ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 25, 2011

COORG NEWS

അന്തര് സംസ്ഥാന ഗതാഗതം ദുരിതത്തില്
 സീഗത്തോട് പാലം അപ്രോച്ച് റോഡ് തകര്ന്നു
 ണിഗുപ്പ: മൈസൂര്-തലശേãരി ഹൈവേയിലെ സീഗത്തോട് പാലത്തിനോടനുബന്ധിച്ച് പുതുതായി നിര്മിച്ച റോഡ് തകര്ന്ന് ചളിക്കുളമായി. റോഡ് ഉപയോഗശൂന്യമായതിനാല് വാഹനങ്ങള് ദുര്ബലമായ പഴയപാലത്തെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മൂന്ന് മാസം മുമ്പ് പണി പൂര്ത്തിയായ റോഡിന്റെ ഇരുവശവും തകര്ന്നിട്ടുണ്ട്. കണ്ണൂര്-മൈസൂര്-ഹൂന്സൂര്-വീരാജ്പേട്ട റൂട്ടില് ഓടുന്ന ചരക്ക് വാഹനങ്ങളടക്കം വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്മിച്ച പഴയ പാലം തകര്ച്ച നേരിട്ടതിനാലാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലത്തിന്റെയും റോഡിന്റെയും നിര്മാണം കെ.ആര്.ഡി.സി.എല്ലിനെ ഏല്പിച്ചത്. നിര്മാണത്തിലെ അപാകതയാണ് പാലം റോഡ് തകര്ച്ചക്ക് കാരണമെന്ന് നാട്ടുകാര് പറയുന്നു

SOLIDARITY THALASSERY AREA

സോളിഡാരിറ്റി യോഗം
തലശേãരി: മണിചെയിന് തട്ടിപ്പിനെതിരെ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നേതൃത്വത്തില് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് തലശേãരി ഏരിയ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് പി. സെഹീദ് അധ്യക്ഷത വഹിച്ചു. കെ.പി. ഷാനവാസ്, കെ. സാജിദ് എന്നിവര് സംസാരിച്ചു.

SOLIDARITY TALIPARAMBA AREA

'നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണം'
തളിപ്പറമ്പ്: നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജൂണ് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ടി.കെ.പി. സത്താര്, കെ.കെ. ഖാലിദ്, .വി. ഷരീഫ്, സി.എച്ച്. മിലാസ് എന്നിവര് സംസാരിച്ചു

SOLIDARITY KANNUR AREA

'അക്രമം ജനശ്രദ്ധ തിരിച്ചുവിടാന്'
കണ്ണൂര്: എസ്.എന് വിദ്യാമന്ദിര് സ്കൂള് പ്രിന്സിപ്പലിന്റെ വീടാക്രമിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ദുശãക്തികളുടെ ശ്രമം തിരിച്ചറിയണമെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രം യൂനിഫോം കേസിന്റെ പേരില് നിഷേധിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടാമെന്നിരിക്കെ അക്രമം നടത്തി സമരത്തെ വഴിതിരിച്ചുവിടാന് ശ്രമിക്കുന്നത് അനുവദിക്കില്ല.
നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജൂണ് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് ടി. അസീര് അധ്യക്ഷത വഹിച്ചു. സി.എച്ച്. അഫ്താര്, കെ.കെ. ഷുഹൈബ്, പി.വി. സക്കീര് ഹുസൈന്, ജമീല് എന്നിവര് സംസാരിച്ചു

GIO KANNUR

ജി.. അപലപിച്ചു
കണ്ണൂര്: എസ്.എന് വിദ്യാമന്ദിര് പ്രിന്സിപ്പലിന്റെ വീടിനു നേരെ നടന്ന ആക്രമണത്തെ  ജി.. സെക്രട്ടേറിയറ്റ് അപലപിച്ചു. വിദ്യാര്ഥികളുടെ മൌലികാവകാശത്തിനുവേണ്ടി ജനാധിപത്യ രീതിയില് നടത്തുന്ന പോരാട്ടം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സ്കൂളില് നിന്ന് നിര്ബന്ധിച്ച് ടി.സി നല്കിയ പത്താം ക്ലാസ് വിദ്യാര്ഥിനിക്കെതിരെ ആക്രമണത്തിന്റെ പേരില് പ്രിന്സിപ്പല് പൊലീസില് പരാതി നല്കിയത് മാനസികമായി പീഡിപ്പിക്കാന് വേണ്ടിയാണ്.
പ്രശ്നത്തില് ജനപ്രതിനിധികളും സാംസ്കാരിക സംഘടനകളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. 
പ്രസിഡന്റ് ടി.കെ.ജംഷീറ അധ്യക്ഷത വഹിച്ചു.

SIO KANNUR

യൂനിഫോം വിവാദം വഴിതിരിച്ചുവിടാനുള്ള
ശ്രമങ്ങള്ക്കെതിരെ ജാഗ്രത പാലിക്കണം
-എസ്..
കണ്ണൂര്: ഫുള്സ്ലീവ് യൂനിഫോം വിവാദം വഴിതിരിച്ചുവിടാനുള്ള ഗൂഢശക്തികളുടെ ശ്രമങ്ങള്ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്.. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സ്കൂള് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നീതി നിഷേധത്തെയും പൌരാവകാശ ലംഘനങ്ങളെയും കുറിച്ച് സമൂഹം ചര്ച്ച് ചെയ്ത് ജനാധിപത്യപരമായി നേരിടണം.
ഇരകളാക്കപ്പെട്ട വിദ്യാര്ഥികളുടെ വിഷയത്തില് ജനപ്രതിനിധികള് ഇടപെടണമെന്നും ആവശ്യപ്പെട്ടു. എസ്.എന്. വിദ്യാമന്ദിര് പ്രിന്സിപ്പലിന്റെ വീടാക്രമണത്തെ സെക്രട്ടേറിയറ്റ് അപലപിച്ചു

KANHIRODE NEWS

രോഹിത് മനോഹരന്‍ അന്തര്‍ദേശീയ
കരാട്ടേ  ചാമ്പ്യന്‍
കണ്ണൂര്‍: കാനഡയിലെ എഡ്മോണ്ടനില്‍ നടന്ന അന്തര്‍ദേശീയ കരാട്ടേ മത്സരത്തില്‍ രോഹിത് മനോഹരന്‍, 17 വയസ്സുകാരുടെ വിഭാഗം ബ്ലാക്ക് ബെല്‍റ്റ് കരാട്ടേയില്‍ സ്വര്‍ണമെഡലും ഫൈറ്റിങ്ങില്‍ വെങ്കലവും കരസ്ഥമാക്കി.
കാഞ്ഞിരോട് സ്വദേശി കരാട്ടേ മാസ്റ്റര്‍ ഷിഹാന്‍ കെ.വി. മനോഹരന്റെയും റോജയുടെയും മകനാണ്.
 രണ്ടു വയസ്സുമുതല്‍ കരാട്ടേയും കൊബുഡോയും പരിശീലിക്കുന്ന രോഹിത് എട്ടാമത്തെ വയസ്സില്‍ ജപ്പാനിലെ ഒക്കിനാവയില്‍ നിന്ന് ഹന്‍ഷി കിയോഹിഡെ ഷിന്‍ജോയില്‍നിന്ന് കരാട്ടേയില്‍ ഒന്നാമത് ഡിഗ്രി ബ്ലാക്ബെല്‍റ്റും ഹന്‍ഷി നൌനോബു അഹഗോണില്‍നിന്ന് കൊബുഡോയില്‍ ഒന്നാമത് ഡിഗ്രി ബാക്ബെല്‍റ്റും കരസ്ഥമാക്കി.  ശ്രീലങ്കയില്‍ നടന്ന അന്തര്‍ദേശീയ കരാട്ടേ മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.