ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 25, 2011

RETAIL FDI

'അറബ് വസന്തം പുതുയുഗപ്പിറവി'

സന്ദര്‍ശിച്ചു

സന്ദര്‍ശിച്ചു
കുടുക്കിമൊട്ട: കുടുക്കിമൊട്ടയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കേന്ദ്രം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ സന്ദര്‍ശിച്ചു. കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കോഓഡിനേറ്റര്‍ അഹമ്മദ് പാറക്കല്‍, എ. നസീര്‍, പി. മൊയ്തു, ചൊക്രാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം -എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ

 
 പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന 'കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതിയുടെ മുണ്ടേരി പഞ്ചായത്തുതല ഉദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യം
-എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
കാഞ്ഞിരോട്: വികസന പദ്ധതികളിലൂടെ സ്വയം പര്യാപ്ത ഗ്രാമങ്ങളാണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ.  സംസ്ഥാന പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന 'കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതിയുടെ മുണ്ടേരി പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ 1500 വനിതാ ഗുണഭോക്താക്കള്‍ക്ക് മൂന്നുവീതം മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. പ്രഥമ പഞ്ചായത്താണ് മുണ്ടേരി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ശബരീഷ്കുമാര്‍, എം.പി. മുഹമ്മദലി, മുണ്ടേരി ഗംഗാധരന്‍, സി. ഉമ, കെ.ടി. ഭാസ്കരന്‍, എ. ചന്ദ്രന്‍, എം.പി. പ്രദീപ്കുമാര്‍, ഖാദര്‍ മുണ്ടേരി തുടങ്ങിയവര്‍ സംസാരിച്ചു. മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ചന്ദ്രന്‍ സ്വാഗതവും ഡോ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
കോഴി വിതരണത്തില്‍ വിവേചനമെന്ന് പരാതി
പുറവൂര്‍: പൌള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കിയ 'കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍' പദ്ധതി പ്രകാരം മുണ്ടേരി പഞ്ചായത്തില്‍ വ്യാഴാഴ്ച നടത്തിയ കോഴി വിതരണത്തില്‍ വിവേചനമെന്ന് പരാതി. പഞ്ചായത്തിലെ പല വാര്‍ഡുകളിലും വിവരം അറിഞ്ഞില്ലെന്ന് ഐ.എന്‍.എല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അശ്റഫ് പുറവൂര്‍ ആരോപിച്ചു.

'ചര്‍ച്ചാ നാടകങ്ങളിലൂടെ സമരം പരാജയപ്പെടുത്താനാവില്ല'

 സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു പുന്നോല്‍ പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുന്നു
'ചര്‍ച്ചാ നാടകങ്ങളിലൂടെ സമരം
പരാജയപ്പെടുത്താനാവില്ല'
തലശേãരി: ചര്‍ച്ചാ നാടകങ്ങളും ഭീഷണിയും കുപ്രചാരണങ്ങളും വഴി മാലിന്യവിരുദ്ധ സമരത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു. പുന്നോല്‍ പെട്ടിപ്പാലത്ത് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമടയില്‍ സാധാരണക്കാരും സ്ത്രീകളുമുള്‍പ്പെടെ സമരം ചെയ്ത് കുത്തക കമ്പനിയെ കെട്ടുകെട്ടിച്ചെങ്കില്‍ ശുദ്ധവായുവിനും ജലത്തിനും വേണ്ടി നടത്തുന്ന പുന്നോലിലെ സമരം വിജയിക്കുകതന്നെ ചെയ്യും. സമരത്തിന് സോളിഡാരിറ്റിയുടെ പിന്തുണ അദ്ദേഹം അറിയിച്ചു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജന. കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍, മദേഴ്സ് എഗെയിന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
 
'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ്' കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വീട്ടമ്മമാര്‍ തലശേãരി നഗരസഭ വളഞ്ഞപ്പോള്‍
വീട്ടമ്മമാര്‍ നഗരസഭ വളഞ്ഞു
തലശേãരി: പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി വീട്ടമ്മമാര്‍ തലശേãരി നഗരസഭ വളഞ്ഞു. 'മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ്' എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് നഗരസഭാ കോമ്പൌണ്ടിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തത്.
കെ.എം. റഷീദ ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലത്തുനിന്ന് നഗരസഭാ ആസ്ഥാനത്തേക്ക് സമരം വികസിപ്പിക്കണമെന്ന് അവര്‍  പറഞ്ഞു. കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. എ.ടി. സമീറ, വസന്ത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സ്വാലിഹ, നാരായണിയമ്മ, റുബീന അനസ്, സെയ്ത്തു, ഹാജിറ, ഫുആദ്, കെ.എം. ആയിഷ എന്നിവര്‍ നേതൃത്വം നല്‍കി.