ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 30, 2012

BAITHUZAKATH VARAM

 
 
 

PRABODHANAM WEEKLY

MADHYAMAM WEEKLY

JUSTICE FOR MADANI FORUM

കാഷ് അവാര്‍ഡ് നല്‍കി

കാഷ് അവാര്‍ഡ് നല്‍കി
ചക്കരക്കല്ല്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഞ്ഞിരോട് സഹകരണ ബാങ്ക് കാഷ് അവാര്‍ഡ് നല്‍കി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് സി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി. ലക്ഷ്മണന്‍, എം. രാഘവന്‍, കോമത്ത് രമേശന്‍, വി.കെ. രാജീവന്‍, എം. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

സീറ്റൊഴിവ്

സീറ്റൊഴിവ്
പിലാത്തറ: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിളയാങ്കോട് വിറാസ് കോളജില്‍ ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍. 04972800614.

കാരുണ്യത്തിന്‍െറ സംസ്കാരം വളര്‍ത്തിയെടുക്കണം

 
 

കാരുണ്യത്തിന്‍െറ സംസ്കാരം
വളര്‍ത്തിയെടുക്കണം
വാരം: കാരുണ്യവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കാന്‍ വിശുദ്ധ റമദാനിലൂടെ വിശ്വാസിസമൂഹത്തിന് കഴിയണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി. വാരം യു.പി സ്കൂളില്‍ കണ്ണൂര്‍ യു.എ.ഇ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പ്രദേശത്തെ തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കുള്ള റിലീഫ് വിതരണോദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ-മത രംഗത്തുള്ള പ്രസ്ഥാനങ്ങളും സംഘടനകളും പരസ്പരം കലഹത്തിന്‍െറയും അതിക്രമങ്ങളുടെയും അന്തരീക്ഷത്തിനു പകരം സൗഹാര്‍ദത്തിന്‍െറയും സംവാദത്തിന്‍േറതുമായ പുതിയ സംസ്കാരം നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റമദാന്‍ ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം കെ. കുഞ്ഞിമാമു മാസ്റ്റര്‍ നിര്‍വഹിച്ചു. കെ.എം. മഖ്ബൂല്‍, കെ.കെ. ഫൈസല്‍, എന്‍.കെ. ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു.

സാഹോദര്യത്തിന്‍െറ ഇഫ്താര്‍ സംഗമം

 
 
 സാഹോദര്യത്തിന്‍െറ 
ഇഫ്താര്‍ സംഗമം
 കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്‍െറയും സൗഹൃദത്തിന്‍െറയും സമന്വയ വേദിയായി. കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലൊരുക്കിയ പരിപാടി സമൂഹത്തിന്‍െറ നാനാതുറകളിലുള്ള വിശിഷ്ടവ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമായി.
കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു. ലോകം മുഴുവന്‍ വിഷമം പിടിച്ച കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഖുര്‍ആനിലെ മഹത്തായ ഉപദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഈ വിശുദ്ധ മാസത്തിലെങ്കിലും നാം സ്കൂള്‍ കച്ചവടത്തിലും ഭൂമി കച്ചവടത്തിലും വ്യാപൃതരാകാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലതാണെന്ന് പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ എം.കെ. മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കി. ഖുര്‍ആന്‍ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍െറ സന്തോഷത്തിനും സമാധാനജീവിതത്തിനും ഊന്നല്‍നല്‍കുമ്പോള്‍ തന്നെ സമാധാനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന ശക്തികള്‍ക്കെതിരായ സമരത്തിനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുവെന്ന് എം.കെ. മുഹമ്മദലി വിശദമാക്കി.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മനുഷ്യസഞ്ചയത്തിന്‍െറ കണ്ണിമുറിയാത്ത ബന്ധത്തിന്‍െറ സൂചനകൂടിയാണ് റമദാനെന്നും സാഹോദര്യത്തിന്‍െറയും സമവായത്തിന്‍െറയും വലിയ സന്ദേശം അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ എന്നിവര്‍ സംസാരിച്ചു.
മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി, കോണ്‍ഗ്രസ് നേതാവ് പി. രാമകൃഷ്ണന്‍, പ്രഫ. എ.ഡി. മുസ്തഫ, ഡോ. എം.പി. അഷ്റഫ്, ഫാ. ദേവസ്യ ഈരത്തറ, കല്ളേന്‍ പൊക്കുടന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് കെ.ബാലചന്ദ്രന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനന്‍, ഇസ്മാഈല്‍ ഹാജി, അഡ്വ. രത്നാകരന്‍, ഡോ. ജയചന്ദ്രന്‍, ഡോ. പൊതുവാള്‍, രാധാകൃഷ്ണന്‍ കൂടാളി, വി.കെ. ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.