ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 17, 2012

SOLIDARITY

QURAN STUDY CENTRE

QURAN STUDY CENTRE

മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം -സോളിഡാരിറ്റി

മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം -സോളിഡാരിറ്റി
തിരുവനന്തപുരം: വ്യക്തികളുടെയും സംഘടനകളുടെയും ഇ^മെയില്‍ നിരീക്ഷിക്കാനുള്ള കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാരണം വ്യക്തമാക്കണമെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പ്രഫഷനലുകളും അടക്കമുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഭരണഘടന നല്‍കുന്ന സ്വാതന്ത്യ്രത്തിന്റെയും അവകാശങ്ങളുടെയും ലംഘനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തണം.
ഒമ്പത് വര്‍ഷമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോളിഡാരിറ്റിയുടെയും സംസ്ഥാന സമിതി അംഗത്തിന്റെയും ഇ^മെയിലുകള്‍ ചോര്‍ത്തിയിട്ടുണ്ട്. മാതൃഭൂമി, മാധ്യമം, തേജസ്, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലെ പത്രപ്രവര്‍ത്തകരും പി.വി. അബ്ദുല്‍വഹാബ് എം.പിയും മതസംഘടനകളും ഉള്‍പ്പെടെ പൊലീസ് നിരീക്ഷണപട്ടികയില്‍ പെടുന്നു. ഒരു മതവിഭാഗത്തെ ഉന്നം വെച്ച് അനാവശ്യ ഭീതി പരത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
നിരീക്ഷിക്കപ്പെടുന്നവര്‍ പ്രത്യേക ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല. ഇതില്‍ 258 പേരും മുസ്ലിംകളാണെന്നത് കാര്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. സ്വകാര്യതയിലേക്ക് ഭരണകൂടം എത്തിനോക്കുന്നത് പൌരാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നുവെന്നത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നിരീക്ഷണം ഉണ്ടാവില്ല. ഭരണകക്ഷിയിലെ മുഖ്യപാര്‍ട്ടിയായ മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളെപ്പോലും നിരീക്ഷിക്കുന്നുണ്ട് എന്നത് വിചിത്രമാണ്. ഇക്കാര്യത്തില്‍ ലീഗ് അഭിപ്രായം വ്യക്തമാക്കണം.
തീവ്രവാദ വേട്ടയുടെ പേരില്‍ മുസ്ലിം സമൂഹത്തെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടനീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇ-മെയില്‍ ചോര്‍ത്തല്‍. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.ഐ നൌഷാദ്, സംസ്ഥാന സെക്രട്ടറി കെ. സജീദ് എന്നിവര്‍ അറിയിച്ചു.

വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ അനുവദിക്കില്ല: കണ്‍വെന്‍ഷന്‍

 വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ
അനുവദിക്കില്ല: കണ്‍വെന്‍ഷന്‍
കോഴിക്കോട്: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി ജനവാസ മേഖലയിലൂടെ പൈപ്പിടാനുള്ള നീക്കം ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറം സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. 20 മീറ്റര്‍ വീതിയില്‍ 1114 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പഠിക്കാതെയും ജനങ്ങളെ ബോധ്യപ്പെടുത്താതെയും പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഭരണകൂടം ഇരകളെ പുച്ഛിക്കുകയാണ്. സ്മാര്‍ട്ട്സിറ്റി അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ദിഷ്ട രൂപരേഖ മാറ്റാന്‍ തയാറായവര്‍ സുരക്ഷാഭീതി സാധാരണ ജനങ്ങള്‍ക്കുമുണ്ടെന്ന കാര്യം അവഗണിക്കുകയാണ്. ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ജനങ്ങളെ അണിനിരത്തി തടയുമെന്ന് കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എ. വാസു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാരും ഭരണാധികാരികളും ഏത് പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് പതിവാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറം ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.
ജനസാന്ദ്രതയേറിയ കേരളത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന ദുരന്തം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ എത്രയോ  മടങ്ങ് അധികമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 ഭൂമി ഏറ്റെടുക്കുമ്പോള്‍ കേരളത്തിലെ ആവാസ വ്യവസ്ഥയെയും കൃഷിയെയുമെല്ലാം എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാന്‍ പഠനംപോലും നടത്താന്‍ തയാറാവാതെയാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്നും നീലകണ്ഠന്‍ ചൂണ്ടിക്കാട്ടി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ഹാഷിം ചേന്ദമ്പിള്ളി, വിളയോടി വേണുഗോപാല്‍, വിജയരാഘവന്‍ ചേലിയ, എന്‍. സുബ്രഹ്മണ്യന്‍, ടി.കെ. വാസു, ദേവദാസ് മോരിക്കര, അഡ്വ. പ്രദീപ് കുമാര്‍, കബീര്‍ നൊച്ചാട്, മൂസ ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ റസാഖ് പാലേരി സ്വാഗതം പറഞ്ഞു. സംസ്ഥാനതലം മുതല്‍ പ്രാദേശികാടിസ്ഥാനത്തില്‍ വരെ ശക്തമായ പ്രക്ഷോഭ^ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

പെട്ടിപ്പാലം സമരമുന്നണി ചെയര്‍മാനുനേരെ അക്രമം: വ്യാപക പ്രതിഷേധം

പെട്ടിപ്പാലം സമരമുന്നണി ചെയര്‍മാനുനേരെ അക്രമം: വ്യാപക പ്രതിഷേധം
ന്യൂമാഹി: പെട്ടിപ്പാലം മാലിന്യവിരുദ്ധ വിശാല സമരമുന്നണി ചെയര്‍മാന്‍  എന്‍.വി. അജയകുമാറിനെ ചൊക്ലിയില്‍ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതില്‍  വ്യാപക പ്രതിഷേധം.പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു.
ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി. അബ്ദുന്നാസര്‍, എ.കെ. മുസമ്മില്‍, പി.പി. അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ഏരിയ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.  ആശുപത്രിയിലുള്ള അജയകുമാറിനെ സോളിഡാരിറ്റി നേതാക്കളായ എ.പി. അജ്മല്‍, കെ. നിയാസ്, കെ.എം. അഷ്ഫാഖ്, പി.എ. സഹീദ്, സാജിദ് കോമത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
 പെട്ടിപ്പാലം: മൂന്നാംഘട്ട
സമരപ്രഖ്യാപനം നടത്തി
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ മൂന്നാം ഘട്ട സമരപ്രഖ്യാപനം ഗ്രോ വാസു നിര്‍വഹിച്ചു. സമരപ്പന്തലില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഏത് സന്നിഗ്ധ ഘട്ടത്തിലും ഉറച്ചുനിന്ന് ലക്ഷ്യം നേടാനുള്ള നിശ്ചയദാര്‍ഢ്യമാണ് സമരത്തിന്റെ കരുത്തെന്ന് ഗ്രോവാസു ചൂണ്ടിക്കാട്ടി.
77 ദിവസം പിന്നിട്ടിട്ടും വീര്യം ചോരാതെ മുന്നേറുന്ന പെട്ടിപ്പാലം സമരത്തിന് ഈ നിശ്ചയദാര്‍ഢ്യമുണ്ട്. ഗ്വാളിയോര്‍ റയോണ്‍സ് സമരാനുഭവങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഡോ. ശാന്തി തളിപ്പറമ്പ്, പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.