ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 24, 2012

കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കണം -സോളിഡാരിറ്റി

കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: കുത്തകകള്‍ക്കുവേണ്ടി ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പിക്കുന്ന യു.പി.എ സര്‍ക്കാറിന് ജനതാല്‍പര്യങ്ങള്‍ ഉള്‍ക്കൊണ്ട് ഭരിക്കാന്‍ കഴിയില്ളെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ അന്തര്‍ദേശീയ തലത്തില്‍ ക്രൂഡോയിലിന്‍െറ വില ഏറ്റവും താഴ്ന്ന സന്ദര്‍ഭത്തിലാണ് യു.പി.എ സര്‍ക്കാര്‍ പെട്രോളിന്‍െറ വില വര്‍ധിപ്പിച്ചതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാര്‍ -വെല്‍ഫെയര്‍ പാര്‍ട്ടി

ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത
സര്‍ക്കാര്‍ -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: പെട്രോളിന് മുമ്പെങ്ങുമില്ലാത്ത വിധം വില വര്‍ധിപ്പിച്ചത് ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍. മൂന്നില്‍ രണ്ടും ദരിദ്രരായ ഒരു രാജ്യത്താണ് ഈ ജനദ്രോഹ നടപടിക്ക് സര്‍ക്കാര്‍ മുതിര്‍ന്നത്. സാധാരണ ജനങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് മന്ത്രിമാര്‍ പറയണം. കേരളത്തിന്‍െറ പ്രതിഷേധത്തിന് മുഖ്യമന്ത്രി നേതൃത്വംനല്‍കണം. അന്യായമായ വിലവര്‍ധനക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ജനറല്‍ സെക്രട്ടറി ആഹ്വാനംചെയ്തു.

പെട്രോള്‍ വിലവര്‍ധന പൗരന്മാരോടുള്ള വെല്ലുവിളി -ടി. ആരിഫലി

പെട്രോള്‍ വിലവര്‍ധന
പൗരന്മാരോടുള്ള വെല്ലുവിളി
-ടി. ആരിഫലി
കോഴിക്കോട്: പെട്രോള്‍ ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പൗരന്മാരോടുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. രാജ്യവുമായി ബന്ധപ്പെട്ട മര്‍മപ്രധാനമായ വിഷയങ്ങളിലൊന്നും തീരുമാനമെടുക്കാനുള്ള അവകാശം ഫലത്തിലിപ്പോള്‍ സര്‍ക്കാറിന്‍െറ കൈകളിലല്ല എന്നതാണ് യാഥാര്‍ഥ്യം. പൂര്‍വികര്‍ തിരിച്ചുപിടിച്ച രാജ്യത്തിന്‍െറ പരമാധികാരം ആഗോള-ബഹുരാഷ്ട്ര കുത്തകകള്‍ക്കുമുന്നില്‍ അടിയറവെച്ചതിന്‍െറ പരിണതഫലമാണിത്. രാജ്യത്തിനകത്ത് മാന്യമായ പൗരജീവിതം സാധ്യമാകാന്‍ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് ബഹുജന ചെറുത്തുനില്‍പുകള്‍ ഉയര്‍ന്നുവരണമെന്ന് ആരിഫലി ആഹ്വാനം ചെയ്തു.

മലര്‍വാടി കളിക്കളം 2012

മലര്‍വാടി കളിക്കളം 2012
പഴയങ്ങാടി: മലര്‍വാടി ബാലസംഘം സംസ്ഥാന തലത്തില്‍ നടത്തുന്ന ബാലോത്സവം 2012ന്‍െറ ഭാഗമായി മാടായി ഏരിയ  കളിക്കളം സംഘടിപ്പിച്ചു. വാദിഹുദ കാമ്പസില്‍ നടന്ന കളിക്കളത്തില്‍ അര്‍ഷാദ്, ജാസിം, ഷാസിം എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ടി.കെ.ഹൈഫ, നിഹാല അബ്ദുറഹിമാന്‍, ജസീന എന്നിവരാണ് ജൂനിയര്‍ വിഭാഗം ചാമ്പ്യന്മാര്‍. കൂടുതല്‍ പോയന്‍റുകള്‍ നേടി മാട്ടൂല്‍ യൂനിറ്റ് ഒന്നാം സ്ഥാനത്തത്തെി. പഴയങ്ങാടി, പുതിയങ്ങാടി യൂനിറ്റുകള്‍ യഥാക്രമം 2,3 സ്ഥാനങ്ങളിലത്തെി. ബി.ഇക്ബാല്‍  സമ്മാന വിതരണം നടത്തി. ടി.പി.കുഞ്ഞബ്ദുല്ല സ്വാഗതവും ശുഹൈബ് നന്ദിയും പറഞ്ഞു.

പെട്രോള്‍ വില വര്‍ധന: ജില്ലയില്‍ വ്യാപക പ്രതിഷേധം

 പെട്രോള്‍ വില വര്‍ധന:
ജില്ലയില്‍ വ്യാപക പ്രതിഷേധം
കണ്ണൂര്‍: തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ധിപ്പിച്ച് ജീവിതം ദുസ്സഹമാക്കി, അറബ് നാടുകളെപ്പോലെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടത്തെ താഴെയിറക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, കെ.സാദിഖ്, പി.സി. ശമീം, സാജിദ് നദ്വി എന്നിവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു. ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.

‘ഗ്യാസ്ലൈന്‍ പദ്ധതി: സ്ഥലം ഏറ്റെടുക്കുന്നത് റദ്ദാക്കണം’

‘ഗ്യാസ്ലൈന്‍ പദ്ധതി: സ്ഥലം
ഏറ്റെടുക്കുന്നത് റദ്ദാക്കണം’
അഞ്ചരക്കണ്ടി: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗ്യാസ്ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി റദ്ദുചെയ്യണമെന്ന് അഞ്ചരക്കണ്ടിയില്‍ ചേര്‍ന്ന സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗം ആവശ്യപ്പെട്ടു.
1962ലെ പെട്രോളിയം-മിനറല്‍ ആക്ട്പ്രകാരം ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ പാടില്ളെന്നിരിക്കെ സര്‍ക്കാര്‍തന്നെ നിയമം ലംഘിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന  പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ കൊച്ചി ഗെയില്‍ ഓഫിസിലേക്ക് മേയ് 29ന് നടക്കുന്ന ബഹുജന മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ. ഗോപാലന്‍, പ്രേമന്‍ പാതിരിയാട്, കെ.എം. മഖ്ബൂല്‍, യു.കെ. സെയ്ദ്, പി. വിജയന്‍, അബ്ദുല്‍ കരീം, നൗഫല്‍, അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

പെട്രോള്‍ വില വര്‍ധന: പ്രധാനമന്ത്രി രാജിവെക്കണം -എസ്.ഐ.ഒ

പെട്രോള്‍  വില വര്‍ധന:
 പ്രധാനമന്ത്രി രാജിവെക്കണം -എസ്.ഐ.ഒ
കോഴിക്കോട്: ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ പെട്രോള്‍ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പ്രധാനമന്ത്രി രാജിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. ജനദ്രോഹനടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ളെങ്കില്‍ വിദ്യാര്‍ഥിപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.