ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 27, 2012

റമദാന്‍ പ്രഭാഷണം

റമദാന്‍ പ്രഭാഷണം
കണ്ണൂര്‍: ബസ്സ്റ്റാന്‍ഡ് പരിസരത്തെ മസ്ജിദുന്നൂറില്‍ റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്കാരത്തിനുശേഷം യു.പി. സിദ്ദീഖ് മാസ്റ്ററുടെ പ്രഭാഷണം ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

പലിശരഹിത സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം

പലിശരഹിത സംരംഭങ്ങളെ
ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം
കോയമ്പത്തൂര്‍: ഇന്ത്യയില്‍ പലിശരഹിത സംരംഭങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സംഗമം മള്‍ട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്‍െറ ആദ്യ ഡയറക്ടര്‍ ബോര്‍ഡിനു മുന്നോടിയായി ചേര്‍ന്ന ചര്‍ച്ചാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലിശാധിഷ്ഠിതമാണെന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് വരാന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്ക് പലിശരഹിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ രാജ്യത്തിന്‍െറ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അവസരം നല്‍കാന്‍ സാധിക്കും. എന്നാല്‍, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങളുണ്ടാവുന്നില്ല. മാത്രമല്ല, അതിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങളേയും മുളയിലേ നുള്ളിക്കളയാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തമിഴ്നാട് അമീര്‍ ഷബീര്‍ അഹ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു
തുടര്‍ന്ന് ചേര്‍ന്ന പ്രൊമോട്ടര്‍മാരുടെ യോഗത്തില്‍ ഓഡിറ്ററെ നിശ്ചയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപംനല്‍കുകയും ചെയ്തു. തമിഴ്നാട്ടില്‍ ആറും കേരളത്തില്‍ പതിനൊന്നും പോണ്ടിച്ചേരിയില്‍ രണ്ടും ബ്രാഞ്ചുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. ചീഫ് പ്രമോട്ടര്‍ കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമോട്ടര്‍മാരായ പി.പി. അബ്ദുറഹിമാന്‍, ഐ. കരീമുല്ല, തുഫൈല്‍ അഹ്മദ്. ശൈഖ് ദാവൂദ്, കെ. രാജേന്ദ്രന്‍, എ.യു. റഹീമ, എം. സഈദ, എ. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

SCHOLARSHIP

TAX

ഇരുട്ടിലാക്കുന്ന നടപടി -വെല്‍ഫെയര്‍ പാര്‍ട്ടി

ഇരുട്ടിലാക്കുന്ന നടപടി
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത വിധം വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള റഗുലേറ്ററി കമീഷന്‍െറ നിര്‍ദേശം കേരളത്തെ ഇരുട്ടിലാക്കുന്ന നടപടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കൂട്ടില്‍ മുഹമ്മദലി. വര്‍ധനക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി ഓഫിസുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

ഖുര്‍ആന്‍ ബോധനം അഞ്ചാം വാല്യം പ്രകാശനം ചെയ്തു

ഖുര്‍ആന്‍ ബോധനം അഞ്ചാം വാല്യം 
പ്രകാശനം ചെയ്തു
കോഴിക്കോട്: ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ ഖുര്‍ആന്‍ ബോധനത്തിന്‍െറ അഞ്ചാം വാല്യം മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു.
ഖുര്‍ആന്‍ സൂക്തങ്ങളെ മലയാളികള്‍ക്കു മനസ്സിലാവുന്ന വിധം ലളിതവും സാഹിതീയവുമായി എങ്ങനെ പരിഭാഷപ്പെടുത്താമെന്നതാണ് തന്‍െറ എഴുത്തുജീവിതത്തിലെ ഏറെ പ്രയാസകരമായ അനുഭവമെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ച് ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു.  ശുദ്ധപരിഭാഷയും മൗലികചിന്തയുമാണ് ഖുര്‍ആന്‍ ബോധനത്തിന്‍െറ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്‍ പഠനവേദികള്‍ സജീവമായ ഇക്കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ജനകീയ ഖുര്‍ആന്‍ പരിഭാഷയാണ് ഖുര്‍ആന്‍ ബോധനമെന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയ എം.കെ. മുഹമ്മദലി പറഞ്ഞു. ഖുര്‍ആന്‍ ബോധനത്തിന്‍െറ ഗ്രന്ഥകാരനും പ്രബോധനം പത്രാധിപരുമായ ടി.കെ. ഉബൈദ് ഗ്രന്ഥസമര്‍പ്പണം നിര്‍വഹിച്ചു. ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ. കബീര്‍ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍ സ്വാഗതവും പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് സി.പി. ജൗഹര്‍ നന്ദിയും പറഞ്ഞു.

മ്യാന്മര്‍ എംബസിക്കു മുന്നില്‍ ധര്‍ണ

റോഹിങ്ക്യ വംശഹത്യ:
മ്യാന്മര്‍ എംബസിക്കു
മുന്നില്‍ ധര്‍ണ
ന്യൂദല്‍ഹി: മ്യാന്മറിലെ റോഹിങ്ക്യ മുസ്ലിംകള്‍ക്കെതിരെ അരങ്ങേറുന്ന വംശഹത്യയില്‍ പ്രതിഷേധിക്കാന്‍ വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ മ്യാന്മര്‍ എംബസിക്കു മുന്നില്‍ ധര്‍ണ നടത്തും.
ജനതാദള്‍, രാഷ്ട്രീയ ലോക്ദള്‍, ലോക്ജനശക്തി പാര്‍ട്ടി, ഇന്ത്യന്‍ നാഷനല്‍ ലീഗ്, ഐസ, എസ്.ഐ.ഒ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി കണ്‍വീനറും വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ എസ്.ക്യൂ.ആര്‍ ഇല്യാസ് അറിയിച്ചു.
മതഭ്രാന്തരായ ബുദ്ധമതാനുയായികളും മ്യാന്മര്‍ ഭരണകൂടവും ചേര്‍ന്നാണ് വംശഹത്യ നടത്തുന്നതെന്നും ജീവകാരുണ്യത്തിനിറങ്ങിയ യു.എന്‍ പ്രവര്‍ത്തകരെപ്പോലും തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ച ഇല്യാസ് ഇത് അവസാനിപ്പിക്കുന്നതിനുള്ള സമ്മര്‍ദമെന്ന നിലയിലാണ് എംബസിക്കു മുന്നില്‍ പ്രതിഷേധിക്കുന്നതെന്ന് അറിയിച്ചു.

IFTHAR KIT

SOLIDARITY POSTER

സമുദായ ഐക്യം ഊട്ടി ഉറപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി ഇഫ്താര്‍ സംഗമം

  സമുദായ ഐക്യം ഊട്ടി ഉറപ്പിച്ച്
 ജമാഅത്തെ ഇസ്‌ലാമി 
ഇഫ്താര്‍ സംഗമം
 കോഴിക്കോട്: മുസ്‌ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളേയും എഴുത്തുകാരേയും വ്യാപാര പ്രമുഖരേയും അണിനിരത്തി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മറ്റി കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വിവിധ തുറകളിലെ ആളുകളുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ക്കൊണ്ടും ശ്രദ്ധേയമായി. കേരളീയ മുസ്‌ലിം സമുദായത്തിന്റെ വിഭവ ശേഷി പൊതുമണ്ഡലത്തിന് ഏതളവില്‍ ഉപകാരപ്പെടുന്നു എന്നതിനെക്കുറിച്ച് പൊതുസമൂഹവും സമുദായവും ഗൗരവത്തിലാലോചിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി ആമുഖ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാം ഭീതിയുടെ അന്തരീക്ഷം ഉപയോഗപ്പെടുത്തി മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണം. മുസ്‌ലിംകളെ സംശത്തിന്റെ കരിനിഴലില്‍ നിര്‍ത്തുന്നതിനു പകരം സമുദായത്തിന്റെ വിഭവശേഷിയെ സാമൂഹിക പുരോഗതിക്കായി ഉപയോഗപ്പെടുത്താന്‍ സമൂഹവും ഭരണകൂടവും സന്നദ്ധമാകണമെന്നും അമീര്‍ പ്രസ്താവിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ഐ ഷാനവാസ് എം.പി, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി, മുന്‍ ഡി.സി.സി പ്രസിഡന്റ് ബീരാന്‍ കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, യു.എ ഖാദര്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, തബ്‌ലീഗ് ജമാഅത്ത് നേതാവ് അബുല്‍ ഖൈര്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി.അമീര്‍ പ്രൊഫസര്‍ കെ.എ സിദ്ധീഖ് ഹസ്സന്‍ സമാപന പ്രസംഗം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറുപ്പ, മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ പാറക്കടവ്, സിജി ഡയറക്ടര്‍ ഡോ.അബൂബക്കര്‍, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ കുട്ടി, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.പി സക്കീര്‍ ഹുസൈന്‍, സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.ടി.പി അഷ്‌റഫ്, നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ നന്മണ്ട, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍, വിചിന്തനം എഡിറ്റര്‍ ഇ.കെ.എം പന്നൂര്‍, ചന്ദ്രിക എഡിറ്റര്‍ നവാസ് പൂനൂര്‍, എ.പി കുഞ്ഞാമു, ഡോ.കെ മൊയ്തു, തോട്ടത്തില്‍ റഷീദ്, ഡോ.അബ്ദുല്ല ചെറയക്കാട്, ഡോ.പി.സി അന്‍വര്‍, പി.സി താഹിര്‍, ഡോ.കുഞ്ഞാലി, പ്രൊഫ. യാസീന്‍ അഷ്‌റഫ്, ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ് ടി.സി അഹമ്മദ്, ഹജ്ജ് കമ്മറ്റി മെമ്പര്‍ വി.കെ അലി, വഖഫ് ബോര്‍ഡ് അംഗം പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി, പി.കെ അഹമ്മദ്, നിഷാദ്, അഹ്മ്മദ് (മലബാര്‍ ഗോള്‍ഡ്), ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബുറഹ്മാന്‍, അസി.അമീര്‍ എം.കെ മുഹമ്മദലി, സെക്രട്ടറിമാരായ ടി.കെ ഹുസൈന്‍, എന്‍.എം അബ്ദുറഹ്മാന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരികസാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.