ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 24, 2012

RECEPTIONIST

TOLL FREE

HEALTH CARE

MARKETING EXECUTIVE

DIPLOMA

NAHER COLLEGE

സീറ്റൊഴിവ്
കാഞ്ഞിരോട്: കാഞ്ഞിരോട് നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാംവര്‍ഷ ബി.കോം ക്ളാസില്‍ എസ്.സി, എസ്.ടി വിഭാഗത്തിലും ബി.സി.എ, ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്) ബി.എ ഇംഗ്ളീഷ്, ബി.എ. ഇക്കണോമിക്സ് വിഭാഗത്തില്‍ എസ്.സി, എസ്.ടി, മെറിറ്റ് വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശം ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് 220 കെ.വി സബ്സ്റ്റേഷനു മുന്‍വശത്തുള്ള കോളജ് ഓഫിസുമായി ബന്ധപ്പെടണം.

പ്രിജിത്തിന് സഹായവുമായി സുമനസ്സുകള്‍


പ്രിജിത്തിന് 
സഹായവുമായി സുമനസ്സുകള്‍
 തളിപ്പറമ്പ്: അധികാരിവര്‍ഗം അകറ്റിനിര്‍ത്തിയ പ്രിജിത്തെന്ന ബാലതാരത്തെ അനുമോദിക്കാനും ആശ്വസിപ്പിക്കാനുമായി സുമനസ്സുകളായ കലാപ്രവര്‍ത്തകര്‍ എത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ നെല്ലിപ്പറമ്പ് കോളനിയിലെ പ്രിജിത്തിനെ കാണാനാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനിമ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തകര്‍ വീട്ടിലത്തെിയത്.
പ്രിജിത്തിന്‍െറ അനുഭവങ്ങളും സാഹചര്യങ്ങളും ‘മാധ്യമ’ത്തിലൂടെ വായിച്ചറിഞ്ഞാണ് ഈ പിഞ്ചു കലാകാരനെ സഹായിക്കാന്‍ ഇവര്‍ എത്തിയത്. ഷെറി എന്ന നവാഗത സംവിധായക പ്രതിഭയുടെ ‘ആദിമധ്യാന്തം’ എന്ന സിനിമയിലെ ബധിരനും മൂകനുമായ നാലു വയസ്സുകാരനെ അഭിനയിച്ചു കാട്ടിയതിനായിരുന്നു ജൂറിയുടെ പരാമര്‍ശം നേടിയത്.
നെല്ലിപ്പറമ്പ് കോളനിയിലെ പുറമ്പോക്കില്‍ ഒറ്റമുറിവീട്ടില്‍ കഴിയുന്ന പ്രിജിത്തിനെയും കുടുംബത്തെയും സഹായിക്കാമെന്ന വാഗ്ദാനവുമായി എത്തിയ തനിമ പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ഷെറിയുമുണ്ടായിരുന്നു. കുട്ടിയുടെ ഏതുനിലയിലുള്ള വിദ്യാഭ്യാസത്തിനും സഹായം നല്‍കാന്‍ തനിമ തയാറാണെന്നും കുട്ടിയിലെ കലാകാരനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് സമൂഹത്തിന്‍െറ ബാധ്യതയാണെന്നും ‘തനിമ’ സംസ്ഥാന പ്രസിഡന്‍റ് ആദം അയ്യൂബ് പറഞ്ഞു. സംഘത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് റഹ്മാന്‍ മുന്നൂര്, സംസ്ഥാന സമിതിയംഗങ്ങളായ നജീബ് കുറ്റിപ്പുറം, സലീം കുരിക്കളകത്ത്, ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. പനിപിടിച്ച് കിടക്കുന്ന പ്രിജിത്തിന് ചികിത്സാ സഹായം നല്‍കിയാണ് സംഘം മടങ്ങിയത്.
Courtesy:Madhyamam_24-07-2012