ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 20, 2012

ഫീസ് വര്‍ധന പിന്‍വലിക്കില്ളെന്ന പ്രഖ്യാപനത്തിനെതിരെ എസ്.ഐ.ഒ പ്രകടനം

ഫീസ് വര്‍ധന പിന്‍വലിക്കില്ളെന്ന പ്രഖ്യാപനത്തിനെതിരെ
 എസ്.ഐ.ഒ പ്രകടനം 
 തിരുവനന്തപുരം: ഡിഗ്രി-പിജി ഫീസ് വര്‍ധന പുന$പരിശോധിക്കാന്‍ തയാറാവാത്ത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ ആവശ്യപ്പെട്ടു. മാന്യമായ വര്‍ധന നടപ്പാക്കേണ്ടതിനു പകരം വിദ്യാര്‍ഥികളെ ഞെക്കിക്കൊല്ലുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസക്കൊള്ള നടത്താന്‍ മുതലാളിമാര്‍ക്ക് നൂറുരൂപക്ക് ഭൂമി  വിറ്റവരാണ് വിദ്യാര്‍ഥികളുടെമേല്‍ അമിത ഫീസ് അടിച്ചേല്‍പ്പിക്കുന്നത്. ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കില്ളെന്ന് നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എസ്. ഐ.ഒ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് സക്കീര്‍ നേമം, സെക്രട്ടറി യൂസുഫ്, ഷിയാസ്, അസ്ലം അലി എന്നിവര്‍ നേതൃത്വം നല്‍കി.

RAMADAN MUBARAK

റമദാന്‍ കാമ്പയിന്‍ തുടങ്ങി

 റമദാന്‍ കാമ്പയിന്‍ തുടങ്ങി
വിളയാങ്കോട്: ‘ആത്മവെളിച്ചത്തിനായി വിദ്യാര്‍ഥികളുടെ തയാറെടുപ്പ്’ തലക്കെട്ടില്‍ വാദിസലാം എസ്.ഐ.ഒ, ജി.ഐ.ഒ ഘടകങ്ങള്‍ നടത്തുന്ന ആഗസ്റ്റ് 15 വരെയുള്ള റമദാന്‍ കാമ്പയിന്‍ സി.എച്ച്. മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്തു. കാമ്പയിനോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ വാദിസലാം മാനേജര്‍ മുസ്തഫ ഇബ്രാഹിം പ്രകാശനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ പ്രസിഡന്‍റ് ബി.പി. അബ്ദുല്‍ ഹമീദ്, വനിതാ വിഭാഗം കണ്‍വീനര്‍ പി.ടി.പി. സാജിത, ജി.ഐ.ഒ ജില്ലാ മജ്ലിസ് കാമ്പസ് കണ്‍വീനര്‍ അഫീദ ചൊക്ളി, കാരുണ്യനികേതന്‍ ബധിര വിദ്യാലയം ഹെഡ്മിസ്ട്രസ് സൗദ പടന്ന എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്‍റ് ശമീം ഫാഇസ് അധ്യക്ഷത വഹിച്ചു. എം. അജ്മല്‍ സ്വാഗതവും ആനിസ നന്ദിയും പറഞ്ഞു. പി. അമീന്‍ പ്രാര്‍ഥന നടത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി സായാഹ്ന ധര്‍ണ

 
 വെല്‍ഫെയര്‍ പാര്‍ട്ടി സായാഹ്ന ധര്‍ണ
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിലക്കയറ്റത്തിനെതിരെ താഴെചൊവ്വയില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി പി.ബി.എം. ഫര്‍മീസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മധു കക്കാട് സംസാരിച്ചു. ജോ. സെക്രട്ടറി മിനി തോട്ടട സ്വാഗതവും ഹാരിസ് ഏച്ചൂര്‍ നന്ദിയും പറഞ്ഞു.