ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, July 25, 2013

OBIT

 
മുസ്തഫ
കുടുക്കിമൊട്ട: ചെണ്ടന്‍റവിട മുസ്തഫ (57) നിര്യാതനായി.
ഭാര്യ: നസീമ. 
മക്കള്‍: അഹമ്മദ്, അനസ് (ദുബൈ), ഫസീഹ. 
മരുമക്കള്‍: സമീര്‍, ശാഹിന. 
സഹോദരങ്ങള്‍: അലി, അബ്ദുല്‍ ഖാദര്‍ (ദുബൈ),റുഖിയ.

യൂനിറ്റ് രൂപവത്കരിച്ചു

യൂനിറ്റ് രൂപവത്കരിച്ചു
ന്യൂമാഹി: വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്തില്‍ ആറ് യൂനിറ്റുകള്‍ നിലവില്‍വന്നു. പുന്നോല്‍, കരീക്കുന്ന്, ഉസ്സന്‍മൊട്ട, അഴീക്കല്‍, പെരിങ്ങാടി, പുതിയറോഡ്, പള്ളിപ്രം പ്രദേശങ്ങളിലാണ് യൂനിറ്റുകള്‍ നിലവില്‍വന്നത്. ജില്ലാ കമ്മിറ്റിയംഗം ജോസഫ് ജോണ്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയംഗം അബ്ദുസമദ്, തലശ്ശേരി മണ്ഡലം സെക്രട്ടറി പി.പി. അശ്റഫ്, ഹരിത രമേശന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി. അര്‍ഷാദ് അധ്യക്ഷത വഹിച്ചു. ടി.വി. രാഘവന്‍ സ്വാഗതവും വസന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു.

ഇഫ്താര്‍ വിരുന്നും ആദരിക്കലും

ഇഫ്താര്‍ വിരുന്നും ആദരിക്കലും

എടക്കാട്: എടക്കാട് മഹല്ലിലെ ഖുര്‍ ആന്‍ മന$പാഠമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കലും അവാര്‍ഡ് വിതരണവും 26ന് 4.30ന് എടക്കാട് സഫാ സെന്‍ററില്‍ നടക്കും. ഫോണ്‍. 9895840828

രാഷ്ട്രീയ ചൂടില്‍നിന്നകന്ന് സൗഹാര്‍ദത്തിന്‍െറ ഇഫ്താര്‍

രാഷ്ട്രീയ ചൂടില്‍നിന്നകന്ന് സൗഹാര്‍ദത്തിന്‍െറ ഇഫ്താര്‍
  തിരുവനന്തപുരം: സോളാര്‍ ഉയര്‍ത്തിയ രാഷ്ട്രീയ ചൂടില്‍നിന്നകന്ന് സൗഹാര്‍ദത്തിന്‍െറ ഇഫ്താറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും. ജമാഅത്തെ ഇസ്ലാമി കേരളഘടകം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് മത, സാമൂഹിക-സാംസ്കാരിക നേതാക്കള്‍ക്കൊപ്പം മാനവിക വിചാരവുമായി ഇവര്‍ ഒത്തുചേര്‍ന്നത്. രാഷ്ട്രീയത്തിന്‍െറയും മതത്തിന്‍െറയും അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് വിവിധ ചിന്താധാരകളിലുള്ളവര്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് നോമ്പ് മുറിച്ചാണ് റമദാന്‍ സന്ദേശം നല്‍കിയത്.
നോമ്പുതുറ സമയത്ത് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സ്വീകരിച്ചു. ഇത്തരത്തില്‍ ഒന്നിച്ചിരിക്കുന്ന ഘട്ടങ്ങളില്‍ നാം ഒന്നാണെന്ന തോന്നല്‍ ഉണ്ടാകുന്നുവെന്ന് ഇഫ്താര്‍ സംഗമത്തില്‍ അധ്യക്ഷത വഹിച്ച ടി.ആരിഫലി പറഞ്ഞു. ഇത്തരം ഊര്‍ജം സമൂഹത്തില്‍ പ്രസരിപ്പിക്കാന്‍ കഴിഞ്ഞാല്‍ പുതിയ കേരളനിര്‍മിതിക്ക് തുടക്കമാകും. ലോകം ധാര്‍മിക പ്രതിസന്ധി നേരിടുകയാണ്. ധര്‍മം എന്താണെന്ന് സമൂഹത്തിനറിയാം. എന്നാല്‍, അത് സ്വീകരിക്കാന്‍ ഇച്ഛാശക്തിയില്ല. അധാര്‍മികത തിരിച്ചറിയാമെങ്കിലും അത് വെടിയാനും കഴിയുന്നില്ല. ധര്‍മം തിരിച്ചറിഞ്ഞ് അത് സ്വീകരിക്കാന്‍ ഇച്ഛാശക്തി ലഭ്യമാക്കാന്‍ കഴിയുമ്പോഴാണ് വിശ്വാസം അതിന്‍െറ കര്‍ത്തവ്യം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നന്മയുടെ സന്ദേശം ഒത്തുചേരുന്നത് കൂടിയാകണം ഇത്തരം കൂടിച്ചേരലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശക്തമായ സാമൂഹിക വീക്ഷണത്തിന്‍െറ പ്രതിഫലനമാണ് ഇഫ്താര്‍ സംഗമമെന്ന് ഡോ.എന്‍.എ.കരീം പറഞ്ഞു. നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും മനസ്സിനെയും ശരീരത്തെയും അടക്കിനിര്‍ത്താനും വ്രതത്തിന് കഴിയുമെന്ന് സുഗതകുമാരി പറഞ്ഞു. സംസ്കാരത്തിനും ജനാധിപത്യത്തിനും മൂല്യത്തിനും വിലകല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രത്തിലെ വ്രതാനുഷ്ഠാനം നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്ന് മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.മതത്തെ അറിയാന്‍ ഇഫ്താര്‍ ഉപകരിക്കുമെന്നും മതങ്ങളെ ശരിയായി മനസ്സിലാക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണമെന്നും മുന്‍ മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ദൈവത്തിന്‍െറ സാമീപ്യം അനുഭവിക്കാനുള്ളതാണ് വ്രതാനുഷ്ഠാനമെന്ന്  മലങ്കരസഭ മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. അനൗപചാരികമായ ഇത്തരം കൂട്ടായ്മകള്‍ മതങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കാന്‍ സഹായകരമാകും. വ്രതശുദ്ധി മനുഷ്യ മനസ്സിനെ സമ്പന്നമാക്കുമ്പോള്‍ സമൂഹത്തിനും തിളക്കം കിട്ടുമെന്ന് സി.എസ്.ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലം പറഞ്ഞു. മതവിഭാഗങ്ങള്‍ തമ്മിലല്ല, രാഷ്ട്രീയക്കാര്‍ തമ്മിലാണ് ഇപ്പോള്‍ പ്രശ്നങ്ങളെന്ന് സ്വാമി അശ്വതി തിരുനാള്‍ പറഞ്ഞു. നന്മക്ക് വേണ്ടിയുള്ള സംഘമാണ് ഇതെന്ന് പ്രമുഖ ചലിച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അടഞ്ഞ വാതിലുകളല്ല, തുറന്ന വാതിലുകളാണ് വേണ്ടതെന്ന് സ്വാഗതം പറഞ്ഞ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു.
മന്ത്രി എ.പി.അനില്‍കുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, ഡോ. എന്‍.എ. കരീം, കിംസ് ചെയര്‍മാന്‍ ഡോ.എം.ഐ. സഹദുള്ള,ആസൂത്രണ ബോര്‍ഡംഗം സി.പി. ജോണ്‍, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എം. വീരാന്‍ കുട്ടി, അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി. ഗൗരിദാസന്‍ നായര്‍, ഭാസുരേന്ദ്ര ബാബു, കെ.പി. മോഹനന്‍, എം.ജി രാധാകൃഷ്ണന്‍, ടി.എന്‍. ഗോപകുമാര്‍, മീഡിയ വണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍, ഇ.എം.നജീബ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, സി.വി.എം. വാണിമേല്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ പി. നസീര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍മാരായ എം.കെ. മുഹമ്മദാലി, ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി എന്‍.എം.അബ്ദുറഹ്മാന്‍, സംസ്ഥാന സമിതിഅംഗങ്ങളായ പി.പി.അബ്ദുല്‍ റഹ്മാന്‍, ഷഹീര്‍ മൗലവി, ജില്ലാ പ്രസിഡന്‍റ് എന്‍.എം.അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി വളോര ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമം നടത്തി. അന്‍സാര്‍ ഉളിയില്‍ റമദാന്‍ സന്ദേശം നല്‍കി. കെ. അഷറഫ് അധ്യക്ഷത വഹിച്ചു.  വി. മുഹമ്മദ്, കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ട്രന്‍സ് പരീക്ഷയിലെ ഉന്നത വിജയി ഷംനാസ് വളോരക്ക്് കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് അംഗം പി. സന്തോഷ് അവര്‍ഡ് നല്‍കി. കെ. റഷീദ് സ്വാഗതം പറഞ്ഞു.

ഇഫ്താര്‍ സംഗമം

ഇഫ്താര്‍ സംഗമം
അഴീക്കോട്: ജമാഅത്തെ ഇസ്ലാമി അഴീക്കോട് ഘടകം പൂതപ്പാറ ഐഡിയല്‍ സെന്‍ററില്‍ ഇഫ്താര്‍ സംഗം നടത്തി. എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം ഫര്‍മീസ് ഉദ്ഘാടനം ചെയ്തു.  ഹല്‍ഖാ നാസിം അബ്ബാസ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സവിതാലയം ബാബു, ഭാസ്കരന്‍ മാസ്റ്റര്‍, അരുണ ടീച്ചര്‍, മോഹനന്‍, ടി.വി. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. റഷീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

മലര്‍വാടി ബാലോത്സവം

മലര്‍വാടി ബാലോത്സവം
കാഞ്ഞിരോട്: മലര്‍വാടി ബാലോത്സവത്തില്‍ വിജയികളായ കെ.ടി. ജുഫൈറ, സി.പി. ഹഫീദ, കെ. നെഹല എന്നിവര്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും കാഞ്ഞിരോട് ഹല്‍ഖ നാസിം അഹ്മദ് പാറക്കല്‍ നല്‍കി. ടി. അഹ്മദ് സ്വാഗതവും സി. അഹ്മദ് നന്ദിയും പറഞ്ഞു.

റമദാന്‍ കിറ്റ് വിതരണം

റമദാന്‍ കിറ്റ് വിതരണം
കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി റിലീഫ് വിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ കാഞ്ഞിരോട്, പുറവൂര്‍, ഏച്ചൂര്‍, കൂടാളി പ്രദേശങ്ങളിലെ 117 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. അഹ്മദ് പാറക്കല്‍ നേതൃത്വം നല്‍കി. എ. ഉമ്മര്‍, വി.കെ. അബ്ദുറസാഖ്, അബ്ദുല്ല, സുനീര്‍ എന്നിവര്‍ പങ്കെടുത്തു.

ഖുര്‍ആന്‍ ക്വിസ്

 ഖുര്‍ആന്‍ ക്വിസ്
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് ജില്ലാ കോഓഡിനേറ്റര്‍ മൂസ മാസ്റ്റര്‍ അറിയിച്ചു. സ്റ്റഡി സെന്‍റര്‍ മുഖേന വിതരണം ചെയ്യുന്ന ചോദ്യക്കടലാസ് പൂരിപ്പിച്ച് ആഗസ്റ്റ് മൂന്നിനകം സെന്‍ററുകളില്‍ ഏല്‍പ്പിക്കണം. കണ്ണൂര്‍ കൗസര്‍ കോംപ്ളക്സ്, മട്ടന്നൂര്‍ ഹിറ സെന്‍റര്‍, തലശ്ശേരി ഇസ്ലാമിക് സെന്‍റര്‍, അല്‍ഫലാഹ് പെരിങ്ങാടി, ഐഡിയല്‍ കോളജ് ഉളിയില്‍, മസ്ജിദുറഹ്മ പാനൂര്‍ തുടങ്ങിയ സെന്‍ററുകളില്‍നിന്ന് ചോദ്യപേപ്പര്‍ ലഭിക്കും. വിജയികള്‍ക്ക് ചെറിയപെരുന്നാള്‍ ദിനം ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446313721 എന്ന നമ്പറില്‍ ബന്ധപ്പെടണം.