ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, April 5, 2012

WANTED

WANTED

സോളിഡാരിറ്റി കുടിവെള്ളം വിതരണം

 കസാനകോട്ട യില്‍ സോളിഡാരിറ്റി കുടിവെള്ളം വിതരണം  ചെയ്യുന്നു

സൗജന്യ ഹൃദ്രോഗ ക്യാമ്പ്

 സൗജന്യ ഹൃദ്രോഗ ക്യാമ്പ്
കണ്ണൂര്‍: കണ്ണൂര്‍ മുസ്ലിം ജമാഅത്തിന്‍െറയും ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും ആഭിമുഖ്യത്തില്‍ 15ന് രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ ഗവ. സിറ്റി ഹൈസ്കൂളില്‍ സൗജന്യ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് നടത്തും.
ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. വൈ.എ. നാസറിന്‍െറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. പങ്കെടുക്കുന്നവര്‍ ഏഴിനകം താഴെപ്പറയുന്ന സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.
മുസ്ലിം ജമാഅത്ത് ഓഫിസ്, സിറ്റി ഫാര്‍മ, തയ്യില്‍ മെഡിക്കല്‍സ് കണ്ണൂര്‍ സിറ്റി, ഇമാം ഗസ്സാലി സ്കൂള്‍ വളപട്ടണം മന്ന, ടി.എന്‍ എന്‍റര്‍പ്രൈസസ്, ആശ്രയ മെഡിക്കല്‍സ് പുതിയതെരു, കക്കാട് മെഡിക്കല്‍സ്, കക്കാട് നാഷനല്‍ മെഡിക്കല്‍സ്, സ്റ്റേഡിയം കോംപ്ളക്സ്, എം.എം മെഡിക്കല്‍സ് സ്റ്റേഷന്‍ റോഡ്, സാജിദ് ഫാര്‍മ ചാലാട്, സി.എച്ച് മെഡിക്കല്‍ സെന്‍റര്‍ വാരം, തിലാനൂര്‍ മെഡിക്കല്‍സ്, എം.എം. ഹോസ്പിറ്റല്‍ പാപ്പിനിശ്ശരി, പ്രീത മെഡിക്കല്‍സ് താണ. ഫോണ്‍: 2732650, 9447690165.

പെട്ടിപ്പാലത്ത് സമരപ്പന്തല്‍ പുന:സ്ഥാപിച്ചു

 
 
 പെട്ടിപ്പാലത്ത് സമരപ്പന്തല്‍ പുന:സ്ഥാപിച്ചു:
മാലിന്യകേന്ദ്രങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വം
സമ്പാദിക്കുന്നത് ദശകോടികള്‍ - കെ. വേണു
തലശ്ശേരി: മാര്‍ച്ച് 20ന് പുലര്‍ച്ചെ പൊലീസ് തീവെച്ച് നശിപ്പിച്ച പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരപ്പന്തല്‍ ഇന്നലെ പുന:സ്ഥാപിച്ചു. കേരളത്തിലെ പ്രമുഖ ആക്റ്റിവിസ്റ്റുകളുടെ സാന്നിധ്യത്തില്‍ പുന്നോലില്‍ നിന്ന് പെട്ടിപ്പാലത്തേക്ക് പ്രകടനമായത്തെിയാണ് നാട്ടുകാര്‍ പൊലീസ് നോക്കിനില്‍ക്കെ പന്തല്‍ പുന:സ്ഥാപിച്ചത്.
‘കേരളം പെട്ടിപ്പാലത്തേക്ക്’ പരിപാടി പുന്നോല്‍ ബസാറില്‍ കെ. വേണു ഉദ്ഘാടനം ചെയ്തു. മാലിന്യകേന്ദ്രങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വര്‍ഷംതോറും സമ്പാദിക്കുന്നത് ദശകോടികളാണെന്ന് വേണു പറഞ്ഞു. ജനാധിപത്യ സംവിധാനത്തോടുതന്നെ ജനങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുംവിധമാണ് രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും ഇന്ന് ജനകീയ സമരങ്ങളെ നേരിടുന്നത്. അധികാരകേന്ദ്രങ്ങളില്‍ മലിന മനസ്സുള്ളവരുടെ തിങ്ങിക്കയറ്റമാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കായി ശബ്ദുമുയര്‍ത്താന്‍ ഇന്നൊരു പഞ്ചായത്തംഗം പോലുമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് വേണു പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാല്‍, ഗ്രോ വാസു, സി.ആര്‍. നീലകണ്ഠന്‍, റസാഖ് പാലേരി, എന്‍. സുബ്രഹ്മണ്യന്‍, ടി.കെ. വാസു ലാലൂര്‍, കെ. കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി, കെ. സാദിഖ്, സുള്‍ഫത്ത് സുബ്രഹ്മണ്യന്‍, മധു കക്കാട്, പ്രേമന്‍ പാതിരിയാട്, പള്ളിപ്രം പ്രസന്നന്‍, പോള്‍സണ്‍ വടവാതൂര്‍, എന്‍.എം. ഷഫീഖ്, എന്‍.വി. അജയകുമാര്‍, കെ.എന്‍. സുലൈഖ, ജബീന ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.