ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, January 20, 2013

കാണ്‍മാനില്ല

 കാണ്‍മാനില്ല
  മണക്കടവില്‍ ഹംസ (90 വയസ്സ്)
14.01.2013 (തിങ്കള്‍) രണ്ട് മണിമുതല്‍ മുണ്ടേരിയില്‍ നിന്ന് കാണാതായിരിക്കുന്നു. (ഇരുനിറം, മെലിഞ്ഞ ശരീരം, അഞ്ചര അടി തോന്നിക്കുന്ന ഉയരം). വേഷം: ബിസ്കറ്റ് കളര്‍ ലുങ്കിയില്‍ ബ്രൗണ്‍ വരകള്‍, ക്രീം കളര്‍ ഷര്‍ട്ട്, ഗോള്‍ഡന്‍ കളര്‍ വാച്ച്, കണ്ണട, അലൂമിനിയം പൈപ്പില്‍ നീല പിടിയുള്ള ഊന്നുവടി. 
Mob: 9847 940 260,
9947 286 668, 9746 033 230

ISLAMIC CENTRE THALASSERY


ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥിക, മക്കള്‍ പാട്ടുകാര്‍

 ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥിക, 
മക്കള്‍ പാട്ടുകാര്‍
 മലപ്പുറം: ഉപ്പ പ്രസംഗകന്‍, ഉമ്മ കാഥികയും മുന്‍ കലോത്സവ കലാതിലകവും, മക്കള്‍ മികച്ച പാട്ടുകാര്‍. കണ്ണൂര്‍ കാഞ്ഞിരോട് നൂറുല്‍ ഇസ്ലാം ക്വാര്‍ട്ടേഴ്സില്‍ ടി.എന്‍.എ കാദറിനും ഭാര്യ ഫരീദക്കും  മക്കള്‍ക്കും കല വീട്ടുകാര്യമാണ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മക്കളായ ഫാത്തിമഫിദ അറബിഗാനത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും മുഹമ്മദ് ജവാദ് ഹയര്‍സെക്കന്‍ഡറി മാപ്പിളപ്പാട്ടില്‍ എ ഗ്രേഡും നേടിയാണ് മടങ്ങിയത്.
എളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയായ ഫാത്തിമഫിദ ഹൈസ്കൂള്‍ വിഭാഗത്തിലാണ് മത്സരിച്ചത്.ജില്ലാ തലത്തില്‍ മാപ്പിളപ്പാട്ട്, ഗസല്‍, കഥാപ്രസംഗം, ഒപ്പന എന്നിവയിലും പങ്കെടുത്തിരുന്നു. ഇവയിലെല്ലാം എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി. ആറ്, ഏഴ് ക്ളാസുകളില്‍ പഠിക്കുമ്പോള്‍ ഉമ്മ ഫരീദ എഴുതിയ കഥാപ്രസംഗം അവതരിപ്പിച്ച് ജില്ലയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.
തോട്ടട എസ്.എന്‍ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിയാണ് മുഹമ്മദ് ജവാദ്. മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ഫാര്‍ത്തേകഥയേനും മൊളി കേപ്പിന്‍ എന്ന ഗാനം ഫരീദ ചിട്ടപ്പെടുത്തി പരിശീലിപ്പിക്കുകയായിരുന്നു. ജില്ലയില്‍ എ ഗ്രേഡും രണ്ടാംസ്ഥാനവുമായിരുന്നു. അപ്പീലുമായാണ് മലപ്പുറത്തത്തെിയത്. ജില്ലയില്‍ വൃന്ദവാദ്യത്തിനും എ ഗ്രേഡ് ലഭിച്ചു. സി.ബി.എസ്.ഇ സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. മൂന്നുവര്‍ഷവും സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ എ ഗ്രേഡോടെ സമ്മാനങ്ങള്‍ നേടി. മീഡിയവണ്‍ ചാനലിലെ മാപ്പിളപ്പാട്ട് റിയാലിറ്റിഷോയില്‍ ജവാദ് പങ്കെടുക്കുന്നുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന പിതാവ് ടി.എന്‍.എ കാദര്‍ യൂത്ത്ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും കണ്ണൂര്‍ കെ.എം.സി.സി വൈസ് പ്രസിഡന്‍റുമാണ്. പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഫരീദ. 1989ലാണ് സംസ്ഥാന കലോത്സവത്തില്‍ കലാതിലകമായത്. കഥാപ്രസംഗം, ലളിതഗാനം, ഒപ്പന, തിരുവാതിര, മാപ്പിളപ്പാട്ട് എന്നിവയില്‍ പങ്കെടുത്തായിരുന്നു തിലകപ്പട്ടമണിഞ്ഞത്. അഞ്ഞൂറിലധികം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ടെന്ന് ഫരീദ പറഞ്ഞു. 

‘സര്‍ക്കാര്‍ ഭരണം കമ്പനികളെ ഏല്‍പിക്കുന്നു’

 ‘സര്‍ക്കാര്‍ ഭരണം കമ്പനികളെ ഏല്‍പിക്കുന്നു’
കണ്ണൂര്‍: പെട്രോളിനു പുറമെ ഡീസല്‍ വില നിയന്ത്രണാധികാരവും കമ്പനികളെ ഏല്‍പിക്കുന്നതിലൂടെ രാജ്യഭരണം കമ്പനിവത്കരിക്കപ്പെടുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. ടി.ടി. ജേക്കബ് അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റിന് തൊട്ടുമുമ്പ് ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധമാണ്. നിലവിലെ നടപടിക്കു പുറമെ ബജറ്റിലും യാത്രാക്കൂലി വര്‍ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കുന്ന നടപടിക്കെതിരെ മുഴുവന്‍ പൗരന്മാരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
റെയില്‍വേ, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി വെട്ടിച്ചുരുക്കിയ ഡീസല്‍ കമ്പനികളുടെ നടപടി ഉടന്‍ പിന്‍വലിക്കണം. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം രൂപപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, ഷാഹിന ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം സ്വാഗതവും സെക്രട്ടറി എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.