ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 25, 2013

PRABODHANAM WEEKLY

MADHYAMAM WEEKLY


പാലിയേറ്റിവ് പരിചരണ വളന്‍റിയര്‍ ക്യാമ്പ്

 പാലിയേറ്റിവ് പരിചരണ
വളന്‍റിയര്‍ ക്യാമ്പ്
ചക്കരക്കല്ല്: പാലിയേറ്റിവ് പരിചരണം ആര്‍ജവമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് എഴുത്തുകാരന്‍ ടി.എന്‍. പ്രകാശ് പറഞ്ഞു. ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സഫ സെന്‍ററില്‍ നടന്ന ‘പാലിയേറ്റിവ് പരിചരണ വളന്‍റിയര്‍ ക്യാമ്പ്’ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരില്‍ ആര്‍ത്തി ഉല്‍പാദിപ്പിക്കുന്ന പുതിയ കാലത്ത് വേദനയനുഭവിക്കുന്നവരുടെ കൂടെ കഴിയുകയെന്നത് സൗഭാഗ്യമാണ്. ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരും തലമുറയെക്കുറിച്ചുള്ള ആശാവഹമായ പ്രതീക്ഷ നല്‍കും. സമൂഹത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനമാണ് പാലിയേറ്റിവ് കെയര്‍ എന്നും ദൈവവിശ്വാസികള്‍ക്കാണ് ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍റര്‍ ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ പെയിന്‍ ഇനീഷ്യേറ്റിവ് സെക്രട്ടറി പി. നാരായണന്‍, ഡോ. സി.കെ. സലിം, സി. കൃഷ്ണന്‍ മാസ്റ്റര്‍, ഇ. നാരായണന്‍, എന്‍.സി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. പാലിയേറ്റിവ് സംസ്ഥാന ട്രെയിനി ഈപ്പന്‍ മാസ്റ്റര്‍, ജില്ല ട്രെയ്നി ബുഷ്റ തലശ്ശേരി എന്നിവര്‍ ക്ളാസെടുത്തു.

എസ്.ഐ.ഒ നേതൃസംഗമം

  എസ്.ഐ.ഒ നേതൃസംഗമം
കണ്ണൂര്‍: എസ്.ഐ.ഒ ജില്ല നേതൃസംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല സെക്രട്ടറി ആശിഖ് കാഞ്ഞിരോട് ആമുഖഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം  റബിഹ് മുഹമ്മദ് നയവിശദീകരണവും ജില്ല വൈ. പ്രസിഡന്‍റ് ടി.എ. ബിനാസ് പദ്ധതി വിശദീകരണവും നടത്തി. ജില്ല സമിതിയംഗം അഫീഫ് അബ്ദുല്‍ കരീം ഖുര്‍ആന്‍ ക്ളാസെടുത്തു.  ജില്ല പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം സമാപന പ്രസംഗം നടത്തി.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അലംഭാവം -ഷാസിയ ഇല്‍മി

 

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍
അലംഭാവം -ഷാസിയ ഇല്‍മി
 കണ്ണൂര്‍: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടവും നിയമപാലകരും അലംഭാവം കാണിക്കുകയാണെന്ന് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റും അണ്ണ ഹസാരെ ടീമംഗംഗവുമായ ഷാസിയ ഇല്‍മി. ജി.ഐ.ഒ കേരള കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച ‘സ്ത്രീ സുരക്ഷ, കതിരും പതിരും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഭരണകൂടവും നിയമപാലകരും മാറേണ്ടത് അനിവാര്യമാണ്. അതോടൊപ്പം ഓരോരുത്തരും സ്വയം മാറേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അനിസ്ലാമികമാണെന്നും ഷാസിയ ചൂണ്ടിക്കാട്ടി.
ജി.ഐ.ഒ കേരള പ്രസിഡന്‍റ് പി. റുക്സാന അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അസി. സര്‍ജന്‍ പ്രഫ. ഷെര്‍ളി വാസു, ഇഗ്നോ അസി. റീജനല്‍ ഡയറക്ടര്‍ ഡോ. ജലജ കുമാരി, മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷ അഡ്വ. സുജാത വര്‍മ, ജമാഅത്തെ ഇസ്ലാമി വനിത സമിതിയംഗം റഷീദ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി പ്രവര്‍ത്തക സമിതിയംഗം കെ.എം. മഖ്ബൂല്‍ സമാപനപ്രസംഗം നടത്തി. ജി.ഐ.ഒ ജില്ല സമിതിയംഗം ലദീദ വിഷയം അവതരിപ്പിച്ചു. ജി.ഐ.ഒ കേരള ജന. സെക്രട്ടറി ലബീബ ഇബ്രാഹിം സ്വാഗതവും ജില്ല പ്രസിഡന്‍റ് സി. ഹസ്ന നന്ദിയും പറഞ്ഞു. കെ.കെ. നാജിയ, കന്‍സ എന്നിവര്‍ പ്രാര്‍ഥന നടത്തി.