ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, March 31, 2013

അനുമോദിച്ചു

 
 
 
 
 അനുമോദിച്ചു
കണ്ണൂര്‍: മജ്ലിസ് പ്രൈമറി, സെക്കന്‍ഡറി പൊതുപരീക്ഷകളില്‍ 97 ശതമാനം വിജയം നേടിയ കൗസര്‍ ഇംഗ്ളീഷ് സ്കൂളിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ പി.എ. മുഹമ്മദ് കോയമ്മ ഉപഹാരം നല്‍കി. പ്രിന്‍സിപ്പല്‍ ഇ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Saturday, March 30, 2013

YOUTH


COURSE


മുസ്ലിം ഐക്യ വേദി രൂപീകരിച്ചു

മുസ്ലിം  ഐക്യ വേദി രൂപീകരിച്ചു
ഗോണിക്കുപ്പ : മുസ്ലിം സമൂഹത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ ഒരുമിച്ചു നില്ക്കുക എന്ന ഉദ്ദേശത്തോടെ " യുണൈട്ടഡു ജമാ'അത്ത് ഗോണിക്കുപ്പ " യാധാര്ത്യമായി. 
വർഘീയ ഫാഷിസ്റ്റ്‌ ശക്തികളുടെ ഇടക്കിടെയുള്ള പ്രകോപനത്തിൽ  ഗോണി ക്കുപ്പ മുസ്ലിം സമൂഹം ചകിതരായ സന്ദർഭത്തിൽ ആണ് ഐക്യത്തിന്റെ ശ്രമം ആരംഭിച്ചതു.ജനാധിപത്യ മര്യാദയിലൂന്നി നിയമപരമായും നീതി പൂർവ വും പൊതു വിഷയങ്ങളെ സമീപിക്കുക എന്നതാണ് ഐക്യവേദിയുടെ നയം. 
ഗോണി ക്കുപ്പയിലെ എല്ലാ മസ്ജിദ് കമ്മിറ്റികളുടെയും   ഐക്യവേദിക്ക് വേണ്ടിയുള്ള  സ്തുത്യർഹമായ ശ്രമം മാതൃകാപരം തന്നെയാണ്. 
ഭാരവാഹികൾ :റഫി ചദ്‌ക്കാൻ (പ്രസിഡന്റ്‌), ഖലീമുള്ള (സെക്രട്ടറി ),അബ്ദുറഹ്മാൻ  ബൊമ്മത്തി  (ട്രഷറ ർ )

Friday, March 29, 2013

TEENS MEET 2013


സാംസ്കാരിക സംഗമം

 
സാംസ്കാരിക സംഗമം
തളിപ്പറമ്പ്: സോളിഡാരിറ്റി പത്താം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി തളിപ്പറമ്പില്‍ സാംസ്കാരിക സംഗമം നടത്തി. യുവ സാഹിത്യകാരി പി.പി. റഫീനയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍  ഉദ്ഘാടനം ചെയ്തു .
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. മക്തബ് പത്രാധിപര്‍ സുനില്‍കുമാര്‍ സംസാരിച്ചു. രാജേഷ് വാര്യര്‍ കവിതാലാപനം നടത്തി. സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍  റഫീനക്ക് ഉപഹാരം നല്‍കി.

റോഡ് ഉദ്ഘാടനം


റോഡ് ഉദ്ഘാടനം
കുടുക്കിമൊട്ട: മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ കെ. സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത പുറവൂര്‍ സ്കൂള്‍-കയ്പയില്‍ അങ്കണവാടി-കരിമ്പുങ്കര റോഡ് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പി.സി. അഹമ്മദ്കുട്ടി, എടക്കാട് ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി, സി. ലത, പി.സി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. പി.കെ. പാര്‍വതി ടീച്ചര്‍ നന്ദി പറഞ്ഞു.

സോളിഡാരിറ്റി പര്യടനം സമാപിച്ചു

 സോളിഡാരിറ്റി പര്യടനം സമാപിച്ചു
കണ്ണൂര്‍: സോളിഡാരിറ്റി പത്താം വാര്‍ഷികത്തിന്‍െറ ഭാഗമായി ജില്ലയിലെ സമര സേവനമേഖലകളിലെ പര്യടനം സമാപിച്ചു. ആറളം കളരിക്കാട് കോളനി, പുന്നാട് ലക്ഷംവീട് കോളനി, സനു കുര്യാക്കോസിന്‍െറ വീട്, മഞ്ജു ബാലകൃഷ്ണന്‍െറ വീട് തുടങ്ങിയ സ്ഥലങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.

മേഘാലയ സര്‍വകലാശാലക്ക് സിദ്ദീഖ് ഹസന്‍ ബ്ളോക്

 മേഘാലയ സര്‍വകലാശാലക്ക്
സിദ്ദീഖ് ഹസന്‍ ബ്ളോക്
ന്യൂദല്‍ഹി: മേഘാലയയിലെ ശാസ്ത്രസാങ്കേതിക സര്‍വകലാശാല പുതുതായി നിര്‍മിച്ച ബ്ളോക്കിന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീറുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍െറ പേരിട്ടു. വിഷന്‍ 2016 പദ്ധതിയിലൂടെ ഇന്ത്യയൊട്ടുക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയതിനുള്ള ആദരസൂചകമായാണ് പുതിയ ബ്ളോക്കിന് സിദ്ദീഖ് ഹസന്‍െറ പേര് നല്‍കിയത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രി കെ.എ. റഹ്മാന്‍ ഖാന്‍ അടുത്ത മാസം മൂന്നിന് സിദ്ദീഖ് ഹസന്‍ ബ്ളോക് ഉദ്ഘാടനം ചെയ്യും.
ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനും സാമൂഹിക അഭ്യുന്നതിക്കും വേണ്ടി വിഷന്‍ 2016ന് കീഴില്‍ നിരവധി പദ്ധതികള്‍ക്ക് സിദ്ദീഖ് ഹസന്‍ നേതൃത്വം നല്‍കി വരുന്നുണ്ട്.
ഇതിനുള്ള അംഗീകാരമെന്ന നിലയില്‍ സര്‍വകലാശാല ചാന്‍സലറായ മഹ്ബൂബുല്‍ ഹഖ് പുതിയ ബ്ളോക്കിന് പ്രഫ. സിദ്ദീഖ് ഹസന്‍െറ പേര് നല്‍കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏക സ്വകാര്യ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ് കൊച്ചുസംസ്ഥാനമായ മേഘാലയയിലെ റി-ഭായ് ജില്ലയില്‍ 400 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി. സര്‍വകലാശാല ചാന്‍സലര്‍ മഹ്ബൂബുല്‍ ഹഖ് ഏതാനും ദിവസം മുമ്പ് മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അവാര്‍ഡ് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി ശശി തരൂരില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും അലീഗഢ് മുസ്ലിം സര്‍വകലാശാലയിലും വൈസ് ചാന്‍സലറായിരുന്ന ഡോ. അബ്ദുല്‍ അസീസ് ആണ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍.

Thursday, March 28, 2013

SCHOLARSHIP


WANTED


MEETING


FOCUS 2013


എ.വി.കെ. നായര്‍ റോഡ് ശോച്യാവസ്ഥ പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

എ.വി.കെ. നായര്‍ റോഡ് ശോച്യാവസ്ഥ
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: എ.വി.കെ. നായര്‍ റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിലെയുള്ള കാല്‍നടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്. റോഡ് ഇന്‍റര്‍ലോക്ക് ചെയ്യാന്‍ എം.എല്‍.എ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്ന പ്രഖ്യാപനമുണ്ടായെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.
 നിസ്സംഗത തുടരുന്ന നഗരസഭക്കെതിരെ പൊതുജനങ്ങളെയും വ്യാപാരികളെയും അണിനിരത്തി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. അഷ്റഫ്, സാജിദ് കോമത്ത്, ഉസ്മാന്‍കുട്ടി പിലാക്കൂല്‍, ജയന്‍ പരമേശ്വരന്‍, കെ. ഫിറോസ്, സി.എം. മുസ്തഫ എന്നിവര്‍ സംസാരിച്ചു.

മതപ്രഭാഷണം 30ന്

മതപ്രഭാഷണം 30ന്
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ താഴെ മൗവ്വഞ്ചേരിയില്‍ മാര്‍ച്ച് 30ന് വൈകീട്ട് ഏഴിന് മതപ്രഭാഷണം നടക്കും.
 ‘ഇസ്ലാം ബഹുസ്വരത -മൂല്യവിചാരം’ വിഷയത്തില്‍ സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി പ്രഭാഷണം നടത്തും.

സമാജ്വാദി കോളനിയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം -പി.ഐ. നൗഷാദ്

 സമാജ്വാദി കോളനിയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം -പി.ഐ. നൗഷാദ്
കണ്ണൂര്‍: സമാജ്വാദി കോളനിനിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും കോളനിയിലെ ഭൂരഹിതരെ ‘സീറോ ലാന്‍ഡ് ലെസ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ജില്ലയില്‍ സോളിഡാരിറ്റി മുന്‍കൈയെടുത്ത് നടത്തുന്ന സമരസേവന മേഖലയിലൂടെയുള്ള പര്യടനത്തിന്‍െറ ഭാഗമായി സമാജ്വാദി കോളനിയിലത്തെിയതായിരുന്നു അദ്ദേഹം. പുരുഷോത്തമന്‍, പി. മിനി, ബിന്ദു തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
സോളിഡാരിറ്റി സേവന വിഭാഗം ജില്ല ആശുപത്രിയില്‍ നവീകരിച്ച പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിന്‍െറ സമര്‍പ്പണം സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് നിര്‍വഹിച്ചു. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, ആര്‍.എം.ഒ ഡോ. സന്തോഷ്, മറിയക്കുട്ടി എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ സുനിത നന്ദി പറഞ്ഞു. പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരപ്രവര്‍ത്തകരെയും പി.ഐ. നൗഷാദ് സന്ദര്‍ശിച്ചു. സമരപ്രവര്‍ത്തകരായ കെ.പി. അബൂബക്കര്‍, അഹമ്മദ് കുന്നോത്ത് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ആദില്‍ ഷാ, ആമിര്‍ ഷാ, ഇസ്സ, ഫലാഹ്, നാസിം, നിസാം എന്നിവര്‍ പ്രസിഡന്‍റിന് ഉപഹാരം നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍, ഫാറൂഖ് ഉസ്മാന്‍, സാദിഖ് ഉളിയില്‍, പി.എം. മുനീര്‍ ജമാല്‍, കെ.പി. ഫിര്‍ദൗസ് എന്നിവര്‍ സംസാരിച്ചു.

Wednesday, March 27, 2013

WANTED


സംസ്ഥാന പ്രസിഡന്‍റിന്‍െറ പര്യടനം ഇന്ന് തുടങ്ങും

 സോളിഡാരിറ്റി പത്താം വര്‍ഷികം:
സംസ്ഥാന പ്രസിഡന്‍റിന്‍െറ
പര്യടനം ഇന്ന് തുടങ്ങും
കണ്ണൂര്‍: സോളിഡാരിറ്റി പത്താം വര്‍ഷികത്തിന്‍െറ ഭാഗമായി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദിന്‍െറ ജില്ലയിലെ സമരസേവന മേഖലയിലൂടെയുള്ള പര്യടനം ഇന്നും നാളെയും നടക്കും.
ബുധനാഴ്ച കണ്ണൂര്‍ ഗവ. ജില്ല ആശുപത്രി, തോട്ടട സമാജ്വാദി കോളനി, പെട്ടിപ്പാലം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകീട്ട് 6.30ന്  ഉളിയിലില്‍ നടക്കുന്ന യുവജന സംഗമത്തില്‍ സംബന്ധിക്കും. വ്യാഴാഴ്ച പുന്നാട് ലക്ഷംവീട് കോളനി, ആറളം കളരിക്കാട് കോളനി, ചൈനാക്ളേ, മിനാര്‍ പുനരധിവാസ പദ്ധതി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ച 2.30ന് സാഹിത്യകാരി പി.പി. റഫീനയുടെ വീട്ടില്‍ നടക്കുന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മാടായിപ്പാറയില്‍ നടക്കുന്ന യുവജന സംഗമത്തില്‍ പങ്കെടുക്കും.
പര്യടനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. സാദിഖ്, സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ അനുഗമിക്കും.

Monday, March 25, 2013

SCHOOL BAG


കവിതകള്‍ ക്ഷണിക്കുന്നു

 കവിതകള്‍ ക്ഷണിക്കുന്നു 
 സോളിഡാരിറ്റിദശവാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി 2013 മേയ് 11,12,13 തീയതികളില്‍ കോഴിക്കോട്ട്  നടത്തുന്ന യൂത്ത്സ്പ്രിങ് പരിപാടിയിലെ കവിതാസദസ്സില്‍ അവതരിപ്പിക്കാന്‍ 40 വയസ്സ് കവിയാത്തവരില്‍നിന്ന് കവിതകള്‍ ക്ഷണിക്കുന്നു. ജൂറി തെരഞ്ഞെടുക്കുന്ന കവിതകള്‍ക്കായിരിക്കും അവതരണാവസരം നല്‍കുക.
പേര്, മേല്‍വിലാസം, ജനനതീയതി എന്നിവ സഹിതം കവിതകള്‍ അയക്കേണ്ട വിലാസം: സമദ് കുന്നക്കാവ്, കണ്‍വീനര്‍, യൂത്ത് സ്പ്രിങ് കവിതാസദസ്സ്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ്, ഹിറാസെന്‍റര്‍, മാവൂര്‍ റോഡ്, കോഴിക്കോട്-673004. ഫോണ്‍: 9846178503. samadkunnakkavu@gmail.com

ഡോക്യുമെന്‍ററി -ഷോര്‍ട്ട് ഫിലിം അവാര്‍ഡ്

 ഡോക്യുമെന്‍ററി -ഷോര്‍ട്ട്  ഫിലിം അവാര്‍ഡ്
 കോഴിക്കോട്: സോളിഡാരിറ്റി ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡോക്യുമെന്‍ററി-ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ നല്‍കുന്നു. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്ക് മ്യൂസിക് വീഡിയോകളും പരിഗണിക്കും. യുവാക്കളുടെ മുന്‍കൈയില്‍ 2011 ജനുവരി മുതല്‍ 2013 മാര്‍ച്ച് വരെ നിര്‍മിച്ച ചിത്രങ്ങളാണ് പരിഗണിക്കുക. തെരഞ്ഞെടുത്തവ മേയ് 10 മുതല്‍ 13 വരെ കോഴിക്കോട്ട് നടത്തുന്ന യൂത്ത് സ്പ്രിങ് ഫെസ്റ്റിലെ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. എന്‍ട്രികള്‍ ഏപ്രില്‍ 20നകം മീഡിയ സെക്രട്ടറി, സോളിഡാരിറ്റി, ഹിറ സെന്‍റര്‍, മാവൂര്‍ റോഡ്, കോഴിക്കോട്-04. ഫോണ്‍: 9895023185 എന്ന വിലാസത്തില്‍ അയക്കണം.

PRABODHANAM WEEKLY


MADHYAMAM WEEKLY


ന്യൂനപക്ഷകാര്യ മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം -സോളിഡാരിറ്റി

ന്യൂനപക്ഷകാര്യ മന്ത്രിയുടെ  പ്രസ്താവന
സ്വാഗതാര്‍ഹം -സോളിഡാരിറ്റി
കോഴിക്കോട്: നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരുടെ അന്യായത്തടവിനെക്കുറിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി റഹ്മാന്‍ ഖാന്‍ നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു. ഗവണ്‍മെന്‍റിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വാചോടാപത്തിനു പകരം ഈ ദേശീയ പ്രശ്നത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. കരിനിയമങ്ങള്‍ പിന്‍വലിക്കാനും വിചാരണത്തടവുകാരുടെ കാര്യത്തില്‍ പുതിയ നിയമനിര്‍മാണത്തിനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘സണ്‍റൈസ് കൊച്ചി’ ഫ്ളാറ്റ് നിര്‍മാണ പദ്ധതിക്ക് തുടക്കം

 ‘സണ്‍റൈസ് കൊച്ചി’ ഫ്ളാറ്റ്
നിര്‍മാണ പദ്ധതിക്ക് തുടക്കം
മട്ടാഞ്ചേരി: സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പശ്ചിമകൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതിയായ ‘സണ്‍റൈസ് കൊച്ചി’യുടെ ഭാഗമായുള്ള ഫ്ളാറ്റ് നിര്‍മാണ പദ്ധതിക്ക് ശിലയിട്ടു. ഫോര്‍ട്ടുകൊച്ചി തുരുത്തി ദഅ്വത്തുല്‍ ഇസ്ലാം ട്രസ്റ്റിന് സമീപം ഭവനരഹിതര്‍ക്കായി  22 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. നൂര്‍മുഹമ്മദ് സേട്ട്, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് എന്നിവര്‍ ചേര്‍ന്ന് ശിലാസ്ഥാപനം  നിര്‍വഹിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരുള്ള കൊച്ചിയുടെ പാര്‍പ്പിട പ്രശ്നം അവസാനിപ്പിച്ചുമാത്രമേ വികസനത്തെക്കുറിച്ച് ‘വര്‍ത്തമാനം’ പറയാവൂവെന്ന്  അദ്ദേഹം പറഞ്ഞു. നന്മയോട് ആഭിമുഖ്യമുള്ളവര്‍ക്കേ നന്മയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുകയുള്ളൂവെന്ന് തുടര്‍ന്ന് സംസാരിച്ച ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. സ്വന്തം കാര്യങ്ങള്‍ക്കായി പായുമ്പോള്‍ മറ്റുള്ളവരുടെ വേദന കാണാന്‍ കഴിയാതെ പോകുന്ന ഈ കാലഘട്ടത്തില്‍ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദേഹം പറഞ്ഞു. സണ്‍റൈസ് കൊച്ചിയുടെ വെബ്സൈറ്റ്  ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍  ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ അറിയാതെ നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് സോളിഡാരിറ്റി അര്‍ഹരായവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതെന്നും ഇത് ശ്ളാഘനീയമാണെന്നും  പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു.
സണ്‍റൈസ് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്‍െറ ഇഴഞ്ഞുനീങ്ങുന്ന പദ്ധതികള്‍ക്കും ആസൂത്രണമില്ലായ്മക്കുമുള്ള മറുപടി കൂടിയാണെന്ന്  സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പശ്ചിമകൊച്ചിക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍, ഇ.കെ. മുരളീധരന്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍മാരായ വി.ജെ. ഹൈസിന്ത്, കെ.ജെ. ഖാലിദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എം.പി. ഫൈസല്‍,കെ.ജെ. പോള്‍, ഡി.ഐ.ടി ചെയര്‍മാന്‍ കെ.എ. ഫൈസല്‍, ഡോ. കെ.കെ. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് ഡയറക്ടര്‍ എം.എം. മുഹമ്മദ് ഉമര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ എ.എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു.

കെ.സി.സി കാഞ്ഞിരോട് ജേതാക്കള്‍

 കെ.സി.സി കാഞ്ഞിരോട് ജേതാക്കള്‍
അഞ്ചരക്കണ്ടി: കെ.ആര്‍.എസ് ഫോര്‍ട്ട് ഗ്രീന്‍ സ്റ്റാര്‍ വെണ്‍മണല്‍ ടീമിന്‍െറ ആഭിമുഖ്യത്തില്‍ മുടക്കണ്ടിയില്‍ നടന്ന ജില്ലാതല ഫ്ളഡ്ലിറ്റ് സോഫ്റ്റ്ബാള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കെ.സി.സി കാഞ്ഞിരോട് ജയിച്ച് പ്രൈസ്മണിയായ 15,000 രൂപ കരസ്ഥമാക്കി. ജിദ്ദ മൗവ്വഞ്ചേരി രണ്ടാം സ്ഥാനക്കാരായി. വൈകീട്ട് ഏഴിന് വാര്‍ഡ്മെംബര്‍ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കരുണന്‍, കെ.പി. ഷറഫുദ്ദീന്‍, ടി.കെ. ഷഫീര്‍ എന്നിവര്‍ സംസാരിച്ചു.

നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് സഹോദരപുത്രന്മാര്‍ മരിച്ചു

 നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ്
ചെക്കിക്കുളം  സ്വദേശികള്‍ മരിച്ചു
പന്തീരാങ്കാവ് (കോഴിക്കോട്): സുഹൃത്തിന്‍െറ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന  സംഘം സഞ്ചരിച്ച കാര്‍ മറിഞ്ഞ് സഹോദരങ്ങളുടെ മക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കണ്ണൂര്‍  ചെക്കിക്കുളം ചെറുവത്തലമൊട്ടയിലെ ബൈത്തുല്‍ മൈമൂനയില്‍ നെടിയേരി കുഞ്ഞിക്കണ്ടി കുഞ്ഞുമുഹമ്മദ്-തണ്ടപ്പുറം കിഴക്കയില്‍ ഖദീജ ദമ്പതികളുടെ മകന്‍ ജാസിം (20), ബൈത്തുല്‍ ഖമറില്‍ നെടിയേരി കുഞ്ഞിക്കണ്ടി അബ്ദുല്‍ഖാദര്‍-നസീമ (കൂടാളി) ദമ്പതികളുടെ മകന്‍ റാഷിദ് (24) എന്നിവരാണ് മരിച്ചത്. കോഴിക്കോട് രാമനാട്ടുകര-തൊണ്ടയാട് ബൈപാസില്‍ കൂടത്തുംപാറയിലായിരുന്നു അപകടം.
കാറില്‍ ഇവരോടൊപ്പം യാത്രചെയ്തിരുന്ന ചെറുവത്തലമൊട്ട മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (18) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പാണ് റാഷിദ് ഗള്‍ഫില്‍നിന്നത്തെിയത്. ഇദ്ദേഹത്തിന്‍െറ മലപ്പുറത്തുള്ള സുഹൃത്തിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ മൂന്നുപേരെയും പുറത്തെടുത്തത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെും മുമ്പ് തന്നെ മരിച്ചു.
മരിച്ച റാഷിദും മുഹമ്മദ് ജാസിമും സഹോദരങ്ങളുടെ മക്കളാണ്. ചൊവ്വ  ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ജാസിം. മൈമൂന ഏക സഹോദരിയാണ്. റാഷിദിന്‍െറ സഹോദരങ്ങള്‍: ഷഫിഖ് (ഗള്‍ഫ്), റഷീദ, ഷംസിയ, ഖമറുന്നിസ.
Courtresy: Madhyamam 

Sunday, March 24, 2013

സര്‍ക്കാറിന്‍െറ ന്യൂനപക്ഷ സമീപനം വിവേചനാപരം

സര്‍ക്കാറിന്‍െറ ന്യൂനപക്ഷ
സമീപനം വിവേചനാപരം
-എസ്.ഐ.ഒ ജനകീയ സംവാദം
മലപ്പുറം: സര്‍ക്കാറിന്‍െറ ന്യൂനപക്ഷ സമീപനം തികച്ചും വിവേചനപരമാണെന്ന് ‘യു.ഡി.എഫ് സര്‍ക്കാറിന്‍െറ ന്യൂനപക്ഷ സമീപനം: പ്രീണനമോ വിവേചനമോ’ എന്ന പേരില്‍ എസ്.ഐ.ഒ മലപ്പുറത്ത് നടത്തിയ ജനകീയ സംവാദം വിലയിരുത്തി.
ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് നേടിക്കൊണ്ടിരിക്കുന്നു എന്ന വ്യാപക പ്രചാരണങ്ങള്‍ ന്യൂനപക്ഷ വിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നും ഫാഷിസ്റ്റുകളും വര്‍ഗീയ കക്ഷികളും ഉപയോഗിക്കുന്ന പദാവലികളാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെന്നും അധ്യക്ഷത വഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി എ. അനസ് വിഷയം അവതരിപ്പിച്ചു.
അവഗണനയും വിവേചനവും തിരിച്ചറിയാനും ചോദ്യം ചെയ്യാനുമുള്ള ആര്‍ജവവും വിവേകവുമുള്ള ഒരു ചെറുപ്പം ഇവിടെ വളര്‍ന്നുവരുന്നുണ്ടെന്നും അത് ഭരണകൂടം തിരിച്ചറിയണമെന്നും ‘മാധ്യമം’ അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ സി. ദാവൂദ് പറഞ്ഞു.  
നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, ബദീഉസ്സമാന്‍, സോളിഡാരിറ്റി സംസ്ഥാന എക്സി. അംഗം ജലീല്‍ മോങ്ങം തുടങ്ങിയവര്‍ സംസാരിച്ചു. നഹാസ് മാള സ്വാഗതവും കെ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.

അല്‍ഫലാഹിന് 100 ശതമാനം വിജയം

മജ്ലിസ് പൊതുപരീക്ഷ:   അല്‍ഫലാഹിന് 
100 ശതമാനം വിജയം
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ മജ്ലിസ് സെക്കന്‍ഡറി പൊതുപരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. മൂന്നു വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ളസും 10 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ ഗ്രേഡും നേടി. വിജയികളെ അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷര്‍മിന ഖാലിദ് അഭിനന്ദിച്ചു.

വേദങ്ങളിലെ നന്മയുടെ സന്ദേശം തിരിച്ചറിയണം -മൗലവി ജമാലുദ്ദീന്‍ മങ്കട

വേദങ്ങളിലെ നന്മയുടെ സന്ദേശം തിരിച്ചറിയണം -മൗലവി ജമാലുദ്ദീന്‍ മങ്കട
പാപ്പിനിശ്ശേരി: എല്ലാ വേദങ്ങളും മനുഷ്യനെ മാനിക്കാന്‍ പഠിപ്പിക്കുന്നതാണെന്നും അതിലെ നന്മയുടെ സന്ദേശത്തെ തിരിച്ചറിയണമെന്നും പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പാപ്പിനിശ്ശേരി ആറോണ്‍ യു.പി സ്കൂളില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കാലഘട്ടത്തിന്‍െറ തെറ്റുകള്‍ തിരിച്ചറിഞ്ഞ് നാടിന്‍െറ പൈതൃകമനുസരിച്ച് ജീവിക്കാനുള്ള കഴിവ് നേടണം. ഒത്തു കൂടുമ്പോള്‍ ഇമ്പമുള്ള സമൂഹമാണ് നമ്മുടേത്. ഇതിന് ഭംഗംവരുത്തുന്ന അവസ്ഥയെ നിസ്സംഗതയോടെ നോക്കിനില്‍ക്കാതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. മറക്കാനും പൊറുക്കാനും കഴിയുന്ന മനുഷ്യന്‍, മുറിവുകള്‍ വലുതാക്കാനല്ല ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. റീന, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവറന്‍റ് എന്‍.കെ. സണ്ണി, കെ.കെ. നാസര്‍, കെ.കെ.പി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. സി.കെ.എ. ജബ്ബാര്‍ സ്വാഗതം പറഞ്ഞു.

Saturday, March 23, 2013

SPEECH


പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി

മജ്ലിസ് പൊതുപരീക്ഷ:
പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
പഴയങ്ങാടി: മജ്ലിസ് വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന തലത്തില്‍ നടത്തിയ പൊതുപരീക്ഷയില്‍ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി. പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുനേടിയ കെ.തസ്നീം, റജിയ റഷീദ് എന്നിവര്‍ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥികളാണ്. പ്രൈമറി തലത്തിലും നൂറു ശതമാനം വിജയം നേടി. പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ്, മാനേജ്മെന്‍റ്, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു.

അവാര്‍ഡ് വിതരണം

അവാര്‍ഡ് വിതരണം  
മട്ടന്നൂര്‍: മജ്ലിസ് പ്രൈമറി, സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സ്കൂള്‍ ഹാളില്‍ നടന്ന പരിപാടി വഖഫ് ബോര്‍ഡ് മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ ശോഭന ഭാവിക്ക് രക്ഷിതാക്കളുടെ ജാഗ്രത അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉളിയില്‍ ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് എന്നിവര്‍ സംസാരിച്ചു.

കാഷ് അവാര്‍ഡ് വിതരണം

കാഷ് അവാര്‍ഡ് വിതരണം
ചക്കരക്കല്ല്: മജ്ലിസുത്തഅ്ലീമി ഇസ്ലാമി കേരള ഏഴാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പൊതുപരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ മോറല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും രക്ഷാകര്‍തൃ ബോധനവും മാര്‍ച്ച് 30ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യ പ്രാക്ടീസ് : ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

 സ്വകാര്യ പ്രാക്ടീസ് : ഡോക്ടര്‍മാര്‍ക്കെതിരെ
നടപടിയെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
 കണ്ണൂര്‍: ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ പ്രാക്ടീസിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസലാം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി കണ്ണൂര്‍ ഗവ. ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ആശുപത്രിയില്‍ അന്യായമായ സ്വകാര്യ പ്രാക്ടീസിന്‍െറ പേരില്‍ ആരോപണവിധേയരായ ഡോക്ടര്‍മാരെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ്, സെക്രട്ടറി മധു കക്കാട് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് കെ. മോഹനന്‍, എന്‍.എം. കോയ, കെ.കെ. നിസ്താര്‍, പി. മിനി എന്നിവര്‍ നേതൃത്വം നല്‍കി. മുനിസിപ്പല്‍ സെക്രട്ടറി കെ.കെ. സുഹൈര്‍ സ്വാഗതവും കെ. മോഹനന്‍ നന്ദിയും പറഞ്ഞു.

വി.കെ. അലി ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം

 വി.കെ. അലി ജമാഅത്തെ ഇസ്ലാമി
കേന്ദ്ര കൂടിയാലോചന സമിതി അംഗം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതിയില്‍  വന്ന ഒഴിവിലേക്ക് പ്രഗല്ഭ പണ്ഡിതനും പ്രഭാഷകനുമായ വി.കെ. അലിയെ തെരഞ്ഞെടുത്തു.  മലപ്പുറം ജില്ലയിലെ എടയൂര്‍ സ്വദേശിയാണ്. ശാന്തപുരം ഇസ്ലാമിയ കോളജ്, ഖത്തര്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഖത്തര്‍ വഖഫ് മന്ത്രാലയത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രബോധനം സബ് എഡിറ്റര്‍, ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി, സംസ്ഥാന വഖഫ് ബോര്‍ഡ് മെംബര്‍, ശാന്തപുരം അല്‍ജാമിഅ ഡയറക്ടര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച അദ്ദേഹം നിലവില്‍ ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം, കേന്ദ്ര പ്രതിനിധി സഭാംഗം, ബോധനം ചീഫ് എഡിറ്റര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ പല ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Friday, March 22, 2013

FOOTBALL


WANTED TEACHERS


സോളിഡാരിറ്റി പൊതുയോഗം നാളെ

 സോളിഡാരിറ്റി
പൊതുയോഗം നാളെ
പയ്യന്നൂര്‍: സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ ശനിയാഴ്ച ‘ഭീകരതയുടെ രാഷ്ട്രീയം: ഇന്നലെ, ഇന്ന്’ എന്ന വിഷയത്തില്‍ പൊതുയോഗം നടക്കും. ശിഹാബ് പൂക്കോട്ടൂര്‍, സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിക്കും.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

 വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം അവഗണിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
വിവിധ കാലയളവില്‍ നിയോഗിച്ച അന്വേഷണ കമീഷനുകള്‍ പയ്യന്നൂര്‍ താലൂക്കിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിട്ടും പയ്യന്നൂരിനെ അവഗണിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നുവരണമെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്‍റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ കരിവെള്ളൂര്‍, ബദരീനാഥ് നമ്പൂതിരി, ശശികല കേളോത്ത്, പി.വി. ഹസന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

TOPCO


സോളിഡാരിറ്റി സ്വാഗതം ചെയ്തു


സോളിഡാരിറ്റി സ്വാഗതം ചെയ്തു
കണ്ണൂര്‍: കേരളത്തില്‍ പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചതില്‍ ഇരിട്ടി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ പറഞ്ഞു.
മലബാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തിയ പ്രക്ഷോഭത്തില്‍ ഉന്നയിച്ചതായിരുന്നു ഇരിട്ടി താലൂക്ക് എന്ന ആവശ്യം. മലയോര മേഖലയിലെ പ്രദേശവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ പ്രഖ്യാപനമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാക്കുന്നു

എന്‍ഡോസള്‍ഫാന്‍ സമരം
ശക്തമാക്കുന്നു
വെല്‍ഫയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലത്തെി. കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി, വൈസ് പ്രസിഡന്‍റുമാരായ ഉമ്മര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, ജില്ല സെക്രട്ടറിമാരായ എന്‍.എം. ഷഫീക്ക്, പി.ബി.എം. ഫര്‍മിസ്, കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ 12 മണിക്കൂര്‍ അനുഭാവ സത്യഗ്രഹവും നടത്തി. വൈകീട്ട് എ.എസ്. നാരായണന്‍ പിള്ള, പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ക്ക് നാരായണന്‍ പേരിയ നാരങ്ങാ നീര് നല്‍കിയാണ് സത്യഗ്രഹം അവസാനിപ്പിച്ചത്.

അഭിനന്ദിച്ചു.

അഭിനന്ദിച്ചു 
 ഇരിട്ടി: ഇരിട്ടി താലൂക്ക് അനുവദിക്കുന്നതില്‍ മുന്‍കൈയെടുത്ത സണ്ണി ജോസഫ് എം.എല്‍.എയെയും കേരള സര്‍ക്കാറിനെയും സോളിഡാരിറ്റി  യോഗം അഭിനന്ദിച്ചു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. ടി.പി. തസ്നീം, എം. ഷാനിഫ്, ഷഫീര്‍ ആറളം, ഫൈസല്‍ ആറളം എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലം ദിനമാചരിച്ചു

 പെട്ടിപ്പാലം ദിനമാചരിച്ചു
‘സമരക്കാര്‍ക്കെതിരെയുള്ള
കേസുകള്‍ പിന്‍വലിക്കണം’
തലശ്ശേരി: പെട്ടിപ്പാലം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പുന്നോലില്‍ നടന്ന പെട്ടിപ്പാലം ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമരക്കാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ എന്നും ശ്രമിക്കുന്നത്. പെട്ടിപ്പാലത്ത് മുന്‍ കാലങ്ങളില്‍ തള്ളിയ മാലിന്യമലകള്‍ നഗരസഭയുടെ ചെലവില്‍ പൂര്‍ണമായും നീക്കണം. മാലിന്യ നിക്ഷേപം മൂലം പെട്ടിപ്പാലത്തെ ജനങ്ങള്‍ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും സര്‍ക്കാര്‍ ശാസ്ത്രീയമായി കണക്കെടുക്കണം. ഇതിനായി ട്രൈബ്യൂണലിനെയോ കമീഷനയോ നിയമിച്ച് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാറിനെതിരെയുള്ള വിമര്‍ശം രാജ്യദ്രോഹ കുറ്റമായി ചുമത്തുകയാണ്. സര്‍ക്കാര്‍ എന്നാല്‍, രാജ്യമാണെന്ന രാജവാഴ്ചയെ ഓര്‍മിപ്പിക്കുന്ന വ്യവസ്ഥിതിയാണ് ഇന്ന്. സര്‍ക്കാറിനെതിരെ സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശമാണ് ജനാധിപത്യ സംവിധാനത്തെ മഹത്വവത്കരിക്കുന്നത്. എന്നാല്‍, സുഖത്തിനും സൗകര്യത്തിനും വേണ്ടി എല്ലാ ജനകീയ സമരങ്ങളെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ഞെളിയന്‍പറമ്പ് മാലിന്യവിരുദ്ധ സമരസമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖയ്യൂം, മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് ജനറല്‍ കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, മാലിന്യ വിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മുനീര്‍ ജമാല്‍ സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.

ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്

 എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം:
ഐക്യദാര്‍ഢ്യ സംഘത്തിന് യാത്രയയപ്പ്  
കണ്ണൂര്‍: കാസര്‍കോട് നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, വൈസ് പ്രസിഡന്‍റുമാരായ പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ കാസര്‍കോട് സമരപ്പന്തലില്‍ ഉപവാസമിരിക്കും. 
കാസര്‍കോട്ടേക്ക് പുറപ്പെടുന്ന ഐക്യദാര്‍ഢ്യ സംഘത്തിന് കണ്ണൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് യാത്രയയപ്പ് നല്‍കി.  ജില്ല സെക്രട്ടറി എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് സ്വാഗതവും സെക്രട്ടറി കെ.കെ. സുഹൈര്‍ നന്ദിയും പറഞ്ഞു.

മദ്യനയം തിരുത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി

 മദ്യനയം തിരുത്തണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  വിദേശ മദ്യത്തിന്‍െറ വില വര്‍ധിപ്പിക്കാനും വില നിര്‍ണയാധികാരം സ്വകാര്യ മദ്യ വ്യവസായികള്‍ക്ക് വിട്ടുകൊടുക്കുവാനുമുള്ള തീരുമാനത്തിലേക്കാണ് സര്‍ക്കാറിന്‍െറ പോക്ക്.
നിരന്തര സമരങ്ങള്‍ക്കും മദ്യ വിരുദ്ധ സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് മദ്യ ഷാപ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കുവാനുള്ള അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയത്. എന്നാല്‍, ഈ അധികാരം തങ്ങള്‍ക്ക് അഴിമതി നടത്താനുള്ള ലൈസന്‍സാണെന്ന് ചിലര്‍ കരുതുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് 18 പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പറേഷനിലും പുതുതായി ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ തയാറായത്. മദ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന സംഘടനകള്‍ മദ്യത്തിനെതിരായ സമരത്തെ  രാഷ്ട്രീയ മുദ്രാവാക്കാന്‍ സന്നദ്ധരാകണമെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച മദ്യ വിരുദ്ധ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം എറണാകുളം ആശീര്‍ഭവനില്‍ നടക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് സംഗമം. വാര്‍ത്താസമ്മേളനത്തില്‍  സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ,ജില്ലാ പ്രസിഡന്‍റ്  സമദ് നെടുമ്പാശേരി , ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍ , ജില്ലാ കമ്മിറ്റിയംഗം ഖാലിദ് മുണ്ടപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

Wednesday, March 20, 2013

ജമാഅത്ത് അമീര്‍ മുര്‍സിയെ കണ്ടു

  ജമാഅത്ത് അമീര്‍ മുര്‍സിയെ കണ്ടു 
 ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനത്തെിയ ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുമായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള മുസ്ലിം പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. മുര്‍സി താമസിക്കുന്ന ഐ.ടി.സി മൗര്യ ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു കൂടിക്കാഴ്ച.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ഇഅ്ജാസ് അസ്ലം, ജംഇയ്യത്ത് ഉലമായേ ഹിന്ദ് നേതാവ്  മൗലാന അര്‍ശദ് മദനി, ജംഇയ്യത്ത് അഹ്ലെ ഹദീസ് നേതാക്കളായ അസ്ഗര്‍ അലി, ഇമാം മഹ്ദി എന്നിവരും അമീറിനൊപ്പമുണ്ടായിരുന്നു. 
ഈജിപ്തിനെ മാറ്റത്തിലേക്ക് കൊണ്ടുപോകാനുള്ള പിന്തുണ തേടി ഇന്ത്യയിലത്തെിയ മുര്‍സിയെ രാജ്യത്തെ മുസ്ലിം സംഘടനകള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയാണെന്ന് അമീര്‍ മുര്‍സിയോട് പറഞ്ഞു. ഈജിപ്തിലെ സംഭവവികാസങ്ങള്‍ വളരെ താല്‍പര്യപൂര്‍വമാണ് ഇന്ത്യന്‍ മുസ്ലിംകള്‍ നോക്കിക്കണ്ടതെന്നും ജനാധിപത്യരീതിയില്‍ മുര്‍സി അധികാരത്തിലേറിയത് ഇന്ത്യന്‍ മുസ്ലിംകള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അമീര്‍ മുര്‍സിയോട് പറഞ്ഞു. 
തുടര്‍ന്ന് സംസാരിച്ച മൗലാന അര്‍ശദ് മദനി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭമായ മതവിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം ദയൂബന്ദിന്‍െറ സ്വാധീനം അയല്‍രാജ്യമായ പാകിസ്താനിലും ബംഗ്ളാദേശിലും വരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്തോനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമെന്ന നിലയില്‍ അവരുടെ വിദ്യാഭ്യാസത്തിലും ധാര്‍മിക ശിക്ഷണത്തിലും ബദ്ധശ്രദ്ധരാകണമെന്ന് മുര്‍സി മുസ്ലിം നേതാക്കളോട് അഭ്യര്‍ഥിച്ചു. 

ബജറ്റ് രേഖ കത്തിച്ച് പ്രതിഷേധിച്ചു

ബജറ്റ് രേഖ കത്തിച്ച്  പ്രതിഷേധിച്ചു
 തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ വികസനത്തിന് തുക വകയിരുത്താത്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ബജറ്റിന്‍െറ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയത്തെുന്ന സ്ഥാപനത്തിന്‍െറ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ കെ. മുഹമ്മദ് നിയാസ്, യു.കെ. സെയ്ദ്, കെ.എം. അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു.

ഏച്ചൂരില്‍ വീണ്ടും സ്ഫോടനം

ഏച്ചൂരില്‍ വീണ്ടും സ്ഫോടനം
ചക്കരക്കല്ല്: ഏച്ചൂര്‍ കനാല്‍ കരയില്‍ വീണ്ടും സ്ഫോടനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സ്ഫോടനം നടന്നതെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. രണ്ടുമാസം മുമ്പ് ഇവിടെ സി.പി.എം-ആര്‍.എസ്.എസ്  സംഘട്ടനം നടന്നിരുന്നു. അതോടനുബന്ധിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം വീണ്ടും സ്ഫോടനം നടന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ചക്കരക്കല്ല് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tuesday, March 19, 2013

WANTED


മുണ്ടേരി പഞ്ചായത്തില്‍ ‘സുസ്ഥിര’ സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് ഇന്ന് തുടക്കം

 മുണ്ടേരി പഞ്ചായത്തില്‍ ‘സുസ്ഥിര’
സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക്
ഇന്ന് തുടക്കം
കണ്ണൂര്‍: മുണ്ടേരി പഞ്ചായത്തില്‍ ജില്ല ശുചിത്വ മിഷന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ‘സുസ്ഥിര’ സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കംകുറിക്കുമെന്ന് പ്രസിഡന്‍റ് സി. ശ്യാമള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കുക, മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക, ബയോഗ്യാസ് പ്ളാന്‍റ്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുക, പ്ളാസ്റ്റിക് ഉപയോഗം കുറക്കുകയും ഉപയോഗശൂന്യമായ പ്ളാസ്റ്റിക്, വീടുകളില്‍നിന്ന് ശേഖരിച്ച് റീസൈക്ളിങ് സെന്‍ററില്‍ എത്തിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം.  ജനങ്ങളില്‍ ശുചിത്വശീലവത്കരണത്തിനായി അയല്‍ക്കൂട്ടങ്ങള്‍, സ്കൂള്‍ പി.ടി.എകള്‍, അങ്കണവാടികള്‍, കുടുംബശ്രീകള്‍, വ്യാപാര-വ്യവസായ മേഖലകള്‍ തുടങ്ങി വിവിധ സംഘടനാ സംവിധാനങ്ങളില്‍ ശുചിത്വ സന്ദേശം പ്രചരിപ്പിച്ചിരുന്നു. കടകളില്‍ ശുചിത്വ സന്ദേശ സ്റ്റിക്കര്‍ പതിപ്പിക്കല്‍, വീടുകളില്‍ ശുചിത്വ കലണ്ടര്‍ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ശുചിത്വമുള്ള വീടും പരിസരവും, ശുചിത്വമുള്ള മാര്‍ക്കറ്റുകള്‍,  ശുചിത്വമുള്ള പൊതുസ്ഥലങ്ങള്‍ എന്നിവയുമാണ് പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍. പ്ളാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറക്കുന്നതിന് 40 മൈക്രോണില്‍ താഴെയുള്ള കാരിബാഗുകള്‍ പഞ്ചായത്ത് പരിധിയില്‍ ഏപ്രില്‍ ഒന്നുമുതല്‍ നിരോധിക്കും.
8000 വീടുകളില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്യും. വീടുകള്‍, കടകള്‍ എന്നിവിടങ്ങളില്‍നിന്ന് ശുചിയാക്കി സൂക്ഷിച്ച പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കുന്നതിന് ശുചിത്വ വളന്‍റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. പ്ളാസ്റ്റിക് ശേഖരണത്തിന് ഒരു വാഹനവും തയാറായിവരുകയാണ്. പ്ളാസ്റ്റിക് ശേഖരണത്തിന്‍െറ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ ഇന്ന് വൈകീട്ട് 3.30ന് തലമുണ്ട വായനശാല പരിസരത്ത് നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് പി. ചന്ദ്രന്‍, സെക്രട്ടറി കെ. രത്നാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി. ലത, വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍  പി.കെ. പ്രമീള, ക്ഷേമകാര്യ ചെയര്‍മാന്‍ പി. ശ്രീനിവാസന്‍, പഞ്ചായത്ത് അംഗം കെ. പ്രകാശന്‍, ഭാസ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.