ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, May 17, 2013

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

 വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് കമ്മിറ്റി കക്കാട് ടൗണില്‍ പൊതുയോഗം സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ.എം. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതിയംഗം സലിം മമ്പാട്, കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ സ്വാഗതവും എന്‍.എന്‍. കോയ നന്ദിയും പറഞ്ഞു.

അഡ്മിഷന്‍ ആരംഭിച്ചു

അഡ്മിഷന്‍ ആരംഭിച്ചു
ഉളിയില്‍: ഐഡിയല്‍ അറബിക് കോളജില്‍ 2013-2014 വര്‍ഷത്തേക്കുള്ള അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ 0490-2434915/9995257951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

‘മലര്‍വാടി’യുടെ കൈത്താങ്ങില്‍ സ്നേഹക്ക് വീടൊരുങ്ങുന്നു

 
 ‘മലര്‍വാടി’യുടെ കൈത്താങ്ങില്‍
സ്നേഹക്ക് വീടൊരുങ്ങുന്നു
പെരിങ്ങോം: മലര്‍വാടി ബാലസംഘാംഗമായ പെരിങ്ങോത്തെ സ്നേഹ എം. ജോസിന് കൂട്ടുകാരുടെ കൈത്താങ്ങില്‍ വീടൊരുങ്ങുന്നു. പെരിങ്ങോം വയക്കര പഞ്ചായത്തിലെ അരവഞ്ചാല്‍ കാഞ്ഞിരപ്പൊയിലില്‍ നിര്‍മിക്കുന്ന വീടിന്‍െറ കട്ടിലവെക്കല്‍ കര്‍മം വ്യാഴാഴ്ച നടന്നു. സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന മലര്‍വാടി വീട് പദ്ധതിയിലുള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ നിര്‍മിക്കുന്ന വീട്ടിലേക്ക് വൈകാതെ സ്നേഹയും ചേച്ചിമാരും മാതാപിതാക്കളോടൊപ്പം താമസം മാറ്റും.
മലര്‍വാടി ബാലസംഘാംഗങ്ങള്‍ സ്വരൂപിക്കുന്ന തുകകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ വീടാണ് മാത്തില്‍ ഗവ. ഹൈസ്കൂള്‍ ആറാം തരം വിദ്യാര്‍ഥിനിയായ സ്നേഹക്ക് ലഭിക്കുന്നത്. വീടിന്‍െറ കട്ടിലവെക്കല്‍ കര്‍മം ബാലചിത്രകാരിയും രാഷ്ട്രപതിയുടെ പുരസ്കാര ജേത്രിയുമായ ആരിത നിര്‍വഹിച്ചു.
ചടങ്ങില്‍ സി. കൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. തമ്പാന്‍, ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി, കെ.കെ. ഇസ്മായില്‍, പാസ്റ്റര്‍ ഷിജു, ടി.കെ. റിയാസ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ടി.കെ. റഫീഖ്, മലര്‍വാടി ബാലസംഘം ജില്ല കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ശിഹാബ് അരവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. മലര്‍വാടി ബാലസംഘം മുഖ്യരക്ഷാധികാരി ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പദ്ധതിക്കുള്ള സ്നേഹോപഹാരമായി ആരിത വരച്ച ചിത്രം മുഖ്യരക്ഷാധികാരി ഏറ്റുവാങ്ങി.

സോളിഡാരിറ്റി യൂത്ത് സ്പ്രിങ് സാറാ മര്‍സേക്ക് ഉദ്ഘാടനം ചെയ്യും

 സോളിഡാരിറ്റി യൂത്ത് സ്പ്രിങ്
സാറാ മര്‍സേക്ക് ഉദ്ഘാടനം ചെയ്യും
  കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകയും ആക്ടിവിസ്റ്റുമായ സാറാ മര്‍സേക്ക് ഉദ്ഘാടനം ചെയ്യും. ആക്ടിവിസ്റ്റും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി.റുക്സാന എന്നിവരും സംബന്ധിക്കും. ഉച്ചക്കുശേഷം മൂന്നു വേദികളിലായി മികച്ച സേവന പ്രതിഭകളെ ആദരിക്കല്‍, കുടുംബവിചാരം, ചലച്ചിത്രമേള, യുവജന സംസ്കാരം-സംവാദം, കവിസദസ്സ് എന്നിവ നടക്കും. യുവജന സംസ്കാരം സംവാദത്തില്‍ ഡോ.പി.കെ പോക്കര്‍, താഹാ മാടായി, ഷംസാദ് ഹുസൈന്‍, സി.ദാവൂദ്, കെ.പി ശശി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി,എ.എസ് അജിത് കുമാര്‍, കവിസദസ്സില്‍ പി.പി രാമചന്ദ്രന്‍, അന്‍വര്‍ അലി, വീരാന്‍കുട്ടി, എം.ആര്‍ രേണുകുമാര്‍, എം.ബി. മനോജ്, സഹീറാ തങ്ങള്‍, മലികാ മറിയം, പി.ആര്‍ രതീഷ്; കുടുംബ വിചാര സദസ്സില്‍ എന്‍.പി. ഹാഫിസ് മുഹമ്മദ്, ശരത്മ പി. കുമാര്‍, സഫിയ അലി, അഡ്വ. പി.കെ. നസീമ തുടങ്ങിയവര്‍ പങ്കെടുക്കും. ചലച്ചിത്രമേള പ്രശസ്ത സിനിമാ നിര്‍മാതാവ് ഷെറി ഉദ്ഘാടനം ചെയ്യും. ‘ആദിമധ്യാന്തം’ സിനിമയുടെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും നടക്കും. വൈകീട്ട് സമീര്‍ ബിന്‍സിയും സംഘവും ഗാനമേള അവതരിപ്പിക്കും.  
 എക്സിബിഷന്‍ ഇന്നു മുതല്‍ 
 കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് സ്പ്രിങ്ങിന്‍െറ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ എക്സിബിഷന്‍ വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് പ്രമുഖ ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും.
കേരള വികസനത്തെക്കുറിച്ചുള്ള ബദല്‍ കാഴ്ചപ്പാടുകളുടെ അവതരണം, യുവാക്കളുടെ കണ്ടുപിടിത്തങ്ങള്‍, ചിത്രപ്രദര്‍ശനം, ജി.സി.സി രാഷ്ട്രങ്ങളിലെ തൊഴിലന്വേഷകര്‍ക്കായി അതത് രാഷ്ട്രങ്ങളിലെ സന്നദ്ധ സംഘടനകള്‍ ഒരുക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍, ഊര്‍ജ ബദല്‍ മാര്‍ഗങ്ങള്‍, മാലിന്യസംസ്കരണം, ജലശുദ്ധീകരണം തുടങ്ങിയ വികസനത്തിന്‍െറ ബദല്‍ മാതൃകകള്‍, സോളിഡാരിറ്റി പോരാട്ടത്തിന്‍െറയും സേവനത്തിന്‍െറയും ചരിത്രമുദ്രകള്‍  എന്നിവ ഉള്‍ക്കൊള്ളുന്നതാണ് എക്സിബിഷന്‍. അധ$സ്ഥിത വിഭാഗങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യന്‍കാളി നയിച്ച വില്ലുവണ്ടി സമരം, ബി.ഒ.ടി വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് പ്രദര്‍ശനത്തില്‍ ശില്‍പമായി അവതരിപ്പിക്കുന്നത് പ്രദര്‍ശനം ഒൗപചാരികമായി ആരംഭിക്കുന്നതിനു മുമ്പുതന്നെ കടപ്പുറത്ത് എത്തുന്നവരില്‍ കൗതുകമുണര്‍ത്തുന്നു.