ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 26, 2012

JIH KANNUR


SOLIDARITY


PRABODHANAM WEEKLY


അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണം -വെല്‍ഫയര്‍ പാര്‍ട്ടി

 അക്രമികള്‍ക്കെതിരെ നടപടി
സ്വീകരിക്കണം -വെല്‍ഫയര്‍ പാര്‍ട്ടി
പഴയങ്ങാടി: പുതിയങ്ങാടിയിലും മാടായി പഞ്ചായത്തിന്‍െറ ഇതര മേഖലകളിലും സമാധാനം തകര്‍ത്ത് ജന ജീവിതം ദുഷ്കരമാക്കുന്ന രാഷ്ട്രീയ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി മാടായി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ അപരരുടെ ജീവനെടുക്കുന്ന പ്രാകൃതത്വത്തിലേക്ക് തിരിച്ചു പോവുകയാണ്. 
ന്യൂനപക്ഷ സംരക്ഷണം രാഷ്ട്രീയ അജണ്ടയാക്കി അധികാരത്തിലത്തെിയ സംഘടനകളടക്കം ക്രിമിനല്‍ പശ്ചാത്തലത്തോടുകൂടിയ അണികളെ സജ്ജരാക്കാന്‍  മത്സരിക്കുകയാണെന്നും ഉത്തരവാദപ്പെട്ടവര്‍ ഇതിനെതിരെ രംഗത്തിറങ്ങണമെന്നും   യോഗം ആവശ്യപ്പെട്ടു. എസ്.എല്‍.പി. സിദ്ദീഖ്, പ്രസന്നന്‍ മാടായി, സന്തോഷ് മൂലക്കീല്‍, സക്കരിയ യൂസുഫ് എന്നിവര്‍ സംസാരിച്ചു.

വിജ്ഞാന സംഗമം നടത്തി

 
വിജ്ഞാന സംഗമം നടത്തി
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘നവോത്ഥാനം തെറ്റും ശരിയും’ എന്ന വിഷയത്തില്‍ വിജ്ഞാന സംഗമം നടത്തി. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി  സദറുദ്ദീന്‍ വാഴക്കാട് (പ്രബോധനം) ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശാന്തപുരം അല്‍ജാമിഅ ലെക്ചറര്‍ ഇല്യാസ് മൗലവി പ്രഭാഷണം നടത്തി. പി.സി. മുനീര്‍ സ്വാഗതവും വി.എന്‍. ഹാരിസ് നന്ദിയും പറഞ്ഞു. സക്കീര്‍ ഹുസൈന്‍ ഖിറാഅത്ത് നടത്തി.

കൂടങ്കുളത്തേത് ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം- -ടി. ആരിഫലി

 കൂടങ്കുളത്തേത് ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം- -ടി. ആരിഫലി
കൊച്ചി:  കൂടങ്കുളത്തേത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മനുഷ്യന്‍െറ പോരാട്ടമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി അഭിപ്രായപ്പെട്ടു.
കൂടങ്കുളം സന്ദര്‍ശിച്ച വേളയില്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചശേഷം കേരളത്തിലത്തെിയ അമീര്‍ എറണാകുളത്ത് എസ്.ഐ.ഒ സംഘടിപ്പിച്ച ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൂടങ്കുളത്തും ഗസ്സയിലുമൊക്കെ നിലനില്‍പ്പിനായുള്ള മനുഷ്യന്‍െറ പോരാട്ടമാണ് ദൃശ്യമാകുന്നത്. ലോകത്ത് നടക്കുന്ന ഇത്തരം പോരാട്ടങ്ങളിലൊക്കെയും സമാന രാഷ്ട്രീയം കാണാനാകും. ഇവരോടൊക്കെയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും ടി. ആരിഫലി ഓര്‍മിപ്പിച്ചു. തീവ്രവാദികളെ കൈകാര്യം ചെയ്യുംപോലെയാണ് തമിഴ്നാട് പൊലീസ് തങ്ങളെ വളഞ്ഞുപിടിച്ചത്. തമിഴ്നാട്ടിലെ പ്രശ്നത്തിന് എന്തിന് കേരളത്തില്‍ നിന്ന് വന്നു എന്നായിരുന്നു പൊലീസിന്‍െറ പ്രധാന ചോദ്യം. ആണവ വികിരണത്തിന് അതിര്‍വരമ്പുകളില്ളെന്നും അത് 700 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയില്‍ എത്തും മുമ്പ് 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള തിരുവനന്തപുരത്ത് എത്തുമെന്നും മറുപടി നല്‍കി. കൂടങ്കുളത്തെ ഇരുപതിനായിരത്തിലേറെവരുന്ന ജനങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സാഹചര്യമാണുള്ളത്. രാജ്യം എന്നത് എന്താണെന്ന കാഴ്ചപ്പാടുതന്നെ ഈ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
 ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സമൂഹത്തിന് അത് പറയാനുള്ള അവകാശവും നിഷേധിക്കപ്പെടുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ആ രാജ്യദ്രോഹം മരണംവരെ തുടരുമെന്നും ആരിഫലി പറഞ്ഞു.

ജനാധിപത്യ പുനര്‍നിര്‍മാണത്തില്‍ ഇസ്ലാമിന് പങ്കുവഹിക്കാനാകും

 
 
ജനാധിപത്യ പുനര്‍നിര്‍മാണത്തില്‍ ഇസ്ലാമിന്
പങ്കുവഹിക്കാനാകും-കാഞ്ച ഐലയ്യ
കൊച്ചി: ആഗോള ജനാധിപത്യ പുനര്‍ നിര്‍മാണ കാര്യത്തില്‍ ഇസ്ലാമിന് അതിന്‍േറതായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് പ്രശസ്ത  ദലിത് ആക്ടിവിസ്റ്റ് കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന സമിതി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഡിഫറന്‍സ് ആന്‍ഡ് ഡെമോക്രസി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെയും മറ്റ് വ്യത്യസ്ത ആശയങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഇസ്ലാമിന്‍െറ ശേഷിയെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യം, മര്‍ദിതരോടുള്ള അനുഭാവം എന്നിവയില്‍ ഇസ്ലാം വളരെ ഉന്നതമായ മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഇസ്ലാമിന്‍െറ ഇന്ത്യയിലേക്കുള്ള ആഗമനത്തോടെയാണ് ഇന്ത്യന്‍ സമൂഹം സാമൂഹികമായി കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടത്. അധ$സ്ഥിതരായ ജനവിഭാഗങ്ങള്‍ക്ക് തുല്യനീതി എന്ന വിശാലമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും ഇസ്ലാമിന് സാധിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 മുസ്ലിംകളും ദലിതുകളും അവരുടെ ചരിത്രങ്ങളെ രേഖപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടണമെന്നും പ്രാദേശിക ഭാഷകളുടെ കൂടെതന്നെ ഇംഗ്ളീഷ് ഭാഷകൂടി സ്വായത്തമാക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും കാഞ്ച ഐലയ്യ പറഞ്ഞു.
 എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഒ.കെ. ഫാരിസ് സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ‘കേരള സമൂഹ രൂപീകരണത്തിന്‍െറ അക്കാദമിക് പരിസരം’  വിഷയത്തില്‍ നടന്ന ചര്‍ച്ച  ഡോ.ജി. അലോഷ്യസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അക്കാദമിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനകീയ പോരാട്ടങ്ങളില്‍ നിന്നും നിലനില്‍പ്പിനുവേണ്ടിയുള്ള സമരങ്ങളില്‍ നിന്നും അത് മാറിനില്‍ക്കുന്നുവെന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും അകറ്റിനിര്‍ത്തുന്ന ഭൗതിക വ്യവഹാരങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയപ്പോള്‍ അധികാരത്തോട്  ആര്‍ത്തിയുള്ളവരാല്‍ മഹാത്മാഗാന്ധി പിന്തള്ളപ്പെട്ടുവെന്ന്  ചരിത്രകാരന്‍ ഡോ.എം. ഗംഗാധരന്‍ പറഞ്ഞു.ദലിത് ആക്ടിവിസ്റ്റ് കെ.കെ. കൊച്ച്, സോളിഡാരിറ്റി നേതാവ് ടി. മുഹമ്മദ് വേളം, ടി.എം. യേശുദാസന്‍, പി.കെ. സാദിഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം കെ.പി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. ഉച്ചക്കുശേഷം ‘വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ നവഭാവുകത്വം’ എന്ന  ചര്‍ച്ച നടന്നു. ഷറഫുന്നിസ (കെ.എസ്.യു), അഷ്റഫലി (എം.എസ്.എഫ് സംസ്ഥാന പ്രസി.), കെ.എസ്. നിസാര്‍ (എസ്.ഐ.ഒ), വി. വിനില്‍ (എ.ഐ. എസ്.എഫ്), പ്രേം (എ.എസ്.എ),റിയാസ് (എം.എസ്.എം), സഹ്ല കൊല്ലം (ജി.ഐ.ഒ), കെ.പി. സല്‍വിന്‍ (എ.ഐ.ഡി.എസ്.ഒ), മോഹന്‍ ഭാരവത്ത് (ഡി.എ.ബി.എം.എസ്.എ), പവല്‍ (എ.ഐ.ആര്‍.എസ്.എഫ്), അനിവര്‍ അരവിന്ദ്,സഫുവാന്‍ ഇറോത്ത്,സതീഷ് എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം ജസീം പുറത്തൂര്‍ പ്രബന്ധം അവതരിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സഫീര്‍ ഷാ അധ്യക്ഷത  വഹിച്ചു.

WEDDING