ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, November 8, 2012

SOLIDARITY


ARAMAM


ബസ്ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധം

 ബസ്ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധം

ചക്കരക്കല്ല്: അന്യായമായി വര്‍ധിപ്പിച്ച ബസ്ചാര്‍ജ് പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ചക്കരക്കല്ല് യൂനിറ്റ് ആവശ്യപ്പെട്ടു. സി.ടി. ഷഫീഖ് അധ്യക്ഷത വഹിച്ചു. സി.ടി. അഷ്കര്‍, കെ.വി. അഷ്റഫ്, ഷാഹുല്‍ ഹമീദ് സംസാരിച്ചു.

സമാജ്വാദി കോളനി: തീരുമാനം സ്വാഗതാര്‍ഹം’

സമാജ്വാദി കോളനി:
തീരുമാനം സ്വാഗതാര്‍ഹം’
കണ്ണൂര്‍: സമാജ്വാദി കോളനിവാസികളുടെ ദുരിതത്തിന് അറുതിവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രോജക്ട് റിപ്പോര്‍ട്ട് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സമാജ്വാദി വികസന മുന്നണി കണ്‍വീനര്‍ പി. മിനി അഭിപ്രായപ്പെട്ടു. കോളനി വികസനത്തിന് സോളിഡാരിറ്റി വര്‍ഷങ്ങളായി നടത്തുന്ന പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് മുഖ്യമന്ത്രിയുടെ നിലപാട്. യോഗത്തില്‍ കെ.കെ. ശുഹൈബ്, ഷംന, ബിജു എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥിദ്രോഹം -എസ്.ഐ.ഒ

 വിദ്യാര്‍ഥിദ്രോഹം -എസ്.ഐ.ഒ
കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി കടുത്ത വിദ്യാര്‍ഥിദ്രോഹമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍.
ഇത്തരം ജനദ്രോഹ നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ളെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് എസ്.ഐ.ഒ നേതൃത്വംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.