ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 3, 2012

JIH CHALAD

AL JAMIA AL ISLAMIA

ISLAHIYA COLLEGE

ഖദീജക്ക് സോളിഡാരിറ്റിയുടെ സഹായ ഹസ്തം

 ഖദീജക്ക് സോളിഡാരിറ്റിയുടെ
സഹായ ഹസ്തം
കേളകം: ഞായറാഴ്ച വൈകീട്ട് ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതനായ അക്രമിയുടെ കല്ളേറില്‍ തല തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അടക്കാത്തോട് പുത്തന്‍വീട്ടില്‍ ഖദീജയുടെ (ഒമ്പത്) ചികിത്സാ ചെലവ് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു.
കുട്ടിയുടെ ദൈന്യത ‘മാധ്യമ’ത്തിലൂടെ അറിഞ്ഞാണ് ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് സോളിഡാരിറ്റി (സേവന വിഭാഗം) ജില്ലാ സെക്രട്ടറി പി.സി. ഷമീം,  ഭാരവാഹികളായ കെ. സാദിഖ്, റിയാസ് പയ്യന്നൂര്‍ എന്നിവര്‍ അറിയിച്ചു. പട്ടാമ്പി പള്ളിപ്പുറം റെയില്‍വേ സ്റ്റേഷന്‍ വിട്ടയുടനെയാണ് ശരവേഗത്തില്‍ എത്തിയ കല്‍ച്ചീള് ഖദീജയുടെ തലക്കേറ്റത്. അടക്കാത്തോട് ടൗണിന് സമീപത്തെ ഒറ്റമുറി പീടികയില്‍ നിരാലംബരായി രണ്ട് മക്കളോടൊപ്പം കഴിയുന്ന നൂര്‍ജഹാന്‍െറ ഇളയ മകളാണ് ഖദീജ. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തുകിട്ടുന്ന നാമമാത്ര വരുമാനമായിരുന്നു ഇവരുടെ ആശ്രയം.
ഇതിനിടെ സംഭവം കണ്ണൂരിലെ ഹാറൂണ്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഏരിയാ സമിതി പ്രസിഡന്‍റ് അലവിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെി പ്രാഥമിക ചെലവുകള്‍ക്കായി 10,000 രൂപ ഖദീജയുടെ ഉമ്മ നൂര്‍ജഹാന് കൈമാറി.
റെയില്‍ യാത്രക്കിടെ പരിക്കേറ്റ ഖദീജക്ക് നിയമസഹായമത്തെിക്കുന്നതിനും സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി, കോട്ടക്കല്‍ ഘടകം രംഗത്തത്തെിയിട്ടുണ്ട്.
 Account Details:
Account Holder             -   P C Shameem
Account Number           -   20013235247
Bank                               -   State Bank of India
Branch                           -   Thalassery
Type of A/C                    -   Saving Account
IFSC Code                      -   SBIN0000926 
Mob              : 91 80 89 80 88 28  

സോളിഡാരിറ്റി സായാഹ്ന സദസ്സ്

 
 സോളിഡാരിറ്റി
സായാഹ്ന സദസ്സ്
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ബി.ഒ.ടി വിരുദ്ധ  പാലിയേക്കര ഐക്യദാര്‍ഢ്യ ദിനാചരണത്തിന്‍െറ ഭാഗമായി കണ്ണൂരില്‍ സായാഹ്ന സദസ്സ് നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 
ബി.ഒ.ടിയിലെ സ്വകാര്യവത്കരണ താല്‍പര്യത്തെയും ജനവിരുദ്ധതയെയും മനസ്സിലാക്കാന്‍ കഴിയാത്ത സംഘടനകള്‍ ഈ സമൂഹത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രതിനിധിസഭാംഗം വി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സോളിഡാരിറ്റി ജില്ലാ സെകട്ടറി കെ. സാദിഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ മാടായി സ്വാഗതവും ബി. അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
തലശ്ശേരി: തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ബി.ഒ.ടി വിരുദ്ധ പ്രതിഷേധ സായാഹ്നം കൂടങ്കുളം ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
 സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ദേശീയപാത സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ത്, സി. അബ്ദുന്നാസര്‍, സി.ടി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. പി.എ. സഈദ് സ്വാഗതവും എ.വി. അജ്മല്‍ നന്ദിയും പറഞ്ഞു.

ടോപ്കോ സംസം ജ്വല്ലറിയുടെ കര്‍ണാടക ശാഖപ്രവര്‍ത്തനമാരംഭിച്ചു

 ടോപ്കോ സംസം ജ്വല്ലറിയുടെ
കര്‍ണാടക ശാഖപ്രവര്‍ത്തനമാരംഭിച്ചു
മംഗലാപുരം: ടോപ്കോ സംസം ജ്വല്ലറിയുടെ കര്‍ണാടകയിലെ ആദ്യ ശാഖ മംഗലാപുരത്തിനു സമീപം വിറ്റ്ലയില്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൂറു ശതമാനം 916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല

 നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല
പഴയങ്ങാടി: അഞ്ചാംമന്ത്രി വിവാദത്തിലൂടെ ഭരണ- പ്രതിപക്ഷ നേതാക്കള്‍ സാമുദായികവും വര്‍ഗീയവുമായ ചേരിതിരിവ് സൃഷ്ടിച്ച് അന്തരീക്ഷം മലീമസമാക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല അഭിപ്രായപ്പെട്ടു.
അഞ്ചാം മന്ത്രിയും സാമുദായിക സന്തുലിതത്വവും എന്ന വിഷയത്തില്‍ ഫ്രൈഡേ ക്ളബ്, പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബിനെ മന്ത്രിയാക്കാന്‍ തിരക്കുകൂട്ടിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം അനുവദിച്ചപ്പോള്‍ ശുദ്ധ വര്‍ഗീയവാദമാണ് ഉന്നയിച്ചത്. ഇത് പിണറായി വിജയനും ഏറ്റുപിടിച്ചു. മുരളീധരന്‍ മുതല്‍ ചെന്നിത്തലവരെ ഈ  അജണ്ടയെയാണ് പ്രോല്‍സാഹിപ്പിച്ചത്.
അഞ്ചാം മന്ത്രിയെ നിയമിക്കുമ്പോഴുള്ള അധിക ചെലവിന്‍െറ പേരിലാണ് തടസ്സം ഉന്നയിച്ചതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, ഇതിന് സാമുദായിക സന്തുലനത്തിന്‍െറ ന്യായം പറഞ്ഞ് സാമുദായിക വികാരം മുതലെടുക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചത് -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും എന്‍.എം. മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

യുവജന മുന്നേറ്റയാത്ര നടത്തി

 യുവജന മുന്നേറ്റയാത്ര നടത്തി
കണ്ണൂര്‍: സി.പി.എമ്മിന്‍െറ പാര്‍ട്ടി കോടതിക്കെതിരെ കണ്ണൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് യുവജന മുന്നേറ്റ യാത്ര നടത്തി. കണ്ണൂര്‍ സിറ്റി, കാഞ്ഞിരോട് എന്നീ മേഖലകളില്‍ നിന്ന് തുടങ്ങിയ യാത്ര വാരത്ത് സമാപിച്ചു. മുസ്ലിംലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. മുഹമ്മദലി, ജാഥാ ലീഡര്‍ അഷ്റഫ് കാഞ്ഞിരോടിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. ടി.പി. തന്‍സീര്‍ അധ്യക്ഷത വഹിച്ചു. പി.സി. അഹമ്മദ്കുട്ടി, കെ.പി.സലാം, റിയാസ് മുണ്ടേരി, പി. ഹാഷിം, ടി. അഹമ്മദ്, സി.പി. റഷീദ്, ജലാലുദ്ദീന്‍ അറഫാത്ത്, എം.കെ. റഹീം എന്നിവര്‍ സംസാരിച്ചു. പി.സി. മുനവിര്‍ സ്വാഗതം പറഞ്ഞു.