ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, April 25, 2013

ശിവഗിരിയുടെ മഹത്വത്തിനേറ്റ കളങ്കം -വെല്‍ഫെയര്‍ പാര്‍ട്ടി

ശിവഗിരിയുടെ മഹത്വത്തിനേറ്റ കളങ്കം -വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: സാമൂഹിക നവോത്ഥാനത്തിന്‍െറ ഈറ്റില്ലമായ ശിവഗിരിയിലേക്ക് നരേന്ദ്രമോഡിയെന്ന നരാധമനെ എഴുന്നള്ളിച്ചതിലൂടെ ആശ്രമത്തിന്‍െറ മഹത്വത്തെ കളങ്കപ്പെടുത്തിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ കുറ്റപ്പെടുത്തി. മോഡിയെ ബഹുമാനിക്കുക വഴി ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ശിവഗിരി ഭരണസമിതി ചെയ്തത്. ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ ഇത് നേരത്തെ മനസ്സിലാക്കി ഈ അപകടത്തില്‍ നിന്ന് ശിവഗിരിയെ രക്ഷിക്കേണ്ടിയിരുന്നു. ശിവഗിരിയെയും എസ്.എന്‍.ഡി.പിയെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള വര്‍ഗീയ ശക്തികളുടെ ഗൂഢനീക്കങ്ങളാണ് മോഡിയെ ആനയിച്ചതിന് പിന്നിലുള്ളതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സ്വീകരണം നല്‍കി

 സ്വീകരണം നല്‍കി
നടുവില്‍: ‘ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹന പ്രചാരണജാഥക്ക് നടുവില്‍ ടൗണില്‍ സ്വീകരണം നല്‍കി.
ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. ഇംതിയാസ്, ജാഥാ ലീഡര്‍ സി.എച്ച്. മൂസാന്‍ ഹാജി, സി.എച്ച്. സലീം, വി.പി. ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ ഉളിക്കലില്‍നിന്നാരംഭിച്ച ജാഥ ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ചെമ്പേരി, കുടിയാന്മല, പുലിക്കുരുമ്പ, ആലക്കോട്, കരുവഞ്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കിയ ജാഥ ശ്രീകണ്ഠപുരത്ത് സമാപിച്ചു.

റാഗിങ്: എസ്.ഐ.ഒ നിവേദനം നല്‍കി

റാഗിങ്: എസ്.ഐ.ഒ
നിവേദനം നല്‍കി
കണ്ണൂര്‍: അന്യസംസ്ഥാനങ്ങളില്‍ റാഗിങ്ങിനിരകളായ വിദ്യാര്‍ഥികളുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ജില്ല കമ്മിറ്റി കലക്ടര്‍ക്ക് നിവേദനം നല്‍കി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നോര്‍ക്ക പോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. എസ്.ഐ.ഒ ജില്ല വൈസ് പ്രസിഡന്‍റ് ടി.എ. ബിനാസ്, സെക്രട്ടേറിയറ്റംഗങ്ങളായ സാബിഖ്, ആര്‍.എ. അഫ്സല്‍, റംസി സലാം എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.