ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, June 24, 2012

ഗ്യാസ് പൈപ്പ്ലൈന്‍: സമര കണ്‍വെന്‍ഷന്‍ ഇന്ന്

ഗ്യാസ് പൈപ്പ്ലൈന്‍:
സമര കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: ജനങ്ങളുടെ ആശങ്കയും ഭയവും കണക്കിലെടുക്കാതെ ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള ഗെയിലിന്‍െറ നടപടിക്കെതിരെ  ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ജില്ലാതല സമര കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

ഇംഗ്ളീഷ് ലാംഗ്വേജ് സ്കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാം

 ഇംഗ്ളീഷ് ലാംഗ്വേജ് സ്കില്‍ 
ഡവലപ്മെന്‍റ് പ്രോഗ്രാം
കണ്ണൂര്‍: കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ആരംഭിച്ച ഇംഗ്ളീഷ് ലാംഗ്വേജ് സ്കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാം കണ്ണൂര്‍ എസ്.എന്‍ കോളജ് ഇംഗ്ളീഷ് വകുപ്പ് മേധാവി ഡോ. സാജന്‍ ഉദ്ഘാടനം ചെയ്തു. കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ആസാദ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഡ്വ. കെ.എസ്. അബ്ദുല്‍ ബഷീര്‍, ഡോ.പി. സലീം, മുംബൈയിലെ റെയിന്‍ബോ ലേണിങ് അക്കാദമി ഡയറക്ടര്‍ വീണ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. മുഹമ്മദ് കോയമ്മ സ്വാഗതം പറഞ്ഞു.

ഏച്ചൂരില്‍ ടയര്‍ കട കത്തിനശിച്ചു

 
 
 ഏച്ചൂരില്‍ ടയര്‍ കട കത്തിനശിച്ചു
 ഏച്ചൂര്‍ ടൗണില്‍ ടയര്‍കട കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം. ഏച്ചൂര്‍ സ്വദേശി സുഗതന്‍െറ ഉടമസ്ഥതയിലുള്ളതാണ് കട. ഇവിടെ സ്ഥാപിച്ച ബോയിലര്‍, ബഫിങ് മെഷീന്‍, റീസോളിങ് മെഷീന്‍, റീസോള്‍ ചെയ്ത നിരവധി ടയറുകള്‍, മറ്റുപകരണങ്ങള്‍ എന്നിവ കത്തിയമര്‍ന്നു. 20 വര്‍ഷത്തിലധികമായി ഇദ്ദേഹം നടത്തിവരുന്ന മിത്ര ടയേഴ്സാണ് പൂര്‍ണമായും അഗ്നിക്കിരയായത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ണൂരില്‍നിന്നും മട്ടന്നൂരില്‍നിന്നുമത്തെിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്.

ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി

വാതക പൈപ്പ്ലൈന്‍:
ബോധവത്കരണം
നടത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡിന്‍െറ ആഭിമുഖ്യത്തില്‍ പ്രകൃതിവാതക വിതരണത്തിനായി സംസ്ഥാനത്ത് ഇടുന്ന വാതക പൈപ്പ്ലൈന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. പദ്ധതിയുടെ നേട്ടങ്ങളും വ്യക്തമാക്കണമെന്നും ഗെയ്ല്‍ ഇന്ത്യ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി വ്യവസായ വകുപ്പും ഗെയ്ലും സംയുക്തമായി പത്ര-ദ്യശ്യ മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തണം.
പൈപ്പ്ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജില്ലാതല യോഗങ്ങളും പഞ്ചായത്ത്തല യോഗങ്ങളും വിളിക്കും. പൈപ്പ്ലൈനിലൂടെ വിതരണം നടത്താനുദ്ദേശിക്കുന്ന പ്രകൃതിവാതകം പാചകവാതകം പോലെ സ്ഫോടനാത്മക സ്വഭാവമുളളതല്ളെന്ന് ഗെയ്ല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് കര്‍ണാഡ് പറഞ്ഞു. ആരേയും മാറ്റിപാര്‍പ്പിക്കേണ്ടിവരില്ല.
പദ്ധതി കാര്യക്ഷമമായാല്‍ കേരളത്തിന്‍െറ ഊര്‍ജപ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും പാചകവാതക വില കുറയുമെന്നും എ.കെ. ബാലന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ, ഊര്‍ജ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ ക്യാമ്പ്

ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക്
എസ്.ഐ.ഒ ക്യാമ്പ്
കോഴിക്കോട്: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചതുര്‍ദിന ക്യാമ്പ് നടത്തുന്നു. കോമ്പസ് എന്ന തലക്കെട്ടില്‍ ജൂലൈ 12 മുതല്‍ 15 വരെ വയനാട്ടിലെ മാനന്തവാടിക്കടുത്ത തലപ്പുഴയിലെ ഡബ്ള്യൂ.എസ്.എസ്.എസ് ബോയ്സ് ടൗണിലാണ് ക്യാമ്പ് നടക്കുന്നത്.
 ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ താഴെയുള്ള നമ്പറുകളിലോ വെബ് സൈറ്റിലോ ബന്ധപ്പെടുക. 9495306844, 9847539070, www. siokerala.org/compass.

എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നാളെ

എസ്.ഐ.ഒ നിയമസഭാ
മാര്‍ച്ച് നാളെ
തിരുവനന്തപുരം: അന്യായ ഫീസ് വര്‍ധന പിന്‍വലിക്കുക, ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ അപാകത പരിഹരിക്കുക, സ്വാശ്രയ വിദ്യാഭ്യാസം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുക, നിര്‍ദിഷ്ട ഓപണ്‍- ടെക്നിക്കല്‍ യൂനിവേഴ്സിറ്റികള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.
 സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ എന്നിവര്‍ സംസാരിക്കും.