ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, February 10, 2011

JIH KERALA

 
ലോകം കാത്തിരുന്ന മാറ്റം സമാഗതമായി
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ലോകം കാത്തിരുന്ന മാറ്റം സമാഗതമായിരിക്കുന്നുവെന്നാണ് ഈജിപ്തിലും തുനീഷ്യയിലും യമനിലുമുണ്ടായിരിക്കുന്ന വിമോചന പോരാട്ടം വിളംബരം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ബഹുജന റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. 
യഥാര്‍ഥ വിപ്ലവത്തിന്റെ തീജ്വാലകളാണ് അറബ് മേഖലയില്‍ വെളിച്ചംവീശിയിരിക്കുന്നത്. ഇടതുപക്ഷം വിലയിരുത്തുംപോലെ നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ അരാജകത്വത്തിലേക്കുള്ള മുന്നേറ്റമല്ല അവിടെ നടക്കുന്നത്. അഴിമതിക്കും സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള ബോധപൂര്‍വമായ ജനമുന്നേറ്റമാണത്. ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ജനാധിപത്യ രാഷ്ട്രങ്ങളിലെ ഭരണാധികാരികളും തയാറാവണം ^സമ്മേളനം മുന്നറിയിപ്പ് നല്‍കി.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ഇസ്ലാം ഏകാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും പ്രതിനിധീകരിക്കുന്നു എന്ന ഏറ്റവും വലിയ നുണ പൊളിഞ്ഞിരിക്കുന്നു . ജനാധിപത്യത്തിന് അവസരം നല്‍കിയാല്‍ മുസ്ലിം രാജ്യങ്ങളില്‍ മതേതരത്വം നഷ്ടപ്പെടുമെന്നാണ് അമേരിക്ക പ്രചരിപ്പിച്ചത്. അവര്‍ക്കാവശ്യം അറബ് നാടുകളില്‍ തങ്ങളുടെ ഇച്ഛക്കൊത്ത് പ്രവര്‍ത്തിക്കുന്ന പാവഭരണകൂടങ്ങളാണ്.
ലോകത്തിപ്പോള്‍ നടക്കുന്നത് പുതുയുഗപ്പിറവിയാണ്. ഈ വിപ്ലവത്തില്‍ ഏറ്റവും ആഹ്ലാദിക്കാനുള്ള അര്‍ഹത ജമാഅത്തെ ഇസ്ലാമിക്കുണ്ടെന്നും ആരിഫലി പറഞ്ഞു

SOLIDARITY KANNUR

പ്രതിഷേധിച്ചു
കണ്ണൂര്‍: കുന്നിടിക്കുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്കരന്‍ വെള്ളൂരിനെ ക്രൂരമായി മര്‍ദിച്ചതില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു.
എന്‍.എം. ഷഫീഖ്, വി.എന്‍. ഹാരിസ്, മുഹമ്മദ് അസ്ലം, ഫാറൂഖ് ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
10-02-2011