ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 31, 2012

ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്‌

  ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്‌
കേരളത്തിലെ 268 ഓളം പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്തുന്നതിന്‌ ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്‌. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞുകൊണ്ട്‌ കുറ്റാവാളികളുടെ വിനിമയങ്ങള്‍ നിരീക്ഷിക്കുന്ന നിയമത്തിന്റെ മറവില്‍ 268 ഓളം സാധാരണ പൗരന്മാരുടെ സകല സ്വകാര്യതയിലേക്കും സര്‍ക്കാര്‍ അതിക്രമിച്ചു കടന്നിരിക്കുകയാണ്‌. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ്‌ ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.

കേവലം വ്യക്തികളെ തിരിച്ചറിയുന്നതിനാണ്‌ സൈബര്‍സെല്ലിന്‌ നിര്‍ദ്ദേശം നല്‍കിയെന്ന വാദം 8 ജി.ബിയുള്ള സി.ഡിയാണ്‌ കൈമാറിയതെന്ന വെളിപ്പെടുത്തലിലൂടെ തര്‍ന്നിരിക്കുകയാണ്‌. ഇതിനര്‍ത്ഥം ഈ 268 ആളുകള്‍ മെയില്‍ ഐ.ഡി തുടങ്ങിയതുമുതല്‍ നടത്തിയ എല്ലാ വിനിമയങ്ങളും അധികാരികള്‍ കൈക്കലാക്കിക്കഴിഞ്ഞു എന്നാണ്‌. പത്രപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര്‍, വിവിധ കമ്പനികള്‍ തുടങ്ങിയവരുടെയൊക്കെ കത്തിടപാടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തായിരിക്കെ, ഈ മുഴുവന്‍ മനുഷ്യരുടെയും ജീവിതം ആശങ്കകളിലും ഭീതിയിലുമകപ്പെട്ടിരിക്കുന്നു. അവരെ തിരിച്ചറിഞ്ഞ്‌ അവരോട്‌ നേരിട്ടന്വേഷിക്കുക എന്ന പ്രാഥമിക കര്‍ത്തവ്യം നിറവേറ്റാതെ രഹസ്യമായി അവരുടെ മെയില്‍ ചോര്‍ത്താന്‍ നല്‍കിയ ഉത്തരവ്‌ കൂടുതല്‍ ദുരൂഹമായിരിക്കുകയാണ്‌.

വളരെയധികം ചോദ്യങ്ങള്‍ക്ക്‌ അധികാരികള്‍ ഉത്തരം പറയേണ്ടതുണ്ട്‌. തിരിച്ചറിയുക പോലും ചെയ്യാത്ത ആളുകളെ ഒരു പ്രത്യേക സംഘടനയുമായി ബന്ധമുള്ളവര്‍ എന്ന്‌ സര്‍ക്കാര്‍ മുദ്രകുത്തിയതെന്തിന്‌? ഇനി അവരെ തിരിച്ചറിയണമെങ്കില്‍ അവരോട്‌ നേരിട്ടന്വേഷിക്കാതെ രഹസ്യമായി മെയില്‍ ചോര്‍ത്തിയതെന്തിന്‌? ഒരു പ്രതിയില്‍ നിന്നാണ്‌ വിവരങ്ങള്‍ ലഭിച്ചതെങ്കില്‍ അയാളില്‍ നിന്നുതന്നെ അയാള്‍ ബന്ധപ്പെടുന്ന വ്യക്തികളുടെ വിവരങ്ങള്‍ ലഭിക്കുമായിരുന്നില്ലേ? മെയില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഇനി എക്കാലത്തും പോലീസ്‌ നിരീക്ഷണത്തിലായിരിക്കുമോ? അവരുടെ ഭാവി എന്ത്‌? തുടങ്ങി പോലീസ്‌ അന്വേഷിക്കുന്ന പ്രതിയെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എന്ന്‌ മുഖ്യമന്ത്രി പറയുന്ന പോലീസ്‌ ഉദ്യോഗസ്ഥരെക്കുറിച്ചും സര്‍ക്കാര്‍ വിശദമാക്കേണ്ടതാണ്‌. വര്‍ഗീയ താല്‍പര്യങ്ങളുള്ള നിയമ പാലകര്‍ക്കും അധികാരികള്‍ക്കും ഈ വിവരങ്ങള്‍ വ്യക്തികള്‍ക്കെതിരെ ഉപയോഗിക്കാന്‍ സാധിക്കും. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന്‌ സാധിക്കുമോ? സാധാരണ പൗരന്മാരായ ഞങ്ങളുടെ സമാധാനമായി ജീവീക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ്‌ അപകടത്തിലായിരിക്കുന്നത്‌. ഇതില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും സ്വഭാവത്തെക്കുറിച്ച്‌ കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുകതന്നെ വേണം. സര്‍ക്കാര്‍ നടപടികള്‍ തൃപ്‌തികരമല്ലെങ്കില്‍ നീതിലഭിക്കാനായി നിയമപരമായ വഴികള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും.
 കേരളാ പോലീസ്‌ നിരീക്ഷിക്കുന്ന ഇ-മെയില്‍ ഐഡി ഉപയോക്താക്കളുടെ തുറന്ന കത്ത്‌
കേരള പോലീസ്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എസ്‌.പി കെ.കെ ജയമോഹന്‍ 2011 നവംബര്‍ 3ന്‌ കേരള പോലീസ്‌ എ.ഡിജിപിക്ക്‌ വേണ്ടി ഹൈടെക്‌ ക്രൈം അന്വേഷമ വിഭാഗത്തിന്റെ കമാണ്ടര്‍ക്ക്‌ (No.p3, 2444/2011 SB) എന്ന നമ്പരായി അയച്ച കത്തില്‍ ഞങ്ങളുടെ ഇമെയില്‍ ഐഡി ഉണ്ടെന്ന വിവരം പത്രദ്വാരാ അറിഞ്ഞത്‌ ഇന്ത്യന്‍ പൗരന്‍മാരായ ഞങ്ങള്‍ക്ക്‌ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്‌. ആ കത്തില്‍ പറയുന്നത്‌ `Please find enclosed a copy of the e-mail IDs of individuals who have connection with SIMI activities. You are directed to identify the individuals behind the e-mail IDs contained in the list by verifying the registration and log in details with concerned email Service providers and forward the names and addresses of the individuals who own the email IDs, and furnish the report to this office urgently.' എന്നാണ്‌. പല പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും ഞങ്ങള്‍ അറിഞ്ഞത്‌ ഞങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഡി കളുടെ ലോഗിന്‍ വിവരങ്ങള്‍ ഇമെയില്‍ ദാദാക്കളോട്‌ പോലീസ്‌ അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്‌. സ്റ്റേറ്റിന്റെ പോലീസ്‌ നിരീക്ഷണത്തിലാണ്‌ ഞങ്ങളെന്നത്‌്‌ ഞങ്ങളെ ഭയചകിരാക്കുന്നുണ്ട്‌.

ഞങ്ങളുള്‍പ്പെടെയുള്ള ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാരാണ്‌ ഇവിടെയുള്ളത്‌. ഈ സര്‍ക്കാരിന്‌ ഇവിടത്തെ പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്‌. പക്ഷേ ഇത്തരമൊരു നീക്കത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വകാര്യതക്ക്‌ മേല്‍ കടന്നുകയറുന്നത്‌ ഞെട്ടിപ്പിക്കുന്നതാണ്‌. ഇത്‌ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തുന്ന മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനമാണെന്നു ഞങ്ങള്‍ കരുതുന്നു. ഭരണഘടനയുടെ പാര്‍ട്ട്‌ 3 ലുള്ള ആര്‍ട്ടിക്കിള്‍ 14,15,17,19,21 തൂടങ്ങിയവ ഉറപ്പ്‌ വരുത്തുന്ന സമത്വാവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത ഉറപ്പ്‌ വരുത്താനുള്ള അവകാശം, വിവേചനം നേരിടാതിരിക്കാനുള്ള അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ്‌ ഇതിലൂടെ ഉണ്ടായിരിക്കുന്നത്‌.

മേല്‍ സൂചിപ്പിച്ച കത്തില്‍ പറഞ്ഞിരിക്കുന്ന സിമി ബന്ധം എന്നത്‌ ഉത്തരവാദപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥന്‌ വന്ന പിഴവാണെന്ന്‌ മുഖ്യമന്ത്രി പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്‌. അതിനാല്‍ പോലീസ്‌ ഉദ്യോഗസ്ഥനതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഈ നിര്‍ഭാഗ്യകരമായ സംഭവം ഞങ്ങളില്‍ പലരുടേയും ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ്‌. പോലീസിന്റെ സംശയദൃഷ്ടിയാര്‍ന്ന നിരീക്ഷണ വലയത്തിലൂടെ ഞങ്ങളുടെ ജീവിത്തെ സാധാരണ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ല. ഇങ്ങനെയൊരു നോട്ടപ്പുള്ളി പട്ടികയിലുള്‍പ്പെട്ടത്‌ ഞങ്ങളുടെ ജീവിതത്തിന്റെ സാമൂഹ്യവും സാംസ്‌കാരിവും സാമ്പത്തകവുമായ മേഖലകളെ ബാധിക്കും. അതുകൊണ്ട്‌ മുഖ്യമന്ത്രി ഈ തെറ്റിനെ തിരുത്തുകയും പരസ്യമായി മാപ്പ്‌ പറയുകയും ചെയ്യണമെന്ന്‌ ഞങ്ങളാവശ്യപ്പെടുന്നു. മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി ഞങ്ങളുടെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.
http://thefishpond.in/anivar/2012/open-letter-by-the-victims-of-police-surveillance/

'വിഷന്-2016' പദ്ധതിക്ക് സഹായം ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍

 124 വധൂവരന്മാര്‍ വിവാഹിതരായി
'വിഷന്-2016' പദ്ധതിക്ക് സഹായം
ഉറപ്പാക്കും -ബംഗാള്‍ സര്‍ക്കാര്‍
കൊല്‍ക്കത്ത: ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷനു കീഴിലുള്ള വിഷന്‍ 2016 പദ്ധതിക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മാള്‍ഡ ജില്ലയില്‍ വിഷന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  സമൂഹ വിവാഹചടങ്ങില്‍ സംബന്ധിക്കവെ സംസ്ഥാന വനിതാ-ശിശുക്ഷേമ മന്ത്രി സാബിത്രി മിത്രയാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശം മുഴുക്കെ ഉത്സവ ഹര്‍ഷം പകര്‍ന്ന സമൂഹ വിവാഹ ചടങ്ങില്‍  ദരിദ്രരായ 124 വധൂവരന്മാര്‍ വിവാഹിതരായി. നേരത്തേ 100 പേരുടെ വിവാഹമായിരുന്നു നിശ്ചയിച്ചിരുന്നത്.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു.  ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലും ഉടന്‍ സമൂഹ വിവാഹ ചടങ്ങ് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥലം എം.എല്‍.എ ഹറീം ബക്ഷി ആശംസ നേര്‍ന്നു. മൌലാന നസീറുദ്ദീന്‍ ഖാസ്മി മുസ്ലിം വിവാഹ ഖുതുബ നിര്‍വഹിച്ചു.  മറ്റു മത വിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹവും ഇതേ വേദിയില്‍ ആചാരപ്രകാരം നടന്നു. ജമാഅത്തെ ഇസ്ലാമി ബംഗാള്‍ ഘടകം പ്രസിഡന്റ് മൌലാന നൂറുദ്ദീന്‍, മാള്‍ഡ ബി.ഡി.ഒ ഭൂപ്രഭ ബിശ്വാസ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. സുഹൈല്‍, ലത്തീഫ് കലൂര്‍, അബ്ദുല്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു.
സുലൈമാന്‍ (ഹൈലൈറ്റ് ബില്‍ഡേഴ്സ്), വി.പി ലത്തീഫ് ഫോറം ഗ്രൂപ് ഓഫ് കമ്പനീസ്), എം.കെ. ഫാറൂഖ്, അബ്ദുല്‍ റഷീദ് മുരുക്കുംപുഴ, മസൂദ് ആലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം
കണ്ണൂര്‍: ചാലാട് ഹിറാ ഇംഗ്ലീഷ് സ്കൂളിന്റെ 10ാം വാര്‍ഷികം ആഘോഷിച്ചു. സ്കൂളില്‍ നടന്ന ചടങ്ങ് ജമാഅത്തെ ഇസലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മാഗസിന്‍ പ്രകാശനം ടി.കെ. ഖലീല്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എം. ഹനീഫ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജാന്‍സി റോസ്ലേറ്റ് ഫെര്‍ണാണ്ടസ് സ്വാഗതവും സ്കൂള്‍ ലീഡര്‍ കെ.എം. ഫുദൈഫ നന്ദിയും പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി പൊതുയോഗം

 ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ഇരിക്കൂര്‍: അനീതിക്കെതിരെ നീതിയുടെ ലോകം സ്ഥാപിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി മെംബര്‍ ടി.പി. മുഹമ്മദ് ശമീം പറഞ്ഞു. ആനുകാലിക സംഭവവികാസങ്ങളും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ ബസ്സ്റ്റാന്‍ഡില്‍ ഇരിക്കൂര്‍ യൂനിറ്റ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഏരിയാ ഓര്‍ഗനൈസര്‍ കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം പി.സി. മുനീര്‍ മാസ്റ്റര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു. എന്‍.എം. ബഷീര്‍ സ്വാഗതവും കെ.എ. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിയ കോളജ് ടീം

 ചേന്ദമംഗലൂരില്‍ നടന്ന മജ്ലിസ് സംസ്ഥാനതല ഫെസ്റ്റില്‍ സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിയ കോളജ് ടീം

Monday, January 30, 2012

PRABODHANAM WEEKLY

ജമാഅത്തെ ഇസ്ലാമി ഏരിയാ കണ്‍വെന്‍ഷന്‍

 
 ജമാഅത്തെ ഇസ്ലാമി ഏരിയാ കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചക്കരക്കല്ല് സഫാ സെന്ററില്‍ മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍സലാം മാസ്റ്റര്‍, പി. അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

 
 ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍
ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എ.എം.ഐ സ്കൂളില്‍ ചേര്‍ന്നു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.എല്ലാമത വിശ്വാസികളുടെയും ചര്‍ച്ചകള്‍ ആരോഗ്യകരവും സാമൂഹിക നന്മക്ക് ഉപകരിക്കുന്നവയും ആയിരിക്കണമെന്ന് പ്രബോധനം സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് പറഞ്ഞു.'കര്‍മശാസ്ത്ര സമീപനം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനുസ് സലീം ഖുര്‍ആന്‍ ക്ലാസ് നടത്തി.ജില്ലാ ഖുര്‍ആന്‍ ക്വിസ് മത്സര വിജയികളായ റഹ്മത്ത്, ബദറുന്നീസ, മറിയു, ത്വാഹിറ, സജിന എന്നിവര്‍ക്ക് കണ്‍വെന്‍ഷനില്‍വെച്ച് സമ്മാന വിതരണം ചെയ്തു. കെ.വി. നിസാര്‍ സ്വാഗതവും എന്‍.എം. ബഷീര്‍ നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്തു

 
 
 
 
 
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഓഫിസ് 
ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ആത്മാവിലേക്ക് ജനങ്ങളെ നയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. കൂട്ടില്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫിസ്, ട്രെയിനിങ് സ്കൂളിനു സമീപം മുഴത്തടം സെക്കന്‍ഡ് ക്രോസ് റോഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തി തന്നെ വിവിധ ജാതി മത വര്‍ഗ ദേശ ലിംഗ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാല പ്ലാറ്റ്ഫോമായി വികസിപ്പിക്കേണ്ടതാണ്.വികസനത്തെയും രാഷ്ട്ര പുരോഗതിയെയും കുറിച്ച് പുതിയ ചിന്തകള്‍ മുന്നോട്ടുവെച്ചായിരിക്കും പാര്‍ട്ടിയുടെ നയപരിപാടികള്‍ ആവിഷ്കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, വൈസ് പ്രസിഡന്റുമാരായ ടി. നാണി ടീച്ചര്‍, പള്ളിപ്രം പ്രന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, സെക്രട്ടറിമാരായ പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, ട്രഷറര്‍ വി.കെ. ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

വിജ്ഞാന സദസ്സ്

 വിജ്ഞാന സദസ്സ്
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതുശേãരി പള്ളിക്കു സമീപം വിജ്ഞാനസദസ്സ് നടത്തി. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സദറുദ്ദീന്‍ വാഴക്കാട്, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ടി.എച്ച് മുസ്തഫ മൌലവി, ശിഹാബുദ്ദീന്‍ ഇബ്നുഹംസ എന്നിവര്‍ സംസാരിച്ചു. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം

ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ആനുകാലിക സംഭവവികാസങ്ങളും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ പൊതുസമ്മേളനം ഇന്ന് നടക്കും. വൈകീട്ട് നാലുമണിക്ക് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ ടി.പി. മുഹമ്മദ് ശമീം, പി.സി. മുനീര്‍ മാസ്റ്റര്‍, സി.കെ. മുനവ്വിര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും

പ്രഭാഷണം

പ്രഭാഷണം
പഴയങ്ങാടി: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി മുട്ടം ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28,29 തീയതികളില്‍ വൈകീട്ട് 6.45ന് മുട്ടം ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം സംഘടിപ്പക്കും. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

'സുകുമാര മരം' നട്ടു

 'സുകുമാര മരം' നട്ടു
കണ്ണൂര്‍: സുകുമാര്‍ അഴീക്കോടിന്റെ ഭൌതികശരീരം എരിഞ്ഞടങ്ങിയ കണ്ണൂര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സുകുമാര മരം' നട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം എന്നിവരാണ് ശ്മശാനത്തിന് മുന്‍ഭാഗത്തെ പ്രവേശ കവാടത്തിന് സമീപം മഹാഗണി മരത്തിന്റെ തൈ 'സുകുമാര മരം' എന്ന് പേര് നല്‍കി നട്ടത്.ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന്‍, സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, സി. ഇംതിയാസ്, മധു കക്കാട് എന്നിവര്‍ സംബന്ധിച്ചു.

Wednesday, January 25, 2012

REPUBLIC DAY

RIMS

പെട്ടിപ്പാലം: ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി

 പെട്ടിപ്പാലം: 
ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി
ന്യൂമാഹി: സമരം നാലാം മാസത്തിലേക്കു കടക്കുന്ന വേളയില്‍ പെട്ടിപ്പാലത്ത് വന്‍ ഐക്യദാര്‍ഢ്യ^പ്രതിഷേധ സംഗമം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെയും ജനങ്ങളുടെയും തീരുമാനത്തെ മറികടന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ.സി. ജോസഫും സര്‍വകക്ഷി നേതാക്കളും നാട്ടുകാരോട് മാപ്പു പറയുക, സമരത്തോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വാക്കുപാലിക്കുക, കോടതിവിധി മറികടന്ന് മാലിന്യം തള്ളുമെന്നും പ്ലാന്റ് നിര്‍മിക്കുമെന്നും പറയുന്ന നഗരസഭാധ്യക്ഷതയും ഉപാധ്യക്ഷനും ധാര്‍ഷ്ട്യം വെടിയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ സംഗമം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പള്ളിപ്രം പ്രസന്നന്‍, ടി.കെ. മുഹമ്മദലി, മധു കക്കാട്, ബഷീര്‍ കളത്തില്‍, പി. ഷറഫുദ്ദീന്‍, വി.വി. പ്രഭാകരന്‍, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. റുബീന അനസ് സ്വാഗതവും നൌഷാദ് മാടോന്‍ നന്ദിയും പറഞ്ഞു.
ട്രഞ്ചിങ് ഗ്രൌണ്ട് അഴിമതി:
ലോകായുക്ത ഇടപെടണം -സോളിഡാരിറ്റി
തലശേãരി: പെട്ടിപ്പാലം ഗ്രൌണ്ടില്‍ കുഴിയെടുക്കാനും മണ്ണിടാനും ലക്ഷങ്ങള്‍ ചെലവഴിച്ച് അഴിമതി നടത്തിയ സംഭവത്തില്‍ ലോകായുക്ത ഇടപെട്ട് അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി തലശേãരി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ.പി. അജ്മല്‍, കെ.എം. അഷ്ഫാഖ്, കെ. മുഹമ്മദ് നിയാസ്, സയ്യിദ് ശമീം എന്നിവര്‍ സംസാരിച്ചു.

Monday, January 23, 2012

MADHYAMAM WEEKLY

 

PRABODHANAM WEEKLY

ഖുര്‍ആന്റെ വിമോചനാത്മകത ചര്‍ച്ചയാകുന്നു - എം.ഐ. അബ്ദുല്‍ അസീസ്

 
 
 ഖുര്‍ആന്റെ വിമോചനാത്മകത ചര്‍ച്ചയാകുന്നു
- എം.ഐ. അബ്ദുല്‍ അസീസ്
തലശേãരി: വിശുദ്ധ ഖുര്‍ആന്റെ വിമോചനാത്മകത ആഗോള സമൂഹം സജീവമായി ചര്‍ച്ച ചെയ്യുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരളയുടെ ജില്ലാ സംഗമം തലശേãരി ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്റെ വിപ്ലവാത്മകത പഠിക്കുന്നതിന് പാശ്ചാത്യ ബുദ്ധിജീവികളും വിദ്യാര്‍ഥികളും അറബ് വസന്തത്തിലെ വിപ്ലവ നായകനായ റാശിദ് ഗനൂശിയോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരുകയാണ്. സമകാലിക യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുസ്ലിം സമൂഹം സ്രഷ്ടാവ് ഏല്‍പിച്ച ബാധ്യതകള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. പലിശരഹിത ഇസ്ലാമിക ബാങ്കിങ് തുടങ്ങാന്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിച്ചത് എടുത്തുപറയത്തക്ക നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസവൈവിധ്യം ഖുര്‍ആന്‍ അംഗീകരിച്ചതാണെന്നും ഇതര മതങ്ങളുടെ ആരാധനാമൂര്‍ത്തികളെ ആക്ഷേപിക്കുന്നത് ഖുര്‍ആന്‍ തടഞ്ഞത് ഇസ്ലാമിന്റെ ക്രിയാത്മക ഇടപെടലാണ് കാണിക്കുന്നതെന്നും 'ഖുര്‍ആനും ബഹുസ്വര സമൂഹവും' എന്ന വിഷയത്തില്‍ സംസാരിക്കവേ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട ചൂണ്ടിക്കാട്ടി. പ്രവാചക ദൌത്യം ഏറ്റെടുത്ത ഇസ്ലാമിക സമൂഹം ബഹുസ്വര സമൂഹത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
'ഖുര്‍ആനിലെ കുടുംബം' എന്ന വിഷയത്തില്‍ സഫിയ ശര്‍ഫിയ പ്രഭാഷണം നടത്തി. 'ഖുര്‍ആന്‍ വിസ്മയങ്ങളിലൂടെ ഒരു യാത്ര' എന്ന പരിപാടി ശാന്തപുരം അല്‍ജാമിഅ കോളജ് ലെക്ചറര്‍ നഹാസ് മാള അവതരിപ്പിച്ചു.
 ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.എ. പുതിയവളപ്പില്‍, അഡ്വ. പി.പി. ജയരാജന്‍, കെ.ബി. മുഹമ്മദലി മൌലവി, സി. മഹമൂദ് ഹാജി, കെ.ടി. അന്ത്രു മൌലവി എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി. മുനീര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയ പ്രസിഡന്റ് യു. ഉസ്മാന്‍ നന്ദിയും പറഞ്ഞു.

അറബ് മുന്നേറ്റത്തിന്റെ വ്യാപനത്തിന് സമൂഹമനസ്സ് പാകപ്പെടണം -കെ.ടി. ജലീല്‍ എം.എല്‍.എ

 അറബ് മുന്നേറ്റത്തിന്റെ വ്യാപനത്തിന് സമൂഹമനസ്സ് പാകപ്പെടണം 
-കെ.ടി. ജലീല്‍ എം.എല്‍.എ
ബംഗളൂരു: അറബ് നാടുകളിലുണ്ടായ ജനമുന്നേറ്റം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സമൂഹമനസ്സ് പാകപ്പെടണമെന്ന് ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജാതി മത വേര്‍തിരിവില്ലാത്ത ഐക്യപ്പെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഏരിയ സംഘടിപ്പിച്ച 'അറബ് വസന്തവും ആഗോള ജനമുന്നേറ്റവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനമുന്നേറ്റങ്ങള്‍ അമേരിക്ക കൃത്രിമമായി സൃഷ്ടിക്കുന്നതും ബാഹ്യശക്തികളുടെ പിന്തുണയില്ലാത്തതുമുണ്ട്. അറബ് രാജ്യങ്ങളിലെ വിപ്ലവങ്ങളില്‍ ഇസ്ലാമിക മാനം സ്വാഭാവികമാണെന്നും ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പോലും മതം പങ്കുവഹിച്ചിട്ടുണ്ടെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
ഒരു ജനതക്കും സംസ്കാരത്തെ തള്ളിപ്പറഞ്ഞ് വിപ്ലവം നടത്താന്‍ സാധ്യമല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. മുല്ലപ്പൂ വിപ്ലവമുണ്ടാക്കിയ മാറ്റം ചരിത്രപരവും നിര്‍ണായകവുമാണ്. എന്നാല്‍, സാമ്രാജ്യത്വ ശക്തികള്‍ ഇതിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്യ്രത്തിന് വിലക്കുകളും നിയന്ത്രണങ്ങളും വരുന്ന നമ്മുടെനാട്ടില്‍ മാനുഷിക മുന്നേറ്റങ്ങള്‍ക്ക് സമയമായെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി സി. ദാവൂദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഓര്‍ഗനൈസര്‍ കെ. ഷാഹിര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റിഷാദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

ചേലോറ സമരം തുടരുന്നു

ചേലോറ സമരം തുടരുന്നു
ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ 25 ദിവസമായി നാട്ടുകാര്‍ ആരംഭിച്ച സമരം തുടരുന്നു. സമരത്തെ തുടര്‍ന്ന് മാലിന്യനീക്കം രണ്ടാഴ്ചയിലേറെ തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നഗരസഭാധികൃതരും പൊലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ മാലിന്യമിറക്കിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. എന്നാല്‍, ഞായറാഴ്ച മാലിന്യവണ്ടികള്‍ ചേലോറയില്‍ മാലിന്യമിറക്കാനെത്തിയില്ല. ഈമാസം 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടക്കുന്നതിനാല്‍ അതുവരെ മാലിന്യമിറക്കല്‍ നിര്‍ത്തണമെന്നാണ് ചേലോറ നിവാസികളുടെ ആവശ്യം.

'മന്ത്രിമാര്‍ വാക്കുപാലിക്കണം'

'മന്ത്രിമാര്‍ വാക്കുപാലിക്കണം'
ന്യൂമാഹി: പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ചവേളയില്‍ മന്ത്രി കെ.പി. മോഹനനും കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ തയാറാവണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് ഇനി ഒരു ലോഡ് മാലിന്യംപോലും തള്ളാന്‍ അനുവദിക്കാനാവില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് ഇവരുടെ ഭാഗത്തുനിന്ന് ഒരു സഹായവും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സി.പി. അഷ്റഫ്, കെ.പി. അബൂബക്കര്‍, കോണിച്ചേരി അബ്ദുറഹ്മാന്‍, ടി.എ. സജ്ജാദ്, പി. അബ്ദുസത്താര്‍, പി. നാണു, ഇ.കെ. യൂസുഫ്, നൌഷാദ് മാടോള്‍, പി.കെ.വി. സാലിഹ്, ടി. ഹനീഫ, എം.കെ. സിറാജ്, കെ.പി. സജീവന്‍, റഹീം അച്ചാരത്ത്, എന്‍. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പദയാത്ര നടത്തി
ന്യൂമാഹി: പെട്ടിപ്പാലം സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേഖലയില്‍ രണ്ടു പദയാത്രകള്‍ നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ പ്രസംഗവും നടന്നു. പുന്നോല്‍ ബാങ്കിനു സമീപം നടന്ന സമാപന യോഗത്തില്‍ നൌഷാദ് മാടോള്‍, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍, കെ.പി. അബൂബക്കര്‍, പി. നാണു, എന്‍. ബഷീര്‍, ടി. ഹനീഫ, എം.കെ. ബാബു, എം.പി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. 
പെട്ടിപ്പാലം: ആറ് മാസം 
അനുവദിക്കണമെന്ന് നഗരസഭ,
സാധ്യമല്ലെന്ന് പഞ്ചായത്തും സമരക്കാരും
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ തലശേãരി നഗരസഭ, ന്യൂമാഹി ഗ്രാമപഞ്ചായത്ത്, സമരസമിതികള്‍ എന്നിവയുമായി കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ വെവ്വേറെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ആറ് മാസം കൂടി പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ അനുവദിക്കണമെന്ന ആവശ്യമാണ് നഗരസഭ മുന്നോട്ടുവെച്ചത്. ദിവസവും മൂന്ന് ടണ്‍ മാലിന്യം തള്ളാന്‍ അനുവദിക്കുക, പ്ലാന്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ നഗരസഭ ഉന്നയിച്ചു.
എന്നാല്‍, പിന്നീട് ന്യൂമാഹി ഗ്രാമപഞ്ചായത്തുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭയുടെ ആവശ്യം പഞ്ചായത്ത് തള്ളി. കാലാവധി അനുവദിക്കാനാവില്ല, പെട്ടിപ്പാലത്ത് മാലിന്യം തള്ളരുത്, സമരം തുടങ്ങിയശേഷമുള്ള പെട്ടിപ്പാലത്തെ അവസ്ഥ തുടരുക എന്നീ കാര്യങ്ങളാണ് പഞ്ചായത്ത് ധരിപ്പിച്ചത്. പ്ലാന്റിനെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൃത്യമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നാണറിയുന്നത്.
ഉച്ചക്കുശേഷം പൊതുജനാരോഗ്യ സംരക്ഷണ സമിതി, വിശാല സമരമുന്നണി, പരിസര മലിനീകരണ വിരുദ്ധസമിതി, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ്, മാലിന്യ വിരുദ്ധ സമിതി എന്നിവരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ഇ. നാരായണനും പങ്കെടുത്തു. നഗരസഭയുടെ ആവശ്യം ഏകകണ്ഠമായി തള്ളിയ സമരക്കാര്‍ പെട്ടിപ്പാലത്ത് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട എന്ന നിലപാടില്‍ ഉറച്ചുനിന്നു. സമരക്കാരുടെയും പഞ്ചായത്തിന്റെയും നിലപാട് നഗരസഭയെ അറിയിച്ചശേഷം തുടര്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായത്തോടെ  പിരിഞ്ഞു. പെട്ടിപ്പാലം മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഇ. നാരായണന്‍ പറഞ്ഞതായി സൂചനയുണ്ട്.
തലശേãരി റസ്റ്റ്ഹൌസില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭാ സംഘത്തിന് ആമിന മാളിയേക്കല്‍, സി.കെ. രമേശന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്തിന് കെ. ശ്രീജ, എ.വി. കാദര്‍ മാസ്റ്റര്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, വിശാല സമരമുന്നണിക്ക് എന്‍.വി. അജയകുമാര്‍, പി. ഖാലിദ്, പരിസര മലിനീകരണ വിരുദ്ധ സമിതിക്ക് സി.കെ. പ്രകാശന്‍, ടി.കെ. ശ്രീജിത്ത്, മാലിന്യവിരുദ്ധ സമിതിക്ക് സിദ്ദിഖ് സന, ടി.എ. സജ്ജാദ്, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് സംഘത്തിന് പി.എം. ജബീന ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
പെട്ടിപ്പാലത്ത് ഇന്ന് 
പ്രതിഷേധ സംഗമം
തലശേãരി: മാലിന്യവിരുദ്ധ സമരം നാലാം മാസത്തിലേക്ക് കടക്കുന്ന വേളയില്‍  പെട്ടിപ്പാലത്ത് ഇന്ന് രാവിലെ 10 മുതല്‍ അഞ്ച് വരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രതിഷേധ സംഗമം നടത്തും. ടി.പി.ആര്‍. നാഥ്, റസാഖ് പാലേരി, പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, കെ. സാദിഖ്, പള്ളിപ്രം പ്രസന്നന്‍, മധു കക്കാട്, കളത്തില്‍ ബഷീര്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

മലര്‍വാടി വിജ്ഞാനോത്സവം

മലര്‍വാടി വിജ്ഞാനോത്സവം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന മലര്‍വാടി വിജ്ഞാനോത്സവത്തിന്റെ ഉപജില്ലാതല മത്സരം കണ്ണൂര്‍ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ മലര്‍വാടി ബാലസംഘം ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെഇസ്ലാമി ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മലര്‍വാടി ഏരിയാ കോഓഡിനേറ്റര്‍ ഷുഹൈബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. സമ്മാനദാനം ടി.കെ. മുഹമ്മദലി മാസ്റ്റര്‍ നിര്‍വഹിച്ചു.
ഇരിക്കൂര്‍: മലര്‍വാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എ.എം.ഐ.യു.പി സ്കൂളില്‍ ഉപജില്ലാ മലര്‍വാടി വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
വിജയികള്‍ക്കുള്ള സമ്മാന വിതരണം ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ വിതരണം ചെയ്തു.
ആദംകുട്ടി ചെങ്ങളായി അധ്യക്ഷത വഹിച്ചു. മടവൂര്‍ അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. മുഹ്സിന്‍ പ്രാര്‍ഥന നടത്തി. എന്‍.എം. ബഷീര്‍ സ്വാഗതവും എന്‍. സാക്കിബ് നന്ദിയും പറഞ്ഞു.
മട്ടന്നൂര്‍: മലര്‍വാടി വിജ്ഞാനോത്സവം സബ്ജില്ലാതല മത്സരം ഉളിയില്‍ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളില്‍ സംഘടിപ്പിച്ചു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു. കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. കെ. മന്‍സൂര്‍ മാസ്റ്റര്‍ സംസാരിച്ചു. എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. സറീന ടീച്ചര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
പയ്യന്നൂര്‍: മലര്‍വാടി ബാലസംഘം വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ ക്വിസ് മത്സരം പെരുമ്പ ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ പി.വി. നവീന്‍ (കേളോത്ത് സെന്‍ട്രല്‍ യു.പി സ്കൂള്‍) ഒന്നാം സ്ഥാനവും കരിവെള്ളൂര്‍ പാട്ടിയമ്മ യു.പിയിലെ കെ. വിശാഖ്, എം.ടി.പി. ഷമ്മാസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
എല്‍.പി വിഭാഗത്തില്‍ വെള്ളൂര്‍ ജി.എല്‍.പിയിലെ അജയിനാണ് ഒന്നാം സ്ഥാനം. പെരിങ്ങോം ഗവ. ഹൈസ്കൂളിലെ കെ.വി. അഭിഷേക് രണ്ടും നരമ്പില്‍ ജി.എല്‍.പി.എസിലെ പാര്‍ഥിവ് പവിത്രന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. നീലേശ്വരം ബ്ലോക് ക്ഷീര വികസന ഓഫിസര്‍ പി.എച്ച്. സിനാജുദ്ദീന്‍, ഷെഫീഖ് വെള്ളൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. പി.വി. ഹസ്സന്‍കുട്ടി, മലര്‍വാടിയെ പരിചയപ്പെടുത്തി. പെരുമ്പ ജി.എം.യു.പി.എസ്  പ്രധാനാധ്യാപിക ശ്യാമള ടീച്ചര്‍ സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഷിഹാബ് അരവഞ്ചാല്‍ സ്വാഗതവും ഫൈസല്‍ കട്ടൂപ്പാറ നന്ദിയും പറഞ്ഞു.
പയ്യന്നൂര്‍: മലര്‍വാടി ബാലസംഘം വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ ക്വിസ് മത്സരം പെരുമ്പ ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ പി.വി. നവീന്‍ (കേളോത്ത് സെന്‍ട്രല്‍ യു.പി സ്കൂള്‍) ഒന്നാം സ്ഥാനവും കരിവെള്ളൂര്‍ പാട്ടിയമ്മ യു.പിയിലെ കെ. വിശാഖ്, എം.ടി.പി. ഷമ്മാസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
എല്‍.പി വിഭാഗത്തില്‍ വെള്ളൂര്‍ ജി.എല്‍.പിയിലെ അജയിനാണ് ഒന്നാം സ്ഥാനം. പെരിങ്ങോം ഗവ. ഹൈസ്കൂളിലെ കെ.വി. അഭിഷേക് രണ്ടും നരമ്പില്‍ ജി.എല്‍.പി.എസിലെ പാര്‍ഥിവ് പവിത്രന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. നീലേശ്വരം ബ്ലോക് ക്ഷീര വികസന ഓഫിസര്‍ പി.എച്ച്. സിനാജുദ്ദീന്‍, ഷെഫീഖ് വെള്ളൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. പി.വി. ഹസ്സന്‍കുട്ടി, മലര്‍വാടിയെ പരിചയപ്പെടുത്തി. പെരുമ്പ ജി.എം.യു.പി.എസ്  പ്രധാനാധ്യാപിക ശ്യാമള ടീച്ചര്‍ സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഷിഹാബ് അരവഞ്ചാല്‍ സ്വാഗതവും ഫൈസല്‍ കട്ടൂപ്പാറ നന്ദിയും പറഞ്ഞു.
 തലശേãരി: മലര്‍വാടി ബാലസംഘം തലശേãരി സബ്ജില്ലാതല മത്സരം സര്‍ഗം ഓഡിറ്റോറിയത്തില്‍ നടന്നു. യു. ഉസ്മാന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ പ്രസിഡന്റ് ഷഹനാസ് സക്കരിയ്യ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത്, സി. അബ്ദുന്നാസര്‍, കെ. മുഹമ്മദ് നിയാസ്, പി.സി. അനസ്, ഇ.വി. സയ്യിദ് ശമീം എന്നിവര്‍ നേതൃത്വം നല്‍കി.
ചൊക്ലി: മലര്‍വാടി ചൊക്ലി ഉപജില്ലാ വിജ്ഞാനോത്സവം ചൊക്ലി ഓറിയന്റല്‍ സ്കൂളില്‍ നടന്നു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട്,സുലൈ മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഫാറൂഖ് സ്വാഗതവും ഹസീന സക്കരിയ നന്ദിയും പറഞ്ഞു.

സിനര്‍ജി-12' ഓവറോള്‍ ചാമ്പ്യന്‍ഷിപ് വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിന്


 സിനര്‍ജി-12' ഓവറോള്‍ ചാമ്പ്യന്‍ഷിപ്
വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിന്
പഴയങ്ങാടി: മജ്ലിസുത്തഅ്ലീമുല്‍ ഇസ്ലാമി കേരളയില്‍ അഫിലിയേറ്റ് ചെയ്ത വിദ്യാലയങ്ങളുടെ സംസ്ഥാനതല ഐ.ടി പ്രവൃത്തിപരിചയമേള 'സിനര്‍ജി-12'ല്‍ 124 പോയന്റ് നേടി പഴയങ്ങാടി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. 95 പോയന്റ് നേടിയ പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശേãരി രണ്ടും 74 പോയന്റുള്ള അല്‍ഹറമൈന്‍ ഇംഗ്ലീഷ് സ്കൂള്‍ കുണ്ടുപറമ്പ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഐ.ടി ഫെസ്റ്റില്‍ 53 പോയന്റുമായി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം 45 പോയന്റ് നേടി ഐ.എസ്.എസ് പൊന്നാനിയും മൂന്നാം സ്ഥാനം 44 പോയന്റുമായി കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സീനിയര്‍ സ്കൂളും കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 48 പോന്റുമായി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍, 34 പോയന്റുമായി പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശേãരി, 33 പോയന്റുമായി മര്‍കസുല്‍ ഉലൂം കൊണ്ടോട്ടി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂള്‍ പ്രവൃത്തി പരിചയമേളയില്‍ കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിനാണ് ഒന്നാംസ്ഥാനം (35 പോയന്റ്). 34 പോയന്റുമായി ഓമശേãരി പ്ലസന്റ് സ്കൂള്‍ രണ്ടാം സ്ഥാനവും 33 പോയന്റ് നേടിയ ഐ.എസ്.എസ് സ്കൂള്‍ പൊന്നാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേള യു.പി വിഭാഗത്തില്‍ വാദിഹുദ പ്രോഗ്രസീവ് സ്കൂള്‍ (46 പോയന്റ്), ഐ.എസ്.എസ് പൊന്നാനി (36 പോയന്റ്), അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ ചേന്ദമംഗലൂര്‍ (34) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പ്രദര്‍ശന മത്സരത്തില്‍ കോഴിക്കോട് അല്‍ ഹറമൈന്‍ ഒന്നാം സ്ഥാനവും ചേന്ദമംഗലൂര്‍ അല്‍ ഇസ്ലാഹ് രണ്ടാം സ്ഥാനവും കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ 'സിനര്‍ജി^12' ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.വി. കൃഷ്ണന്‍, കെ.എം. മഖ്ബൂല്‍, ടി.കെ. മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു. എ. മുഹമ്മദ്കുഞ്ഞി സ്വാഗതവും വി.സി. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എസ്. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, പി.കെ. മുഹമ്മദ് സാജിദ് എന്നിവര്‍ സംസാരിച്ചു. ഒലിപ്പില്‍ നിയാസ് സ്വാഗതവും പി.കെ. നൌഷാദ് നന്ദിയും പറഞ്ഞു.

ചേലോറയില്‍ നഗരസഭയും പൊലീസും ബലപ്രയോഗം തുടരുന്നു

ചേലോറയില്‍ നഗരസഭയും പൊലീസും
ബലപ്രയോഗം തുടരുന്നു
നഗരസഭയുടെ മാലിന്യം തള്ളലില്‍ കുടിവെള്ളം മലിനമായതിനാല്‍  ശാശ്വത പരിഹാരംതേടി സമരത്തിലേര്‍പ്പെട്ട ചേലോറ നിവാസികള്‍ക്കെതിരെ പൊലീസ് ബലപ്രയോഗം തുടരുന്നു. ഇന്നലെയും സമരക്കാരെ ബലമായി അറസ്റ്റ് ചെയ്ത് മൂന്ന് ലോറി മാലിന്യം തള്ളി. പത്തോളം സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തവരുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്തതായി സമരസമിതി ആരോപിച്ചു. കുടിവെള്ളത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് ഡിസംബര്‍ 26ന് ആരംഭിച്ച സമരം തുടരുകയാണ്. സമരക്കാരുമായി നഗരസഭാ അധികൃതര്‍ നടത്താനിരുന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഈ 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനിരിക്കെ, അതുവരെയെങ്കിലും മാലിന്യം തള്ളരുതെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാലിത് നഗരസഭാ അധികൃതര്‍ അംഗീകരിച്ചിട്ടില്ല.  ഇന്നലെ ഒമ്പത് മണി മുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടാവുമെന്ന ധാരണയില്‍ രണ്ട് ബസുകളിലും അഞ്ച് ജീപ്പുകളിലും വന്‍ പൊലീസ് സന്നാഹം ട്രഞ്ചിങ് ഗ്രൌണ്ടിന് സമീപം നിലയുറപ്പിച്ചിരുന്നു. എന്നാല്‍, എഴുപതോളം പേരായിരുന്നു സമരപന്തലിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ 11 മണിയോടെ അറസ്റ്റ് ചെയ്തു. ഇന്നലെ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്തവരെ കൊണ്ടുവന്നത്. വൈകുന്നേരം 3 മണിയോടെ ഇവരെ വിട്ടയച്ചു. ട്രഞ്ചിങ് ഗ്രൌണ്ട് വിഷയത്തില്‍ ജനവികരം മാനിക്കാതെയുള്ള നഗരസഭാ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചേലോറ നിവാസികള്‍ പറഞ്ഞു.

Saturday, January 21, 2012

'മാധ്യമ'ത്തെ കോടതി കയറ്റാന്‍ എന്തിനു ഭയപ്പെടണം-ഒ. അബ്ദുറഹ്മാന്‍

 'മാധ്യമ'ത്തെ കോടതി കയറ്റാന്‍ എന്തിനു
ഭയപ്പെടണം-ഒ. അബ്ദുറഹ്മാന്‍
കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമത്തെ കോടതിയില്‍ കയറ്റാന്‍ സര്‍ക്കാര്‍ എന്തിന് ഭയപ്പെടണമെന്ന് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍. കേസെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം വന്ന അന്നുമുതല്‍ കോടതിയില്‍വെച്ച് കാണാമെന്ന് മാധ്യമം പരസ്യമായി പറഞ്ഞതാണ്. പിന്നെ സര്‍ക്കാറെന്തിനാണ് തിരിച്ചും മറിച്ചും പറയുന്നത്. ഇപ്പോള്‍ ആര്യാടന്‍ മുഹമ്മദ് പറയുന്നത് മന്ത്രിസഭ തകര്‍ന്നാലും വേണ്ടീല മാധ്യമത്തിനെതിരെ കേസെടുക്കണമെന്നാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത മാധ്യമത്തെ കോടതി കയറ്റിയാല്‍ മന്ത്രിസഭ എങ്ങനെ തകരുമെന്ന് അബ്ദുറഹ്മാന്‍ ചോദിച്ചു. കൊച്ചി മെട്രോക്ക് ആഗോള ടെണ്ടറിന് ശ്രമിച്ചപ്പോള്‍ മാധ്യമം ഇടപ്പെട്ട് പരാജയപ്പെടുത്തിയതാണ് ആര്യാടന്റെ വിദ്വേഷത്തിന് കാരണം. ഇ^മെയില്‍ ചോര്‍ത്തലിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ സെക്കുലര്‍ വീക്ഷണമാണ് മാധ്യമം പുലര്‍ത്തുന്നത്. കേരളത്തിനകത്തും പുറത്തുമുണ്ടായ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാധ്യമം പുലര്‍ത്തിയ സൂക്ഷ്മതയും കണിശതയും കേരളം കണ്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് അതിനുള്ളത്. എന്നാല്‍, സാമ്രാജ്യത്വത്തെ ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും. അതിന് കഴിയാത്തകാലം വരുമ്പോള്‍ ഈ പത്രം അച്ചടി നിര്‍ത്തുമെന്നും എഡിറ്റര്‍ പറഞ്ഞു.

മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്

മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്
മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവം ഉപജില്ലാതല മത്സരങ്ങള്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കണ്ണൂര്‍ കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍, കാല്‍ടെക്സ്, തലശേãരി സര്‍ഗം ഓഡിറ്റോറിയം, ചൊക്ലി വി.പി. ഓറിയന്റല്‍ ഹൈസ്കൂള്‍, മട്ടന്നൂര്‍ മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ നരയമ്പാറ, വളപട്ടണം താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, മാടായി ഗവ. ഹൈസ്കൂള്‍, ഇരിക്കൂര്‍ എ.എം.ഐ ഇംഗ്ലീഷ് സ്കൂള്‍ എന്നീ കേന്ദ്രങ്ങളിലാണ് മത്സരം നടക്കുക. ഉച്ചക്ക് രണ്ടിന് മത്സരം ആരംഭിക്കും.

മജ്ലിസ് സംസ്ഥാന ഐ.ടി, പ്രവൃത്തി പരിചയമേള ഇന്ന്

മജ്ലിസ് സംസ്ഥാന ഐ.ടി,
പ്രവൃത്തി പരിചയമേള ഇന്ന്
പഴയങ്ങാടി: വിദ്യാര്‍ഥികളുടെ അഭിരുചികള്‍ പോഷിപ്പിക്കാനും തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്താനും രംഗമൊരുക്കുന്ന സിനര്‍ജി 2012 മജ്ലിസ് ഐ.ടി, പ്രവൃത്തി പരിചയമേള ഇന്ന് രാവിലെ ഒമ്പത് മണിക്ക് കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ് പഴയങ്ങാടി വാദിഹുദയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 20 ഓളം സ്കൂളുകള്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ എസ്.എ.പി അബ്ദുസ്സലാം, മാടായി എ.ഇ.ഒ ടി.വി. കൃഷ്ണന്‍, ഐ.ടി.@ സ്കൂള്‍ ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ കെ.എം. മഖ്ബൂല്‍, വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

കോളജ് യൂനിയന്‍ ഉദ്ഘാടനം

 കോളജ് യൂനിയന്‍ ഉദ്ഘാടനം
വിളയാങ്കോട്: വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) കോളജ് യൂനിയന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗം ടി.എന്‍. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മാധ്യമം എഡിറ്ററും ടി.ഐ.ടി ചെയര്‍മാനുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ടി.ഐ.ടി അക്കാദമിക് ഡയറക്ടര്‍ പി.കെ. സാജിദ് നദ്വി, വാദിഹുദ ഓര്‍ഫനേജ് മാനേജര്‍ മുസ്തഫ ഇബ്രാഹിം, പി.ടി.എ എക്സിക്യൂട്ടിവ് അംഗം സൂപ്പി വാണിമേല്‍, മലയാളം ലെക്ചറര്‍ ആര്‍.സി. പ്രദീപന്‍, യൂനിയര്‍ ചെയര്‍മാന്‍ മുനവിര്‍, യു.യു.സി കെ.പി. മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു. വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും യൂനിയന്‍ സെക്രട്ടറി യൂനുസ് സലിം നന്ദിയും പറഞ്ഞു.

മാലിന്യ പ്രശ്നം: സമരസമിതിയുമായി 27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും

മാലിന്യ പ്രശ്നം: സമരസമിതിയുമായി
27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും
കണ്ണൂര്‍: കണ്ണൂര്‍, തലശേãരി നഗരസഭകളിലെ മാലിന്യ പ്രശ്നത്തില്‍ ജനുവരി 27ന് സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന്  ജില്ലയുടെ ചുമതലയുള്ള ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. അതുവരെ സമര പരിപാടികളില്‍ നിന്ന് പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ഇരു നഗരസഭകളിലും ആഴ്ചകളായി മാലിന്യം നീക്കാനാവാത്തതുമൂലം ഉണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് പൊലീസ് സംരക്ഷണത്തില്‍ മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മന്ത്രിയും എം.പിയും എം.എല്‍.എയും മാത്രമായി എടുത്ത തീരുമാനമല്ല ഇത്.  ജനുവരി 17ന് നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് മാലിന്യം നീക്കാന്‍ പൊലീസ് സഹായം അവശ്യപ്പെടാന്‍ തീരുമാനിച്ചത്.  ഈ യോഗത്തില്‍ ചില മാധ്യമ പ്രതിനിധികളും പങ്കെടുത്തിരുന്നു. എല്ലാ എം.എല്‍.എമാരെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചില എം.എല്‍.എമാര്‍ അസൌകര്യം അറിയിക്കുകയും ചെയ്തു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
സമരസമിതിയുമായി പലവട്ടം ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.  സര്‍ക്കാര്‍ ആരുമായും സംസാരിക്കാന്‍ തയാറായിരുന്നു.  പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ്.  പ്രശ്ന പരിഹാരത്തിന് യാഥാര്‍ഥ്യബോധമുള്ള സമീപനം സമരസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
 
ചേലോറയില്‍ വീണ്ടും  സംഘര്‍ഷം
 നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ സമാധാനപൂര്‍വം സമരം ചെയ്യുന്ന ചേലോറ നിവാസികള്‍ക്കെതിരെ ഇന്നലെയും നഗരസഭയും പൊലീസും നടത്തിയ ബലപ്രയോഗം ഏറെനേരം സംഘര്‍ഷത്തിനിടയാക്കി. മാലിന്യം തള്ളാനെത്തിയ നഗരസഭാ ലോറികള്‍ പ്രദേശവാസികളായ അറുപതോളം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുടലെടുത്തത്. വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന സമരക്കാരെ പ്രദേശത്തുണ്ടായിരുന്ന നൂറോളം പൊലീസുകാര്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കുകയും അറസ്റ്റിനിടെ പൊലീസിന്റെ ചവിട്ടേറ്റ് മൂന്ന് വീട്ടമ്മമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. രാത്രിയോടെ ഇവരെ തലശേãരി കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് ചേലോറയിലെത്തിയ സമര നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ട്രഞ്ചിങ് ഗ്രൌണ്ട് ഗേറ്റിനുമുന്നില്‍ വീണ്ടും സമരപ്പന്തല്‍ കെട്ടുകയും സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വന്‍പൊലീസ്സംഘമെത്തി സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കിയശേഷം നഗരസഭയുടെ മാലിന്യം ചേലോറയില്‍ തള്ളുകയായിരുന്നു.
ചേലോറയില്‍ കുടിവെള്ളത്തിന് ശാശ്വത ബദല്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ മാലിന്യമിറക്കുന്നത് അനുവദിക്കില്ലെന്നുമറിയിച്ചാണ് ഡിസംബര്‍ 26ന് പ്രദേശവാസികള്‍ സമരമാരംഭിച്ചത്. പ്രാണികളെ കൊല്ലുന്നുവെന്നാരോപിച്ച് കണ്ടല്‍ പാര്‍ക്ക് പൂട്ടിച്ച അധികാരികള്‍ കുടിവെള്ളത്തിനായി സമരംചെയ്യുന്ന ജനങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് കാട്ടുനീതിയാണെന്ന് സമരനേതാക്കളായ കെ.കെ. മധു, ചേലോറ രാജീവന്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ ആരോപിച്ചു. ഇന്നലെ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം നേതാക്കളായ കെ.കെ. രാഗേഷ്, പി.കെ. ശബരീഷ്കുമാര്‍, സി.കെ. പ്രഭാകരന്‍, സോളിഡാരിറ്റി നേതാക്കളായ കെ.കെ. ഫൈസല്‍, ഷമീം കാഞ്ഞിരോട് തുടങ്ങിയവരും എത്തിയിരുന്നു. മാലിന്യം തള്ളല്‍ നിര്‍ത്തുംവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
Courtesy:Madhyamam

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമം നാളെ

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
ജില്ലാ സംഗമം നാളെ
തലശേãരി: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരളയുടെ കണ്ണൂര്‍ ജില്ലാ സംഗമം ജനുവരി 22ന് രാവിലെ 9.30 മുതല്‍ തലശേãരി ടൌണ്‍ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. 'ഖുര്‍ആനിലെ കുടുംബം' എന്ന വിഷയത്തില്‍ സഫിയ ശര്‍ഫിയ്യ പ്രഭാഷണം നടത്തും.
എസ്.എ. പുതിയവളപ്പില്‍, അഡ്വ. പി.പി. ജയരാജന്‍, തലശേãരി സ്റ്റേഡിയം മസ്ജിദ് ഖത്തീബ് ഇബ്രാഹിം നജ്മി, സി. മഹ്മൂദ് ഹാജി എന്നിവര്‍ സംസാരിക്കും. ഉച്ച രണ്ടിന് 'ഖുര്‍ആനും ബഹുസ്വര സമൂഹവും' എന്ന വിഷയത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രഭാഷണം നടത്തും. 'ഖുര്‍ആന്‍ വിസ്മയങ്ങളിലൂടെ ഒരു യാത്ര' എന്ന പരിപാടിക്ക് നഹാസ് മാള നേതൃത്വം നല്‍കും.

Friday, January 20, 2012

SOLIDARITY


മാന്യരേ,
സോളിഡാരിറ്റി.. കേരളത്തെക്കുറിച്ച താങ്കളുടെ സ്വപ്നങ്ങളെ നിറവുള്ളതാക്കുന്നതില്‍ ഈ സംഘടനക്ക് ഒരു പങ്കുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. കൂടുതല്‍ ഗുണമേന്മയുള്ള ഒറു പുതിയ കേരളത്തെ നമ്മുക്കെല്ലാവര്‍ക്കുമൊരുമിച്ച് നിര്‍മ്മിച്ചേ പറ്റൂ. ഈ ലക്ഷ്യത്തോടെ കേരളത്തിന്റെ ഓരോ ശ്വാസനിശ്വാസത്തിലും സോളിഡാരിറ്റി ഇടപ്പെട്ടുകൊണ്ടേയിരിക്കാറുണ്ട്. മര്‍ദ്ധകരോടും സ്വാധീനമുള്ളവരോടുമൊപ്പം നില്‍ക്കുക എന്നത് ഏറെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ നിന്ദിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നവനായ ദൈവത്തിലാണ് സോളിഡാരിറ്റി വിശ്വസിക്കുന്നത്. ലോകവ്യാപകമായ് മര്‍ദ്ധിതര്‍ തെരുവിനെ സര്‍ഗാത്മകമായി ഉപയോഗിച്ച് മര്‍ദ്ധനത്തിനറുതി വരുത്തുന്ന വര്‍ത്തമാനം സോളിഡാരിറ്റിയെ കൂടുതല്‍ ആവേശഭരിതമാക്കുന്നുണ്ട്. പ്രവാചകന്മാരുടെ സ്വരം ഈ സമരങ്ങളിലെ നിയാമകശക്തിയാണെന്നത് നമ്മെ കൂടുതല്‍ ആഹ്ളാദിപ്പിക്കുന്നുണ്ട്. ചരിത്രം അവസാനിക്കുകയല്ല, ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
നല്ല കേരളത്തിനുവേണ്ടി ബഹുമുഖമായ പ്രവര്‍ത്തനങ്ങളാണ് സംഘടന ഏറ്റെടുത്ത് നടത്തുന്നത്. അനീതികള്‍ക്കെതിരെ ഒറ്റുകൊടുക്കപ്പെടാത്ത സമരങ്ങള്‍, പുതു കേരളത്തിന്റെ ശ്വാസം മുട്ടിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരാര്‍ത്ഥമുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍, ചെറുപ്പത്തിന്റെ ഊര്‍ജ്ജത്തെ നിസ്സഹായന്റെ ജീവിതത്തിനത്താണിയാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍, ഉദാരമതികളുടെ പണം സമാഹരിച്ച് ഗുണഭോക്താക്കളിലെത്തിക്കുക എന്നതിനപ്പുറം ചെറുപ്പക്കാരുടെ അധ്വാനത്തെ അതിനോട് സമരം ചേര്‍ത്ത് സേവന രംഗത്ത് സോളിഡാരിറ്റി പുതിയ ഒരു സംസ്ക്കാരം നിര്‍മ്മിക്കുകയായിരുന്നു. അശരണര്‍ക്ക് മേല്‍ക്കുര പണിത വീടുനിര്‍മ്മാണം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി, ചെറുകിട കുടിവെള്ള പദ്ധതികള്‍ എല്ലാം ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്.
യൌവനത്തിന്റെ ഈ രചനാത്മക സഞ്ചാരം ഏറെ സാമ്പത്തിക ബാധ്യതകള്‍ നിറഞ്ഞതാണെന്ന് താങ്കള്‍ക്കറിയാമല്ലോ? സോളിഡാരിറ്റയോട് പൂര്‍ണ്ണമായും താങ്ങള്‍ യോജിച്ചാലുമില്ലെങ്കിലും ഇത്തരമൊരു യൌവനം കേരളത്തിനാവശ്യമാണെന്ന് തന്നെയായിരിക്കും താങ്കള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചെറുപ്പക്കാരെ താങ്കള്‍ ഇപ്പോള്‍ സഹായിക്കണം. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ പണമുപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറുസംഘമാണിത്. സോളിഡാരിറ്റിക്കുവേണ്ടിയുള്ള ഈ ജനകീയ ധനസമാഹരണത്തില്‍ ഏറ്റവും ഭംഗിയായി താങ്കളും പങ്കുചേരുമെന്ന പ്രതീക്ഷയോടെ
നിങ്ങളുടെ സഹോദരന്‍
പി.ഐ നൌഷാദ്, സംസ്ഥാന പ്രസിഡണ്ട്

SOLIDARITY

KARUNYA CENTRE

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഉപരോധിച്ചു

 
 
 
 
 
 

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരസഭാ
ചെയര്‍പേഴ്സനെ ഉപരോധിച്ചു
കണ്ണൂര്‍: ചേലോറയില്‍ പൊലീസിന്റെ സഹായത്തോടെ മാലിന്യം നിക്ഷേപിക്കുകയും ലാത്തി പ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സനെ ഘെരാവോ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സോളിഡാരിറ്റി ജില്ലാ ജനറല്‍സെക്രട്ടറി ടി.കെ. മുഹമ്മദ് നിയാസ്, ഭാരവാഹികളായ ടി.പി. ഇല്യാസ്, പി.സി. ഷമീം, കെ.കെ. ഫൈസല്‍, കെ.എം. ആഷിഖ്കാഞ്ഞിരോട്, സാജിദ് പാപ്പിനിശേãരി, യാസര്‍ താണ എന്നിവരെയാണ് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയെ ചേംബറിലെത്തി ഘെരാവോ ചെയ്തത്. ചേലോറയില്‍ നഗരസഭയുടെ നിര്‍ദേശപ്രകാരം മാലിന്യനിക്ഷേപം നടത്തുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കി സമരക്കാര്‍ക്കുനേരെ ഉച്ചവരെ പൊലീസ് നടപടി തുടരുകയുംചെയ്ത സാഹചര്യത്തിലാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നഗരസഭാ മന്ദിരത്തിലെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കെതിരെ ചെയര്‍പേഴ്സന്റെയും നഗരസഭാ സെക്രട്ടറിയുടെയും പരാതി പ്രകാരം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏരിയാ തലങ്ങളില്‍ പ്രകടനം നടത്തി.
സോളിഡാരിറ്റി പ്രകടനം നടത്തി
തലശേãരി: ചേലോറയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി തലശേãരി ഏരിയാ സമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ്, ജില്ലാ സമിതി അംഗങ്ങളായ എ.പി. അജ്മല്‍, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധിച്ചു
പയ്യന്നൂര്‍: കണ്ണൂര്‍ ചേലോറയിലെ മാലിന്യ നിക്ഷേപത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മാലിന്യവണ്ടി തടഞ്ഞ സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്ത നടപടിയില്‍ സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ കട്ടുപാറ, നൌഷാദ് കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. അസ്ഹര്‍ പുഞ്ചക്കാട് സ്വാഗതവും ശംസുദ്ദീന്‍ ഓണക്കുന്ന് നന്ദിയും പറഞ്ഞു.

ഖിദ്മ മെഡിക്കല്‍ സെന്ററിന് ശിലയിട്ടു

 ഖിദ്മ മെഡിക്കല്‍
സെന്ററിന് ശിലയിട്ടു
കണ്ണൂര്‍ സിറ്റി: ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ സിറ്റിയില്‍ സ്ഥാപിക്കുന്ന മെഡിക്കല്‍ സെന്ററിന്റെ ശിലാസ്ഥാപനം ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു.ദിവസേന 30 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന 10 യൂനിറ്റുകളടങ്ങുന്ന ഡയാലിസിസ് സെന്ററും കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക്കുമടങ്ങുന്നതാണ് സെന്റര്‍. ആഗസ്റ്റ് ആദ്യവാരം സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവും. കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ലിനിക് കോഴിക്കോട് മിംസ് ആശുപത്രിയാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലിം അധ്യക്ഷത വഹിച്ചു. പി.എ. എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ പി.എ. ഇബ്രാഹിംഹാജി മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് വി. ഖാലിദ് മെഡിക്കല്‍ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, നഗരസഭാ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍. രമേശ്, ടി.കെ. മുഹമ്മദലി, ഹാഫിസ് മുഹമ്മദ് ബിലാല്‍, ഫാദര്‍ ദേവസി ഈരത്തറ, ടി.കെ.നൌഷാദ്, ബി.കെ. ഫസല്‍, വി. യൂനുസ് എന്നിവര്‍ സംസാരിച്ചു.

ചേലോറ: നഗരസഭാ നടപടിയില്‍ വ്യാപക പ്രതിഷേധം

ചേലോറ: നഗരസഭാ നടപടിയില്‍
വ്യാപക പ്രതിഷേധം
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ 22 ദിവസമായി നടത്തുന്ന പ്രതിഷേധ സമരം നഗരസഭയും പൊലീസും ചേര്‍ന്ന് ബലംപ്രയോഗിച്ച്  തടഞ്ഞത് പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. സമരപ്പന്തല്‍ പൊളിച്ചുനീക്കി സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ്ചെയ്ത് മാലിന്യം തള്ളിയത് ക്രൂരമായ നടപടിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 250 ലധികം കിണറുകളില്‍ മാലിന്യം കലര്‍ന്നതാണ് സമരഹേതു. കുടിവെള്ളത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ ഒട്ടും ഫലപ്രദമായിരുന്നില്ല. ഇതേത്തുടര്‍ന്ന് നഗരസഭാധികൃതരും പ്രദേശവാസികളും  പലപ്പോഴായി നടത്തിയ ചര്‍ച്ചകളില്‍ ശാശ്വത പരിഹാരമുണ്ടായില്ല. നിരന്തരം വഞ്ചിക്കപ്പെട്ട ചേലോറ നിവാസികള്‍ അന്തിമ സമരമാരംഭിച്ചതാണ് നഗരസഭാധികൃതരെ പ്രകോപിപ്പിച്ചത്.
സമരം രൂക്ഷമായതോടെ ഒരാഴ്ച മുമ്പ് നഗരസഭയുടെ മാലിന്യവണ്ടി പുലര്‍ച്ചെ നാല് മണിക്ക് സമരപ്പന്തലിലേക്ക് ഇടിച്ചുകയറ്റിയിരുന്നു. പന്തലില്‍ ഉറങ്ങിക്കിടന്ന സമര നേതാവ് കെ.കെ. മധുവിന് സംഭവത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ലോറി ഡ്രൈവര്‍, നഗരസഭാ ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നഗരസഭാധികൃതരും തുടരുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിതല  ചര്‍ച്ചകള്‍ ബഹിഷ്കരിക്കുകയും സമരത്തില്‍  ഉറച്ചു നില്‍ക്കുകയും ചെയ്ത സമരക്കാര്‍ക്കെതിരെ നഗരസഭ സ്വീകരിച്ച നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികള്‍ക്കെതിരെ നഗരസഭ കൈക്കൊണ്ട രീതി ഫാഷിസ്റ്റ് സമീപനമാണെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാസമിതി അഭിപ്രായപ്പെട്ടു. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ജനങ്ങളെ പ്രകോപനപരമായ രീതിയില്‍ നേരിട്ടത് പ്രതിഷേധാര്‍ഹമാണ്. ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. കെ.കെ.സുഹൈര്‍, പി. മുസ്തഫ, കെ.എല്‍. ഖാലിദ്, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, എം.ഐ. ജലീല്‍, കെ.എം. മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിക്ക് കത്തയച്ചു

മുഖ്യമന്ത്രിക്ക് കത്തയച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളാന്‍ പൊലീസ് സഹായം  തേടുമെന്ന മന്ത്രി കെ.സി.ജോസഫിന്റെ തീരുമാനത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.
തലശേãരി നഗരസഭക്കെതിരെ ജില്ലാ കലക്ടര്‍,എസ്.പി, തലശേãരി  ആര്‍.ഡി.ഒ, തഹസില്‍ദാര്‍, ഡി.വൈ.എസ്.പി, സി.ഐ, തലശേãി എസ്.ഐ, ന്യൂമാഹി എസ്.ഐ, കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രികെ.പി.മോഹനന്‍, മന്ത്രി കെ.സി. ജോസഫ്, കോടിയേരിബാലകൃഷ്ണന്‍ എന്നിവര്‍ക്കും പൊതുജനാരോഗ്യ സംരക്ഷസമിതി കത്തയച്ചതായി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍ അറിയിച്ചു.
സമരം ശക്തമാക്കാന്‍ തീരുമാനം
ന്യൂമാഹി: പെട്ടിപ്പാലം സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുമെന്ന മന്ത്രിയുടെ  തീരുമാനത്തെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി അടിയന്തര യോഗം തീരുമാനിച്ചു. നിലവില്‍ സമരത്തിനിറങ്ങാത്ത പാര്‍ട്ടികളെ കൂടി സമരരംഗത്തേക്ക് കൊണ്ടുവരാനുള്ള പ്രവത്തനങ്ങള്‍ നടത്തുന്നതിന് ന്യൂമാഹി പഞ്ചായതിലെ  ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ബലം പ്രയോഗിച്ച് നിയമവിരുദ്ധമായി മാലിന്യം തള്ളാന്‍ പൊലീസ് സഹായത്തോടെ മുനിസിപ്പാലിറ്റി ശ്രമിക്കുകയാണെങ്കില്‍ പഞ്ചായത്തീരാജിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കാന്‍ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റും മുഴുവന്‍ അംഗങ്ങളും രാജിവെച്ച് പ്രതിഷേധിക്കണമെന്നും യോഗം  ആവശ്യപ്പെട്ടു.യോഗത്തില്‍ പി.എം അബ്ദുന്നാസിര്‍ അധ്യക്ഷതവഹിച്ചു.
സി.പി. അഷ്റഫ്, പി. നാണു,കെ.പി. സാദിഖ്, എം. ഉസ്മാന്‍കുട്ടി, എന്‍.വി. താജുദ്ദീന്‍, കെ.പി. അബൂബക്കര്‍, നൌഷാദ് മാടോള്‍,റഹീം അച്ചാറത്ത്, ഇ.കെ. യൂസുഫ്, പി. അബ്ദുസത്താര്‍, കെ. സജീവന്‍, ഇ.കെ. വിനയരാജ്, ടി. ഹനീഫ, എ.പി. അര്‍ഷാദ്, ജബീന ഇര്‍ഷാദ്, കെ.എം. ആയിഷ,കെ.പി.സ്വാലിഹ, പി. നാരായണിയമ്മ, കെ. യശോദ, റുബീന അനസ്, കെ.എം. സജ്ന, യു.കെ.സഫിയ എന്നിവര്‍ സംസാരിച്ചു.കെ.പി. ഫിര്‍ദാസ് സ്വാഗതവും കെ.എം.പി. മഹമൂദ് നന്ദിയും പറഞ്ഞു.ചേലോറയിലെ കണ്ണുര്‍ നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ സമാധാനപൂര്‍ണമായ ഉപരോധസമരം നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദേശവാസികളെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്റെ മനുഷ്യത്വരഹിത നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണസമിതി പ്രതിഷേധിച്ചു.

മലര്‍വാടി വിജ്ഞാനോത്സവം

മലര്‍വാടി വിജ്ഞാനോത്സവം
തലശേãരി: മുബാറക് ഹയര്‍ സെക്കന്‍ഡറി എല്‍.പി സ്കൂളില്‍ മലര്‍വാടി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കെ. കാസിം മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ. അശ്റഫ്, എം. മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി
ചാലാട്: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ചാലാട് യൂനിറ്റ്, ചാലാട് ഹിറ ഇംഗ്ലീഷ് സ്കൂള്‍, ചാലാട് ഗവ. മാപ്പിള എല്‍.പി സ്കൂള്‍, ചാലാട് യു.പി സ്കൂള്‍, ചാലാട് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍, പഞ്ഞിക്കയില്‍ എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കെ.പി. റഫീഖ്, കെ.പി. സാബിര്‍, ഡോ. ഷമല്‍ ഗസ്സാലി, സി.എച്ച്. ഷൌക്കത്തലി, കെ.കെ. ഷുഹൈബ് മുഹമ്മദ്, സി.വി. ഉമ്മര്‍കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. ഡി. സുധര്‍മ, ജാന്‍സി ടീച്ചര്‍, മുഹമ്മദ് മാസ്റ്റര്‍, ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചേലോറയില്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

 
 
 ചേലോറയില്‍ സമരപ്പന്തല്‍ 
പൊലീസ് പൊളിച്ചുനീക്കി;
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
കണ്ണൂര്‍: ചേലോറ മാലിന്യനിക്ഷേപ വിരുദ്ധ സമിതിയുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുമാറ്റി. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു. പിന്നീട് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. 47 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.  സംഘര്‍ഷത്തിനിടെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പൊലീസ് കാവലില്‍, ചേലോറയില്‍ മാലിന്യം നിക്ഷേപിക്കുകയും ഇത് തടയാനെത്തിയവരെ ലാത്തി വീശി ഓടിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ ടൌണ്‍ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെത്തിയത് സ്റ്റേഷനിലും സംഘര്‍ഷാവസ്ഥക്കിടയാക്കി.
പൊലീസ് അക്രമത്തില്‍ പുളിയുള്ളതില്‍ കൌസല്യ (63), പാറയില്‍ രാധ (61), പന്നിയോടന്‍ ശ്യാമള (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് പുറമെ സമര സമിതി പ്രവര്‍ത്തകരായ ചാലാടന്‍ രാജീവന്‍, മധു, കെ.പി. അബൂബക്കര്‍, പിഷാരടി ഏച്ചൂര്‍, ചേലോറ പഞ്ചായത്തംഗം ബിന്ദു ജയരാജ്, രാകേഷ് വട്ടപ്പൊയില്‍, കെ.എം. ഷമീര്‍, കെ.പി. മുഹമ്മദ്, കെ. റാഷിദ്, മജീദ് വട്ടപ്പൊയില്‍, ഷിബു ഏച്ചൂര്‍, ടി.വി. ആബിദ് തുടങ്ങി 47 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ടൌണ്‍ സി.ഐ പി. സുകുമാരന്റെ നേതൃത്വത്തില്‍ എത്തിയ വന്‍ പൊലീസ് സംഘം സമരപ്പന്തല്‍ വളഞ്ഞ് അവിടെയുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടയില്‍ വനിതാ പൊലീസിന്റെ ചവിട്ടേറ്റാണ് സ്ത്രീകള്‍ക്ക് പരിക്കേറ്റത്. വനിതാ പൊലീസുകാര്‍ സ്ത്രീകളെ വലിച്ചിഴച്ചാണ് ജീപ്പില്‍ കയറ്റിയതത്രെ. സമരപ്പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടയില്‍ സമരക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് വാഹനത്തിലിട്ടു.
അറസ്റ്റ് ചെയ്തവരുമായി ടൌണ്‍ സ്റ്റേഷനില്‍ പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും സംഘടിച്ചെത്തി. സമരക്കാരും നാട്ടുകാരും സ്റ്റേഷനില്‍ കെ. സുധാകരന്‍ എം.പി, അബ്ദുല്ലക്കുട്ടി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സന്‍ ശ്രീജ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.സ്റ്റേഷനിലേക്ക് ഇരച്ചുകയറാനുള്ള നാട്ടുകാരുടെ ശ്രമം ഗേറ്റടച്ച് പൊലീസ് തടയുകയായിരുന്നു. അറസ്റ്റ് ചെയ്തുകൊണ്ടുവന്ന സ്ത്രീകളില്‍ പരിക്കേറ്റവരെ പിന്നീട് പൊലീസ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
മാലിന്യ നിക്ഷേപത്തിനെതിരെ ചേലോറയില്‍ 22 ദിവസമായി സമരം ചെയ്യുന്നവരെയാണ്  കഴിഞ്ഞ ദിവസം മന്ത്രി കെ.സി. ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ പൊലീസിനെ ഉപയോഗിച്ച് നീക്കിയത്. അറസ്റ്റ് ചെയ്തവരെ ഇന്നലെ വൈകീട്ട് തലശേãരി കോടതിയില്‍ ഹാജരാക്കി സ്വന്തം ജാമ്യത്തില്‍ വിട്ടു.
രണ്ടു തവണ മന്ത്രിയുടെ സാന്നിധ്യത്തിലടക്കം മൂന്നു തവണയായി കലക്ടറേറ്റില്‍നടന്ന ചര്‍ച്ചയില്‍ സമരസമിതി പങ്കെടുത്തിരുന്നില്ല. നേരത്തേ പലവട്ടം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമര ചര്‍ച്ചയില്‍നിന്നുവിട്ടുനിന്നതെന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്. ബലം പ്രയോഗിച്ച് സമരക്കാരെ നീക്കിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.