ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 20, 2011

PALLICKACHALIL KUDUMBA SANGAMAM-2011

 

PRABODHANAM WEEKLY

പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരം

സമരത്തിനെതിരെ സി.പി.എം 
ദുഷ്പ്രചാരണം നടത്തുന്നു -
പൊതുജനാരോഗ്യ സംരക്ഷണ സമിതി   
കണ്ണൂര്‍: പെട്ടിപ്പാലം മാലിന്യവിരുദ്ധ ഉപരോധ സമരത്തിനെതിരെ സി.പി.എം നേതൃത്വത്തില്‍ ദുഷ്പ്രചാരണം നടത്തുന്നതായി പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  സി.പി.എം ഏരിയാ സെക്രട്ടറിയും എല്‍.ഡി.എഫ് തലശേãരി മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് സമരക്കാരെ ഭൂമാഫിയയുടെ ആള്‍ക്കാര്‍, വര്‍ഗീയവാദികള്‍, ഭീകരവാദികള്‍ എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുകയാണ്. സമിതിയുടെ നേതൃത്വത്തിലുള്ള അന്തിമഘട്ട സമരം പെട്ടിപ്പാലത്ത് 50 ദിവസം പിന്നിട്ടു. തീരദേശ പരിപാലന നിയമം, ഹൈകോടതി വിധി, സുപ്രീംകോടതി വിധി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ്, ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്, നിരവധി കരാറുകള്‍, മാലിന്യം തള്ളല്‍ നിര്‍ത്തുമെന്ന് നിയമസഭയില്‍ നല്‍കിയ മറുപടി, പഞ്ചായത്തിന്റെ ഉത്തരവ് എന്നിവയെല്ലാം ധിക്കരിച്ച് നിയമവിരുദ്ധമായാണ് തലശേãരി നഗരസഭ പ്രവര്‍ത്തിക്കുന്നത്. മാലിന്യങ്ങള്‍ കടലിലൊഴുക്കാന്‍ പത്തിടങ്ങളില്‍ നഗരസഭ കടല്‍ഭിത്തി തകര്‍ത്തു.  1987ല്‍ മാലിന്യവിരുദ്ധ സമരത്തിന്റെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്തത് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയായിരുന്നു. തലശേãരി നഗരസഭാ ഭരണം സി.പി.എമ്മിന്റെ കൈെയില്‍ വന്നതോടെയാണ് സി.പി.എം നേതൃത്വത്തിലുള്ള സമരസമിതി നിര്‍ജീവമായത്. ഇതേ തുടര്‍ന്നാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ സംഘടിച്ച് പൊതുജനാരോഗ്യ സംരക്ഷണസമിതിയുടെ ബാനറില്‍ സമരം ആരംഭിച്ചത്.  പെട്ടിപ്പാലത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ നഗരസഭാ ഭരണ-പ്രതിപക്ഷം കൂട്ടായി തീരുമാനിച്ചിരിക്കുന്നു. 2006ല്‍ ഹൈകോടതി നിരാകരിച്ചതാണ് പ്ലാന്റ്. മാലിന്യം കുഴിയുണ്ടാക്കി മണ്ണിട്ടുമൂടണമെന്ന ഉത്തരവിന്റെ മറവില്‍ വന്‍ കൊള്ളയാണ് നഗരസഭയിലെ ഭരണ^പ്രതിപക്ഷങ്ങള്‍ ചേര്‍ന്ന് നടത്തുന്നത്. കുഴിയുണ്ടാക്കിയെന്ന് വ്യാജരേഖയുണ്ടാക്കി 14,000 രൂപ നിരക്കില്‍ തട്ടിയെടുക്കുകയാണ്. ചുവന്ന മണ്ണ് ഇടുന്നതിന്റെയും എക്സ്കവേറ്റര്‍ വാടകയുടെയും പേരിലും വന്‍ വെട്ടിപ്പാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നഗരസഭക്ക് എക്സ്കവേറ്റര്‍  ഉണ്ടെങ്കിലും കേടാണെന്നു വരുത്തി വാടകക്കെടുത്തതായി രേഖയുണ്ടാക്കുന്നു. നഗരസഭ അധികൃതരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് നടത്തുന്ന ലക്ഷങ്ങളുടെ അഴിമതി കാരണമാണ് തലശേãരി നഗരസഭാ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്തത്. 'മാലിന്യമലകള്‍ തിരിച്ചെടുക്കുക, വരുംതലമുറയെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി സമരം 51ാം ദിവസത്തില്‍ കടന്നു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുംവിധമുള്ള സമരമാണ് ആരംഭിക്കുന്നതെന്ന് അബ്ദുന്നാസിര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സി.പി. അഷ്റഫ്, വി. ശംസീര്‍ എന്നിവര്‍ പങ്കെടുത്തു.   
 
  ഡോക്യുമെന്ററി പ്രകാശനം ചെയ്തു   
കണ്ണൂര്‍: പാര്‍ശ്വവത്കൃത സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള ജനകീയ പ്രതിഷേധങ്ങള്‍ ലക്ഷ്യംകാണുകയാണെന്ന് സംവിധായകന്‍ ഷെറി അഭിപ്രായപ്പെട്ടു.  കണ്ണൂര്‍ പ്രസ്ക്ലബില്‍ പെട്ടിപ്പാലം സമര ഡോക്യുമെന്ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരം ചേര്‍ക്കപ്പെടുന്നവരുടെ ശബ്ദവും ശക്തിയുമായി മാറുന്ന സിനിമകളുണ്ടാവും. പെട്ടിപ്പാലം പ്രശ്നം പഠിച്ചിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ലെന്ന് ഷെറി പറഞ്ഞു. കഥാകൃത്ത് അശ്രഫ് ആഡൂര്‍ ഏറ്റുവാങ്ങി.  പുന്നോല്‍ പ്രവാസി കൂട്ടായ്മയുടേതാണ് സംരംഭം. റംഷീദ് ഇല്ലിക്കലാണ് 'കൊല്ലരുത്... ഈ നാടിനെ' ഡോക്യുമെന്ററിയുടെ സംവിധായകന്‍. പി.എം. അബ്ദുന്നാസര്‍, മുനീര്‍ ജമാല്‍, റംഷീദ് ഇല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.  
 നഗരസഭ നിറക്കല്‍ സമരം നടത്തി    
തലശേãരി: പെട്ടിപ്പാലം സമരത്തിന്റെ 50ാം ദിവസമായ തിങ്കളാഴ്ച പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതൃത്വത്തില്‍ നഗരസഭാ ഓഫിസ് നിറക്കല്‍ സമരം രണ്ടാം ഘട്ടം നടത്തി. പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ ശാശ്വതമായി നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുക, മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് ഉറപ്പ് നല്‍കുക, മാലിന്യമല സമയബന്ധിതമായി നീക്കം ചെയ്ത് വരുംതലമുറകളെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. നഗരസഭാധ്യക്ഷയുടെ ചേംബറിലേക്ക് നീങ്ങിയ സമരക്കാരെ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെത്തുടര്‍ന്ന് അല്‍പനേരം സംഘര്‍ഷാവസ്ഥയുണ്ടായി. സ്ത്രീകളടക്കം നൂറുകണക്കിനു സമരക്കാര്‍ നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതായാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. നഗരസഭാധികൃതര്‍ക്ക് തങ്ങള്‍ നല്‍കിയ നിവേദനത്തിന് കൈപ്പറ്റ് രസീത് വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. രസീത് നല്‍കാന്‍ താമസം നേരിട്ടതും വാക്കേറ്റത്തിന് ഇടയാക്കി. പി.എം. അബ്ദുന്നാസിര്‍, ടി.എം. മമ്മൂട്ടി, കെ.പി. അബൂബക്കര്‍, എ.പി. അര്‍ഷാദ്, പി. നാണു, കെ.എം. ആയിഷ, കെ.പി. സാലിഹ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

'മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനാര്‍ഹം'

 'മുഖ്യമന്ത്രിയുടെ നടപടി
 അഭിനന്ദനാര്‍ഹം'
കണ്ണൂര്‍: സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ജില്ലാ ആശുപത്രിയിലെ പുതിയ കാഷ്വാലിറ്റി ബ്ലോക് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് സോളിഡാരിറ്റി ജില്ലാ സേവന വിഭാഗം കമ്മിറ്റി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സോളിഡാരിറ്റി ജില്ലാ മെഡി ഹെല്‍പ് കണ്‍വീനര്‍ ഫൈസല്‍ മാടായി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കാഷ്വാലിറ്റിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാവുമെന്നുറപ്പുവരുത്താനുള്ള തുടര്‍ നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി പി.സി. ശമീം അധ്യക്ഷത വഹിച്ചു. കെ.എന്‍. ജുറൈജ്, ശുഹൈബ് എന്നിവര്‍ സംസാരിച്ചു. മെഡി ഹെല്‍പ് കണ്‍വീനര്‍ ഫൈസല്‍ മാടായി സ്വാഗതവും മുഹമ്മദ്ഷാന്‍ നന്ദിയും പറഞ്ഞു.