ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, October 27, 2011

സോളിഡാരിറ്റി ഉപഹാരം നല്‍കി

സോളിഡാരിറ്റി ഉപഹാരം നല്‍കി
തളിപ്പറമ്പ്: ടെലിഫിലിം സംവിധാനത്തില്‍ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷെറിന്‍ തളിപ്പറമ്പിന് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി ഉപഹാരം നല്‍കി. സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ സമാപനസമ്മേളന ചടങ്ങില്‍ നാടകകൃത്ത് ഇബ്രാഹിം വെങ്ങരയാണ് ഷെറിന് ഉപഹാരം കൈമാറിയത്.

ഗ്രീന്‍ഫീല്‍ഡ് റോഡ് വന്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കും -പരിഷത്ത്

ഗ്രീന്‍ഫീല്‍ഡ് റോഡ് വന്‍ 
പരിസ്ഥിതി പ്രശ്നങ്ങള്‍ക്കിടയാക്കും 
-പരിഷത്ത്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് റോഡ് എന്ന ആശയം അശാസ്ത്രീയമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം.
താഴെചൊവ്വ മുതല്‍ മട്ടന്നൂര്‍വരെയുള്ള ഗ്രീന്‍ഫീല്‍ഡ് റോഡ് വന്‍തോതില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കൃഷി, പാര്‍പ്പിട നാശത്തിനും കാരണമാവുമെന്ന് പരിഷത്ത് കൂടാളി മേഖലാ കമ്മിറ്റി നടത്തിയ പഠനത്തില്‍ കണ്ടെതി. വിമാനത്താവളത്തിലേക്കു പോകാന്‍ നിലവില്‍ ആറ് റോഡുകള്‍ ഉണ്ട്. ഇവയുടെ വികസനമായിരുന്നു നേരത്തേയുണ്ടായ ധാരണ. ഇത് കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്, കര്‍ണാടക അതിര്‍ത്തി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തിലെത്താന്‍ സൌകര്യവുമായിരുന്നു. ഗ്രീന്‍ഫീല്‍ഡ് റോഡ് എന്ന ആശയത്തിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ താല്‍പര്യമാണെന്ന് പരിഷത്ത് ആരോപിക്കുന്നു.
മേലേചൊവ്വ മുതല്‍ മട്ടന്നൂര്‍ വരെയുള്ള 24 കി.മീ. റോഡ് നാലുവരിയായി വികസിപ്പിക്കാന്‍ പരിമിതമായ സ്ഥലമെടുപ്പ് മാത്രമേ ആവശ്യമുള്ളൂ. 75ഓളം വീടുകള്‍ മാത്രമേ ഒഴിപ്പിക്കേണ്ടതുള്ളൂ. ഗ്രീന്‍ഫീല്‍ഡ് റോഡിന് 1500ലേറെ വീടുകള്‍ പോകുമെന്ന സ്ഥിതിയാണ്. പുതിയ റോഡിനായി ചെലവാകുന്ന തുകയുടെ പകുതികൊണ്ട് നിലവിലുള്ള റോഡ് വികസിപ്പിക്കാമെന്നാണ് കണ്ടെത്തല്‍. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതലത്തില്‍ നടത്തുന്ന വികസന കാമ്പയിന്റെ ഭാഗമായാണ് കൂടാളി മേഖലാ കമ്മിറ്റി വിമാനത്താവള റോഡ് വികസനത്തെപറ്റി പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. നവംബര്‍ ഒന്നിന് വൈകീട്ട് 5.30ന് ചക്കരക്കല്ലില്‍ പഠന റിപ്പോര്‍ട്ടവതരണം നടക്കും.

IUML NEWS