ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, December 22, 2012

PRABODHANAM WEEKLY


റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ നടപടിയായി

 റോഡിന്  സ്ഥലം  വിട്ടുകൊടുക്കാന്‍ നടപടിയായി
കാഞ്ഞിരോട്: യു.പി സ്കൂളിന് സമീപം റോഡിനുവേണ്ടി റവന്യൂ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നടപടി തുടങ്ങി. സബ്കലക്ടര്‍ ടി.വി. അനുപമ സ്ഥലം സന്ദര്‍ശിക്കുകയും ഭൂമി തിട്ടപ്പെടുത്തി സര്‍ക്കാറിലേക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കുമെന്ന് ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പുനല്‍കുകയും ചെയ്തു.
മുന്നൂറോളം കുടുംബങ്ങളും ഹൈസ്കൂള്‍, യു.പി സ്കൂള്‍ വിദ്യാര്‍ഥികളും ഉപയോഗിക്കുന്ന റോഡാണിത്.
മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി,  ഗ്രാമപഞ്ചായത്തംഗങ്ങളായ പി.സി. നൗഷാദ്, പി. പ്രമീള, വില്ളേജ് ഓഫിസര്‍ എം.പി. നൂറുദ്ദീന്‍, കെ.ഇ. ഷാജു, കെ. അജിത്ത് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ദേശീയപാത വികസനം

 
 
 
 
 
 
ദേശീയപാത വികസനം:
 പ്രതിഷേധത്തെ തുടര്‍ന്ന്
തെളിവെടുപ്പ് നിര്‍ത്തിവെച്ചു
 കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്‍െറ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന പരിസ്ഥിതി ആഘാത തെളിവെടുപ്പ് നാട്ടുകാരുടേയും സംഘടന പ്രതിനിധികളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ല കലക്ടര്‍ രത്തന്‍ കേല്‍ക്കറുടെ സാന്നിധ്യത്തില്‍ ദേശീയപാത അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെളിവെടുപ്പാണ് പ്രതിഷേധത്തിന് വേദിയായത്. തെളിവെടുപ്പിന് ശേഷം പ്രതിഷേധക്കാര്‍ കലക്ടറേറ്റ് പരിസരത്ത് പദ്ധതി റിപ്പോര്‍ട്ടിന്‍െറ കോപ്പി കത്തിച്ചു.
കരിവെള്ളൂര്‍ മുതല്‍ വളപട്ടണം വരെ റോഡ് വികസനത്തിന് സ്ഥലമെടുന്നത് സംബന്ധിച്ച പരാതി സ്വീകരിക്കാനായിരുന്നു തെളിവെടുപ്പ്. പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാത്ത പദ്ധതി ടെന്‍ഡര്‍ വിളിച്ച് ഹൈദരാബാദ് ആസ്ഥാനമായ  കമ്പനിക്ക് കരാര്‍ കൊടുത്തതും വിജ്ഞാപനം പുറപ്പെടുവിപ്പിച്ചതും തെളിവെടുപ്പിനത്തെിയവര്‍ ചോദ്യംചെയ്തു.
പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിച്ച ശേഷം തെളിവെടുപ്പ് നടത്തുന്നത് പ്രഹസനമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് വേണ്ടി വീണ്ടും സര്‍വേ നടത്തുകയാണ് വേണ്ടത്. റോഡിനായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ വീണ്ടും വെച്ചുപിടിപ്പിക്കുമെന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കേരളത്തിലൊരിടത്തും റോഡ് വികസനത്തിനായി മുറിച്ചുമാറ്റിയതിന് പകരം മരം നട്ട ചരിത്രമില്ളെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
റോഡ് നിര്‍മാണ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. വികസനത്തിന്‍െറ ഇരകളായി കുടിയൊഴിപ്പിക്കുന്നവരെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാനായി കുന്നായ കുന്നുകളെല്ലാം ഇടിച്ചുനിരത്തുന്നത് നാടിനെ മരുഭൂമിയാക്കും. ഭൂമാഫിയയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് പരിപാടിയെങ്കില്‍ ഒരു ലോഡ് മണ്ണ് പോലും എടുക്കാന്‍ സമ്മതിക്കില്ളെന്ന് ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. മുഴുവന്‍ കുന്നിന്‍പ്രദേശങ്ങളിലും ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പദ്ധതി നടപ്പാക്കാനുറച്ച് കരാര്‍ കൊടുത്ത ശേഷം തെളിവെടുപ്പ് നടത്തിയ ദേശീയപാത അധികൃതരെ മറുപടി പറയാന്‍ അനുവദിക്കില്ളെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ട അധികാരികളെ ജില്ല കലക്ടര്‍ അറിയിക്കണമെന്നും ജനരോഷം കാരണം യോഗം നിര്‍ത്തിവെച്ചതായി മിനുട്ട്സില്‍ രേഖപ്പെടുത്തണമെന്നും തെളിവെടുപ്പിനത്തെിയവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് കലക്ടര്‍ വഴങ്ങിയില്ല. എല്ലാവരുടെയും അഭിപ്രായം മിനുട്ട്സില്‍ രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തുമെന്നും യോഗം മാറ്റിവെക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
ചാലയിലും ഇരിട്ടിയിലും ദുരന്തമുണ്ടായപ്പോള്‍ ജനങ്ങളോട് പ്രതിബദ്ധത കാണിച്ച കലക്ടര്‍ ഇവിടെയും അത് തുടരണമെന്നും ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിനിധാനം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് ദേശീയപാത അധികൃതരാണെന്നും അവര്‍ക്ക് തെളിവെടുപ്പ് നടത്താന്‍ സൗകര്യമൊരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കലക്ടര്‍ വിശദീകരിച്ചു.
തുടക്കത്തില്‍ പദ്ധതിയുടെ രൂപരേഖ പ്രൊജക്ടര്‍ ഉപയോഗിച്ച് വിശദീകരിച്ച് തുടങ്ങിയത് മുതല്‍, തെളിവെടുപ്പ് പ്രഹസനമാണെന്ന ആരോപണവുമുയര്‍ന്നു. ഇത് സാധൂകരിക്കുന്ന തരത്തില്‍ ധൃതി പിടിച്ചാണ് ദേശീയപാത അധികൃതര്‍ വിശദീകരിച്ചത്. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കണമെന്ന് കലക്ടര്‍ തന്നെ ഒന്നിലേറെ തവണ ആവശ്യപ്പെട്ടു.  ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി യു.കെ. സെയ്ത്, മനോഹരന്‍ കരിവെള്ളൂര്‍, കേണല്‍ പി.വി.ഡി. നമ്പ്യാര്‍, മന്‍സൂര്‍ എടക്കാട്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല  സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ ടി.പി ഇല്യാസ്, മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കുവേണ്ടി സംസാരിച്ചു.
ദേശീയപാത ടെക്നിക്കല്‍ മാനേജര്‍ പ്രിന്‍സ് പ്രഭാഹരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയേണ്‍മെന്‍റല്‍ എന്‍ജിനീയര്‍ സി.വി. ജയശ്രീ, എന്‍ജിനീയര്‍ പി. മൃദുല, അസി. എന്‍ജിനീയര്‍ ബി. അഭിലാഷ് എന്നിവരാണ് തെളിവെടുപ്പിനത്തെിയത്.

‘ന്യൂമാഹിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണം’

‘ന്യൂമാഹിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണം’ 
തലശ്ശേരി:  ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് സമീപം പാര്‍ക്ക് നിര്‍മാണത്തിന്‍െറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്നവരെ നേതാക്കള്‍ സന്ദര്‍ശിച്ചു.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ജില്ല പഞ്ചായത്തിന്‍െറ തീരുമാനം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ധാന ലംഘനമാണെന്ന് പാര്‍ട്ടി ന്യൂമാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എ.പി. അര്‍ഷാദ്, ടി.വി. രാഘവന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്ന അഞ്ച് കുടുംബങ്ങള്‍ക്കും പ്രദേശത്തിന് തൊട്ടടുത്ത്  അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കാന്‍  കലക്ടറുടെ ഉത്തരവ് പ്രകാരം ധാരണയായിരുന്നു. എന്നാല്‍, ഈ പദ്ധതി ജില്ല പഞ്ചായത്ത് അട്ടിമറിക്കുകയായിരുന്നു. കരാര്‍ പ്രകാരമുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ വീട് പൊളിക്കാനോ ഏറ്റെടുത്ത സ്ഥലം മതില്‍ കെട്ടി വേര്‍തിരിക്കാനോ അനുവദിക്കില്ളെന്ന് തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. അഷ്റഫ്, ജില്ല കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് എന്നിവര്‍ അറിയിച്ചു.
നിര്‍ധന കുടുംബങ്ങളുടെ താമസ സ്ഥലം ഇല്ലാതാക്കി പാര്‍ക്ക് നിര്‍മിക്കാനുള്ള നീക്കത്തെ  വെല്‍ഫെയര്‍ പാര്‍ട്ടി നിയമപരമായും നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. വസന്ത ടീച്ചര്‍, സി.ടി. ഖാലിദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

സ്വാഗതസംഘം രൂപവത്കരിച്ചു

സ്വാഗതസംഘം രൂപവത്കരിച്ചു
എടക്കാട്: തനിമ സാംസ്കാരികവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് സ്വീകരണം നല്‍കാന്‍ എടക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. എ. മുഹമ്മദ് ഷരീഫ്, ശ്രീമതി ടീച്ചര്‍, വിജയന്‍ മാസ്റ്റര്‍, വിജയന്‍ കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.

പ്രചാരണോദ്ഘാടനം

പ്രചാരണോദ്ഘാടനം
മുഴപ്പിലങ്ങാട്: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ സമ്മേളനത്തിന്‍െറ പ്രചാരണോദ്ഘാടനം എടക്കാട് വനിതാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്നു. കെ.എ. സൗദ ടീച്ചര്‍, എം.കെ. മറിയു, എ.കെ. ത്വാഹിറ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ബസില്‍ മര്‍ദനം

 വിദ്യാര്‍ഥികള്‍ക്ക് ബസില്‍ മര്‍ദനം
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ബസില്‍ വെച്ച് മര്‍ദനമേറ്റു. ഇവരെ പരിക്കുകളോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷം ബി.ഫാമിന് പഠിക്കുന്ന കാഞ്ഞിരോട് സ്വദേശികളായ മെഹര്‍ (20), അഷ്കര്‍ (20) എന്നീ വിദ്യാര്‍ഥികളെ ഇരിട്ടി-കണ്ണൂര്‍ റൂട്ടിലോടുന്ന സ്റ്റാര്‍ ഗാര്‍ഡന്‍ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഏച്ചൂരിലാണ് സംഭവം.  ക്ളാസിന് ശേഷം വീട്ടിലേക്ക് പോകാന്‍ ഏച്ചൂരില്‍നിന്ന് ബസില്‍ കയറിയതായിരുന്നു ഇവര്‍. പാസുള്ള വിദ്യാര്‍ഥികളെ ഇതില്‍ കയറ്റില്ളെന്ന് പറഞ്ഞ് തങ്ങളെ മര്‍ദിക്കുകയും ബസില്‍നിന്ന് പിടിച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നെന്ന് ഇവര്‍ പറഞ്ഞു. മര്‍ദിച്ചശേഷം റോഡിലേക്ക് തള്ളിയ ഇവരെ നാട്ടുകാര്‍ ഇടപെട്ട് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന്

 ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന്
 തൃശൂര്‍: സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജമാഅത്തെ ഇസ്ലാമി കേരള നല്‍കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന് വൈകീട്ട്  മൂന്നിന് ടൗണ്‍ ഹാളില്‍  മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ബൈത്തുസകാത്ത്’ സമാഹരിക്കുന്ന സകാത്ത് ഫണ്ടില്‍ നിന്നാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ് നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്‍റ് ഇ.എം. മുഹമ്മദ് അമീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 2007ല്‍ ആരംഭിച്ച  പദ്ധതിയില്‍,  ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിനകം സ്കോളര്‍ഷിപ് വിതരണം ചെയ്തു. മികച്ച പഠന നിലവാരം പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ എല്ലാ മതവിഭാഗത്തിലുംപെട്ട 300 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്കോളര്‍ഷിപ് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. ഡിഗ്രി, പി.ജി, ഡിപ്ളോമ, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍, ഹ്രസ്വകാലതൊഴില്‍ പരിശീലനം തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരാണ് തെരഞ്ഞെടുക്ക പ്പെട്ടവര്‍. സിവില്‍ സര്‍വീസ് അടക്കം മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി ആരംഭിക്കുന്ന സ്കോളര്‍ഷിപ്പിന് 15 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ജനുവരിയില്‍ ഈ തുക വിതരണം ചെയ്യും.
വിതരണോദ്ഘാടനച്ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഐ.പി. പോള്‍, എം.പി. വിന്‍സന്‍റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ.വി. ദാസന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ. എം. മാധവന്‍കുട്ടി, സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. മുഹമ്മദ് സക്കീര്‍ (കാപ് ഇന്ത്യ) എന്നിവര്‍ സംസാരിക്കും.
സ്കോളര്‍ഷിപ് വിതരണത്തിന് മുന്നോടിയായി രാവിലെ പത്തിന് ടൗണ്‍ ഹാളില്‍ ചേരുന്ന വിദ്യാര്‍ഥി സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘വ്യക്തി-ജീവിതം- സമൂഹം’ എന്ന മള്‍ട്ടിമീഡിയ പ്രസന്‍േറഷനും മത്സരങ്ങളും നടക്കും. ഡോ. ശഹീദ് റമദാന്‍, സി.പി. ഹബീബ് റഹ്മാന്‍, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കും.
ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. ഷാജു മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

പഠന, ഗവേഷണങ്ങള്‍ അതിജീവനത്തിന്‍െറ അടിത്തറ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍

 പഠന, ഗവേഷണങ്ങള്‍ അതിജീവനത്തിന്‍െറ
അടിത്തറ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍
 കോഴിക്കോട്: ഗവേഷണങ്ങളാണ് ഏതൊരു സമൂഹത്തിന്‍െറയും അതിജീവനത്തിന്‍െറ അടിത്തറയെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍. പുതിയ രൂപത്തിലും ഭാവത്തിലും പ്രസിദ്ധീകരണമാരംഭിച്ച ബോധനം ത്രൈമാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവേഷണ രംഗത്ത് പുതിയ തലമുറയില്‍ ശക്തിപ്പെട്ട് വരുന്ന ആഭിമുഖ്യം ആഹ്ളാദകരമാണ്. കൈമോശം വന്നുപോയ ഗവേഷണ ത്വര തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലേ നമുക്ക് അതിജീവനം സാധ്യമാകൂ. ബോധനം ഈ ദിശയിലുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആദ്യലക്കം ഏറ്റുവാങ്ങി. എഡിറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.പി. യൂനുസ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സമീര്‍, ബോധനം മാനേജര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

‘തര്‍തീല്‍ 2012’ ഡി.വി.ഡി പുറത്തിറങ്ങി

‘തര്‍തീല്‍ 2012’ 
ഡി.വി.ഡി പുറത്തിറങ്ങി
കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍തീല്‍ 12’ ന്‍െറ വീഡിയോ ഡി.വി.ഡി പുറത്തിറങ്ങി.
ഹിറാ സെന്‍ററില്‍  ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ ആദ്യ കോപ്പി കേരള അമീര്‍ ടി. ആരിഫലിക്ക് നല്‍കി പ്രകാശനം ചെയ്തു.