ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, August 24, 2012


ചേലോറയില്‍ ബലംപ്രയോഗിച്ച് മാലിന്യമിറക്കി

ചേലോറയില്‍ ബലംപ്രയോഗിച്ച് മാലിന്യമിറക്കി
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യമിറക്കാനത്തെിയ ലോറി നാട്ടുകാര്‍ തടഞ്ഞു. ചേലോറ സമരസമിതിയും നഗരസഭയും ചേര്‍ന്ന് പ്ളാസ്റ്റിക്, അറവുമാലിന്യങ്ങള്‍ തള്ളുന്നതുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം നഗരസഭ ലംഘിച്ചതാണ് മാലിന്യവണ്ടി തടയാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 6.15നായിരുന്നു സംഭവം. ആഗസ്റ്റ് ഒന്നുമുതല്‍ ചേലോറയില്‍ പ്ളാസ്റ്റിക് മാലിന്യവും അറവുമാലിന്യവും തള്ളുന്നത് നിര്‍ത്തുമെന്നായിരുന്നു ശുചിത്വ മിഷനും നഗരസഭയുമെടുത്ത തീരുമാനം. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ 20 ദിവസമായി മാലിന്യം തള്ളിയിരുന്നില്ല.
എന്നാല്‍, നഗരസഭ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ് ഏകപക്ഷീയമായി ലംഘിക്കുകയായിരുന്നെന്ന് സമരസമിതി നേതാവ് ചാലോടന്‍ രാജീവന്‍ പറഞ്ഞു.
അതത് പ്രദേശങ്ങളിലെ മാലിന്യം ഉദ്ഭവസ്ഥാനത്തുതന്നെ സംസ്കരിക്കണമെന്ന തീരുമാനത്തിന് വിരുദ്ധമാണിതെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
മാലിന്യവണ്ടി തടയാനത്തെിയ സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയാണ് മാലിന്യമിറക്കിയത്. ദിനംപ്രതി 40 ടണ്‍ മാലിന്യമാണ് ചേലോറയില്‍ നഗരസഭ തള്ളുന്നത്.
നിരന്തരമായ മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ 250ലധികം കുടുംബങ്ങളിലെ കുടിവെള്ളം മലിനമായിരുന്നു. എന്നാല്‍, ഇതിന് പകരം നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണവും മിക്ക ദിവസങ്ങളിലും തടസ്സപ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ക്ളാസ് ഞായറാഴ്ച തുടങ്ങും

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
ക്ളാസ് ഞായറാഴ്ച തുടങ്ങും
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കൗസര്‍ യൂനിറ്റിലെ എല്ലാ ബാച്ചുകളും ആഗസ്റ്റ് 26ന് ആരംഭിക്കും.

‘പ്രസ്താവന അടിസ്ഥാനരഹിതം’

‘പ്രസ്താവന അടിസ്ഥാനരഹിതം’
കണ്ണൂര്‍: കൗസര്‍ സ്കൂള്‍ അധ്യാപകന്‍ സുലൈമാന്‍െറ മരണം സ്കൂള്‍ അധികൃതരുടെ അനാസ്ഥമൂലമാണെന്ന പുഴാതി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് ബി. അബ്ദുല്‍ കരീമും ജനറല്‍ സെക്രട്ടറി കെ.പി.എ. സലീമും നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ്കോയമ്മ അറിയിച്ചു.
സംഭവം നടന്ന ആഗസ്റ്റ് 15നോ അതിനു മുമ്പോ സുലൈമാന്‍ മാസ്റ്ററെക്കുറിച്ച് ഒരു പരാതിയും സ്കൂള്‍ മാനേജ്മെന്‍റിന് ലഭിച്ചിരുന്നില്ല. ആഗസ്റ്റ് 15ാം തീയതി വൈകീട്ടും രാത്രിയും ഒരുസംഘം ആളുകള്‍ സ്കൂളില്‍ അതിക്രമിച്ചുകയറി സുലൈമാന്‍ മാസ്റ്ററെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തിലും അപവാദ പ്രചാരണത്തിലും മനംനൊന്താണ് സുലൈമാന്‍ മാസ്റ്റര്‍ ആത്മഹത്യ ചെയ്തത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

അധ്യാപകന്‍െറ മരണം: നിജസ്ഥിതി കണ്ടത്തെണം

അധ്യാപകന്‍െറ മരണം:
നിജസ്ഥിതി കണ്ടത്തെണം
കല്‍പറ്റ: പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശിയും കണ്ണൂര്‍ കൗസര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അധ്യാപകനുമായ സുലൈമാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മരണത്തിന് പിന്നില്‍ സാമൂഹിക ദ്രോഹികളുണ്ടെങ്കില്‍ അവരെ കണ്ടത്തെി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അന്വേഷണത്തിലുള്ള രാഷ്ട്രീയ ഇടപെടലില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു.