ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, March 22, 2012

കുടിവെള്ളം വിതരണം ചെയ്തു

 കുടിവെള്ളം വിതരണം ചെയ്തു
കണ്ണൂര്‍: എളയാവൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ അതിരകം കോളനിയില്‍ സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്തു.
പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വേനല്‍ക്കാലത്തെ ജലക്ഷാമത്തിന് പുറമെ, വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം കൂടി നിലച്ചതാണ് കോളനിയില്‍ ജലക്ഷാമം രൂക്ഷമാക്കിയത്. ടി. അസീര്‍, അഷ്റഫ്, യാസിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൂടാളിയില്‍ പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നു

 
 
കൂടാളിയില്‍ പൈപ്പ്പൊട്ടി
കുടിവെള്ളം പാഴാകുന്നു
മട്ടന്നൂര്‍: കൂടാളിയില്‍ പൈപ്പ്പൊട്ടി വന്‍തോതില്‍ കുടിവെള്ളം  പാഴാകുന്നു. കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് ബുധനാഴ്ച വൈകീട്ട് 3.30ന് കൂടാളി ആശുപത്രി സ്റ്റോപ്പിനടുത്ത് പൊട്ടിയത്. കൂടാളി, ഏച്ചൂര്‍, മുണ്ടേരി തുടങ്ങിയ ഭാഗങ്ങളില്‍ ജലവിതരണം നടത്തുന്ന 250 എം.എം പൈപ്പാണിത്. ഇതോടെ ചാലോട് മുതല്‍ മുണ്ടേരി വരെയുള്ള ഭാഗങ്ങളില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
പൈപ്പ്പൊട്ടുന്നതിനിടെ സമീപത്ത് മറ്റൊരു പൈപ്പിന്‍െറ പണിയെടുക്കുകയായിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ കുഴിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.
വെള്ളം കുത്തിയൊഴുകി ചളിയും മണ്ണും ഉള്‍പ്പെടെ റോഡിന് താഴെ സ്ഥിതിചെയ്യുന്ന യു. അഹമ്മദിന്‍െറ വീട്ടിലേക്കത്തെി. വീടിനുചുറ്റും ചളിവെള്ളം നിറഞ്ഞതിനാല്‍ മണിക്കൂറുകളോളം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.
വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ വീടിന്‍െറ പിറകുവശത്ത് സൂക്ഷിച്ചിരുന്ന വിറക്  നശിച്ചു. റോഡിലെങ്ങും വെള്ളം കെട്ടിക്കിടന്നതിനാല്‍ വാഹനഗതാഗതത്തിനും പ്രയാസം സൃഷ്ടിച്ചു. ചാലുകീറി സമീപ പറമ്പുകളിലേക്ക് വെള്ളം ഒഴുക്കി വിടുകയായിരുന്നു.  

മുഖ്യമന്ത്രി സി.പി.എം കെണിയില്‍ വീണു -പൊതുജനാരോഗ്യ സംരക്ഷണ സമിതി

ജനാധിപത്യ ധ്വംസനം -ഐ.എന്‍.എല്‍
കാഞ്ഞിരോട്: പുന്നോല്‍ പെട്ടിപ്പാലത്ത് പൊലീസ് നടത്തിയ നരനായാട്ട് ജനാധിപത്യം സംരക്ഷിക്കാന്‍ കാവല്‍നില്‍ക്കേണ്ടവര്‍ നടത്തിയ ജനാധിപത്യ ധ്വംസനമാണെന്ന് ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍ പ്രസ്താവിച്ചു. ജനകീയ സമരത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കാതെ കൈയ്യൂക്കുകൊണ്ട് നേരിടുന്നത് രാഷ്ട്രീയകേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
അപലപിച്ചു
കണ്ണൂര്‍: പെട്ടിപ്പാലത്ത് സമാധാനപരമായി സമരം നടത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പൊലീസിനെ ഉപയോഗിച്ച് ആക്രമിച്ച സംഭവം അപലപനീയമാണെന്ന് മദ്യനിരോധന സമിതി ജില്ലാ യോഗം അഭിപ്രായപ്പെട്ടു. ജില്ലാ മദ്യനിരോധന സമിതി പ്രസിഡന്‍റ് എം. മുകുന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പത്തേ്, ടി. ചന്ദ്രന്‍, അഡ്വ. അഹമ്മദ് മാണിയൂര്‍,സി. കാര്‍ത്യായനി,എ.കെ. സുരേശന്‍, രഘുമാസ്റ്റര്‍,കെ. നാണു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധിച്ചു
ചക്കരക്കല്ല്: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ മുന്നണി പ്രവര്‍ത്തകരെ മര്‍ദിക്കുകയും സമരപന്തല്‍, ഗാന്ധിചിത്രം തുടങ്ങിയവ കത്തിച്ചതിലും പൊലീസ് നടത്തിയ ക്രൂരമര്‍ദനത്തിലും ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം പ്രതിഷേധിച്ചു. കെ.കെ. ഇബ്രാഹിം, സി.ടി. അഷ്കര്‍, എം. മൊയ്തീന്‍കുട്ടി, ഇ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രി സി.പി.എം കെണിയില്‍ വീണു
-പൊതുജനാരോഗ്യ സംരക്ഷണ സമിതി
തലശ്ശേരി: പെട്ടിപ്പാലത്തെ പൊലീസ് നടപടി സി.പി.എം നേതാക്കളൊരുക്കിയ കെണിയില്‍ മുഖ്യമന്ത്രി  വീണതിന്‍െറ ഫലമാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, കാരായി രാജന്‍ എന്നിവരാണ്  കെണിയൊരുക്കിയത്.
സംഘര്‍ഷ ദിവസം ബസിന് കല്ളെറിഞ്ഞതും മാലിന്യവണ്ടി തീയിട്ടതുമായ സംഭവങ്ങളുമായി സമരക്കാര്‍ക്ക് ബന്ധമില്ല. ദിവസങ്ങള്‍ക്ക് മുമ്പ് തലശ്ശേരി നഗരസഭാധ്യക്ഷ പെട്ടിപ്പാലത്തത്തെി സി.പി.എം പ്രവര്‍ത്തകരുടെ രഹസ്യയോഗത്തില്‍ സംബന്ധിച്ചിരുന്നു. ഈ യോഗത്തിലാണ് അക്രമം നടത്തി അത് സമരക്കാരുടെ തലയില്‍ കെട്ടിവെക്കാന്‍ തീരുമാനിച്ചത്. വണ്ടി കത്തിച്ച് ബോട്ടില്‍ രക്ഷപെട്ടയാളെ തിരിച്ചറിഞ്ഞാല്‍ സത്യമറിയും. അങ്ങിനെയെങ്കില്‍ നഗരസഭാധ്യക്ഷക്കും ഉപാധ്യക്ഷനും ജയിലില്‍ പോകേണ്ടിവരും-അബ്ദുന്നാസിര്‍ പറഞ്ഞു.
 പെട്ടിപ്പാലത്ത് പോലിസിനെ ഉപയോഗിക്കില്ളെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി കളവുപറയുകയായിരുന്നു.
 സമരക്കാരോട് അതിക്രൂരമായാണ് പോലിസ് പെരുമാറിയത്. സ്ത്രീകളോട് പോലും മോശമായിരുന്നു ഡി.വൈ.എസ്.പി അടക്കമുള്ളവരുടെ പെരുമാറ്റം.
പെട്ടിപ്പാലത്ത് പോലിസ് ഇടപെട്ടാല്‍ രാജിവെക്കുമെന്ന് പറഞ്ഞ ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ആറ് യു.ഡി.എഫ് അംഗങ്ങള്‍ വാക്ക്പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമര നേതാക്കള്‍ പറഞ്ഞു. നജ്മ, സഫിയ, റനീഷ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ലോറി കത്തിച്ചതില്‍ ദുരൂഹത:
നഗരസഭ നല്‍കിയ പ്രതിപ്പട്ടിക പൊലീസ് തള്ളി
തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യലോറി കത്തിച്ച സംഭവത്തില്‍ ദുരൂഹത. ഇതുസംബന്ധിച്ച കേസില്‍ നഗരസഭയുമായി ബന്ധപ്പെട്ടവര്‍ നല്‍കിയ പ്രതിപ്പട്ടിക പൊലീസ് തള്ളി. ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയവരടക്കമുള്ളവരുടെ പേരുകളും നഗരസഭ നല്‍കിയ 30 പേരുടെ പട്ടികയിലുണ്ട്. 11.30നാണ് മാലിന്യവണ്ടി കത്തിക്കാനാരംഭിച്ചത്.
ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് പോയ ലോറി മാലിന്യമിറക്കാതെ 20 മിനിറ്റിലേറെ സമയം ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടതിനെക്കുറിച്ചും റോഡില്‍നിന്നും 500 മീറ്റര്‍ മാറി ട്രഞ്ചിങ് ഗ്രൗണ്ടില്‍ ലോറി എത്തിയതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നഗരസഭയുടെ പരാതി പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. കടലിലെ പാറക്കെട്ടില്‍ ഇരിക്കുകയായിരുന്ന സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് നോക്കിനില്‍ക്കെ കടല്‍മാര്‍ഗമത്തെി രക്ഷിച്ച സംഭവങ്ങളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആസൂത്രിതമായി നടന്ന തീവെപ്പില്‍ അഞ്ചുപേരില്‍ താഴെ മാത്രമുള്ള പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ നിന്നും ജാമ്യമെടുക്കാതെയും വിലാസം പൊലീസിനു പറഞ്ഞുകൊടുക്കാതെയും നിരഹാരമനുഷ്ഠിച്ച എട്ട് സ്ത്രീകളും 28 പുരുഷന്മാരുമുള്‍പ്പെടെയുള്ള സമരക്കാരെ രാത്രി വൈകി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കി. തുടര്‍ന്ന് മജിസ്ട്രേറ്റിനോട് വിലാസം പറഞ്ഞ സമരക്കാര്‍ക്ക് രാത്രി 11 ഓടെ കോടതി ജാമ്യം അനുവദിച്ചു. ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്കുശേഷമാണ് സ്ത്രീകളുള്‍പ്പെടെയുള്ള സമരക്കാര്‍ മജിസ്ട്രേറ്റിനു മുന്നിലത്തെിച്ചത്. കൈക്കുഞ്ഞുങ്ങളുമായാണ് വീട്ടമ്മമാര്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരായത്.
ബസിന് കല്ളെറിഞ്ഞെന്ന കേസില്‍പെടുത്തിയവര്‍
നിരപരാധികളെന്ന് ബന്ധുക്കള്‍
തലശ്ശേരി: സംഘര്‍ഷ ദിവസം കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ കേസില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പില്‍പെടുത്തി അറസ്റ്റ് ചെയ്തത് നിരപരാധികളെയെന്ന് ബന്ധുക്കള്‍.
സമരവുമായി ഒരു ബന്ധവുമില്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് കണ്ണൂര്‍ കക്കാട് ഇട്ടിക്കല്‍ ഹൗസില്‍ എന്‍.എം. ഷഫീഖ് (36), പുന്നോല്‍ ‘അഹ്ലമി’ല്‍ സനം അന്‍വര്‍ (20), എ.വി. ഹൗസില്‍ നിസാമുദ്ദീന്‍ (20), അറഫ മന്‍സിലില്‍ കെ.പി. അര്‍ഷാദ് (25)എന്നിവരാണ് പൊതുമുതല്‍ നശിപ്പിച്ചെന്ന വകുപ്പില്‍പ്പെടുത്തി അറസ്റ്റ് ചെയ്യപ്പെട്ട് ഇപ്പോഴും ജയിലിലുള്ളത്.
ബഹളം കേട്ട് വീട്ടിന്‍െറ ഗേറ്റില്‍നിന്ന് എത്തിനോക്കിയ മകനെ പൊലീസ് വന്ന് പിടികൂടുകയായിരുന്നെന്ന് ഉമ്മ നജ്മ പറയുന്നു.  
നിസാമുദ്ദീനിനെ പല്ലു തേക്കുമ്പോളാണ് പൊലീസ് ഭീഷണിപ്പെടുത്തി പിടിച്ചുകൊണ്ടുപോയതെന്ന് മാതാവ് സഫിയ പറഞ്ഞു.
 പൊലീസുകാര്‍  വരുന്നതുകണ്ട് ഭയന്ന നിസാം അടുത്ത വീട്ടില്‍ കയറിയെങ്കിലും പിടികൂടി. മകന്‍ നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് കേള്‍ക്കാന്‍ കൂട്ടാക്കിയില്ളെന്ന് സഫിയ പറയുന്നു. അര്‍ഷാദിനും സംഭവവുമായി ബന്ധമില്ളെന്ന്  സമരക്കാര്‍  പറയുന്നു.  തകര്‍ക്കപ്പെട്ട ബസ് ചില്ലിന്‍െറ തുക എഫ്.ഐ.ആറില്‍ രേഖപ്പെടുത്താത്തതിനാല്‍ ഇന്നലെയും നാലുപേര്‍ക്കും ജാമ്യം ലഭിച്ചില്ല. 
പൊലീസ് നടപടി അപലപനീയം -പി.ഡി.പി
കണ്ണൂര്‍: അതിജീവനത്തിനുവേണ്ടി പെട്ടിപ്പാലം നിവാസികള്‍ നടത്തിവരുന്ന സമരം പൊലീസിന്‍െറ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച നടപടി അപലപനീയമാണെന്ന് പി.ഡി.പി ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്തു. ഹംസ മാലൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതിന്‍െറ ഭാഗമായി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളെ പുന$സംഘടിപ്പിക്കുന്നതിന് അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഭാരവാഹികള്‍: ഹംസ മാലൂര്‍ (ചെയ.) സുബൈര്‍ പുഞ്ചവയല്‍ (ജന. കണ്‍.) റഷീദ് മെരുവമ്പായി (കണ്‍.) ഷാജഹാന്‍ കീഴ്പ്പള്ളി, ഖാലിദ് മറിയാടന്‍ (ജോ. കണ്‍.).
പൊലീസ് നടപടി അപലപനീയം -ഐ.എസ്.എം
തലശ്ശേരി: അതിജീവനത്തിനുവേണ്ടി സമരം നടത്തുന്ന പുന്നോല്‍ പെട്ടിപ്പാലത്തെ സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തിയ നടപടി അപലപനീയമാണെന്ന് ഐ.എസ്.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രഫ. അബ്ദുല്‍ജലീല്‍ ഒതായി, അഷ്റഫ് മമ്പറം, തന്‍വീര്‍ദ്ദീന്‍ തലശ്ശേരി, റമീസ് പാറാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിഷേധ റാലി നടത്തി
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് ഭീകരത സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ മര്‍ദിച്ച് അറസ്റ്റ്ചെയ്ത് സമരപ്പന്തല്‍ പൊളിച്ചുനീക്കിയ നഗരസഭാ-പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പുന്നോല്‍, കുറിച്ചിയില്‍ ടൗണുകളില്‍ വിശാല സമരമുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
എന്‍.വി. അജയകുമാര്‍, പി. ഖാലിദ്, വി. വത്സന്‍,പി.സി. മുഹമ്മദ് ഷാബില്‍, റസിയ ലത്തീഫ്, സുബൈദ നാലകത്ത്, സുമയ്യ സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി. പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നത് തടയാന്‍ സജീവമായി സമരത്തിനിറങ്ങാന്‍ തീരുമാനിച്ചു. നൂറ് കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് സമരം ശക്തമാക്കും. സി.ആര്‍.റസാഖ് അധ്യക്ഷത വഹിച്ചു. മൂസ മുഹമ്മദ്, ടി.എം. ലത്തീഫ്, പി.സി. റിസാല്‍, മറിയം സിത്താര,പി. ഷിനോജ് എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലം:പരിക്കേറ്റ നാല് കുട്ടികളടക്കം ആറുപേര്‍ കൂടി ആശുപത്രിയില്‍

 പെട്ടിപ്പാലം:പരിക്കേറ്റ നാല് കുട്ടികളടക്കം
ആറുപേര്‍ കൂടി ആശുപത്രിയില്‍
തലശ്ശേരി:  പെട്ടിപ്പാലത്തെ പൊലീസ് നടപടിയില്‍ പരിക്കേറ്റ ആറുപേരെ കൂടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേര്‍ കുട്ടികളാണ്.
 പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിറിന്‍െറ ഭാര്യ ഉമ്മുല്ല (38), മകള്‍ നാലു വയസ്സുകാരി ഇസ്സ, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദിന്‍െറ മകള്‍ സഫ (ഒന്നര), സജിന (32), സജിനയുടെ മക്കളായ ആമിര്‍ ഷാ (നാല്), ആദില്‍ ഷാ (അഞ്ച്)എന്നിവരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച സംഘര്‍ഷത്തിനിടെ ഇസ്സയെ പൊലീസ് പിടിച്ചുകൊണ്ടുപോയത് മൃഗീയമായായിരുന്നു.  ഇരു കൈകളും രണ്ട് ഭാഗത്തുനിന്നും പൊലീസുകാര്‍ ശക്തിയില്‍ വലിച്ചു. ഇതിനിടെ പൊലീസ് ലാത്തികൊണ്ട് പിഞ്ചുകുട്ടിയുടെ വയറ്റില്‍ കുത്തി. നിലവിളിക്കുന്ന ഇസ്സയുടെ ദയനീയചിത്രം മനഃസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. നേതാവിന്‍െറ മകളെന്ന നിലയില്‍ നാലുവയസ്സുകാരിയെ പൊലീസ് തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം.

സോളിഡാരിറ്റി ബഹുജന മാര്‍ച്ച് ഇന്ന്

സോളിഡാരിറ്റി ബഹുജന
മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: പെട്ടിപ്പാലത്ത് മുഖ്യമന്ത്രിയുടെ ഉറപ്പുലംഘിച്ച് പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഷൗക്കത്തലിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് എന്‍.സി.സി റോഡില്‍നിന്ന് ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. സാദിഖ് അറിയിച്ചു.