ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, March 23, 2012

പെട്ടിപ്പാലം: സോളിഡാരിറ്റി മാര്‍ച്ച് നടത്തി

 
 
 
 
 
 പെട്ടിപ്പാലം: 
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
തലശ്ശേരി: പെട്ടിപ്പാലത്തെ  പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച ഡിവൈ.എസ്.പി ഓഫിസ്  മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
രാവിലെ പത്തരയോടെ എന്‍.സി.സി റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് ലോഗന്‍സ് റോഡ്, പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവ ചുറ്റി ഡിവൈ.എസ്.പി ഓഫിസ് ലക്ഷ്യമാക്കി നീങ്ങി.  നൂറുകണക്കിന് യുവാക്കളും യുവതികളും പങ്കെടുത്ത മാര്‍ച്ച് തലശ്ശേരി സിവില്‍ സ്റ്റേഷന് മുന്നില്‍   സി.ഐ എം.പി. വിനോദിന്‍െറ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.  സമരക്കാര്‍ക്കെതിരെ അഴിഞ്ഞാടിയ  ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയെ സസ്പെന്‍ഡ് ചെയ്യുക, സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ പ്ളക്കാര്‍ഡുകളേന്തിയായിരുന്നു മാര്‍ച്ച്.  സംസ്ഥാന സെക്രട്ടി ടി. മുഹമ്മദ് വേളം  ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലത്ത് ബസിന് കല്ളെറിയുകയും നഗരസഭാ മാലിന്യവണ്ടി കത്തിക്കുകയും ചെയ്ത അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.   ജില്ലാ സെക്രട്ടറിമാരായ കെ. സാദിഖ്, എ.പി. അജ്മല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.

ജയില്‍ മോചിതരായ സമരക്കാര്‍ക്ക് സ്വീകരണം നല്‍കി

പെട്ടിപ്പാലം സംഘര്‍ഷം:
നാല് പേര്‍ക്ക് ജാമ്യം
തലശ്ശേരി: പെട്ടിപ്പാലം സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിന്‍െറ ചില്ല്  കല്ളെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്ത നാല് പേര്‍ക്ക് ജാമ്യം ലഭിച്ചു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് കണ്ണൂര്‍ കക്കാട് ഇട്ടിക്കല്‍ ഹൗസില്‍ എന്‍.എം. ഷഫീഖ് (36), പുന്നോല്‍ അറഫ മന്‍സിലില്‍ കെ.പി. അര്‍ഷാദ് (25), പുന്നോല്‍ അഹ്ലമില്‍ സനം (20), എ.വി. ഹൗസില്‍ നിസാമുദ്ദീന്‍ (20) എന്നിവര്‍ക്കാണ് തലശ്ശേരി എ.സി.ജെ.എം  ജാമ്യം അനുവദിച്ചത്. തകര്‍ന്ന ചില്ലിന്‍െറ വിലയായി 60,000 രൂപ നാല് പേരും ചേര്‍ന്ന് കെട്ടിവെച്ചശേഷമായിരുന്നു ജാമ്യം അനുവദിച്ചത്.
 ജയില്‍ മോചിതരായ
സമരക്കാര്‍ക്ക് സ്വീകരണം നല്‍കി
തലശ്ശേരി: ജയില്‍ മോചിതരായ എന്‍.എം. ഷഫീഖ്, പി.കെ.അര്‍ഷാദ്, നിസാമുദ്ദീന്‍, സനം എന്നിവര്‍ക്ക് തലശ്ശേരി സബ്ജയില്‍ പരിസരത്ത് പുന്നോല്‍ നിവാസികള്‍ സ്വീകരണം നല്‍കി. പി.എം. അബ്ദുന്നാസിര്‍, കെ.പി. അബൂബക്കര്‍, പി. അബ്ദുല്‍ സത്താര്‍, പി.കെ. മഹ്റൂഫ് എന്നിവര്‍ സംബന്ധിച്ചു.
പുന്നോലില്‍ നടന്ന സ്വീകരണത്തില്‍ ജബീന ഇര്‍ഷാദ്, കെ.പി. സ്വാലിഹ, റുബീന അനസ്, ടി.എ.സജ്ജാദ്, കെ.എം.പി. മഹ്മൂദ്, എം. ഉസ്മാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. നിരവധി സ്ത്രീകള്‍ പങ്കെടുത്തു.

പെട്ടിപ്പാലം പൊലീസ് മര്‍ദനം പ്രതിഷേധാര്‍ഹം -ജി.ഐ.ഒ

പെട്ടിപ്പാലം പൊലീസ് മര്‍ദനം
പ്രതിഷേധാര്‍ഹം -ജി.ഐ.ഒ
കോഴിക്കോട്: ജീവിക്കാനുള്ള  സമരത്തില്‍ ഏര്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടി  പ്രതിഷേധാര്‍ഹമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി പി. റുക്സാന പറഞ്ഞു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സ്ത്രീകളെ റുക്സാന,സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. കദീജ, ജില്ലാ പ്രസിഡന്‍റ് ടി.കെ. ജംഷീറ, ജി.ഐ.ഒ ജില്ലാസമിതിയംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പൊലീസ്  നടപടി ജനാധിപത്യത്തോടുള്ള
വെല്ലുവിളി -സര്‍വോദയ മണ്ഡലം
തലശ്ശേരി: ശുദ്ധവായു, ശുദ്ധജലം എന്നീ ജന്മാവകാശങ്ങള്‍ക്കായി പുന്നോല്‍ പെട്ടിപ്പാലത്തെ ജനങ്ങള്‍ ദീര്‍ഘനാളായി നടത്തിവരുന്ന സമാധാനപരമായ സമരം പൈശാചികമായ ക്രൂരതയോടെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളുടെയും പൊലീസിന്‍െറയും സമീപനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് തലശ്ശേരിയില്‍ ചേര്‍ന്ന സര്‍വോദയ മണ്ഡലം, ഗാന്ധിദര്‍ശന്‍ എന്നിവയുടെ നേതൃയോഗം അഭിപ്രായപ്പെട്ടു.
സകല മര്യാദകളും കാറ്റില്‍പറത്തി കൈക്കുഞ്ഞുങ്ങളെപ്പോലും വേട്ടയാടിയതും രാഷ്ട്രപിതാവിന്‍െറ പടമുള്‍പ്പെടെ അഗ്നിക്കിരയാക്കിയതും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. സംഭവത്തിന് ഉത്തരവാദികളായവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.പി.എ. റഹീം അധ്യക്ഷത വഹിച്ചു. എം.പി. ബാലകൃഷ്ണന്‍, ആര്‍.കെ. മോഹന്‍ദാസ്, വിജയന്‍ കൈനാടത്ത്, എ.കെ. സുരേശന്‍ എന്നിവര്‍ സംസാരിച്ചു.
‘പഞ്ചായത്ത് അധികാരം
വിനിയോഗിക്കണം’
മാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് ലംഘിച്ച് പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിനെതിരെ പഞ്ചായത്ത് ശക്തമായി പ്രതികരിക്കണമെന്ന് സോളിഡാരിറ്റി ന്യൂമാഹി ഏരിയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുവേണ്ടി പഞ്ചായത്തിരാജ് അധികാരങ്ങള്‍ വിനിയോഗിക്കാന്‍ പഞ്ചായത്ത് തയാറാകണം.  ഏരിയ പ്രസിഡന്‍റ് സി.എച്ച്. മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാലിഹ് മുഹമ്മദ്, ഫൈസല്‍, ഫിര്‍ദൗസ്, കെ.കെ. നിസാര്‍ എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലം: മുഖം നഷ്ടപ്പെട്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത്

പെട്ടിപ്പാലം: മുഖം നഷ്ടപ്പെട്ട്
ന്യൂമാഹി ഗ്രാമപഞ്ചായത്ത്
തലശ്ശേരി: ശുദ്ധവായുവും വെള്ളവും തേടി പെട്ടിപ്പാലത്ത് പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ ന്യൂമാഹി ഗ്രാമപഞ്ചായത്ത് നാട്ടുകാരെ മറന്നെന്ന് ആക്ഷേപം.
 തങ്ങളുടെ പരിധിയിലുള്ള പെട്ടിപ്പാലം പ്രദേശത്ത് മാലിന്യം തള്ളരുതെന്ന് തലശ്ശേരി നഗരസഭക്ക് നോട്ടീസയക്കാന്‍ ചങ്കുറപ്പ് കാട്ടിയ പഞ്ചായത്ത് പക്ഷേ, സംഘര്‍ഷമുണ്ടായപ്പോള്‍ തങ്ങള്‍ക്കൊപ്പം നിന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി.
പഞ്ചായത്തിന്‍െറ തീരുമാനത്തിന് ഒരു വിലയും കല്‍പ്പിക്കാതെ പൊലീസ് സംരക്ഷണയില്‍  മാലിന്യം തള്ളിയതോടെ നാട്ടുകാരുടെ മുന്നില്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗ്രാമപഞ്ചായത്ത്.  പെട്ടിപ്പാലത്ത് പൊലീസ് ഇടപെട്ടാല്‍ മുന്നില്‍ താനുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വാക്കുപറഞ്ഞിരുന്നതായി പുന്നോലിലെ സ്ത്രീകള്‍ പറയുന്നു.
എന്നാല്‍, ചൊവ്വാഴ്ച സ്ത്രീകളെയടക്കം പൊലീസ് മര്‍ദിച്ചപ്പോള്‍ വിവരമറിയിക്കാന്‍ പലരും പ്രസിഡന്‍റിനെ ബന്ധപ്പെട്ടെങ്കിലും സ്ഥലത്ത് വരാന്‍ പോലും കൂട്ടാക്കിയില്ലത്രെ. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ‘നമുക്ക് അത്ര സ്വാതന്ത്ര്യമൊന്നുമില്ലല്ളൊ’ എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ ‘മാധ്യമ’ത്തോട് പ്രതികരിച്ചത്.
ഗ്രാമപഞ്ചായത്തിന്‍െറ നോട്ടീസിന് തലശ്ശേരി നഗരസഭ പുല്ലുവില കല്‍പിച്ച സാഹചര്യത്തില്‍ 24ന് ചേരുന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പെട്ടിപ്പാലം സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പെട്ടിപ്പാലത്ത് ചേലോറ ആവര്‍ത്തിക്കരുതെന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ച കാര്യവും പി. ശ്രീജ പറഞ്ഞു.
തലശ്ശേരിയിലെ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് ഘടകങ്ങള്‍ മാലിന്യം പെട്ടിപ്പാലത്ത് നിക്ഷേപിക്കണമെന്ന നിലപാടിലാണ്.
എന്നാല്‍, ഈ പാര്‍ട്ടികളില്‍പ്പെട്ട പുന്നോലുകാര്‍ എല്ലാവരും  സമരരംഗത്തുണ്ട്. മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കണമെന്നായിരുന്നു പെട്ടിപ്പാലം ഉദ്ദേശിച്ച് സി.പി.എം തലശ്ശേരി ഏരിയ സമ്മേളനത്തിലെ തീരുമാനം. എന്നാല്‍, നഗരസഭയുടെ വാശിയില്‍ പാര്‍ട്ടി തീരുമാനവും അട്ടിമറിക്കപ്പെട്ടു.

ദേശീയ പാത വികസനം: സംരക്ഷണ സമിതി മാര്‍ച്ച് നടത്തി

 
 ദേശീയ പാത വികസനം:
സംരക്ഷണ സമിതി മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുന്ന വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോര്‍പറേറ്റുകളുടെ കൂടെയാണെന്ന് ദേശീയ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്. ബി.ഒ.ടി പാതക്കു വേണ്ടിയുള്ള സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് താഴെചൊവ്വയിലെ ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാറുടെ ഓഫിസിലേക്ക് ദേശീയ പാത സംരക്ഷണ സമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാത വികസനത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് ഇരു മുന്നണി സര്‍ക്കാരുകളും സ്വീകരിച്ചത്. ദേശീയ പാത 30 മീറ്റര്‍ മതിയെന്ന കാര്യം തുടക്കത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതിച്ചതാണ്. എന്നാല്‍, ഒരു ഭാഗത്ത് പാവപ്പെട്ട ജനങ്ങളും മറു ഭാഗത്ത് കോര്‍പറേറ്റുകളും അണിനിരന്നപ്പോള്‍ എല്ലാവരും കോര്‍പറേറ്റുകളുടെ ഭാഗത്തേക്ക് മലക്കം മറിയുകയായിരുന്നു. ദേശീയ പാത 45 മീറ്ററാക്കാന്‍ ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് കളമൊരുങ്ങുന്നത്. 15 മീറ്റര്‍ കൂടുതല്‍ വികസിപ്പിക്കുമ്പോള്‍ കേരളത്തില്‍ മൊത്തം 5000 ഏക്കര്‍ കൂടുതല്‍ ഏറ്റെടുക്കേണ്ടി വരും. ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാരുടെ ഉപജിവനമാര്‍ഗം ഇല്ലാതാവും. ഈ സ്ഥാനത്ത്  വന്‍കിട മാളുകളും ബാര്‍ ഹോട്ടലുകളും സ്ഥാപിക്കാനാണ് ശ്രമം.
ഉദ്യോഗസ്ഥരും ജനങ്ങളേക്കാളേറെ കേര്‍പറേറ്റുകളെയാണ് കണക്കിലെടുക്കുന്നത്. ഭരണകൂടത്തെ മറിച്ചിടാന്‍ കെല്‍പുള്ളവരാണ് ജനങ്ങളെന്നത് ഉദ്യോഗസ്ഥര്‍ മറക്കരുത്. സ്ഥലമെടുപ്പിന്‍െറ പേരില്‍ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന മുഷ്ക് അതിരുവിട്ടാല്‍ സഹികെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും സുരേന്ദ്രനാഥ് പറഞ്ഞു.
മുഴപ്പിലങ്ങാട്, എടക്കാട്, ചാല ദേശീയപാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പാത കുടിയിറക്ക് വിരുദ്ധസമിതി ജില്ലാ കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍, ടി.സി. മനോജ്, പോള്‍ ടി. സാമുവല്‍, പ്രേമന്‍ പാതിരിയാട്, എം.കെ. അബൂബക്കര്‍, അബ്ദുല്‍ അസീസ് ഹാജി, കെ. സുധര്‍മന്‍, നസീര്‍ കടാങ്കോട് എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതം പറഞ്ഞു.

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
കണ്ണൂര്‍: കാനച്ചേരി മെഡിക്കല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. ഏപ്രില്‍ ഒന്നിന് രാവിലെ 10ന് ഇടയില്‍പീടിക കാനച്ചേരി മെഡിക്കല്‍ സെന്‍റര്‍ ഹാളിലാണ് ക്യാമ്പ്. പങ്കെടുക്കുന്നവര്‍ 9447648526, 9947027633 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.