ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, November 6, 2012

MAJLIS KIDS FEST 2012


MAJLIS FEST 2012



MAJLIS FEST 2012



അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ കായികമേള

 അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ 
കായികമേള
ന്യൂമാഹി: അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ വാര്‍ഷിക കായികമേള ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജ ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ് പതാക ഉയര്‍ത്തി. വാര്‍ഡംഗം സജിത, വൈസ് പ്രിന്‍സിപ്പല്‍ ഷര്‍മിന ഖാലിദ് എന്നിവര്‍ സംബന്ധിച്ചു.

കാഞ്ഞിരോട് ബസാറില്‍ തെരുവുവിളക്കുകള്‍ കത്തിക്കണം

 കാഞ്ഞിരോട് ബസാറില്‍
തെരുവുവിളക്കുകള്‍ കത്തിക്കണം
കാഞ്ഞിരോട്: മുണ്ടേരി പഞ്ചായത്തിലെ കാഞ്ഞിരോട് കരക്കാട്ട്, കാഞ്ഞിരോട് ബസാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ കത്തിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് നിവേദനം നല്‍കി.  യൂത്ത്ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട്, പഞ്ചായത്ത് പ്രസിഡന്‍റിനും കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ക്കുമാണ് നിവേദനം നല്‍കിയത്.

എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കേഡര്‍ ക്യാമ്പ്

 എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ
കേഡര്‍ ക്യാമ്പ്
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നരയന്‍പാറ ഐഡിയല്‍ കോളജില്‍ കേഡര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലിം അധ്യക്ഷത വഹിച്ചു. മുനീര്‍, വി.എന്‍. ഹാരിസ്, ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ സംസാരിച്ചു. വി.കെ. കുട്ടു സമാപനം നിര്‍വഹിച്ചു. വിദ്യാഭ്യാസ-കലാ-കായിക മേളകളില്‍ ഉന്നത വിജയം കൈവരിച്ച പ്രവര്‍ത്തകരായ ഹിഷാം ഖാലിദ്, അഫ്സല്‍ ഹുസൈന്‍, ഫഹദ് അഴിയൂര്‍, റാഷിദ് താണ എന്നിവരെ അനുമോദിച്ചു. അഫ്സല്‍ ഹുസൈന്‍, സാബിഖ് മാസ്റ്റര്‍, സഫീര്‍, ഹഫീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

മണല്‍മാഫിയ-രാഷ്ട്രീയബന്ധം അരാജകത്വമുണ്ടാക്കുന്നു -സോളിഡാരിറ്റി

 മണല്‍മാഫിയ-രാഷ്ട്രീയബന്ധം
അരാജകത്വമുണ്ടാക്കുന്നു -സോളിഡാരിറ്റി

കണ്ണൂര്‍: മണല്‍ മാഫിയ-രാഷ്ട്രീയ അവിശുദ്ധ ബന്ധം വമ്പിച്ച പരിസ്ഥിതി ആഘാതത്തിനും നിര്‍മാണ മേഖലയുടെ പ്രതിസന്ധിക്കും കാരണമായിരിക്കുകയാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. അനധികൃത മണല്‍കടത്ത് നടത്തിയവരെ പൊലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിക്കാന്‍ കെ. സുധാകരനും കെ.എം. ഷാജിയും നടത്തിയ നീക്കത്തിലൂടെ രാഷ്ട്രീയ-മാഫിയ ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് യോഗം ആരോപിച്ചു. മണല്‍വാരലും വിതരണവും സുതാര്യവും കൊള്ളക്ക് പഴുതില്ലാത്ത രീതിയില്‍ ശാസ്ത്രീയവുമായി പുന$ക്രമീകരിക്കാന്‍ അധികാരികള്‍ ആര്‍ജവം കാണിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മണല്‍വാരല്‍ മേഖലയിലെ രാഷ്ട്രീയ പിന്തുണയോടെയുള്ള മാഫിയ പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടി സോളിഡാരിറ്റി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.  ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂല്‍, ടി.പി. ഇല്യാസ്, എം.ബി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

നിയുക്ത കര്‍ദിനാളിന് അഭിനന്ദനം

നിയുക്ത കര്‍ദിനാളിന് 
ജമാഅത്തെ ഇസ്ലാമിയുടെ അഭിനന്ദനം
തിരുവനന്തപുരം: നിയുക്ത കര്‍ദിനാള്‍ ക്ളിമ്മീസ് മാര്‍ ബസേലിയോസ്  കാതോലിക്കാ ബാവക്ക് ജമാഅത്തെ ഇസ്ലാമി ആശംസ നേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബുറഹ്മാനും സംഘവും പട്ടത്തെ അരമനയില്‍ എത്തിയാണ് ആശംസ അറിയിച്ചത്. മതസമൂഹങ്ങള്‍  കൂടുതല്‍ അടുക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയുമാണ് വേണ്ടതെന്ന് കാതോലിക്കാ ബാവ പറഞ്ഞു. നമ്മുടെ ബഹുസ്വരതക്കുതകുന്ന ഇത്തരം ആശയകൈമാറ്റങ്ങള്‍ക്കായി സൗഹൃദവേദികള്‍ ഉണ്ടാകുന്നതിന് ജമാഅത്തെ ഇസ്ലാമിയുടെ പൂര്‍ണ പിന്തുണ മുജീബുറഹ്മാന്‍ വാഗ്ദാനം ചെയ്തു. സബ്സോണ്‍ സെക്രട്ടറി എം.മെഹബൂബ്, ജില്ലാ സമിതി അംഗം എ.അന്‍സാരി എന്നിവര്‍ ജനറല്‍ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.

AL FALAH


UMRA 2012