ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 18, 2012

റമദാന്‍ കാമ്പയിന്‍

റമദാന്‍ കാമ്പയിന്‍
വിളയാങ്കോട്: വിളയാങ്കോട് വാദിസലാം എസ്.ഐ.ഒ, ജി.ഐ.ഒ യൂനിറ്റുകള്‍ സംയുക്തമായി നടത്തുന്ന റമദാന്‍ കാമ്പയിന് ഇന്ന് തുടക്കമാവും. രാവിലെ ഒമ്പതിന് ഖത്തീബ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ സി.എച്ച്. മുഹമ്മദ് മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗത്തില്‍ ശമീം ഫാഇസ് അധ്യക്ഷത വഹിച്ചു. വി.പി. അമീന്‍, എ. സാദിഖ്, എം. ബിന്‍സിയ, പി. ഫൗസിയ എന്നിവര്‍ സംസാരിച്ചു. എം. അജ്മല്‍ സ്വാഗതവും കെ. ആനിസ നന്ദിയും പറഞ്ഞു.

റമദാന്‍കിറ്റ് വിതരണം

 റമദാന്‍കിറ്റ് വിതരണം
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണവും റമദാന്‍കിറ്റ് വിതരണവും നടത്തി. നരേമ്പാറ ഗ്രൗണ്ടില്‍ തിരുവനന്തപുരം പാളയംപള്ളി ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട,  അസോസിയേഷന്‍ ട്രഷറര്‍ ടി. ഉമര്‍ ഷഫീഖിന് നല്‍കി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ്പ്രസിഡന്‍റ് സി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ‘റമദാനും ഖുര്‍ആനും’ വിഷയത്തില്‍ ഡോ. സലീം നദ്വിയും ‘സകാത്തും ദാരിദ്ര്യ നിര്‍മാര്‍ജനവും’ വിഷയത്തില്‍ സദറുദ്ദീന്‍ വാഴക്കാടും പ്രഭാഷണം നടത്തി.  സെക്രട്ടറി കെ. ബഷീര്‍ സ്വാഗതം പറഞ്ഞു.

പ്രഭാഷണം സംഘടിപ്പിച്ചു

പ്രഭാഷണം സംഘടിപ്പിച്ചു
ചാലാട്: അല്‍ മദ്റസതുല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ചാലാട് ഹിറാ ഓഡിറ്റോറിയത്തില്‍ ‘വിശുദ്ധ റമദാന് സ്വാഗതം’ പ്രഭാഷണം സംഘടിപ്പിച്ചു. പുതിയങ്ങാടി മസ്ജിദുന്നൂര്‍ ഖത്തീബ് സി.കെ. മുനവ്വിര്‍ പ്രഭാഷണം നടത്തി.  ടി.കെ. ഖലീലുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും കെ. ജസീര്‍ മൗലവി നന്ദിയും പറഞ്ഞു.

കുടുംബ സംഗമം

കുടുംബ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം ‘റമദാന് സ്വാഗതം’ കുടുംബസംഗമം നടത്തി. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

ഒബാമയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

ഒബാമയുടെ പ്രസ്താവനക്കെതിരെ
പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ രാജ്യത്തെ നിക്ഷേപ സാഹചര്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് മുജ്തബ ഫാറൂഖ് അഭിപ്രായപ്പെട്ടു. ചില്ലറ വില്‍പന മേഖല വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് ഒബാമ ആവശ്യപ്പെടുന്നത്. കാര്‍ഷികമേഖലക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ചില്ലറ വില്‍പന.
 വിദേശകുത്തകകള്‍ക്ക് അത് തുറന്നുകൊടുത്ത് സ്വന്തം ജനതയെ പെരുവഴിയിലാക്കരുത്. ഇന്ത്യന്‍ വിപണിയില്‍നിന്ന് പ്രതീക്ഷിക്കുന്ന കൊള്ളലാഭത്തിലൂടെ തകരുന്ന സമ്പദ്മേഖലയെ രക്ഷിക്കാനാണ് ഒബാമ ആഗ്രഹിക്കുന്നത്. രാജ്യത്തിന്‍െറ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പുറത്തുനിന്നുള്ളവരുടെ ആജ്ഞകള്‍ക്ക് വഴങ്ങാതിരിക്കാനും കേന്ദ്രസര്‍ക്കാറിനുമേല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മര്‍ദം ചെലുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.