ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, April 27, 2013

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
പയ്യന്നൂര്‍: മന്‍മോഹന്‍ സിങ്ങും കേന്ദ്ര സര്‍ക്കാറും ജീവിക്കാന്‍ അനുവദിക്കാതെ സ്വദേശ-വിദേശ കുത്തകകള്‍ക്ക് രാജ്യത്തെ പണയംവെക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ‘ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന കാമ്പയിന്‍ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. പി.വി. ഹസന്‍കുട്ടി സ്വാഗതവും സൈനുദ്ദീന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

യൂത്ത്ലീഗ് നേതാവിന്‍െറ പ്രസ്താവന അപഹാസ്യം -സോളിഡാരിറ്റി

യൂത്ത്ലീഗ് നേതാവിന്‍െറ പ്രസ്താവന അപഹാസ്യം -സോളിഡാരിറ്റി
കണ്ണൂര്‍: സോളിഡാരിറ്റിയും ജമാഅത്തെ ഇസ്ലാമിയും പൊയ്മുഖം അണിഞ്ഞ സംഘടനകളാണെന്ന യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന അപഹാസ്യവും വസ്തുതയുമായി പുലബന്ധം പോലും ഇല്ലാത്തതാണെന്നും സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
രാജ്യത്ത് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കും സോളിഡാരിറ്റിക്കും എതിരെ അക്രമപ്രവര്‍ത്തനത്തിലും ആയുധനിര്‍മാണത്തിലും ആരോപണവിധേയരായ യൂത്ത്ലീഗിന്‍െറ നേതാവ് നടത്തിയ പ്രസ്താവന പൊയ്വെടി മാത്രമാണ്.
ലീഗിനെക്കാള്‍ കൂടുതല്‍ തീവ്ര സാമുദായികതയുള്ള സംഘടനയിലേക്ക് സ്വന്തം അണികള്‍ പോകുന്നതും നാറാത്ത് പോലുള്ള ശക്തികേന്ദ്രങ്ങളില്‍ അത്തരം സംഘങ്ങള്‍ പിടിമുറുക്കുന്നതിലും യൂത്ത്ലീഗിനകത്തുണ്ടായ  പരിഭ്രാന്തി മറച്ചുവെക്കാനാണ് സോളിഡാരിറ്റിയെയും ജമാഅത്തെ ഇസ്ലാമിയെയും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കപ്പെടണം -പി. മുജീബുറഹ്മാന്‍

 കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍
സൃഷ്ടിക്കപ്പെടണം  -പി. മുജീബുറഹ്മാന്‍
പെരുമ്പിലാവ്: കേരളത്തില്‍ കൂടുതല്‍ ജനാധിപത്യ കാമ്പസുകള്‍ സൃഷ്ടിക്കപ്പെടണമെന്നും അതിന്‍െറ മാര്‍ഗത്തില്‍ എസ്.ഐ.ഒ നടത്തുന്ന മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രെട്ടറി പി.മുജീബുറഹ്മാന്‍ പ്രസ്താവിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കാമ്പസ് പ്രവര്‍ത്തകര്‍ക്കായി പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ എസ്.ഐ.ഒ സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച രണ്ടു ദിവസത്തെ വര്‍ക്ക്ഷോപ്പ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ്, സംസ്ഥാന കാമ്പസ് സെക്രട്ടറി കെ.എസ്.നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  കാമ്പസ് സംഘാടനം, കാമ്പസ് ഇലക്ഷന്‍: സമീപന‘:രീതികള്‍ , സമരം: ഇടപെടലുകളുടെ രീതിശാസ്ത്രം തുടങ്ങിയ ചര്‍ച്ചകള്‍ ശില്‍പശാലയില്‍ നടക്കും. മതം, മതേതരത്വം, നിയമവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിലുള്ള പഠന ക്ളാസുകള്‍ യഥാക്രമം ശിഹാബ് പൂക്കോട്ടൂര്‍, ജോയ് കൈതാരത്ത് തുടങ്ങിയവര്‍ അവതരിപ്പിക്കും.ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ലബീബ ഇബ്രാഹിം, എസ്.ഐ.ഒ കാമ്പസ് അസി. സെക്രട്ടറി അസ്ലം അലി തുടങ്ങിയവര്‍ സംസാരിക്കും.