ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 13, 2011

SIO KANNUR

 ഗ്രേഡിങ് അപാകത: എസ്.ഐ.ഒ 
സര്‍വകലാശാല മാര്‍ച്ച് നടത്തി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷാഫലത്തിലെ ഗ്രേഡിങ് നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാനസമിതിയംഗം കെ.എസ്. നിസാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രേഡിങ് നിര്‍ണയരീതിയുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറാകണം. വി.സി. മുന്‍കൈയെടുത്ത് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാല സമിതി കണ്‍വീനര്‍ ഒ.കെ. ഹാരിസ്, ബി.സി. റിവിന്‍ജാസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒരാഴ്ചക്കുള്ളില്‍തന്നെ ഗ്രേഡിങ് അപാകതയുമായി ബന്ധപ്പെട്ട മുഴുവന്‍ പരാതികളും പരിഹരിക്കപ്പെടുമെന്ന് വി.സി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കാത്ത വിധം ഗ്രേഡ് കാര്‍ഡ് വിതരണം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  മാര്‍ച്ചിന് സംസ്ഥാന സമിതിയംഗം സല്‍മാന്‍ സഈദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഫര്‍ഹാന്‍, യൂനുസ് സലിം , എം.ബി.എം. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

SAFA CENTRE EDAKKAD