ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 4, 2012

ഖുര്‍ആന്‍ പാരായണ മത്സരം

ഖുര്‍ആന്‍ പാരായണ  മത്സരം
തലശ്ശേരി: ജി.ഐ.ഒയുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ഭാഗമായുള്ള തലശ്ശേരി ഏരിയ പ്രൈമറിതല മത്സരം ഇസ്ലാമിക് സെന്‍ററില്‍ നടന്നു. റഷ അഷറഫ്, ഹലീമ ഷമീം, ബി.ടി. റാഷി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇസ്ലാമിക് സെന്‍റര്‍ ഇമാം ഹാഫിള് ഒൗസഫ് സമ്മാനദാനം നിര്‍വഹിച്ചു

സോളിഡാരിറ്റി റോഡ്ഷോ

സോളിഡാരിറ്റി റോഡ്ഷോ 
തളിപ്പറമ്പ്: ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക’  സംഘടനാ കാമ്പയിനിന്‍െറ ഭാഗമായി സോളിഡാരിറ്റിയുടെ സമരസേവന പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുന്ന കൊളാഷുമായി റോഡ് ഷോ സംഘടിപ്പിച്ചു.
റോഡ് ഷോ തളിപ്പറമ്പില്‍ പ്രസ്ഫോറം പ്രസിഡന്‍റ് എം.കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍  മുഖ്യ പ്രഭാഷണം നടത്തി. മുനസദ്ദിഖ് സ്വാഗതവും കെ.കെ. ഖാലിദ് നന്ദിയും പറഞ്ഞു. ചിറവക്ക്, മുക്കോല, സയ്യിദ് നഗര്‍, ഏഴാംമൈല്‍, തൃഛംബരം, പുഷ്പഗിരി എന്നീ സ്ഥലങ്ങളിലെ പ്രയാണത്തിനുശേഷം റോഡ് ഷോ മന്നയില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍ സമാപന പ്രഭാഷണം നടത്തി.

മലര്‍വാടി ചിത്രരചനാ മത്സരം

മലര്‍വാടി ചിത്രരചനാ മത്സരം
 പഴയങ്ങാടി: മാടായി ഏരിയ മത്സരങ്ങള്‍ മാടായി ബോയ്സ് ഹൈസ്കൂളില്‍ നടന്നു. കാറ്റഗറി ഒന്നില്‍ തമീം (പി.ഇ.എസ് വാദിഹുദ), സയ്യിദ് ഹാദി എസ്.എ(എം.ഇ.സി.എ പഴയങ്ങാടി), നിതിന്‍ കിഷോര്‍ (പി.ഇ.എസ് വാദിഹുദ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കാറ്റഗറി രണ്ടില്‍ കെ. അശ്വിന്‍(ഫസ്ലെ ഉമര്‍, പഴയങ്ങാടി), ഫിദ തസ്നീം (പി.ഇ.എസ് വാദിഹുദ), ആമിന പര്‍വീന്‍ (പി.ഇ.എസ് വാദിഹുദ) എന്നിവരും കാറ്റഗറി മൂന്നില്‍ എ. ആദിത്യന്‍(ഫസ്ലെ ഉമര്‍, പഴയങ്ങാടി), നാഹിദ് അമീന്‍ (പി.ഇ.എസ് വാദിഹുദ), ദ്വീപിന (അസീസി, നെരുവമ്പ്രം) എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പി.പി. അനുശ്രീ (ജി.എം.യു.പി സ്കൂള്‍, ഏഴോം), എ. അഭിരാമി (സെന്‍റ് മേരീസ്, പയ്യന്നൂര്‍), ഫാത്തിമത്തുല്‍ തസ്നീം (എം.ഇ.സി.എ പഴയങ്ങാടി) എന്നിവര്‍ക്കാണ് കാറ്റഗറി നാലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ടി.സുകുമാരന്‍ മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം നടത്തി. ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും സയ്യിദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

മലര്‍വാടി ചിത്രരചനാ മത്സരം

മലര്‍വാടി
ചിത്രരചനാ മത്സരം
പയ്യന്നൂര്‍: മലര്‍വാടി അഖില കേരള ചിത്രരചനാ മത്സരം- 2012ന്‍െറ ഭാഗമായി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ പെരുമ്പ ഗവ. യു.പി സ്കൂളില്‍ നടന്നു.
മത്സര വിജയികള്‍ (യഥാക്രമം 1, 2, 3 സ്ഥാനങ്ങള്‍): കാറ്റഗറി 1: എം.ബി. അലന്‍ (ചിന്മയ സ്കൂള്‍, പയ്യന്നൂര്‍), മാളവിക (കാറമേല്‍ എ.എല്‍.പി.എസ്), നജ മുഹമ്മദ് (പയ്യന്നൂര്‍ സെന്‍റ് മേരീസ് സ്കൂള്‍).
കാറ്റഗറി 2:  ഫാത്തിമത്തുസുഹ്റ (മര്‍കസ് സ്കൂള്‍), മുഹമ്മദ് ബിലാല്‍ സുലൈമാന്‍ (ചിന്മയ സ്കൂള്‍, പയ്യന്നൂര്‍), അഫ്രീന്‍ അഫ്സല്‍ (പി.ഇ.എസ്, പയ്യന്നൂര്‍).
കാറ്റഗറി 3: ഫാത്തിമ സുലൈമാന്‍ (കാറമേല്‍ എ.എല്‍.പി.എസ്), എസ്. നിരഞ്ജന്‍ (ജി.എല്‍.പി.എസ്, വെള്ളൂര്‍), കെ.എം. രണ്‍ദേവ് (കാറമേല്‍ എ.എല്‍.പി.എസ്).
കാറ്റഗറി- 4: സി. സ്വാതി സുനില്‍ (മേരിമാത സ്കൂള്‍, പിലാത്തറ) , പി. അനവദ്യ (കേന്ദ്രീയ വിദ്യാലയം, പയ്യന്നൂര്‍), റിസ റിയാസ് (പി.ഇ.എസ്, പയ്യന്നൂര്‍).
സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി ഏരിയാ സെക്രട്ടറി സാഹിദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.വി. കുഞ്ഞപ്പന്‍ മാസ്റ്റര്‍, സി.ബി. സുനില്‍, റിനേഷ്, നജീബ് മാടായി എന്നിവര്‍ സംസാരിച്ചു. സിനാജുദ്ദീന്‍ സ്വാഗതവും ഫൈസല്‍ തായിനേരി നന്ദിയും പറഞ്ഞു.

ബസ് പണിമുടക്ക്: നടപടി സ്വീകരിക്കണം

ഇരിട്ടി റൂട്ട് ബസ് പണിമുടക്ക്:
നടപടി സ്വീകരിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: ഇരിട്ടി-മട്ടന്നൂര്‍-തലശ്ശേരി റൂട്ടില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇടക്കിടെ ബസുകള്‍ പണിമുടക്കി ജനങ്ങളെ പെരുവഴിയിലാക്കുന്ന സമീപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. കലക്ടറുടെ ഉത്തരവിനെപോലും പുല്ലുവിലയാക്കി മിന്നല്‍ പണിമുടക്ക് തുടരുന്ന സ്വകാര്യ ബസുകളുടെ നടപടികള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇരിട്ടി: ഇരിട്ടി-തലശ്ശേരി-കണ്ണൂര്‍ റൂട്ടുകളില്‍ മൂന്നു ദിവസമായി നടത്തുന്ന മിന്നല്‍ ബസ് പണിമുടക്കില്‍ സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സമരങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് യോഗം അറിയിച്ചു. ഏരിയാ പ്രസിഡന്‍റ് എം. ഷാനിഫ് അധ്യക്ഷത വഹിച്ചു. ഷഫീര്‍ ആറളം, നൗഷാദ് മത്തേര്‍, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ സംസാരിച്ചു.

മലര്‍വാടി ചിത്രരചനാ മത്സരം

മലര്‍വാടി ചിത്രരചനാ മത്സരം
വളപട്ടണം: മലര്‍വാടി ബാലസംഘം അഖിലകേരള ചിത്രരചനാ മത്സരത്തിന്‍െറ ഭാഗമായുള്ള വളപട്ടണം ഏരിയാതല മത്സരം താജുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഏരിയ കോഓഡിനേറ്റര്‍ ജബ്ബാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.  എന്‍.എം.കോയ സമ്മാനദാനം നിര്‍വഹിച്ചു.
വിവിധ വിഭാഗങ്ങളിലായി കെ. റഫ  (താജുല്‍ ഉലൂം ഇംഗ്ളീഷ് മീഡിയം സ്കൂള്‍), അബ്ദുല്‍ അദ്ലു (ദാറുല്‍ നജാത്ത് കണ്ണാടിപ്പറമ്പ്), അക്ഷയ (കസ്തൂര്‍ബ ഇംഗ്ളീഷ് മീഡിയം സ്കൂള്‍), പി.എം. മുഹമ്മദ് ഷാഹില്‍  (താജുല്‍ ഉലൂം ഇംഗ്ളീഷ് മീഡിയം സ്കൂള്‍) എന്നിവര്‍ ഒന്നാം സ്ഥാനവും
മുഹമ്മദ് അജ്സല്‍ (ദാറുല്‍ നജാത്ത് കണ്ണാടിപ്പറമ്പ്), എ. അഭിരാം  (രാമഗുരു യു.പി പുതിയതെരു), പി.പി. വഫ  (ദാറുല്‍ നജാത്ത് കണ്ണാടിപ്പറമ്പ്), ദേവിക ദീപേഷ് (ചിന്മയ വിദ്യാലയ) എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
മൂന്നാം  സ്ഥാനത്തിന് അനിരുദ്ധ് അജിത്ത് (രാമഗുരു യു.പി പുതിയതെരു,) അഫ്റ അബ്ദുല്‍ റസാഖ്  (ദാറുല്‍ നജാത്ത് കണ്ണാടിപ്പറമ്പ്), ഫര്‍ഹ (ആര്‍.കെ.യു.പി സ്കൂള്‍ വളപട്ടണം), ഫാത്വിമത്തുല്‍ സുലൈഖ (ആര്‍.കെ.യു.പി സ്കൂള്‍ വളപട്ടണം), സാന്ദ്ര സനോജ് (അഴീക്കോട് സൗത്ത് യു.പി സ്കൂള്‍,) ടി. സായന്ത്  (അഴീക്കോട് ഹൈസ്കൂള്‍) എന്നിവര്‍ അര്‍ഹരായി.

ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ഉപരാഷ്ട്രപതിയുമായി
ജമാഅത്ത് അമീര്‍
കൂടിക്കാഴ്ച നടത്തി
ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടാമതും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ച അമീര്‍ രാജ്യവും മുസ്ലിം സമുദായവും നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ ഉപരാഷ്ട്രപതിയുമായി പങ്കുവെച്ചു.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപങ്ങളുടെ പരമ്പരയുണ്ടായത് ആശങ്കാജനകമാണെന്ന് അമീര്‍ പറഞ്ഞു. അസമിലെ കലാപബാധിതര്‍ക്ക് ഇനിയും വീടുകളില്‍ തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ളെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനാവശ്യമായ സുരക്ഷിതത്വം നല്‍കുന്നില്ളെന്നും അദ്ദേഹം തുടര്‍ന്നു.
നിരപരാധികളായ മുസ്ലിം യുവാക്കളെ ഭീകരകേസുകളില്‍ കുടുക്കി ജയിലിലിടുന്ന കാര്യവും ഉപരാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അഞ്ചും പത്തും വര്‍ഷം കഴിഞ്ഞ ശേഷം അവരെയെല്ലാം നിരപരാധികളാണെന്നുകണ്ട് വിട്ടയക്കുകയാണ്.  ഉന്നയിച്ച വിഷയങ്ങളുടെ പരിഹാരത്തിന് ശ്രമിക്കുമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉറപ്പുനല്‍കി. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് അഹ്മദ്, കേന്ദ്ര ശൂറാ അംഗം ഖാസിം റസൂല്‍ ഇല്യാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.   

ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി അന്തരിച്ചു

 ഡോ. അബ്ദുല്‍ ഹഖ്
അന്‍സാരി അന്തരിച്ചു
ന്യൂദല്‍ഹി: പ്രമുഖ ഇസ്ലാമിക ചിന്തകനും ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യാ അമീറുമായ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി നിര്യാതനായി. 81 വയസ്സായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ അലീഗഢിലെ വസതിയില്‍ ഹൃദയാഘാതം മൂലമാണ് അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഖബറടക്കം വ്യാഴാഴ്ച രാവിലെ അലീഗഢ് മുസ്ലിം വാഴ്സിറ്റി ഖബര്‍സ്ഥാനില്‍.
 ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി ഏറെക്കാലമായി അലീഗഢിലാണ് താമസം.  2003 മുതല്‍ 2007 വരെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സ്ഥാനം വഹിച്ച അദ്ദേഹം  സംഘടനയുടെ കേന്ദ്ര കൂടിയാലോചന സമിതി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
 സ്കൂള്‍ പഠനകാലത്തുതന്നെ ജമാഅത്തെ ഇസ്ലാമിയുമായി  അടുത്ത അബ്ദുല്‍ ഹഖ് അന്‍സാരി  റാംപൂരിലാണ് പ്രാഥമിക പഠനം നേടിയത്. അലീഗഢ് സര്‍വകലാശാലയില്‍നിന്ന്  ബിരുദാനന്തര ബിരുദം. 62ല്‍ അവിടെനിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. 72ല്‍ അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന്  മതതാരതമ്യ പഠനത്തില്‍ മാസ്റ്റേര്‍സ് ബിരുദം. ഡസനോളം ഇസ്ലാമിക് ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിലോസഫി, സൂഫിസം തുടങ്ങിയ വിഷയങ്ങളിലാണ്  ഏറെയും എഴുതിയത്.
 വിവിധ സര്‍വകലാശാലകളില്‍ പ്രഭാഷകനായിരുന്നു. ദേശീയ, അന്തര്‍ദേശീയ ഇസ്ലാമിക സെമിനാറുകളില്‍ ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുല്‍ ഹഖ് അന്‍സാരിയുടെ നേതൃത്വത്തില്‍ അലീഗഢില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിലാണ് അവസാനകാലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇസ്ലാമും ഇതര മതങ്ങളും തമ്മിലുള്ള താരതമ്യപഠനങ്ങള്‍ക്കാണ് അബ്ദുല്‍ ഹഖ് അന്‍സാരി ഡയറക്ടറായ  ഇസ്ലാമിക് അക്കാദമി ഊന്നല്‍ നല്‍കുന്നത്. 
 ഭാര്യ: റാബിയ അന്‍സാരി. മക്കള്‍: ഖാലിദ് ഉമര്‍ അന്‍സാരി, ഹസ്റ മഹ്മൂദ്, സുഹറ അന്‍സാരി, സല്‍മ അന്‍സാരി,  സൈമ അന്‍സാരി (എല്ലാവരും അമേരിക്ക).

തര്‍തീല്‍-12 ഖുര്‍ആന്‍ പാരായണ മത്സരം

തര്‍തീല്‍-12    ഖുര്‍ആന്‍ പാരായണ മത്സരം
ഉളിയില്‍: ഇരിട്ടി ഏരിയ  ജി.ഐ.ഒ. ഐഡിയല്‍ കോളേജില്‍ സംഘടിപ്പിച്ച തര്‍തീല്‍ ഖുര്‍ആന്‍ പാരായണ മത്സരം ഐഡിയല്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ വി.കെ.സാദിഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം.കെ. ശബ്ന അധ്യക്ഷത വഹിച്ചു. കെ. റഷീദ്, അസീസ്‌ മൌലവി, സാജിത.വി.എം, എന്നിവര്‍ സംബന്ധിച്ചു.
ജാസ്മിന്‍.എസ്, കെ.പി.ജാസ്മിന, റാഷിദ ടീച്ചര്‍ എന്നിവര്‍  പാരായണ മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
നരയംപാറ: ഐഡിയല്‍ അറബിക് കോളേജ് തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ഫെബീന, നാസ്റീന എന്നിവര്‍ കരസ്ഥമാക്കി.