ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 29, 2012

RELIEF CELL 2012



JAMA’AT-E -ISLAMI HIND
KARKUN HALQA
P.O. KANHIRODE, KANNUR.-670592
മാന്യ സഹോദരങ്ങളെ അസ്സലാമുഅലൈക്കും.....
സര്‍വശക്തനായ അല്ലാഹു നമുക്ക് ക്ഷേമം നല്‍കുമാറാകട്ടെ...
    വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖയുടെ കീഴില്‍  നടത്തിവരുന്ന റിലീഫ്-സകാത്ത് സംഭരണവും വിതരണവും ഈ വര്‍ഷവും നടത്തുവാന്‍ ഉദ്ദശേിക്കുന്നു. അതിന് സര്‍വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ.
    നമ്മുടെ സമൂഹത്തിന്‍്റെ സാമ്പത്തികാവസ്ഥ താരതമ്യനേമെച്ചപ്പെട്ട ഈ കാലത്തും അവശതയനുഭവിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. പുറത്ത് പറയാന്‍ മടിക്കുന്നവരും നിര്‍ബന്ധിതാവസ്ഥയില്‍ പ്രശ്നങ്ങള്‍ നിരത്തിവെച്ച് സഹായം ആവശ്യപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ കഷ്ടപ്പാടുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് കഴിയാവുന്ന റിലീഫ് പ്രവര്‍ത്തനം വര്‍ഷം മുഴുവന്‍ നടത്തുന്നതിന് പുറമെ റമദാന്‍ മാസം പാവപ്പെട്ടവരെ കണ്ടത്തെി ഭഷണക്കിറ്റ് അവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യന്നു. ‘ജനസേവനം ഏറ്റവും മികച്ച ദൈവാരാധന’ എന്ന വിശ്വാസത്താല്‍ ആവേശം കൊണ്ട് പരിശുദ്ധ റമദാനില്‍ താങ്കളെപോലുള്ളവര്‍ ഞങ്ങളെ ഏല്‍പിക്കുന്ന സകാത്ത് വിഹിതവും റിലീഫ് സംഭാവനകളുമാണ് ഞങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ആശ്രയം. പട്ടിണിയകറ്റാനും ചികിത്സാവശ്യങ്ങള്‍ക്കും കുട്ടികളുടെ വിദ്യഭ്യാസത്തിനും ഭവന നിര്‍മാണത്തിനും സ്വയം തൊഴില്‍ കണ്ടത്തെല്‍ തുടങ്ങിയ പല മേഖലകളിലും പാവപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങ് ആകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
    ഈ സംരംഭം വിജയിപ്പിക്കാന്‍ താങ്കളുടെ സകാത്ത് വിഹിതവും റിലീഫ് ഫണ്ടിലേക്ക് വിലയേറിയ സംഭാവനയും അയച്ചുതന്ന് സഹകരിക്കണമെന്ന് ദീനിന്‍്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു നമ്മുടെ എല്ലാ സദുദ്ദശേങ്ങളും അര്‍ഹമായ പ്രതിഫലം നല്‍കി  അനുഹ്രിക്കുമാറാകട്ടെ.. .
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ താഴെ കൊടുക്കുന്നു...
സകാത്ത്
2011 ലെ  വരവ്   1,81,520
വിന ിയോഗം:
1. വീട് ന ിര്‍മാണം-90000/- (7 പേര്‍ക്ക് )
2. ചികിത്സ -59500/- (9 പേര്‍ക്ക് )
3. കാരുണ്യ കോളന ി വീടുകള്‍ക്ക് വൈദുതി ലഭിക്കുന്നതിന ്-10500/- (8 പേര്‍ക്ക് )
4. കടം വീട്ടാന്‍ 3000/-
5. തൊഴില്‍ സഹായം-2000/-
6. റേഷന്‍ -8000/-
7. സ്ഥിരം റിലീഫിലേക്ക് -8520/-
ആകെ                                                              1,81,520/-

റിലീഫ്
2011 ലെ  വരവ്   2,77,125
വിന ിയോഗം:
1. റേഷന്‍  -143254/-
2. റമദന്‍ ഭക്ഷണക്കിറ്റ്  -29270
3. ഉന്നത വിദാഭ്യാസ സ്കോളര്‍ഷിപ്പ്  -24000/-
4. വീട് ന ിര്‍മാണം  -16800/-
5. കിണര്‍ ന ിര്‍മാണം -10000/-
6. ചികില്‍സ  -10000/-
7. വിവാഹസഹായം -4800/-
8. തൊഴില്‍ സഹായം -3950/-
9. റമദന ില്‍  പുതുവസ്ത്രം -3500/-
10. സ്റ്റേഷനറി-75/-
11. സ്ഥിരം റിലീഫിലേക്ക് -31476/-
ആകെ                                                              2,77,125/-
P.S: 1. വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്ന ഒരു പാവപ്പെട്ട കുടുംബത്തിനുവേണ്ടി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നാലേകാല്‍ ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച വീടിന്‍െറ കണക്കുകള്‍ മേല്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അല്‍ഹംദുലില്ലാഹ്. ഈവര്‍ഷം പണി പൂര്‍ത്തിയാക്കി ഉടമസ്ഥാവകാശവും താക്കോലും കൈമാറ്റം ചെയ്തു.
2. മൂന്നുപേര്‍ക്ക് പലിശരഹിത നിധിയില്‍ നിന്ന് ഈവര്‍ഷം 36,500 രൂപ കടംകൊടുത്തിട്ടുണ്ട്.

പ്രാര്‍ഥനയേടെ,
അഹ്മദ് പാറക്കല്‍, (നാസിം, ജമാഅത്തെ ഇസ്ലാമി, കാഞ്ഞിരോട്)
Contact Nos:
Ahmed Parakkal, 9656519812
T. Ahmed Master,  9447 690 530
QATAR: Thasneem, 97455535664
K.S.A: Abulla Mukkanni,  966502931152
C. Ahmed Master, 9497 146 130
CHENNAI: P.P Ashraf, 9444 224 580
U.A.E: Shaheen P.P, 971551058965
OMAN:  Mushtaq,   96899593930
E.Mail: sajeemk@gmail.com, Website: www.kanhirode.co.cc

BAITHU ZAKATH KOZHIKODE

പെരിങ്ങാടി ബൈത്തുസകാത്ത്

പെരിങ്ങാടി ബൈത്തുസകാത്ത്
മാഹി: മാഹി പെരിങ്ങാടി ബൈത്തുസകാത്ത് കമ്മിറ്റി എട്ടര ലക്ഷത്തിന്‍െറ സഹായം വിവിധ ഇനങ്ങളിലായി വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ മുഹമ്മദ് മയലങ്കര അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ യൂസഫ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എം. ഹാഷിം സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: മുഹമ്മദ് മയലങ്കര (പ്രസി.),  നൂറുല്‍ അമീന്‍, കെ.സി. ഇസ്മായില്‍ (വൈ. പ്രസി.), വി.എം. ഹാഷിം (ജന. സെക്ര.), മുസ്തഫ പറമ്പത്ത് (സെക്ര.), ഹാഷിം പള്ളക്കന്‍, ഉമര്‍ ഫാറൂഖ് (ജോ. സെക്ര.), സി.ടി.പി. അഷ്റഫ് (ട്രഷ.), പാട്രന്‍ സായി, യൂസഫ് വള്ളിയില്‍, ഡോ. അസ്കര്‍ ഗ്രീന്‍സ്, പി.പി. അബ്ദുറഹ്മാന്‍, കെ.എം. അബ്ദുറഹീം, സി.എച്ച്. ഇസ്മായില്‍ (രക്ഷാധികാരികള്‍).

റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു

റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ കാമ്പയിന്‍ പരിപാടികള്‍ക്ക് തുടക്കമായി. കാമ്പയിന്‍െറ ഭാഗമായി റമദാന്‍ കിറ്റ് വിതരണം വീരാജ്പേട്ട പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ബോധവത്കരണ ക്ളാസ് നടത്തും. ബിശാറുദ്ദീന്‍ ശര്‍ക്കി, ഷാനവാസ് കൊടുവള്ളി, കളത്തില്‍ ബഷീര്‍, ഉമര്‍ മൗലവി മടിക്കേരി, യു. അബ്ദുസ്സലാം, ഇശ്റത്ത് ജഹാന്‍ എന്നിവര്‍ പങ്കെടുക്കും.
കാമ്പയിനോടനുബന്ധിച്ച് പുസ്തകമേള ഇന്നലെ ഗോണിക്കുപ്പ ഹിദായത്ത് സെന്‍റര്‍ പരിസരത്ത് പഞ്ചായത്തംഗം ശേഖര്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാപുരത്ത് നടന്ന റമദാന്‍ പരിപാടിയില്‍ കെ. സാദിഖ് സംസാരിച്ചു. ഞായറാഴ്ച വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ മഹല്ല് സംഗമവും ഇഫ്താറും നടക്കും. കാമ്പയിനോടനുബന്ധിച്ച് ജില്ലാതല പ്രശ്നോത്തരി നടത്തും.

റമദാന്‍ കിറ്റ് വിതരണം

 റമദാന്‍ കിറ്റ്
വിതരണം
മുഴപ്പിലങ്ങാട്: ആരാധനയുടെ നിഷ്ഠയിലും നിര്‍വഹണത്തിലുമെന്നപോലെ സല്‍കര്‍മങ്ങളുടെ കാര്യത്തിലും സഹജീവികളെ സ്നേഹിക്കുന്നതിലും വിശ്വാസികള്‍ കാണിക്കുന്ന ആത്മാര്‍ഥ സമീപനം റമദാനു ശേഷവും ജീവിതത്തില്‍ തുടരുന്നിടത്താണ് വിശ്വാസം യാഥാര്‍ഥ്യമാവുകയെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി പറഞ്ഞു. മുഴപ്പിലങ്ങാട് ഹിറ സോഷ്യല്‍ സെന്‍ററില്‍ റമദാന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സി.ഒ.ടി. ആസിഫ് അധ്യക്ഷത വഹിച്ചു. 68 നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. കെ.ടി. റംഷിദ് സ്വാഗതവും  മുഫ്റഹ് നന്ദിയും പറഞ്ഞു.

റമദാന്‍ കിറ്റ് വിതരണം

 
 റമദാന്‍ കിറ്റ്
വിതരണം
ഏഴോം: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയയും യു.എ.ഇ കണ്ണൂര്‍ അസോസിയേഷനും സംയുക്തമായി റമദാന്‍ കിറ്റ് നല്‍കി. ഏരിയാ പ്രസിഡന്‍റ് ബി.പി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നൂര്‍ ഖത്തീബ് സി.കെ. മുനവ്വിര്‍ റമദാന്‍ സന്ദേശം നല്‍കി. സി. ആലിമുഹമ്മദ് ഹാജി, കൊട്ടില പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെക്രട്ടറി യു.പി.വി. യശോദ ടീച്ചര്‍, ഇബ്രാഹിംകുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. ഹനീഫ്, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സി.പി. അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു. പെരുവാമ്പയില്‍ നടന്ന കിറ്റ് വിതരണം പെരുവാമ്പ ഖത്തീബ് പെടേന ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. ബി.വി. ഇബ്രാഹിം, പെരുവാമ്പ സഈദ് എന്നിവര്‍ നേതൃത്വം നല്‍കി.

വൈദ്യുതിഭവനിലേക്ക് മാര്‍ച്ച് നടത്തി

 
 
 
 വൈദ്യുതിഭവനിലേക്ക് മാര്‍ച്ച് നടത്തി
കണ്ണൂര്‍: വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബി ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി.  ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.ബി.എം. ഫര്‍മീസ്, പള്ളിപ്രം പ്രസന്നന്‍, ജോസഫ് ജോണ്‍, കെ. സാദിഖ്, മോഹനന്‍ കുഞ്ഞിമംഗലം, ശാഹിന ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്

വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഒരുദിവസത്തെ പഠന ക്യാമ്പ് (പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്‍േറഷന്‍ പ്രോഗ്രാം) കോഴിക്കോട് ഹോട്ടല്‍ പാരമൗണ്ടില്‍ നടത്തും. വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴിലവസരങ്ങള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും.  നോര്‍ക്ക റൂട്ട്സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, സ്റ്റഡി മെറ്റീരിയല്‍സ്, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും.  താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2304885, 9744328441.

കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി വിദ്യാര്‍ഥികള്‍

കാരുണ്യ പ്രവര്‍ത്തനത്തിന്
മാതൃകയായി വിദ്യാര്‍ഥികള്‍
പഴയങ്ങാടി: വാദിഹുദ പ്രോഗ്രസീവ് ഇംഗ്ളീഷ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ 11,12 ക്ളാസ് വിദ്യാര്‍ഥികള്‍ കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി. സഹായമഭ്യര്‍ഥിച്ച് ‘മാധ്യമ’ത്തില്‍ വാര്‍ത്തവന്ന കുരുന്നിനാണ് ചികിത്സാ സഹായമത്തെിച്ച് മാതൃകയായത്.
   രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള കൂത്തുപറമ്പിനടുത്ത മാങ്ങാട്ടിടം പഞ്ചായത്തിലെ നാല് വയസ്സുകാരി ഫിദ ഫാത്തിമക്കാണ് സഹായമത്തെിച്ചത്. റമദാനില്‍ ചുരുങ്ങുന്ന ഭക്ഷണ വിഹിതത്തിന്‍െറ ചെലവ് സ്വരൂപിച്ചാണ് തുക കണ്ടത്തെിയത്. പതിനായിരം രൂപയോളം സ്വരൂപിച്ച വിദ്യാര്‍ഥികള്‍ തുക അധ്യാപകനെ ഏല്‍പിക്കുകയായിരുന്നു.

അസം മുഖ്യമന്ത്രിയെ പുറത്താക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

അസം മുഖ്യമന്ത്രിയെ
പുറത്താക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂദല്‍ഹി: വംശീയകലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാജിവെക്കണമെന്നും തയാറല്ളെങ്കില്‍ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
കൊക്രജര്‍ ജില്ലയിലും പരിസരങ്ങളിലുമായി തുടരുന്ന അക്രമത്തില്‍ ഇതിനകം 60ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 400 ഗ്രാമങ്ങള്‍ കൊള്ളക്കും തീവെപ്പിനും ഇരയായി. ലക്ഷക്കണക്കിന് ആളുകളാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനു പറ്റിയ  വീഴ്ചക്ക് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി.
  തരുണ്‍ ഗൊഗോയിയുടെ ഭരണത്തില്‍ നിഷ്പക്ഷ അന്വേഷണവും ഫലപ്രദമായ പുനരധിവാസവും നടക്കുമെന്ന് വിശ്വസിക്കാനാവില്ല. പുനരധിവാസം പൂര്‍ണമാകുന്നതുവരെ കലാപബാധിത പ്രദേശം സൈന്യത്തിന്‍െറ സംരക്ഷണത്തിലാക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഉടന്‍ നല്‍കണം.
ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണം. സാമുദായിക സൗഹാര്‍ദം സംരക്ഷിക്കാന്‍ എല്ലാവിഭാഗവും ഒന്നിക്കണമെന്നും ജനറല്‍ സെക്രട്ടറി എസ്.ക്യൂ.ആര്‍. ഇല്യാസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ടെറ്റ് അപാകതകള്‍ പരിഹരിക്കണം -സോളിഡാരിറ്റി

ടെറ്റ് അപാകതകള്‍  പരിഹരിക്കണം 
-സോളിഡാരിറ്റി 
കോഴിക്കോട്: അധ്യാപകരുടെ യോഗ്യതാപരീക്ഷയായ ‘ടെറ്റി’ലെ അപാകതകള്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.എ. ഫയാസ് ആവശ്യപ്പെട്ടു.  അധ്യാപകരുടെ യോഗ്യത ഉയര്‍ത്തേണ്ടതുണ്ടെങ്കില്‍ അത് സുതാര്യമായാണ് നടക്കേണ്ടത്. സുതാര്യമോ ജനാധിപത്യപരമോ അല്ലാത്ത രീതിയില്‍ പരിഷ്കരണം നടത്തിയതിന്‍െറ ഫലമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ബി.എഡിനും ടി.ടി.സിയിലും ഉണ്ടായിരുന്ന മാര്‍ക്കിളവ് ഇല്ലാതായത്. അഞ്ചാംമന്ത്രി വിവാദത്തത്തെുടര്‍ന്ന് പ്രതിരോധത്തിലായ മുസ്ലിംലീഗിനെയും വിദ്യാഭ്യാസമന്ത്രിയെയും നോക്കുകുത്തിയാക്കി പിന്നാക്ക വിരുദ്ധ ലോബി നടത്തുന്ന അട്ടിമറിയാണിത്. സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.