ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 5, 2012

GAIL

BODHANAM

സുശീലയുടെ മക്കളുടെ ചികിത്സ സോളിഡാരിറ്റി ഏറ്റെടുത്തു

 സുശീലയുടെ മക്കളുടെ ചികിത്സ
സോളിഡാരിറ്റി ഏറ്റെടുത്തു
ഇരിട്ടി: ആറളം ഫാം 11ാം ബ്ലോക്കിലെ സുശീലയുടെ നാല് മക്കളുടെ ചികിത്സ സോളിഡാരിറ്റി ഏറ്റെടുത്തു.  സോളിഡാരിറ്റി നേതാക്കള്‍ സുശീലയുടെ വീട് സന്ദര്‍ശിക്കുകയും കുട്ടികളുടെ വിഷമങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് കുട്ടികളുടെ കാഴ്ച തിരിച്ചുകിട്ടുന്നതിനാവശ്യമായ മുഴുവന്‍ ചെലവും സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു. ഇരുട്ടിന്റെ ലോകത്തേക്ക് കടന്നുപോകുന്ന കുട്ടികളെക്കുറിച്ച് 'മാധ്യമ'ത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്നാണ് സോളിഡാരിറ്റി സെക്രട്ടറി നൌഷാദ് മേത്തര്‍, സേവനവിഭാഗം സെക്രട്ടറി ടി.കെ. മുനീര്‍, യൂനിറ്റ് സെക്രട്ടറി ഫാമിസ് ഇരിട്ടി, സഫീര്‍ ആറളം എന്നിവരടങ്ങിയ സംഘം സുശീലയുടെ വീട് സന്ദര്‍ശിച്ചത്.

എസ്.ഐ.ഒ യൂനിറ്റ് രൂപവത്കരിച്ചു

എസ്.ഐ.ഒ യൂനിറ്റ് രൂപവത്കരിച്ചു
പാനൂര്‍: കടവത്തൂരില്‍ എസ്.ഐ.ഒ യൂനിറ്റ് രൂപവത്കരിച്ചു. ഐഡിയല്‍ ലൈബ്രറിയില്‍ ചൊക്ലി ഏരിയാ പ്രസിഡന്റ് അഫ്സല്‍ ഹുസൈന്‍ അഴിയൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. പ്രഫ. എം. ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി മഞ്ചാന്റവിട ഷഫീഖ് (പ്രസി.), എന്‍. അല്‍ത്താഫ് (വൈസ് പ്രസി.), ചെറുവങ്ങോട്ട് അനസ് (സെക്ര.), പി. നജീര്‍ (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
ഇരിക്കൂര്‍: ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡിലെ മാലിന്യം നിറഞ്ഞ കംഫര്‍ട്ട് സ്റ്റേഷന്‍ വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ സോളിഡാരിറ്റി ഇരിക്കൂര്‍ യൂനിറ്റ് പ്രതിഷേധിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു.
ഏരിയാസെക്രട്ടറി എന്‍.വി. ത്വാഹിര്‍, സലീം കീത്തടത്ത്, എന്‍. സാക്കിബ്, കെ. മുഹമ്മദ് ആശിഖ്, ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു.
  സി.പി.എം മലര്‍ന്നുകിടന്ന് തുപ്പരുത്
-കളത്തില്‍ ബഷീര്‍ 
തലശേãരി: പെട്ടിപ്പാലം സമരത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ദുരാരോപണങ്ങളുമായി ഇറങ്ങിത്തിരിച്ചത് സി.പി.എമ്മിനുതന്നെ തിരിച്ചടിയാകുമെന്നും ജനങ്ങളില്‍നിന്ന് അകലാന്‍ മാത്രമേ ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍.
സി.പി.എം ആരോപണങ്ങള്‍ക്കെതിരെ ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപ്രചാരണം ചിറക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തിയും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടിയും ബഹുനിലക്കെട്ടിടങ്ങള്‍ പണിത് ഭൂമാഫിയയോടൊപ്പംനിന്ന് കോടികള്‍ സമ്പാദിച്ചവര്‍ ആരാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. കിനാലൂരില്‍ ഭൂമാഫിയക്കൊപ്പം നിന്ന് പാവപ്പെട്ടവനെ കുടിയിറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ നിന്നും വിളപ്പില്‍ശാല മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെയുള്ള ജനകീയ പ്രശ്നങ്ങളില്‍ സോളിഡാരിറ്റിയും ജമാഅത്തും ജനങ്ങള്‍ക്കൊപ്പം നിന്ന് പൊരുതിയപ്പോള്‍ ജനവിരുദ്ധപക്ഷത്തുനിന്ന പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്ന് പ്രചാരണത്തില്‍ പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. പെട്ടിപ്പാലം പ്രശ്നം 20 വര്‍ഷത്തിലധികമായി ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനാവാത്തത് സി.പി.എമ്മിന്റെ കഴിവുകേടാണ്. വിഷയം ഇനിയും ചര്‍ച്ച ചെയ്യേണ്ടതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് മുമ്പിലാകണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.തലശേãരി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റംഗം സി. അബ്ദുന്നാസിര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപനപ്രസംഗം നടത്തി.

പെട്ടിപ്പാലം സമരം : ചര്‍ച്ചക്കില്ലാത്തത് വഞ്ചിക്കപ്പെട്ടതിനാല്‍ -പൊതുജനാരോഗ്യ സമിതി

പെട്ടിപ്പാലം സമരം :
ചര്‍ച്ചക്കില്ലാത്തത് വഞ്ചിക്കപ്പെട്ടതിനാല്‍ -പൊതുജനാരോഗ്യ സമിതി
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാകാതെ പൊതുജനാരോഗ്യ സംരക്ഷണ സമിതി  ജനാധിപത്യ മര്യാദ പാലിക്കുന്നില്ലെന്ന ആക്ഷേപം അസംബന്ധമാണെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദശാബ്ദങ്ങളുടെ പഴക്കമുള്ള പെട്ടിപ്പാലം  മാലിന്യപ്രശ്നത്തില്‍ സമരം നടന്നപ്പോഴൊക്കെ പൊതുജനാരോഗ്യ സമിതി അധികാരികളുമായി ചര്‍ച്ച നടത്തി കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍, ഒറ്റ കരാര്‍ വ്യവസ്ഥ പോലും പാലിക്കാന്‍ തലശേãരി നഗരസഭയോ മറ്റ് അധികാരികളോ തയാറായില്ല. ആര്‍.ഡി.ഒ മുതല്‍ മന്ത്രിതലം വരെ നടന്ന ചര്‍ച്ചകളില്‍ മുന്നണി പങ്കെടുത്തിട്ടുണ്ട്.
മാലിന്യ നിക്ഷേപം നിശ്ചിത കാലയളവിനുള്ളില്‍ അവസാനിപ്പിക്കാമെന്ന എല്ലാ  ഉറപ്പുകളും  അധികാരികള്‍ ലംഘിക്കുകയായിരുന്നു. പുന്നോല്‍ നിവാസികളെ സ്ഥിരമായി വഞ്ചിക്കാനുള്ള ചടങ്ങ് മാത്രമായി ചര്‍ച്ചകള്‍ മാറിയതോടെയാണ് ചര്‍ച്ചക്കില്ലെന്ന നിലപാട് കൈക്കൊണ്ടത്. പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കില്ലെന്നും പ്ലാന്റ് സ്ഥാപിക്കില്ലെന്നും നഗരസഭ കൌണ്‍സില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയാല്‍ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുല്‍ന്നാസിര്‍ പറഞ്ഞു.
 നഗരസഭാധികാരികള്‍ പൊലീസില്‍ സമ്മര്‍ദം ചെലുത്തി സ്ത്രീകളും വിദ്യാര്‍ഥിനികളുമുള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെ കള്ളകേസ് ചുമത്തുകയാണ്. വിശാല സമരമുന്നണി നടത്തിയ പ്രതിഷേധ ജ്വാല പരിപാടിയിലും മാലിന്യ വിരുദ്ധ സമിതി നടത്തിയ വിദ്യാര്‍ഥി മാര്‍ച്ചിലും പൊതുജനാരോഗ്യ സംരക്ഷണ സമിതി പങ്കെടുത്തിട്ടില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകളില്‍ സമിതി പ്രവര്‍ത്തകരും പ്രതികളാണ്.
മുന്‍ ചെയര്‍മാനായ കൌണ്‍സിലറുടെ സമ്മര്‍ദഫലമായാണ് ജാമ്യം ലഭിക്കാത്ത 354ാം വകുപ്പ് സ്ത്രീകള്‍ക്കെതിരെ ചുമത്തേണ്ടിവന്നതെന്ന് പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ്. അഞ്ച് കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. പൊലീസ് അനുമതിയോടെ പുതിയ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ കുടുംബധര്‍ണക്കെതിരെ കേസെടുത്തത് നഗരസഭയുടെ അനുമതിയില്ലെന്ന കാരണത്താലാണ്.
ഇക്കാലം വരെ പുതിയസ്റ്റാന്‍ഡില്‍ നടത്തിയ പരിപാടിക്ക് നഗരസഭയുടെ അനുവാദം ആരും വാങ്ങിയ ചരിത്രമില്ല. പൊതുസ്ഥലത്ത് പരിപാടി നടത്താനുള്ള അവകാശത്തിന് സി.പി.എം മുറവിളി കൂട്ടുമ്പോള്‍ ഇതേ പാര്‍ട്ടി ഭരിക്കുന്ന നഗരസഭ ജനാധിപത്യ രീതിയില്‍ സമരം നടത്തുന്നവര്‍ക്കെതിരെ കേസ് ചുമത്തുന്നത് വൈരുധ്യമാണെന്ന് സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഏപ്രില്‍ വരെയുള്ള സമര പരിപാടികളും സമിതി ആവിഷ്കരിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമരസഹായി കണ്‍വീനര്‍ കെ.പി. അബൂബക്കര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, നൌഷാദ് മാടോള്‍, പുന്നോല്‍ പ്രവാസി കൂട്ടായ്മ (യു.എ.ഇ)പ്രതിനിധി അബ്ദുല്‍ ജലീല്‍, കെ.പി. സാലിഹ എന്നിവരും പങ്കെടുത്തു.  

ചേലോറ: മുഖ്യമന്ത്രി ഇടപെടണം -സോളിഡാരിറ്റി

ചേലോറ: മുഖ്യമന്ത്രി ഇടപെടണം
-സോളിഡാരിറ്റി
കണ്ണൂര്‍ നഗരസഭയുടെ മാലിന്യത്തിന്റെ ദുരിതവും പേറി ജീവിക്കുന്ന ചേലോറ വാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി.ടി. ഷഫീഖ്, സജീം കാഞ്ഞിരോട് എന്നിവര്‍ പങ്കെടുത്തു.