ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 6, 2012

ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ വിരുന്നായി പക്ഷി ചിത്രങ്ങള്‍

 
 
 
 ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ
വിരുന്നായി പക്ഷി ചിത്രങ്ങള്‍
മുണ്ടേരി: ഉത്സവപ്പറമ്പില്‍ കാഴ്ചയുടെ വിരുന്നായി മാറിയ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം കാണികള്‍ക്ക് പുതിയ അനുഭവമായി.
മുണ്ടേരിക്കടവില്‍ കണ്ടത്തെിയ സ്വദേശികളും വിദേശികളുമായ പക്ഷികളുടെ ചിത്രങ്ങള്‍ കാനിച്ചേരി കൂര്‍മ്പ ക്ഷേത്രോത്സവത്തിന്‍െറ ഭാഗമായൊരുക്കിയ കാര്‍ണിവലിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ദേശങ്ങള്‍ക്കപ്പുറത്തുനിന്ന് കടലും മലകളും കടന്ന് വിരുന്നത്തെുന്ന പക്ഷികളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ കാനിച്ചേരി സെന്‍റര്‍ എന്ന സാംസ്കാരിക സംഘടനയാണ് പ്രദര്‍ശനമൊരുക്കിയത്.
പക്ഷിജാലങ്ങളുടെ സവിശേഷതകളും പ്രാധാന്യവും സാധാരണക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത് സഹായകമായി.
മുണ്ടേരി ഗ്രാമപഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്.
മുണ്ടേരിക്കടവിനെ പക്ഷിസങ്കേതമാക്കി മാറ്റുന്നതിന് മുന്നോടിയായി 2011 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പ്രമുഖ പക്ഷിനിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമായ ഡോ. ഖലീല്‍ ചൊവ്വ, ബാബു കാരക്കാട്ട്, അഭിലാഷ് കെ. പ്രഭാകരന്‍ എന്നിവര്‍ എടുത്ത 120 ഇനം പക്ഷികളുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇതില്‍ 60 ഇനങ്ങള്‍ വിദേശ ദേശാടനക്കിളികളും 12 ഇനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയുമാണ്. യൂറേഷ്യ, ഉത്തരയൂറോപ്പ്, റഷ്യ, സൈബീരിയ, ബലൂചിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നത്തെിയ പക്ഷികളുടെയും ഹിമാലയ സാനുക്കള്‍ ജന്മദേശമാക്കിയവയുടെയും ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ ആദ്യമായി മുണ്ടേരിക്കടവില്‍ മാത്രം കണ്ടത്തെിയ മഞ്ഞക്കുറിയന്‍ താറാവ്, തെക്കേ ഇന്ത്യയില്‍ ആദ്യമായി വാരംകടവില്‍ കണ്ടത്തെിയ യൂറേഷ്യക്കാരനായ പുല്‍ക്കിളി, അപൂര്‍വയിനമായി കണക്കാക്കുന്ന ചതുപ്പന്‍, റെഡ് ഡാറ്റ ബുക്കില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍പെട്ട രാജപരുന്ത്, വലിയപുള്ളി പരുന്ത്, ചെറിയപുള്ളി പരുന്ത് എന്നിവയുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്‍െറ പ്രത്യേകതയാണ്. മുണ്ടേരിക്കടവിലെ സസ്യ-മത്സ്യ വൈവിധ്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒമ്പതിന് സമാപിക്കും. 
Courtesy: Madhyamam/06.03.12

നഴ്സുമാരുടെ സമരത്തിന് പിന്തുണ

 
 
 
 
നഴ്സുമാരുടെ സമരത്തിന് പിന്തുണ
കണ്ണൂര്‍: താണ സ്പെഷാലിറ്റി ആശുപത്രിയിലെ പണിമുടക്കുന്ന നഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൗരാവകാശ -പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിലേക്ക് പ്രകടനം നടത്തി.
സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് ടി. അസീര്‍ ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ അറിയിച്ച് സമരപ്പന്തലില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ സംസാരിച്ചു. ടി. അസീര്‍, കെ.കെ. സുഹൈര്‍, കെ.പി. നൗഷാദ്, കെ. സജീം എന്നിവരുടെ നേതൃത്വത്തില്‍ സമരപ്പന്തലിലത്തെി ഐക്യദാര്‍ഢ്യം അറിയിച്ചു.

വൃദ്ധയെ സംരക്ഷിക്കാന്‍ ബന്ധുക്കളത്തെി

 ‘മാധ്യമം’ വാര്‍ത്ത  തുണയായി:
വൃദ്ധയെ സംരക്ഷിക്കാന്‍ ബന്ധുക്കളത്തെി
മട്ടന്നൂര്‍: ബന്ധുക്കളേറെയുണ്ടായിട്ടും ആരോരുമില്ലാതെ വീട്ടില്‍ നരകിച്ചു കഴിഞ്ഞ വൃദ്ധമാതാവിന് ഒടുവില്‍ സംരക്ഷണം. നാട്ടുകാര്‍ ഇടപെട്ട് ബന്ധുക്കളെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും മകളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. കൂടാളി കരിങ്ങച്ചാലിലെ തെക്കിന്‍റവിട ആസിയക്കാണ് ഒടുവില്‍ ബന്ധുക്കള്‍ തുണയായത്തെിയത്.
 തനിച്ച് താമസിക്കുന്ന 90 കാരിയായ ആസിയയുടെ ദുരിത ജീവിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലത്തത്തെ·ിയ മക്കളടങ്ങുന്ന ബന്ധുക്കള്‍ക്കെതിരെ കടുത്ത· പ്രതിഷേധമാണ് ഉയര്‍ന്നത്. സി.പി.എമ്മിന്‍െറ പ്രാദേശിക നേതാക്കളടക്കം ഇടപെട്ട് ബന്ധുക്കളുമായി ചര്‍ച്ച നടത്തുകയും ഒരു മകളെ സംരക്ഷണച്ചുമതലയേല്‍പിക്കുകയുമായിരുന്നു. മാധ്യമം വാര്‍ത്ത ശ്രദ്ധയില്‍പെട്ട് സോളിഡാരിറ്റി അടക്കം നിരവധി സംഘടനകളുടെ പ്രവര്‍ത്തകരും  വൃദ്ധയെ സന്ദര്‍ശിക്കാനത്തെിയിരുന്നു.

ചേലോറയില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യമിറക്കി

 
 
 
 ചേലോറയില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യമിറക്കി
ചക്കരക്കല്ല്: കണ്ണൂര്‍ നഗരസഭയില്‍ ഒരുമാസത്തോളമായി കെട്ടിക്കിടക്കുന്ന മാലിന്യം വന്‍ പൊലീസ് അകമ്പടിയോടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി. സമരസമിതി പ്രവര്‍ത്തകനായ മിഥ്ലാജ് ദാരിമി മരിച്ചതിനാല്‍ സമരപ്പന്തലില്‍ പ്രവര്‍ത്തകര്‍ കുറവായിരുന്നു. അതിനിടയിലാണ് നഗരസഭയുടെ മൂന്ന് വണ്ടികളില്‍ പൊലീസ് അകമ്പടിയില്‍ മാലിന്യമത്തെിയത്. രണ്ട് സമരസമിതി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി അറസ്റ്റ് വരിച്ചു.
സാധാരണ ഒമ്പതുമണിയോടെ എത്താറുള്ള മാലിന്യവണ്ടികള്‍ ഇന്നലെ രാവിലെ ഏഴുമണിയോടെ ചേലോറയിലത്തെി. സമരക്കാര്‍ പൂട്ടിയിട്ട ട്രഞ്ചിങ് ഗ്രൗണ്ട് ഗേറ്റ് പൊലീസ് സഹായത്തോടെ കുത്തിത്തുറന്നു. റോഡില്‍ വിതറിയിരുന്ന കുപ്പിച്ചില്ലുകളും മുള്ളും മാറ്റിയ ശേഷമാണ് മാലിന്യവണ്ടികള്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചത്.
ഒരുമാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ പൊലീസ് സഹായത്തോടെ നഗരസഭ മാലിന്യം തള്ളുന്നത്. കഴിഞ്ഞ തവണ സമരസമിതി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജും നടന്നിരുന്നു.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രി കെ.സി. ജോസഫിന്‍െറ നേതൃത്വത്തില്‍ കണ്ണൂര്‍, തലശ്ശേരി നഗരസഭാ ചെയര്‍പേഴ്സന്‍മാര്‍, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ നഗരം പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണെന്നും മാലിന്യനീക്കത്തിന് പൊലീസ് സഹായം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വന്‍ പൊലീസ് സാന്നിധ്യത്തില്‍ മാലിന്യമിറക്കിയത്.
ടൗണ്‍, സിറ്റി സി.ഐമാരായ പി. സുകുമാരന്‍, ടി. അനില്‍കുമാര്‍, എടക്കാട്, ചക്കരക്കല്ല്, സിറ്റി എസ്.ഐമാരായ ആര്‍. റോജ്, ആര്‍. രാജീവന്‍, എ. കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പൊലീസുകാര്‍ മാലിന്യവണ്ടിക്ക് അകമ്പടിയായത്തെി.