)
കോഴിക്കോട്: ഇസ്രായേല്‍ കൂട്ടക്കുരുതിക്കിരയാകുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗസ്സ ഐക്യദാര്‍ഢ്യ റാലി ഇന്ന് വൈകുന്നേരം 3.30ന് കോഴിക്കോട്  നടക്കും. കെ.എന്‍. സുലൈഖ, എം.കെ.സുഹൈല എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും.

ജമാഅത്തെ ഇസ്ലാമി ഗസ്സ ദിനം ആചരിക്കും

 ജമാഅത്തെ ഇസ്ലാമി
ഗസ്സ ദിനം ആചരിക്കും
കോഴിക്കോട്: ഇസ്രായേല്‍ കൂട്ടക്കൊലക്കിരയാവുന്ന ഗസ്സയിലെ നിസ്സഹായ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ജമാഅത്തെ ഇസ്ലാമി കേരള വെള്ളിയാഴ്ച ഗസ്സ ദിനമായി ആചരിക്കുമെന്ന്  അമീര്‍ ടി.ആരിഫലി അറിയിച്ചു.
സ്വന്തം ഭരണകൂടത്തെ ജനാധിപത്യപരമായി തെരഞ്ഞെടുത്തതിന്‍െറപേരില്‍ വര്‍ഷങ്ങളായി ഉപരോധത്തിലമര്‍ന്ന പ്രദേശമാണ് ഗസ്സ. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടുന്ന ആ ജനതയുടെ മേലാണ് ഇസ്രായേല്‍ വീണ്ടും കടന്നാക്രമണം നടത്തുന്നത്.  ആക്രമണം വഴി ഗസ്സയിലെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായിരിക്കുന്നു. ഇസ്രായേല്‍ ആക്രമണത്തിനെതിരെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യുദ്ധബാധിതരെ സഹായിക്കാനും അമീര്‍ ആഹ്വാനം ചെയ്തു.