ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 4, 2011

SOLIDARITY KANNUR

 'നെറ്റ്വര്‍ക്ക് തട്ടിപ്പിന്
വഴിയൊരുക്കുന്നത്
നിയമത്തിലെ പഴുതുകള്‍'
കണ്ണൂര്‍: നിയമത്തിന്റെ പോരായ്മയും പഴുതുകളും ഉപയോഗപ്പെടുത്തിയാണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ തട്ടിപ്പ് വ്യാപിപ്പിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം ആസിഫ് അലി. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി 'നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നിരോധിക്കുക' എന്ന വിഷയത്തെ അടസ്ഥാനമാക്കി നടത്തിയ തുറന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പാണെന്നറിഞ്ഞിട്ടും ആഴ്ചതോറും കിട്ടാന്‍പോകുന്ന ലക്ഷങ്ങളുടെ കണക്കുകേട്ട് കണ്ണു മഞ്ഞളിച്ചിട്ടാണ് പലരും നെറ്റ്വര്‍ക്ക് കമ്പനികളുടെ കെണിയില്‍ തലവെച്ചുകൊടുക്കുന്നത്. 1978ല്‍ നിയമപ്രകാരം മണിചെയിന്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് നെറ്റ്വര്‍ക്ക് കമ്പനികള്‍ ഉല്‍പന്നങ്ങളെ മറയാക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലയോ നോക്കിയല്ല, 5000 രൂപ മുടക്കിയാല്‍ ആഴ്ചതോറും 1.30 ലക്ഷം രൂപ കിട്ടുമെന്ന പ്രലോഭനം വിശ്വസിച്ചാണ് ആളുകള്‍ ഇതില്‍ പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. അദ്ഭുത ഔഷധങ്ങള്‍ വിതരണം ചെയ്യുന്ന നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പില്‍ പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയിട്ടുണ്ടെന്നും സോളിഡാരിറ്റി ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കെ. സാദിഖ് സ്വാഗതവും ടി. അസീര്‍ നന്ദിയും പറഞ്ഞു.