ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, August 27, 2012

ഗതാഗതകുരുക്ക് പരിഹരിക്കണം

 ഗതാഗതകുരുക്ക്
പരിഹരിക്കണം
കണ്ണൂര്‍: ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ് ആവശ്യപ്പെട്ടു. താഴെചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ദേശീയപാത മൂന്നുമീറ്റര്‍ വീതികൂട്ടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ട് മാസങ്ങളായി.
ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പ്രഖ്യാപിച്ച നിര്‍ദിഷ്ട ബസ്ബേകള്‍ പ്രഖ്യാപനത്തിലൊതുങ്ങി. കുരുക്ക് നീക്കാനുള്ള മറ്റു മാര്‍ഗനിര്‍ദേശങ്ങളും നിലനില്‍ക്കേ നടപടികളുമായി മുന്നോട്ടുപോകാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

 
 മരം വീണ് ഗതാഗതം തടസ്സപ്പെട്ടു 
 ചക്കരക്കല്ല്: മേലെചൊവ്വ-മട്ടന്നൂര്‍ റോഡില്‍ ഏച്ചൂരിന് സമീപം റോഡരികിലെ ആല്‍മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. മരം വീണതിനെതുടര്‍ന്ന് വൈകീട്ടുവരെ ഗതാഗതം തടസ്സപ്പെട്ടു. പി.ഡബ്ള്യു.ഡി അധികൃതരും ഫയര്‍ഫോഴ്സ് സംഘവും ഏറെനേരം പണിപ്പെട്ട് രാത്രിയോടെയാണ്  മരം നീക്കിയത്.

മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു

വാഹനാപകടത്തില്‍
മരിച്ചവരുടെ വീട് സന്ദര്‍ശിച്ചു
കണ്ണൂര്‍: ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച കാവുമ്പടി കുളങ്ങരക്കണ്ടി പുതിയപുരയില്‍ ഖാലിദ് മൗലവിയുടെ നരയമ്പാറയിലെ ഭാര്യവീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സെക്രട്ടറിമാരായ പി.ബി.എം. ഫര്‍മീസ്, എന്‍.എം. ശഫീഖ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ്, പേരാവൂര്‍ മണ്ഡലം നേതാക്കളായ എ.എ. മുഹമ്മദ് മുഷ്താഖ് കാഞ്ഞിരോട്, അബ്ദുല്‍ അസീസ് ഉളിയില്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്.

PRABODHANAM WEEKLY

MADHYAMAM WEEKLY


CLASS


തോട്ടങ്ങള്‍ ഏറ്റെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

പാട്ടക്കാലാവധി കഴിഞ്ഞ
തോട്ടങ്ങള്‍ ഏറ്റെടുക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരാര്‍ ലംഘിച്ച മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂവിഭാഗങ്ങള്‍ സംരക്ഷിക്കണം. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്‍െറ പൊതുഅഭിപ്രായം വ്യക്തമാക്കണം.
ഈ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടേറിയറ്റിലേക്ക് ഒക്ടോബര്‍ 10ന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.  വെല്‍ഫെയര്‍ പാര്‍ട്ടി  ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, ഹമീദ് വാണിയമ്പലം, സെക്രട്ടറി ശ്രീജ എന്നിവരും പങ്കെടുത്തു.

അസം: വളന്‍റിയര്‍ സംഘം ഉടന്‍ പുറപ്പെടും

അസം: വളന്‍റിയര്‍ സംഘം ഉടന്‍ പുറപ്പെടും
കോഴിക്കോട്: അസമിലെ കലാപബാധിത പ്രദേശങ്ങളില്‍ റിലീഫ്, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെയും ഐ.ആര്‍.ഡബ്ള്യു വളന്‍റിയര്‍മാരുടെയും സംഘം രണ്ടു ദിവസത്തിനകം യാത്ര തിരിക്കും. പ്രാഥമിക വിവരശേഖരണം നടത്തിയ  ഐ.ആര്‍.ഡബ്ള്യു  വളന്‍റിയര്‍മാരുടെ ആദ്യസംഘം തിരിച്ചത്തെിയാണ് റിലീഫ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കിയത്.
മെഡിക്കല്‍ സംഘത്തിന്‍െറ സേവനവും വസ്ത്രവുമാണ് റിലീഫ് ക്യാമ്പുകളിലെ അടിയന്തരാവശ്യം. ഉടന്‍ പുറപ്പെടാന്‍ തയാറുള്ള സേവന സന്നദ്ധരായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും 0495 2720752/2722709, 9446414307, നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ എം.കെ. മുഹമ്മദലി അഭ്യര്‍ഥിച്ചു.
സ്ത്രീകള്‍ക്കാവശ്യമായ സാരി, കുട്ടികളുടെ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, തുടങ്ങിയവ ശേഖരിച്ചയക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പരമാവധി പുതിയ വസ്ത്രങ്ങളാണ് ശേഖരിക്കേണ്ടത്. വിശദാംശങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റുമാരുമായി ബന്ധപ്പെടണം. മാസങ്ങള്‍ നീണ്ടുനില്‍ക്കാനിടയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ളവര്‍ 9496363385 നമ്പറില്‍ ബന്ധപ്പെടണം.