ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 21, 2012

'മാധ്യമ'ത്തെ കോടതി കയറ്റാന്‍ എന്തിനു ഭയപ്പെടണം-ഒ. അബ്ദുറഹ്മാന്‍

 'മാധ്യമ'ത്തെ കോടതി കയറ്റാന്‍ എന്തിനു
ഭയപ്പെടണം-ഒ. അബ്ദുറഹ്മാന്‍
കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമത്തെ കോടതിയില്‍ കയറ്റാന്‍ സര്‍ക്കാര്‍ എന്തിന് ഭയപ്പെടണമെന്ന് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍. കേസെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം വന്ന അന്നുമുതല്‍ കോടതിയില്‍വെച്ച് കാണാമെന്ന് മാധ്യമം പരസ്യമായി പറഞ്ഞതാണ്. പിന്നെ സര്‍ക്കാറെന്തിനാണ് തിരിച്ചും മറിച്ചും പറയുന്നത്. ഇപ്പോള്‍ ആര്യാടന്‍ മുഹമ്മദ് പറയുന്നത് മന്ത്രിസഭ തകര്‍ന്നാലും വേണ്ടീല മാധ്യമത്തിനെതിരെ കേസെടുക്കണമെന്നാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത മാധ്യമത്തെ കോടതി കയറ്റിയാല്‍ മന്ത്രിസഭ എങ്ങനെ തകരുമെന്ന് അബ്ദുറഹ്മാന്‍ ചോദിച്ചു. കൊച്ചി മെട്രോക്ക് ആഗോള ടെണ്ടറിന് ശ്രമിച്ചപ്പോള്‍ മാധ്യമം ഇടപ്പെട്ട് പരാജയപ്പെടുത്തിയതാണ് ആര്യാടന്റെ വിദ്വേഷത്തിന് കാരണം. ഇ^മെയില്‍ ചോര്‍ത്തലിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ സെക്കുലര്‍ വീക്ഷണമാണ് മാധ്യമം പുലര്‍ത്തുന്നത്. കേരളത്തിനകത്തും പുറത്തുമുണ്ടായ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാധ്യമം പുലര്‍ത്തിയ സൂക്ഷ്മതയും കണിശതയും കേരളം കണ്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് അതിനുള്ളത്. എന്നാല്‍, സാമ്രാജ്യത്വത്തെ ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും. അതിന് കഴിയാത്തകാലം വരുമ്പോള്‍ ഈ പത്രം അച്ചടി നിര്‍ത്തുമെന്നും എഡിറ്റര്‍ പറഞ്ഞു.

മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്

മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്
മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവം ഉപജില്ലാതല മത്സരങ്ങള്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കണ്ണൂര്‍ കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍, കാല്‍ടെക്സ്, തലശേãരി സര്‍ഗം ഓഡിറ്റോറിയം, ചൊക്ലി വി.പി. ഓറിയന്റല്‍ ഹൈസ്കൂള്‍, മട്ടന്നൂര്‍ മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ നരയമ്പാറ, വളപട്ടണം താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, മാടായി ഗവ. ഹൈസ്കൂള്‍, ഇരിക്കൂര്‍ എ.എം.ഐ ഇംഗ്ലീഷ് സ്കൂള്‍ എന്നീ കേന്ദ്രങ്ങളിലാണ് മത്സരം നടക്കുക. ഉച്ചക്ക് രണ്ടിന് മത്സരം ആരംഭിക്കും.

മജ്ലിസ് സംസ്ഥാന ഐ.ടി, പ്രവൃത്തി പരിചയമേള ഇന്ന്

മജ്ലിസ് സംസ്ഥാന ഐ.ടി,
പ്രവൃത്തി പരിചയമേള ഇന്ന്
പഴയങ്ങാടി: വിദ്യാര്‍ഥികളുടെ അഭിരുചികള്‍ പോഷിപ്പിക്കാനും തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്താനും രംഗമൊരുക്കുന്ന സിനര്‍ജി 2012 മജ്ലിസ് ഐ.ടി, പ്രവൃത്തി പരിചയമേള ഇന്ന് രാവിലെ ഒമ്പത് മണിക്ക് കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ് പഴയങ്ങാടി വാദിഹുദയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 20 ഓളം സ്കൂളുകള്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ എസ്.എ.പി അബ്ദുസ്സലാം, മാടായി എ.ഇ.ഒ ടി.വി. കൃഷ്ണന്‍, ഐ.ടി.@ സ്കൂള്‍ ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ കെ.എം. മഖ്ബൂല്‍, വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

കോളജ് യൂനിയന്‍ ഉദ്ഘാടനം

 കോളജ് യൂനിയന്‍ ഉദ്ഘാടനം
വിളയാങ്കോട്: വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) കോളജ് യൂനിയന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗം ടി.എന്‍. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മാധ്യമം എഡിറ്ററും ടി.ഐ.ടി ചെയര്‍മാനുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ടി.ഐ.ടി അക്കാദമിക് ഡയറക്ടര്‍ പി.കെ. സാജിദ് നദ്വി, വാദിഹുദ ഓര്‍ഫനേജ് മാനേജര്‍ മുസ്തഫ ഇബ്രാഹിം, പി.ടി.എ എക്സിക്യൂട്ടിവ് അംഗം സൂപ്പി വാണിമേല്‍, മലയാളം ലെക്ചറര്‍ ആര്‍.സി. പ്രദീപന്‍, യൂനിയര്‍ ചെയര്‍മാന്‍ മുനവിര്‍, യു.യു.സി കെ.പി. മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു. വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും യൂനിയന്‍ സെക്രട്ടറി യൂനുസ് സലിം നന്ദിയും പറഞ്ഞു.

മാലിന്യ പ്രശ്നം: സമരസമിതിയുമായി 27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും

മാലിന്യ പ്രശ്നം: സമരസമിതിയുമായി
27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും
കണ്ണൂര്‍: കണ്ണൂര്‍, തലശേãരി നഗരസഭകളിലെ മാലിന്യ പ്രശ്നത്തില്‍ ജനുവരി 27ന് സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന്  ജില്ലയുടെ ചുമതലയുള്ള ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. അതുവരെ സമര പരിപാടികളില്‍ നിന്ന് പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ഇരു നഗരസഭകളിലും ആഴ്ചകളായി മാലിന്യം നീക്കാനാവാത്തതുമൂലം ഉണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് പൊലീസ് സംരക്ഷണത്തില്‍ മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മന്ത്രിയും എം.പിയും എം.എല്‍.എയും മാത്രമായി എടുത്ത തീരുമാനമല്ല ഇത്.  ജനുവരി 17ന് നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് മാലിന്യം നീക്കാന്‍ പൊലീസ് സഹായം അവശ്യപ്പെടാന്‍ തീരുമാനിച്ചത്.  ഈ യോഗത്തില്‍ ചില മാധ്യമ പ്രതിനിധികളും പങ്കെടുത്തിരുന്നു. എല്ലാ എം.എല്‍.എമാരെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചില എം.എല്‍.എമാര്‍ അസൌകര്യം അറിയിക്കുകയും ചെയ്തു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
സമരസമിതിയുമായി പലവട്ടം ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.  സര്‍ക്കാര്‍ ആരുമായും സംസാരിക്കാന്‍ തയാറായിരുന്നു.  പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ്.  പ്രശ്ന പരിഹാരത്തിന് യാഥാര്‍ഥ്യബോധമുള്ള സമീപനം സമരസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
 
ചേലോറയില്‍ വീണ്ടും  സംഘര്‍ഷം
 നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ സമാധാനപൂര്‍വം സമരം ചെയ്യുന്ന ചേലോറ നിവാസികള്‍ക്കെതിരെ ഇന്നലെയും നഗരസഭയും പൊലീസും നടത്തിയ ബലപ്രയോഗം ഏറെനേരം സംഘര്‍ഷത്തിനിടയാക്കി. മാലിന്യം തള്ളാനെത്തിയ നഗരസഭാ ലോറികള്‍ പ്രദേശവാസികളായ അറുപതോളം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുടലെടുത്തത്. വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന സമരക്കാരെ പ്രദേശത്തുണ്ടായിരുന്ന നൂറോളം പൊലീസുകാര്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കുകയും അറസ്റ്റിനിടെ പൊലീസിന്റെ ചവിട്ടേറ്റ് മൂന്ന് വീട്ടമ്മമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. രാത്രിയോടെ ഇവരെ തലശേãരി കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് ചേലോറയിലെത്തിയ സമര നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ട്രഞ്ചിങ് ഗ്രൌണ്ട് ഗേറ്റിനുമുന്നില്‍ വീണ്ടും സമരപ്പന്തല്‍ കെട്ടുകയും സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വന്‍പൊലീസ്സംഘമെത്തി സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കിയശേഷം നഗരസഭയുടെ മാലിന്യം ചേലോറയില്‍ തള്ളുകയായിരുന്നു.
ചേലോറയില്‍ കുടിവെള്ളത്തിന് ശാശ്വത ബദല്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ മാലിന്യമിറക്കുന്നത് അനുവദിക്കില്ലെന്നുമറിയിച്ചാണ് ഡിസംബര്‍ 26ന് പ്രദേശവാസികള്‍ സമരമാരംഭിച്ചത്. പ്രാണികളെ കൊല്ലുന്നുവെന്നാരോപിച്ച് കണ്ടല്‍ പാര്‍ക്ക് പൂട്ടിച്ച അധികാരികള്‍ കുടിവെള്ളത്തിനായി സമരംചെയ്യുന്ന ജനങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് കാട്ടുനീതിയാണെന്ന് സമരനേതാക്കളായ കെ.കെ. മധു, ചേലോറ രാജീവന്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ ആരോപിച്ചു. ഇന്നലെ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം നേതാക്കളായ കെ.കെ. രാഗേഷ്, പി.കെ. ശബരീഷ്കുമാര്‍, സി.കെ. പ്രഭാകരന്‍, സോളിഡാരിറ്റി നേതാക്കളായ കെ.കെ. ഫൈസല്‍, ഷമീം കാഞ്ഞിരോട് തുടങ്ങിയവരും എത്തിയിരുന്നു. മാലിന്യം തള്ളല്‍ നിര്‍ത്തുംവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
Courtesy:Madhyamam

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമം നാളെ

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
ജില്ലാ സംഗമം നാളെ
തലശേãരി: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരളയുടെ കണ്ണൂര്‍ ജില്ലാ സംഗമം ജനുവരി 22ന് രാവിലെ 9.30 മുതല്‍ തലശേãരി ടൌണ്‍ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. 'ഖുര്‍ആനിലെ കുടുംബം' എന്ന വിഷയത്തില്‍ സഫിയ ശര്‍ഫിയ്യ പ്രഭാഷണം നടത്തും.
എസ്.എ. പുതിയവളപ്പില്‍, അഡ്വ. പി.പി. ജയരാജന്‍, തലശേãരി സ്റ്റേഡിയം മസ്ജിദ് ഖത്തീബ് ഇബ്രാഹിം നജ്മി, സി. മഹ്മൂദ് ഹാജി എന്നിവര്‍ സംസാരിക്കും. ഉച്ച രണ്ടിന് 'ഖുര്‍ആനും ബഹുസ്വര സമൂഹവും' എന്ന വിഷയത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രഭാഷണം നടത്തും. 'ഖുര്‍ആന്‍ വിസ്മയങ്ങളിലൂടെ ഒരു യാത്ര' എന്ന പരിപാടിക്ക് നഹാസ് മാള നേതൃത്വം നല്‍കും.