ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, October 14, 2012

QURABNI 2012


വിദ്യാഭ്യാസം ധാര്‍മിക ചിന്തകള്‍ ഉള്‍ക്കൊള്ളുന്നില്ല -ടി. ആരിഫലി

 വര്‍ത്തമാനകാല വിദ്യാഭ്യാസം ധാര്‍മിക
ചിന്തകള്‍ ഉള്‍ക്കൊള്ളുന്നില്ല -ടി. ആരിഫലി
തലശ്ശേരി: വര്‍ത്തമാനകാലഘട്ടത്തിലെ വിദ്യാഭ്യാസം ധാര്‍മിക ചിന്തകളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നില്ളെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു.
തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പുതിയ സംഘടനയായ ‘ടീന്‍ ഇന്ത്യ’യുടെ സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. കുട്ടികള്‍ അധിക ഭാരങ്ങള്‍ പേറുന്ന കാലമാണിത്. കുട്ടികളെ സൗഹൃദങ്ങളിലേക്കും ധാര്‍മിക വിശുദ്ധിയിലേക്കും വീണ്ടെടുക്കണം.
 പഠനകാലത്ത് കുട്ടികള്‍ക്ക് വേണ്ടതില്‍ ചിലത് നഷ്ടമാകുന്നുണ്ടെന്ന് അമീര്‍ ഉണര്‍ത്തി.
ചങ്ങാതിക്കൂട്ടങ്ങള്‍, സമൂഹത്തിനോടും സഹജീവികളോടുമുള്ള കടപ്പാടുകളുടെ ബോധം, സാമൂഹിക പ്രതിബദ്ധത എന്നിവയെല്ലാം ഇന്നത്തെ പഠനത്തിന്‍െറ തിരക്കില്‍ നഷ്ടപ്പെടുകയാണ്. നഷ്ടപ്പെടുന്ന ഇത്തരം മൂല്യബോധങ്ങള്‍ ‘ടീന്‍ ഇന്ത്യ’ യില്‍  ലഭിക്കും.
മലയാളികള്‍ക്കുപരി ഇന്ത്യക്കാര്‍ക്കും അനുഗ്രഹമായി ‘ടീന്‍ ഇന്ത്യ’ വളര്‍ന്ന് പന്തലിക്കും.
‘ഇന്നത്തെ പൗര ജനങ്ങളാണ് നമ്മള്‍’ എന്നതാണ് സംഘടനയുടെ മുദ്രാവാക്യമെന്നും പ്രഖ്യാപന സമ്മേളനത്തില്‍ ആരിഫലി അറിയിച്ചു.

‘ടീന്‍ ഇന്ത്യ’ നിലവില്‍ വന്നു

 
 
 
 
 കൗമാരത്തിന് പ്രതീക്ഷയുടെ കരുത്തുമായി
‘ടീന്‍ ഇന്ത്യ’  നിലവില്‍ വന്നു
തലശ്ശേരി: കൗമാരത്തിന് പുത്തന്‍ പ്രതീക്ഷയുടെ കരുത്തുമായി  ‘ടീന്‍ ഇന്ത്യ’ പിറന്നു. മലര്‍വാടി ബാലസംഘത്തിന്‍െറ നേതൃത്വത്തിലുള്ള ‘ടീന്‍ ഇന്ത്യ’ അതിന്‍െറ മുഖ്യ രക്ഷാധികാരിയായ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയാണ് കൗമാര കേരളത്തിന് സമര്‍പ്പിച്ചത്. തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാനതല പ്രഖ്യാപന സമ്മേളനം നിറഞ്ഞ സദസ്സിനാലും പ്രൗഢമായ വേദിയാലും ശ്രദ്ധേയമായി. കൗമാരത്തിന് പുതിയ ദിശാബോധവും ഊര്‍ജവും പകരുന്ന സംഘടനയുടെ ആദ്യ സംഗമത്തില്‍ ഹൈസ്കൂള്‍  ക്ളാസുകളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ഒത്തുകൂടി.
‘ഇന്നത്തെ പൗര ജനങ്ങളാണ് നമ്മള്‍’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച സംഘടനയുടെ ആദ്യ സംഗമത്തില്‍14 ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. സംഘടനയുടെ സംസ്ഥാനതല പ്രഖ്യാപനത്തെ  ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
കൗമാരം ഇന്നിന്‍െറ പൗരത്വമാണെന്നും അതിന്‍െറ ഉത്തരവാദിത്വം പുതുതലമുറയെ ബോധിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്നും പ്രതിനിധികള്‍ പ്രതിജ്ഞ ചൊല്ലി. വിദ്യാര്‍ഥികള്‍ തന്നെ  തയാറാക്കിയ സമ്മേളനത്തിന്‍െറ പ്രഖ്യാപന ‘ഡിസ്പ്ളേ’ കൗതുകകരമായിരുന്നു.
കൗമാര പ്രായത്തിലുള്ള കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ അവരെ തന്നെ സന്നദ്ധമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. സ്വഭാവ രൂപീകരണം, ധാര്‍മിക ശിക്ഷണം, സര്‍ഗാത്മക ശേഷികളുടെ പരിശീലനവും പ്രോത്സാഹനവും, ചിന്താപരവും വൈജ്ഞാനികപരവുമായ വളര്‍ച്ച, സാമൂഹിക സേവനം തുടങ്ങിയവയിലൂന്നിയതാണ് ജാതി, മത, ലിംഗ വിവേചനമില്ലാതെ ആരംഭിച്ച ‘ടീന്‍ ഇന്ത്യ’യുടെ കര്‍മ പദ്ധതി.
ഭാവിയിലേക്കുള്ള വിദൂര ലക്ഷ്യം മാത്രമല്ല,  ഇന്നത്തെ നന്മകളാണ് കൗമാരക്കാര്‍ ഈ രാജ്യത്തിന് നല്‍കേണ്ടത് എന്ന് സംഘടന പ്രചരിപ്പിക്കും.
മലര്‍വാടി ബാലസംഘം സംസ്ഥാന കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചന സമിതിയംഗം അമീനുല്‍ ഹസന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
‘ടീന്‍ ഇന്ത്യ’ സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന്‍ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി വഫ മറിയം ആദ്യ അംഗത്വം ഏറ്റുവാങ്ങി.
എറണാകുളത്ത് നിന്നുള്ള യൂസുഫ് സബാഹ് രണ്ടാമത് അംഗത്വം ഏറ്റുവാങ്ങി. മലര്‍വാടി ബാലസംഘത്തിന്‍െറ നേതൃത്വത്തില്‍ പുറത്തിറക്കിയ ‘ചോദ്യപുസ്തകം’ എന്ന ഗ്രന്ഥത്തിന്‍െറ പ്രകാശനം അമീനുല്‍ ഹസന്‍ നിര്‍വഹിച്ചു. മലര്‍വാടി വിജ്ഞാനോത്സവ ജേതാവ് ആകാശ് പുസ്തകം ഏറ്റുവാങ്ങി.
ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ബി. അബ്ബാസലി എന്നിവര്‍ സംസാരിച്ചു.
‘ടീന്‍ ഇന്ത്യ’ സംസ്ഥാന കണ്‍വീനര്‍ എസ്. ഖമറുദ്ദീന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ. മഹമൂദ് ശിഹാബ് നന്ദിയും പറഞ്ഞു.

സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ്ഗാഹ്

സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ്ഗാഹ്
കണ്ണൂര്‍: ബലിപെരുന്നാള്‍ ദിവസം കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഈദ് നമസ്കാരം നടത്താന്‍ കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചു. രാവിലെ 7.30നാണ് നമസ്കാരം. ഷംസുദ്ദീന്‍ പാലക്കോട് നേതൃത്വം നല്‍കും.
ചെയര്‍മാന്‍ പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. മുനീര്‍, കെ.എസ്. മുഹമ്മദലി, കെ.പി. മഷ്ഹൂദ്, എല്‍.വി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. നമസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ മുസല്ല (നമസ്കാര വിരി) കൊണ്ടുവരണം

SOLIDARITY


SOLIDARITY


SOLIDARITY


മുണ്ടേരിക്കടവിലേക്ക് ദേശാടനക്കിളികള്‍ വരവായി

 മുണ്ടേരിക്കടവിലേക്ക് 
ദേശാടനക്കിളികള്‍ വരവായി
കണ്ണൂര്‍: സൈബീരിയയിലെയും ഹിമാലയസാനുക്കളിലെയും ശൈത്യത്തില്‍നിന്ന് മുണ്ടേരിക്കടവിന്‍െറ ഊഷ്മളതയിലേക്ക് ആയിരക്കണക്കിന് ദേശാടനക്കിളികള്‍ വിരുന്നത്തെുന്നു.
മുണ്ടേരി പഞ്ചായത്തിലെ മുണ്ടേരിക്കടവിലേക്ക് ഒക്ടോബര്‍ മാസാദ്യത്തോടെതന്നെ പക്ഷിവൈവിധ്യങ്ങളുടെ പ്രവാഹമായി. വരി എരണ്ട, ചൂളന്‍ എരണ്ട, പമ്പ എരണ്ട, വട്ടക്കണ്ണന്‍ എരണ്ട, കരി ആള, മേടുതപ്പി, പവിഴക്കാലി, ചായമുണ്ടി, നീലക്കോഴി, വയല്‍ വരമ്പന്‍, ചതുപ്പന്‍ എന്നീ പക്ഷികളാണ് മുണ്ടേരിക്കടവില്‍ വന്നത്തെിയതിലേറെയും.
വിവിധയിനം പരുന്തുകള്‍, തുമ്പികള്‍, പൂമ്പാറ്റകള്‍ എന്നിവയും ധാരാളമായുണ്ട്. തണ്ണീര്‍ത്തടത്തിനു മുകളിലൂടെ പക്ഷികള്‍ കൂട്ടത്തോടെ പറന്നുനീങ്ങുന്നത് മനോഹര കാഴ്ചയാണ്. ദേശാടനക്കിളികള്‍, പൂമ്പാറ്റകള്‍, അപൂര്‍വയിനം തുമ്പികള്‍ എന്നിവയെ കാണാനും പഠനം നടത്താനുമായി വിദ്യാര്‍ഥികളും ഗവേഷകരും പ്രകൃതിസ്നേഹികളുമായി നിരവധിപേര്‍ ഇവിടെയത്തെുന്നു.
ഏപ്രില്‍-മേയ് മാസം വരെ ദേശാടനക്കിളികളെ മുണ്ടേരിയില്‍ കാണാം. വേനലിന് ചൂടേറുമ്പോള്‍ ഇവ സ്വദേശത്തേക്ക് മടങ്ങും. മുണ്ടേരിക്കടവിനെ സംസ്ഥാന സര്‍ക്കാര്‍ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചെങ്കിലും വനംവകുപ്പ് ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വനപാലകരുടെ സന്ദര്‍ശനവും വിരളമാണ്. എന്തെങ്കിലും പരാതി ഉണ്ടായാല്‍ മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പക്ഷിസങ്കേതത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതാണ് അല്‍പമൊരാശ്വാസം.
പക്ഷികള്‍ക്ക് വിശ്രമത്തിന് മരക്കുറ്റികളും സഞ്ചാരികള്‍ക്ക് നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകളും സ്ഥാപിക്കാന്‍ മുണ്ടേരി പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഇവിടെ വാച്ച് ടവര്‍ നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
Courtesy: Madhyamam