ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, August 6, 2011

HIRA MATTANNUR


Ifthar with Biriyani Kanhi 
@ Hira Masjid Mattannur

UAE KANNUR DIST ISLAMIC ASSOCIATION

  കണ്ണൂര്‍ യു.എ.ഇ, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സംഘടിത സകാത്ത് സംരംഭങ്ങള്‍ ശക്തിപ്പെടണം
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
വാരം: ഇസ്ലാമിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കേവലം ഭക്ഷണക്കിറ്റ് വിതരണത്തിലുപരി, സംഘടിതവും ശാസ്ത്രീയവുമായ രൂപത്തില്‍ ശക്തിപ്പെടുത്തി പുനഃസംവിധാനിക്കണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍^യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാരം ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ ഡോ. അന്‍വര്‍, എളയാവൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ ഷാഹിന മൊയ്തു, ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഫൈസല്‍, യു.എ.ഇ. ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും എന്‍.കെ. ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.
 
 
 
 
 
 

AL FALAH, MAHE

 ജില്ലാ തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച അല്‍ഫലാഹിലെ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം
തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്:
അല്‍ഫലാഹിന് നേട്ടം

മാഹി: ജില്ലാ തൈക്ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളിന് ആറ് സ്വര്‍ണമെഡലുകളോടെ മികച്ച നേട്ടം.  സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അണ്ടര്‍ 34 കിലോഗ്രാമില്‍ സ്വലാഹുദ്ദീന്‍ അമീര്‍ സ്വര്‍ണമെഡലും മുഹമ്മദ് ഫാദില്‍ വെള്ളിമെഡലും അണ്ടര്‍ 28 കിലോ വിഭാഗത്തില്‍ ആതിഖ് ഹനീഫ് വെങ്കലവും നേടി. സബ് ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 18 കിലോ ഗ്രാമില്‍ സന, സദ മര്‍ജാന, ഫാത്തിമത്തുല്‍ നൂറ എന്നിവര്‍ സ്വര്‍ണമെഡലും അണ്ടര്‍ 21 കിലോ വിഭാഗത്തില്‍ ഹൈഫ ജാഫര്‍ വെള്ളിമെഡലും സിബ്ന, റഹല സുല്‍ത്താന എന്നിവര്‍ സ്വര്‍ണമെഡലും കരസ്ഥമാക്കി.ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ഷഹാം സിദ്ദീഖ്, നസല്‍ എന്നീ വിദ്യാര്‍ഥികള്‍ വെള്ളിമെഡലും കരസ്ഥമാക്കി.

VILAYANKODE KARUNYA NIKETHAN

 വിളയാങ്കോട് കാരുണ്യനികേതന്‍ ബധിരവിദ്യാലയം പി.ടി.എ കമ്മിറ്റി സംഘടിപ്പിച്ച മാതൃസംഗമത്തില്‍ ഡോ. രജനി ക്ലാസെടുക്കുന്നു.
ലൈബ്രറി ഉദ്ഘാടനവും മാതൃസംഗമവും
വിളയാങ്കോട്: കാരുണ്യനികേതന്‍ ബധിര വിദ്യാലയം പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം  പി.ടി.എ പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. മാതൃസംഗമത്തില്‍  'കേള്‍വിക്കുറവുള്ള കുട്ടികളുടെ പരിചരണം' എന്ന വിഷയത്തില്‍ ഡോ. രജനി ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് സൌദ പടന്ന അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ഓമന സ്വാഗതവും ലൈബ്രറി കണ്‍വീനര്‍ സി.കെ. മുനവിര്‍ നന്ദിയും പറഞ്ഞു.

SAFA CENTRE EDAKKAD

ഇഫ്താര്‍ സംഗമം
എടക്കാട്: സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന സര്‍വകാലികമായ ആരാധനയാണ് വ്രതവും തപമനസ്സുമെന്ന് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്. എടക്കാട് സഫാ സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി  സംഗമം ഉദ്ഘാടനം ചെയ്തു.
സഫാ സെന്റര്‍ ചെയര്‍മാന്‍ കണ്ടത്തില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുന്നാസിര്‍ പരിപാടിയില്‍ പങ്കെടുത്തു.

JIH IRIKKUR

റമദാന്‍ പ്രഭാഷണ പരമ്പര
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ എ.എം.ഐ ഓഡിറ്റോറിയത്തില്‍ റമദാന്‍ പ്രഭാഷണം തുടങ്ങി. എല്ലാ വ്യാഴാഴ്ചകളിലും നടക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കംകുറിച്ച് നോമ്പിന്റെ പൊരുള്‍ എന്ന വിഷയം സുഹൈര്‍ ചാലാട് അവതരിപ്പിച്ചു.
 11ന് ഖുര്‍ആനും ജീവിതവും എന്ന വിഷയത്തില്‍ മുനവ്വിര്‍ മാസ്റ്റര്‍ സംസാരിക്കും.