ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, June 13, 2013

AWARD


അതിവേഗ റെയില്‍പാതക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു

 
 അതിവേഗ റെയില്‍പാതക്കെതിരെ
പ്രക്ഷോഭം ശക്തമാകുന്നു
കണ്ണൂര്‍:  അതിവേഗ റെയില്‍പാതക്കെതിരെ ജില്ലാ തലത്തിലുള്ള യോജിച്ച സമരത്തിന് അതിവേഗ റെയില്‍പാത വിരുദ്ധ സമിതി യോഗം തീരുമാനിച്ചു.  പാത വരുന്നതോടെ കുടിയൊഴിയേണ്ടി വരുന്നവരുടെ ഭീതിയകറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തെ സംഭവത്തിന്‍െറ നിജസ്ഥിതി ബോധ്യപ്പെടുത്താനും പ്രക്ഷോഭം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ ജില്ലയിലെ പലയിടങ്ങളില്‍ ചിതറിക്കിടക്കുന്ന പ്രക്ഷോഭങ്ങളെ ഏകീകരിക്കുന്നതിന്‍െറ ഭാഗമായി ജൂണ്‍ 22ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും. നിലവില്‍ സമരസമിതികള്‍ രൂപവത്കരിച്ച സ്ഥലങ്ങളില്‍ നിന്നുള്ളവരെയും പാത കടന്നു പോകുന്ന ഇടങ്ങളില്‍ നിന്നുള്ളവരെയും പങ്കെടുപ്പിക്കും.
  ജനകീയ സമരമായി വളരുന്ന അതിവേഗ പാതക്കെതിരെയുള്ള പ്രക്ഷോഭത്തിന് ചെമ്പിലോട്, കടമ്പൂര്‍, ധര്‍മടം, എടക്കാട്, കതിരൂര്‍ പഞ്ചായത്തുകളിലും തലശ്ശേരി നഗരസഭയിലെ   കൊളച്ചേരി എന്നിവിടങ്ങളിലും പ്രതിരോധ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്‍റുമാരുള്‍പ്പെടെയുള്ളവരാണ് സമരസമിതി ഭാരവാഹികള്‍.  നിര്‍ദിഷ്ട പാത കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള കല്യാശ്ശേരി, ചോലോറ, പുഴാതി, പാപ്പിനിശ്ശേരി, ചിറക്കല്‍ എന്നിവിടങ്ങളില്‍ പുതിയ യൂനിറ്റുകള്‍ രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
നിര്‍ദിഷ്ട പാത കടന്നു പോകുന്ന സ്ഥലങ്ങളിലുള്ള ജനങ്ങള്‍ തങ്ങളുടെ അധിവാസ മേഖല ഭീഷണിയിലാണെന്നു തിരിച്ചറിയുന്നില്ളെന്നും ഇതിനായി പാത കടന്നുപോകുന്ന സ്ഥലങ്ങള്‍ കണക്കാക്കി സമിതിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി ജനങ്ങളെ ബോധവത്കരിക്കണമെന്നും  യോഗത്തില്‍ ആവശ്യമുയര്‍ന്നു. പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗത്തില്‍  ജില്ലാ രക്ഷാധികാരി ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ കണ്‍വീനര്‍ പി.ബി.എം. ഫര്‍മീസ്, ധര്‍മടം പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാകരന്‍ മാസ്റ്റര്‍, എം.കെ. രത്നാകരന്‍, പി.കെ. ബാലന്‍, ടി.പി. ഇല്യാസ്, പി.കെ. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

പഠനോപകരണ വിതരണം

 
 
പഠനോപകരണ വിതരണം
 കാഞ്ഞിരോട്: എസ്. ഐ.ഒ. കാഞ്ഞിരോട് യൂനിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം നടത്തി. കാഞ്ഞിരോട് എ. യു. പി സ്കൂളിലെ അറുപതോളം വിദ്യാര്‍ഥികള്‍ക്കാണ് നോട്ടു പുസ്തകങ്ങള്‍ വിതരണം ചെയ്തത്.  എസ്. ഐ.ഒ. കണ്ണൂര്‍ ജില്ല പ്രസിടന്‍്റ് ശംസീര്‍ ഇബ്രാഹിം പഠനോപകരണ വിതരണം ഉദ്ഘാടനം  ചെയ്തു. വസുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അഹ്മദ് പാറക്കല്‍, സി. അഹ്മദ് മാസ്റ്റര്‍, പി.സി.എം. അജ്മല്‍, ടി. അഹ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും പ്രീത ടീച്ചര്‍ നന്ദിയും പറഞ്ഞു. എ. ഉമ്മര്‍, അര്‍ശഖ് ഹമീദ്, കെ, സാബിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എസ്.ഐ.ഒ നിയമസഭാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


എസ്.ഐ.ഒ നിയമസഭാ
മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള തീരുമാനത്തില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സ്വയംഭരണാവകാശം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും മതിയായ സൂക്ഷ്മതയും പരിശീലനവും കൂടാതെ ഉപയോഗിച്ചാല്‍ വലിയ അപകടമാകുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു.
പല വിഷയങ്ങളിലും ഉമ്മന്‍ചാണ്ടി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഫീര്‍ ഷാ, കെ.എസ്. നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ തൗഫീഖ് കെ.പി, സി.ടി. സുഹൈബ്, ശിയാസ് പെരുമാതുറ, സക്കീര്‍ നേമം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും സമരക്കാരും തമ്മില്‍ ഏറെനേരം ബാരിക്കേഡില്‍ പിടിവലി ഉണ്ടായി. ബാരിക്കേഡ് സമരക്കാര്‍ മറിച്ചിട്ടു.