ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, December 23, 2011

WELFARE PARTY POSTER

WELFARE PARTY PROGRAMME

WELFARE PARTY LETTER

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രഖ്യാപന സമ്മേളനം 29ന്

 വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ
പ്രഖ്യാപന സമ്മേളനം 29ന്
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഡിസംബര്‍ 29ന് വൈകീട്ട് നാല് മണിക്ക് ചേംബര്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ നിലവില്‍ വരും. സമ്മേളനത്തില്‍ സംഘടനയുടെ അടുത്ത രണ്ട് വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിക്കും.
പ്രഖ്യാപന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാ. എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. കൂട്ടില്‍ മുഹമ്മദലി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ പ്രേമ പിഷാരടി, സുരേന്ദ്രന്‍ കരിപ്പുഴ, സി. അഹമ്മദ് കുഞ്ഞി, സംസ്ഥാന സെക്രട്ടറിമാരായ ഇ.എ. ജോസഫ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ സംബന്ധിക്കും.
പരിപാടി വിജയിപ്പിക്കാന്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ജനറല്‍ കണ്‍വീനറായും ഡോ. ശാന്തി ധനഞ്ജയന്‍, സി. അബ്ദുല്‍ നാസിര്‍, ബി. ഉസ്മാന്‍, രാധാകൃഷ്ണന്‍ കൂടാളി, പി.ബി.എം. പര്‍മീസ്, നാണി ടീച്ചര്‍, കെ. സാദിഖ്, മോഹനന്‍ കുഞ്ഞിമംഗലം, എന്‍.എം. ഷെഫീഖ്, പള്ളിപ്രം പ്രസന്നന്‍, പി. കബീര്‍ മാസ്റ്റര്‍, സി. ഇംതിയാസ്, സി.ടി. ഫൈസല്‍, ടോമി രാജഗിരി, രാജീവ് മടത്തില്‍, വി.കെ. ഖാലിദ്, ടി.പി. ഇല്യാസ്, യു.കെ. സെയ്ത് എന്നിവര്‍ വിവിധ വകുപ്പു കണ്‍വീനര്‍മാരായും കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സി. അബ്ദുല്‍ നാസിര്‍ സ്വാഗതം പറഞ്ഞു.

'ചെയര്‍പേഴ്സനും സി.പി.എമ്മും ദുഷ്പ്രചാരണം നടത്തുന്നു'

 'ചെയര്‍പേഴ്സനും സി.പി.എമ്മും
ദുഷ്പ്രചാരണം നടത്തുന്നു'
തലശേãരി: പുന്നോല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ പേരില്‍ സി.പി.എമ്മും ചെയര്‍പേഴ്സനും ദുഷ്പ്രചാരണം നടത്തുകയാണെന്ന് പുന്നോല്‍ പെട്ടിപ്പാലം പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍ പ്രസ്താവനയില്‍ പറഞ്ഞു.
 ഭൂമാഫിയ പോലുള്ള കുപ്രചാരണം നടത്തി സമരക്കാരെ തോല്‍പിക്കാന്‍ കഴിയുമെന്ന് കരുതേണ്ട. വിവരാവകാശ നിയമപ്രകാരവും മറ്റുമുള്ള ഹരജികള്‍ നല്‍കാന്‍ വേണ്ടി നഗരസഭാ ഓഫിസിലെത്തിയ  സ്ത്രീകളെ അക്രമികളായി ചിത്രീകരിക്കാനും അവര്‍ക്കെതിരെ കള്ളക്കേസ് നല്‍കാനുമാണ് ചെയര്‍പേഴ്സന്‍ തയാറായിരിക്കുന്നത്.
 പെട്ടിപ്പാലത്ത് മാലിന്യകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന വന്‍ അഴിമതികള്‍ തങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
'വിവരങ്ങള്‍ പുറത്തുവിടാന്‍ 
എല്‍.ഡി.എഫ് തയാറാവണം'
ന്യൂമാഹി: ഭൂമാഫിയയെക്കുറിച്ച് നിരന്തരം ആക്ഷേപമുന്നയിക്കുന്നതിനുപകരം ആരാണ് ആ ഭൂമി വാങ്ങിയിരിക്കുന്നതെന്ന വസ്തുത പുറത്തുവിടാനുള്ള ആര്‍ജവം കാണിക്കാന്‍ എല്‍.ഡി.എഫ് നേതാക്കള്‍ തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി പുന്നോല്‍ യൂനിറ്റ് സെക്രട്ടറി കെ.എം.പി. മഹ്മൂദ് പ്രസ്താവനയില്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ ആക്ഷേപിച്ചാല്‍ പെട്ടിപ്പാലം സമരം തകരില്ല.  എല്‍.ഡി.എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന ന്യൂമാഹി പഞ്ചായത്ത് ഭരണസമിതിയുള്‍പ്പെടെ മുഴുവന്‍ ജനതയുടെയും പിന്തുണ സമരത്തിനുണ്ടെന്ന് എല്‍.ഡി.എഫ് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മലര്‍വാടി പ്രതിഭാ സംഗമം

 മലര്‍വാടി പ്രതിഭാ സംഗമം
പഴയങ്ങാടി: മലര്‍വാടി മാട്ടൂല്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മാട്ടൂല്‍ നോര്‍ത്ത് ശ്രീ നാരായണഗുരു കമ്യൂണിറ്റി ഹാളില്‍ നാളെ രാവിലെ 10ന് പ്രതിഭാ സംഗമം നടത്തും. ടി.വി.രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

അജിനക്ക് സഹായ ഹസ്തം

അജിനക്ക് സഹായ ഹസ്തം
പേരാവൂര്‍: രക്താര്‍ബുദത്തോടൊപ്പം കാഴ്ചശക്തിയും നഷ്ടമാവുന്ന തൊണ്ടിയിലെ അജിനയുടെ വീട് സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു.അജിനയുടെ ചികിത്സാ ചെലവ് മുഴുവനും സോളിഡാരിറ്റി വഹിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.സി.ഷമീം അറിയിച്ചതായി വീട് സന്ദര്‍ശിച്ച ഇരിട്ടി ഏരിയാ സെക്രട്ടറിമാരായ നൌഷാദ് മേത്തര്‍,ടി.കെ. മുനീര്‍,സഫീര്‍ ആറളം എന്നിവര്‍ പറഞ്ഞു. അജിനയുടെ ദൈന്യതയെ കുറിച്ച് 'മാധ്യമം' ചൊവ്വാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരിശീലനം

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരിശീലനം
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലന കോഴ്സ് ശനിയാഴ്ച രാവിലെ 9.30ന് കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന റിസോഴ്സ് അംഗങ്ങള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

ബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്
കാഞ്ഞിരോട്: എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം എം.സി. ഫല്‍ഗുനന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് എ. ചന്ദ്രന്‍, എം.പി.ടി.എ പ്രസിഡന്റ് കെ. പ്രമീള എന്നിവര്‍ സംസാരിച്ചു. പി.കെ. പങ്കജാക്ഷി ടീച്ചര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ കെ. ജയപ്രകാശ് സ്വാഗതവും സീനിയര്‍ അസി. സി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

സംഘാടക സമിതി രൂപവത്കരിച്ചു

സംഘാടക സമിതി രൂപവത്കരിച്ചു
കണ്ണൂര്‍:  ഡിസംബര്‍ 27,28 തീയതികളില്‍ പെരിങ്ങാടി അല്‍ ഫലാഹ് കാമ്പസില്‍ നടക്കുന്ന എസ്.ഐ.ഒ ഉത്തരമേഖലാ നേതൃപരിശീലന സഹവാസ ക്യാമ്പിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ.കെ. അബ്ദുല്ല (ചെയര്‍മാന്‍), എം. ദാവൂദ്, യൂനുസ് സലീം (കണ്‍വീനര്‍), മിന്‍ഹാജ്, ഫൈസല്‍ കവിയൂര്‍, മുജീബ് (ഭക്ഷണം), സാലിഹ് ,സ്വാദിഖ് (ലൈറ്റ് ആന്‍ഡ് സൌണ്ട്), ഫഹദ്, റിവിന്‍ജാസ് (വളന്റിയര്‍), നിസാര്‍ (ട്രാന്‍സ്പോര്‍ട്ടേഷന്‍), തന്‍സീം (അതിഥി), അജ്മല്‍ ശബീര്‍ (രജിസ്ട്രേഷന്‍).
എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയംഗം അന്‍സര്‍ അബൂബക്കര്‍,സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം സി. ദാവൂദ്, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി എം. ഖദീജ, സുശീര്‍ ഹസന്‍, സ്വാദിഖ് ഉളിയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.