ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, October 11, 2011

മാറിമാറി ഭരിച്ചവരെല്ലാം മലബാറിനെ അവഗണിച്ചു-പി. മുജീബ്റഹ്മാന്‍

 
 
 
 
 
 
 
 

 
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ജില്ലാതല പ്രഖ്യാപനം:
മാറിമാറി ഭരിച്ചവരെല്ലാം മലബാറിനെ
അവഗണിച്ചു-പി. മുജീബ്റഹ്മാന്‍
ഇരിട്ടി: കേരളം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മലബാറിനെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഇരിട്ടിയില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറി മാറി ഭരിച്ചവരെല്ലാം വികസനം തെക്കോട്ട് ഒതുക്കുകയാണ് ചെയ്തത്. ഇത് ഒരു ജനതയോട് കാട്ടുന്ന അനീതിയും ക്രൂരതയുമാണ്. ഈ ഘട്ടത്തില്‍ മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കാന്‍ സോളിഡാരിറ്റി രംഗത്തുവന്നത് ശ്ലാഘനീയമാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ അണ്ണാഹസാരെ നടത്തിയ സമരം രാജ്യം ഉറ്റുനോക്കുകയും വിജയം കൈവരിക്കുകയും ചെയ്തത് മറക്കരുത്. അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്കെതിരെ പോരാട്ടങ്ങളുടെ കാലമാണിത്. തെലുങ്കാന സമരം ഭരണാധികാരികള്‍ മറക്കരുത്.
അവകാശങ്ങള്‍ ചോദിക്കുന്നവര്‍ക്കുനേരെ തീവ്രവാദി ഭീകരവാദി മുദ്ര ചാര്‍ത്തുന്നത് ഭൂഷണമല്ല. അവകാശ പ്രക്ഷോഭങ്ങള്‍ക്കുനേരെ ഇനിയും മുഖംതിരിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി സോളിഡാരിറ്റി മുന്നോട്ടുപോകുമെന്നും മുജീബ്റഹ്മാന്‍ മുന്നറിയിപ്പു നല്‍കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് സമരപ്രഖ്യാപനം നടത്തി. പ്രഫ. മുഹമ്മദ് കോയമ്മ, സംസ്ഥാന കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ഡോ. ജോസ് മാണിപ്പാറ, ആദിവാസി ഗോത്രസഭ നേതാവ് ശ്രീരാമന്‍ കോയ്യോന്‍, തലശേãരി^മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി കലവൂര്‍ ജോണ്‍സണ്‍, മാടായി ചൈനാക്ലേ വിരുദ്ധ സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ മാസ്റ്റര്‍, ഐ.എസ്.എം ട്രഷറര്‍ ഫൈസല്‍ ചക്കരക്കല്ല്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ജനകീയ വികസന സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കൂടാളി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സമിതി അംഗം പി.വി. സാബിറ ടീച്ചര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, വി.കെ. കുട്ടു ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.കെ. സാദിഖ് സ്വാഗതവും മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.
മലബാറിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രവര്‍ത്തകര്‍ നടത്തിയ റാലി ശ്രദ്ധേയമായി. പയഞ്ചേരിയില്‍ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടി ടൌണ്‍ ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജില്ലാ നേതാക്കളായ കെ. സാദിഖ്, ഫാറൂഖ് ഉസ്മാന്‍, മുഹമ്മദ് റിയാസ്, ഷെഫീര്‍ ആറളം എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ പവലിയന്‍ ഇരിട്ടി പ്രസ് ഫോറം പ്രസിഡന്റ് എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.