ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, October 26, 2011

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്

ജമാഅത്തെ ഇസ്ലാമി 
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിന് നല്‍കിവരുന്ന സ്കോളര്‍ഷിപ്പ്/ പലിശരഹിത വിദ്യാഭ്യാസ ലോണിന് 2011-2012 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പി.ജി, ഡിപ്ളോമ, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷണല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. www.jihkerala.org 
എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. യോഗ്യമായ അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് 2011 നവംബര്‍ 25-ന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ട് സ്കോളര്‍ഷിപ്പ് ഓഫീസിലേക്ക് അയക്കേണ്ടതില്ല. ഫോണ്‍: 
9847539070
9895677348
04952 724 881
E- mail : hiracentre@asianetindia.com
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
AHMED PARAKKAL

PRESIDENT
JAMA'TH E ISLAMI
KANHIRODE UNIT
Mob : 9656 519 812

അപേക്ഷാ ഫോമിനു ഇവിടെ ക്ലിക്ക് ചെയ്യുക

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം: ജില്ലാ വാഹനജാഥ സമാപിച്ചു

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സോളിഡാരിറ്റി  ജില്ലാ കമ്മിറ്റി  വാഹനജാഥയുടെ സമാപന സമ്മേളനം പഴയങ്ങാടിയില്‍ ഇബ്രാഹിം വെങ്ങര  ഉദ്ഘാടനം ചെയ്യുന്നു
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം:
ജില്ലാ  വാഹനജാഥ സമാപിച്ചു
പഴയങ്ങാടി: ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ട സമൂഹത്തെ മുന്‍നിരയില്‍ കൊണ്ടുവരേണ്ടത് ജനാധിപത്യത്തില്‍ സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണെന്ന് നാടകകൃത്ത് ഇബ്രാഹിം വെങ്ങര പറഞ്ഞു. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥയുടെ സമാപന സമ്മേളനം പഴയങ്ങാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് പൊതുജനങ്ങളെ പ്രക്ഷോഭങ്ങളിലും സമരങ്ങളിലുമെത്തിക്കുന്നത്. 
അര്‍ഹരായവര്‍ക്ക് വികസനം  ഒരിക്കലും നിഷേധിക്കപ്പെടരുത്. ഇതിന് സര്‍ക്കാര്‍ പ്രതിബദ്ധമാകണം -അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന സമീപനത്തിന്റെ അസന്തുലിത കണക്കുകള്‍ മുന്നില്‍ വെച്ച് 21ന് പാനൂരില്‍ നിന്നാരംഭിച്ച പ്രക്ഷോഭ യാത്ര ഇന്നലെ തളിപ്പറമ്പ്, ആലക്കോട്, നടുവില്‍, പിലാത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിന്റെ ശേഷമാണ് പഴയങ്ങാടിയില്‍ സമാപിച്ചത്.
വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, ജമാല്‍ കടന്നപ്പള്ളി, രാഘവന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. ജാഥാലീഡര്‍ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ സമാപന പ്രസംഗം നടത്തി. പി.കെ. മുഹമ്മദ് സാജിദ് സ്വാഗതം പറഞ്ഞു.

ജനകീയ ചര്‍ച്ച നടത്തി

 ജനകീയ ചര്‍ച്ച നടത്തി
തലശേãരി: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സൈദാര്‍പള്ളി പരിസരത്ത് സോളിഡാരിറ്റി പ്രാദേശിക യൂനിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. 'മലബാറെന്താ കേരളത്തിലല്ലേ' എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍ വിഷയമവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സാജിദ് കോമോത്ത് അധ്യക്ഷത വഹിച്ചു. ശാനിദ് മുഹമ്മദ്, എന്‍.കെ. അര്‍ഷാദ്, കെ. ശുഹൈബ്, സയിദ് സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

വിമാനത്താവള റോഡ്: സ്വകാര്യ ഏജന്‍സിയുടെ സര്‍വേക്കെതിരായ ഹരജി ഹൈകോടതി സ്വീകരിച്ചു

വിമാനത്താവള റോഡ്: 
സ്വകാര്യ ഏജന്‍സിയുടെ സര്‍വേക്കെതിരായ 
ഹരജി ഹൈകോടതി സ്വീകരിച്ചു
ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനുവേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ ചട്ടവിരുദ്ധമാണെന്നു കാണിച്ച് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി വിശദീകരണം തേടിയതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഗ്രീന്‍ഫീല്‍ഡ് റോഡിനുവേണ്ടി നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് സെന്ററിനെ (നാറ്റ്പാക്) മറികടന്ന് സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ ചട്ടവിരുദ്ധമാണെന്നു കാണിച്ച് ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഡോ. എം. മുഹമ്മദലി നല്‍കിയ ഹരജിയാണ് ഫയലില്‍ സ്വീകരിച്ചത്.
വിമാനത്താവളത്തിലേക്കുള്ള റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത് നാറ്റ്പാകിനായിരുന്നു. എന്നാല്‍, സര്‍വേ നടത്തിയത് സ്വകാര്യ ഏജന്‍സിയായ തിരുവനന്തപുരത്തെ റൂബി കണ്‍സള്‍ട്ടന്‍സിയാണ്. ഇവര്‍ക്ക് ഒരു ഉപാധിയും കൂടാതെ ഒന്നാംഘട്ടമെന്ന നിലയില്‍ 13.5 ലക്ഷം രൂപ നല്‍കിയതായും ഭാരവാഹികള്‍ ആരോപിച്ചു. ഗ്രീന്‍ഫീല്‍ഡ് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ഗ്രാമീണജനതയെ രണ്ടുതട്ടാക്കി തിരിക്കും. റോഡ് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നത് വിശദമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
റോഡിന്റെ വീതിയോ ഏതെല്ലാം പ്രദേശങ്ങളിലൂടെ കടന്നുപോകുന്നുവെന്നോ ഇനിയും വ്യക്തമാവേണ്ടതുണ്ട്. 45 മീറ്ററിലാണ് റോഡു നിര്‍മാണമെന്ന് അധികൃതര്‍ പറയുമ്പോള്‍, 100 മീറ്ററിലാണ് റോഡു നിര്‍മാണമെന്നും ബി.ഒ.ടി അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മാണമെന്നും സ്വകാര്യ കമ്പനി നടത്തിയ സര്‍വേയില്‍നിന്ന് വ്യക്തമാവുന്നുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ജനങ്ങളില്‍നിന്ന് സത്യം മറച്ചുപിടിച്ച് വികസനത്തിന്റെ പേരില്‍ വഞ്ചനാപരമായ നിലപാടില്‍ റോഡുനിര്‍മാണവുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. 29ന് മന്ത്രി ജോസഫിന്റെ നേതൃത്വത്തില്‍ റോഡുനിര്‍മാണവുമായി ബന്ധപ്പെട്ട യോഗത്തില്‍ പ്രശ്നമുന്നയിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഡോ. എം. മുഹമ്മദലി, ഭാരവാഹികളായ കെ.കെ. രാജന്‍, കെ. രാജന്‍ കാപ്പാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടം ഒരുക്കി

 വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടം ഒരുക്കി
ഇരിക്കൂര്‍:   കൊളപ്പയിലെ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍  വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടമൊരുക്കി
സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുകുമാരന്‍ മാസ്റ്റര്‍ വിത്തിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് പരിപാടിഉദ്ഘാടനം ചെയ്തു. സജിതടീച്ചര്‍, ഫാത്തിമടീച്ചര്‍, യൂനുസ് സലിം മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി