ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 10, 2012

SPEECH


PRABODHANAM WEEKLY


MADHYAMAM WEEKLY


‘മഅ്ദനി മോചനത്തിന് നിയമ സഭ പ്രമേയം പാസാക്കണം’

 ‘മഅ്ദനി മോചനത്തിന്  നിയമ സഭ
പ്രമേയം പാസാക്കണം’

പഴയങ്ങാടി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിന് കേരള നിയമ സഭ പ്രമേയം പാസാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി ലഭ്യമാകണമെന്ന  മുസ്ലിം ലീഗിന്‍െറ ആവശ്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രമേയത്തിന് പാര്‍ട്ടി മുന്‍കൈയെടുക്കണം.
1990ല്‍ നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവത്കരണ നയങ്ങളെ തുടര്‍ന്ന്, ഇസ്രായേലിന്‍െറയും സാമ്രാജ്യത്വ ശക്തികളുടെയും മുട്ടിലിഴയാനാണ് തുടര്‍ന്നുള്ള എല്ലാ ഭരണകൂടങ്ങളും വിധിക്കപ്പെട്ടത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദിക്കുന്നവരെ പോലും ഭീകരവാദിയാക്കി തടവറകളിലടക്കുന്ന കരിനിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. പോട്ട പിന്‍വലിച്ചെന്ന് ധരിപ്പിച്ച് ജനങ്ങളെ പൊട്ടന്മാരാക്കുകയും അതിനേക്കാള്‍ ഭീകരമായ കരിനിയമങ്ങളുപയോഗിച്ച് നിരപരാധികളെ ഇരുമ്പഴിക്കുള്ളില്‍ അടക്കുകയും ചെയ്യുന്ന ഭരണ കൂട ഭീകരത രാജ്യത്ത് അരങ്ങ് തകര്‍ക്കുകയാണ്. പൊലീസിന്‍െറ റിപ്പോര്‍ട്ടുകള്‍ക്ക്  സത്യത്തിന്‍െറ പരിവേഷം നല്‍കി ജനങ്ങളിലത്തെിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തോട് നീതി പുലര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് എ.ടി. ശറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും എ.പി.വി. മുസ്തഫ നന്ദിയും പറഞ്ഞു.

അഴീക്കോട് പഞ്ചായത്ത് പ്രഖ്യാപനം

വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട്
പഞ്ചായത്ത് പ്രഖ്യാപനം
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഴീക്കോട് പഞ്ചായത്ത് പ്രഖ്യാപന കണ്‍വെന്‍ഷന്‍ അഴീക്കോട് സൗത്ത് യു.പി സ്കൂളില്‍ ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, യു.കെ. സെയ്ത് എന്നിവര്‍ സംസാരിച്ചു. പള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.പി. രവീന്ദ്രന്‍, പി.പി. കാസിം മാസ്റ്റര്‍ക്ക് പതാക കൈമാറി. അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി  ഭാരവാഹികളെ പ്രഖ്യാപിച്ചു.
  ഭാരവാഹികള്‍: പി.പി. കാസിം മാസ്റ്റര്‍ (പ്രസി.), അബ്ദുല്‍ ലത്തീഫ് (വൈ. പ്രസി.), എം.ടി. റുബീന (സെക്ര.), കെ. സ്വപ്ന (ജോ. സെക്ര.), പി. മൂസാന്‍കുട്ടി (ട്രഷ.).

അശ്ഫാഖ് അഹ്മദ് ശരീഫ് എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ്

 അശ്ഫാഖ് അഹ്മദ് ശരീഫ്
എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ്
ബംഗളൂരു: എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റായി അശ്ഫാഖ് അഹ്മദ് ശരീഫിനെയും(കര്‍ണാടക) ജനറല്‍ സെക്രട്ടറിയായി സര്‍വര്‍ ഹസനെയും (പശ്ചിമ ബംഗാള്‍) തെരഞ്ഞെടുത്തു.
സെക്രട്ടറിമാരായി അര്‍ഷദ് ഹുസൈന്‍ (ഗുജറാത്ത്), ശാരിഖ് അന്‍സാര്‍(ഝാര്‍ഖണ്ഡ്), ലിംസീര്‍ അലി (ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ), മസീഹുല്‍ അമാന്‍ (ഉത്തര്‍പ്രദേശ്) എന്നിവരെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ഖാന്‍ യാസിര്‍(ദല്‍ഹി), ആതിഫ് ഇസ്മാഈല്‍ (ആന്ധ്രപ്രദേശ്), അന്‍സാര്‍ അബൂബക്കര്‍(അലീഗഢ് യൂനിവേഴ്സിറ്റി), നൂറുല്‍ ഹസന്‍ (തമിഴ്നാട്), എസ്. ഇര്‍ഷാദ് (കേരളം), സല്‍മാന്‍ മുകര്‍റം(മഹാരാഷ്ട്ര), മുജാഹിദുല്‍ ഇസ്ലാം (കര്‍ണാടക), ഇഖ്ബാല്‍ ഹുസൈന്‍ (ആന്ധ്രപ്രദേശ്), സി.ടി. സുഹൈബ് (കേരളം), ആസിഫ് അലി(ആന്ധ്രപ്രദേശ്), സുഹൈല്‍ അമീര്‍ (മഹാരാഷ്ട്ര), ശദാബ് മഅ്സൂം(പശ്ചിമ ബംഗാള്‍), സിബ്ഗത്തുല്ലാ ഹുസൈനി(ആന്ധ്രപ്രദേശ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഡിസംബര്‍ 7,8,9 തീയതികളില്‍ ബംഗളൂരുവില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം അമീനുല്‍ ഹസന്‍, എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി കര്‍ണാടക ഹല്‍ഖാ അമീര്‍ അബ്ദുല്ല ജാവിദ് തുടങ്ങിയവര്‍ സംസാരിച്ചു.