ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, August 21, 2012

പഴശ്ശി പദ്ധതിക്കെതിരെ 24ന് ബഹുജന സംഗമം

പഴശ്ശി പദ്ധതിക്കെതിരെ 24ന് ബഹുജന സംഗമം
ഇരിട്ടി: ഷട്ടര്‍ അടച്ച് ജനങ്ങളെ ദ്രോഹിച്ച പഴശ്ശി അധികൃതരുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചും പഴശ്ശി പദ്ധതിയെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് 24ന് വൈകീട്ട് നാലിന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ ബഹുജന സംഗമം നടത്തും. ഷട്ടറുകള്‍ തുറക്കാതെ 2009ലും വെള്ളം കയറി ഇരിട്ടി ഉള്‍പ്പെടെയുള്ള ടൗണുകള്‍ വെള്ളത്തിനടിയിലായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുകയും വീടുകളും കൃഷികളും നശിക്കുകയും ചെയ്തതിനെതുടര്‍ന്ന് കോടികളുടെ നഷ്ടമുണ്ടായി. ജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ബഹുജനസംഗമം നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

പ്രവാസി സംഗമം

പ്രവാസി സംഗമം
കണ്ണൂര്‍: ജില്ലാ പ്രവാസി സംഗമം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഇന്ന് നടക്കുമെന്ന് സംഘാടക സമിതി  അറിയിച്ചു.  യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്റൈന്‍,   പ്രവാസി വേദികളുടെ  പ്രവര്‍ത്തകരും കുടുംബവുമാണ് സംഗമത്തില്‍ പങ്കെടുക്കുക. രാവിലെ പത്തിന്  കേരള വഖഫ് ബോര്‍ഡ് മെംബര്‍ അബ്ദുറഹിമാന്‍ പെരിങ്ങാടി  ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍അസീസ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ പ്രഭാഷണം നടത്തും.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ചൊവ്വ കള്‍ചറല്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം എളയാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി ഉദ്ഘാടനം ചെയ്തു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പെരുന്നാള്‍ നല്ല നാളേക്കുള്ള പ്രചോദനമാവണം -ടി. ആരിഫലി

 പെരുന്നാള്‍ നല്ല നാളേക്കുള്ള
പ്രചോദനമാവണം -ടി. ആരിഫലി
കോഴിക്കോട്: നല്ല നാളേക്ക് വേണ്ടി പരിശ്രമിക്കാന്‍ പെരുന്നാള്‍ പ്രചോദനമാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഈദ്സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. ആത്മ നിയന്ത്രണവും ജീവിത വിശുദ്ധിയും പകര്‍ന്ന ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്‍െറ ആഹ്ളാദകരമായ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍.
പെരുന്നാളിന്‍െറ സന്തോഷവും ആഹ്ളാദവും ജാതി-മത ഭേദമന്യേ പങ്കുവെക്കപ്പെടണം. സാമുദായിക ധ്രുവീകരണവും സാമൂഹിക ബന്ധങ്ങളില്‍ ശൈഥില്യങ്ങളും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം പങ്കുവെക്കലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്- അദ്ദേഹം പറഞ്ഞു.
ക്ഷേമവും സന്തോഷവും ലഭിക്കുന്ന നല്ളൊരു നാളേക്ക് വേണ്ടി തളരാതെ പണിയെടുക്കാന്‍ ഈദ് സുദിനം പ്രചോദനമാകണം.
സന്തോഷത്തില്‍ മുഴുകുമ്പോഴും ജീവിതം തന്നെ നിഷേധിക്കപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളിലും ജയിലറകളിലുമൊക്കെ കഴിയുന്ന നിരപരാധികളായ മനുഷ്യരെ കൂടി ഓര്‍ക്കാന്‍ നമുക്ക് കഴിയണം. വംശീയ കലാപങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായ ഈ മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പെരുന്നാള്‍ നമുക്ക് അവസരമാകട്ടെയെന്നും അമീര്‍ ഓര്‍മിപ്പിച്ചു.