ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 19, 2013

രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം

 രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം
വളപട്ടണം: കാമ്പയിന്‍ ഭാഗമായി ജി.ഐ.ഒ വളപട്ടണം ഏരിയാ കമ്മിറ്റി രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം നടത്തി. അഡ്വ. കെ. ബിന്ദു നിയമ ബോധവത്കരണം നടത്തി. വെബ്ലാന്‍സ് വെബ് സൊലൂഷന്‍ ടെക്നിക്കല്‍ ഹെഡ് നദീര്‍ ‘ആധുനിക സാങ്കേതികവിദ്യകള്‍’ എന്ന വിഷയത്തിലും ക്ളാസെടുത്തു. ജഹാന, നിഷാന എന്നിവര്‍ ‘ഖുര്‍ആനില്‍നിന്ന്’ അവതരിപ്പിച്ചു. ജി.ഐ.ഒ വളപട്ടണം ഏരിയാ പ്രസിഡന്‍റ് ടി.പി. അശീറ ആമുഖ പ്രഭാഷണം നടത്തി. വളപട്ടണം ഏരിയാ സെക്രട്ടറി ഇഫ്റത്ത് സ്വാഗതവും ജി.ഐ.ഒ ജില്ല സെക്രട്ടറി നാജിയ സമാപന പ്രസംഗവും നടത്തി.

ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത് നയവ്യതിയാനമല്ല -നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍


ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത്  നയവ്യതിയാനമല്ല 
-നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍
കോഴിക്കോട്: അഹിംസ രാഷ്ട്രീയ നയമായി സ്വീകരിച്ച മഹാത്മാ ഗാന്ധി ഫലസ്തീനിലെ സായുധ പോരാട്ടത്തെ പിന്തുണച്ചത് തന്‍െറ നയത്തില്‍നിന്നുള്ള വ്യതിയാനമല്ളെന്ന് പ്രമുഖ അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍. ഒരു സാഹചര്യത്തിലും ആയുധം കൈയിലെടുക്കാത്ത നിലപാടിനെയല്ല ഗാന്ധിജി അഹിംസ എന്നുപറഞ്ഞത്. ഫലസ്തീനികള്‍ നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ സായുധ പോരാട്ടത്തെ ഗാന്ധിജി അംഗീകരിച്ചിരുന്നു.
ഉറച്ചുനിന്ന് പ്രതിസന്ധികളെ നേരിടുന്നതാണ് ഗാന്ധിജി വിഭാവനം ചെയ്ത അഹിംസ.  അതിനാലാണ് ഗാന്ധിജി ഫലസ്തീന്‍ പോരാട്ടത്തെ പിന്തുണച്ചത്.  സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റിന്‍െറ ദശവാര്‍ഷിക പരിപാടികളുടെ ഭാഗമായ യൂത്ത് സ്പ്രിങ്ങിലെ ഓപണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക രാഷ്ട്രീയ സാഹചര്യത്തില്‍  ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യക്തിയാണ് ഗാന്ധി. സ്വന്തത്തെ നിലക്ക് നിര്‍ത്തി സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കാന്‍ ഗാന്ധി വ്യക്തികളെ പരിശീലിപ്പിച്ചു. മനസ്സിലും ആത്മാവിലും ശരീരത്തിലും അഹിംസ പരിശീലിക്കേണ്ടതുണ്ട്. ഗാന്ധി സ്വന്തം ശരീരത്തെക്കുറിച്ചും ശരീര ഭാരത്തെക്കുറിച്ചും ശ്രദ്ധയുള്ളയാളായിരുന്നു. സമഗ്രമായ വ്യക്തി സാമൂഹിക രാഷ്ട്രീയ നയമാണ് ഗാന്ധിയുടെ അഹിംസയെന്നും അദ്ദേഹം വിലയിരുത്തി.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, പ്രവര്‍ത്തക സമിതിയംഗം ശഹിന്‍ കെ. മൊയ്തുണ്ണി, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസീന്‍ അശ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഞായറാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന സമാപന ചടങ്ങില്‍ ബ്രിട്ടനിലെ റെസ്പെക്ട് പാര്‍ട്ടിയുടെ മുന്‍ ചെയര്‍പേഴ്സന്‍ സല്‍മാ യാക്കൂബ്, ഡോ. നോര്‍മന്‍ ഫിങ്കല്‍സ്റ്റീന്‍, പ്രഫ.കെ.എ. സിദ്ദീഖ് ഹസന്‍, ടി. ആരിഫലി എന്നിവര്‍ പങ്കെടുക്കും.
ഗതാഗത നിയന്ത്രണം
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സമാപനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരുമായി വരുന്ന മലപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മീഞ്ചന്ത, പുഷ്പ ജങ്ഷന്‍, ഫ്രാന്‍സിസ് റോഡ് വഴി ബീച്ചിലും മെഡിക്കല്‍ കോളജ് ഭാഗത്തുനിന്നും വരുന്നവ സി.എച്ച് ഓവര്‍ബ്രിഡ്ജ് വഴിയും ബാലുശ്ശേരി ഭാഗത്തുനിന്നുള്ളവ എരഞ്ഞിപ്പാലം ക്രിസ്ത്യന്‍കോളജ്, ഗാന്ധിറോഡ് വഴിയും കണ്ണൂര്‍ ഭാഗത്തുനിന്നുള്ളവ വെങ്ങാലി വഴിയും ബീച്ചില്‍ എത്തണം.