ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, March 5, 2013

SOLIDARITY


SPEECH


FAMILY MEETING

 
 
 

ഏകീകൃത എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം അനുവദിക്കണം -എസ്.ഐ.ഒ

ഏകീകൃത എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രം
അനുവദിക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന്‍െറ കീഴില്‍ ഐ.ഐ.ടി,എന്‍.ഐ.ടി, മറ്റു കേന്ദ്ര സഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് സി.ബി.എസ്.സിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഏകീകൃത പ്രവേശ പരീക്ഷക്ക് സെന്‍റര്‍ മലബാറില്‍ അനുവദിക്കണമെന്ന് എസ്.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശ പരീക്ഷ ഏപ്രില്‍ ഒമ്പത്, 22, 23, 25 തീയതികളിലാണ്. കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷ നടക്കുന്നത് ഏപ്രില്‍ 22 മുതല്‍ 25 വരെയാണ്. അതിനാല്‍ ഏപ്രില്‍ ഒമ്പതിന് നടക്കുന്ന പരീക്ഷക്കാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുള്ളത്.
കേരളത്തില്‍ എറണാകുളത്ത് മാത്രമായിരുന്നു പരീക്ഷക്ക് കേന്ദ്രമുണ്ടായിരുന്നത്. ഒറ്റ കേന്ദ്രമായതിനാല്‍ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഏപ്രില്‍ ഒമ്പതിന് നടക്കുന്ന പ്രവേശ പരീക്ഷക്ക് അവസരം ലഭിച്ചിരുന്നില്ല. കേരള എന്‍ട്രന്‍സ് പരീക്ഷ നടക്കുന്ന മറ്റു തീയതികളില്‍ പരീക്ഷക്ക് അവസരം ലഭിച്ചവര്‍ ഏതെങ്കിലും ഒരു പരീക്ഷ ഒഴിവാക്കേണ്ട അവസ്ഥയായിരുന്നു.
ഇതിനു പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി കേരളത്തില്‍ കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചു. 50 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന മലബാറില്‍ ഒറ്റ സെന്‍ററും അനുവദിച്ചില്ല. മലബാര്‍ മേഖലയിലെ ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.